25 C
Kochi
Friday, September 24, 2021

Daily Archives: 21st April 2019

കൊ​ളം​ബോ:ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ സ്ഫോ​ട​ന പരമ്പരയിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 160 ആ​യി. അഞ്ഞൂറോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിലാണ്. മുപ്പത്തഞ്ചിലധികം വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്ഫോടനങ്ങൾ രണ്ടു ക്രിസ്ത്യൻ പള്ളികളിൽ ആദ്യം സ്ഫോടനം ഉണ്ടായത്. പിന്നീട് മൂന്നു പഞ്ച നക്ഷത്ര ഹോട്ടലുകളിലും മറ്റൊരു പള്ളിയിലും സ്ഫോടനം നടന്നു. സ്ഫോടനം നടന്ന കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ...
തിരുവനന്തപുരം: ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് പുരസ്‌കാരം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. ജയരാജിനുവേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത് ദേശീയ പുരസ്‌ക്കാര ജേതാവായ നിഖില്‍ എസ് പ്രവീണാണ്.തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരേടാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടനാടന്‍ ഗ്രാമത്തിലെ പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. രഞ്ജിപ്പണിക്കറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ആശാ ശരത്ത്, ഗിരീഷ് കാവാലം, സബിതാ ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍,...
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്നു വീ​ണ്ടും ഉ​റ​പ്പി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റി​ലും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ്ഥാനാർത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു.ഡ​ല്‍​ഹി പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഞാ​യ​റാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ സ്ഥാനാർത്ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഷീ​ല ദീ​ക്ഷി​ത് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം എ.​എ.​പി​യും സ​ഖ്യ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ അ​ട​ഞ്ഞ​താ​യി അ​റി​യി​ച്ചി​രു​ന്നു....
അഗർത്തല: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കനത്ത തിരിച്ചടിയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നേരിടുന്നത്. ദേശീയ പൗരത്വ ബില്ലില്‍ തട്ടി സഖ്യകക്ഷികളും പ്രധാന നേതാക്കളും തന്നെ മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറി കഴിഞ്ഞു. ത്രിപുരയിലും സമാനമാണ് അവസ്ഥ. കാവിക്കാറ്റില്‍ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും തൂത്തെറിഞ്ഞ സംസ്ഥാനത്ത് ബിജെപിയെ ഇപ്പോള്‍ അടിമുടി ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ 30,000 ത്തോളം പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. ബിജെപിയില്‍ നിന്നും സിപിഎമ്മില്‍...
ഭോപ്പാൽ : ഭോപ്പാലിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യ സിം​ഗ് ഠാക്കൂർ തുടർച്ചയായ വർഗ്ഗീയ പരാമർശങ്ങളിലൂടെ മതസ്പർദ്ധയ്ക്ക് ആക്കം കൂട്ടുകയാണ്. 'ആ​ജ് ത​ക്ക്' ചാ​ന​ലി​ൽ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​നി​ടെ 'ബാ​ബ​റി മ​സ്ജി​ദ്' ത​ക​ർ​ത്ത​തി​ൽ ത​നി​ക്ക് ഖേ​ദ​മി​ല്ലെ​ന്നും അ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു പ്ര​ജ്ഞാ സിം​ഗി​ന്‍റെ ഏറ്റവും ഒടുവിലെ വിവാദ പ്ര​സ്താ​വ​ന."ബാ​ബ​റി മ​സ്ജി​ദ്‌ ത​ക​ർ​ത്ത​തി​ൽ എ​ന്തി​ന് നാം ​പ​ശ്ചാ​ത്ത​പി​ക്ക​ണം? വാ​സ്ത​വ​ത്തി​ൽ ഞ​ങ്ങ​ൾ അ​തി​ൽ അ​ഭി​മാ​നി​ക്കു​ക​യാ​ണ്. രാ​മ​ക്ഷേ​ത്ര​ത്തി​ൽ ചി​ല മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ള​ത്...
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ്  ആലോചന തുടങ്ങിയ സാഹചര്യത്തില്‍ മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മല്‍സരിക്കാന്‍ മോദി ആലോചിക്കുന്നതായി സൂചന. കഴിഞ്ഞ രണ്ടു തവണകളായി ബി.ജെ.പി. ജയിക്കുന്ന മണ്ഡലമാണ് വാരാണസി. എന്നാല്‍ എല്ലാ കാലത്തും ഒരേ പാര്‍ട്ടിയെ തിരഞ്ഞെടുത്ത പാരമ്പര്യമില്ലാത്ത മണ്ഡലം കൂടിയാണ് വാരണാസി. അത് കൊണ്ട് തന്നെ പ്രിയങ്ക മത്സരിച്ചാല്‍ ഫലം എന്താകും എന്നാ ആശങ്ക ബിജെപിക്ക് ഉണ്ട്.മോദി കഴിഞ്ഞ വര്‍ഷം ജയിച്ച മണ്ഡലമാണ് വാരണാസി....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സിദ്ദുവിന്റെ പേരില്‍ കേസും രജിസ്റ്റ‌ര്‍ ചെയ്തിട്ടുണ്ട്.പ്രാഥമിക പരിശോധനയില്‍ സിദ്ദു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മതപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീം...
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ൽ ഈ​സ്റ്റ​ർ ആ​രാ​ധ​ന​യ്ക്കി​ടെ ബോം​ബ് സ്ഫോ​ട​നം. 52 പേർ മരിച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്. ക​താ​ന​യി​ലെ കൊ​ച്ചി​ക​ഡെ സെ​ന്‍റ്. ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം, ക​തു​വ​പി​ട്ടി​യ സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം,ബാട്ടികാലോ ദേ​വാ​ല​യം ഉൾപ്പടെ മൂന്നു ക്രിസ്ത്യൻ പള്ളികളും, മൂന്ന് പഞ്ച നക്ഷത്ര ഹോട്ടലുകളുമാണ് അക്രമികൾ ലക്ഷ്യമിട്ടത്.​ "ഷാങ് റി ലാ", സിനമോൺ ഗ്രാൻഡ് ഹോട്ടൽ, കിങ്‌സ്ബറി ഹോട്ടൽ എന്നിവയാണ്...
#ദിനസരികള് 734 രാഹുല്‍ ഗാന്ധിയുടെ വരവോടെ ഏറെ ശ്രദ്ധ നേടിയ മണ്ഡലമാണല്ലോ വയനാട്. രാഹുലും പ്രിയങ്കയും അടങ്ങുന്ന ദേശീയ നേതാക്കളും ഹെലിക്കോപ്റ്ററുകളും ബ്ലാക്ക് ക്യാറ്റുകളും എ കെ ഫോര്‍ട്ടിസെവനുമൊക്കെയായി വയനാട്ടുകാര്‍ക്ക് കൌതുകകരമായ ഏറെ കാഴ്ചകളുമുണ്ടായി. മറ്റൊരു കാര്യം രാഹുല്‍ പ്രിയങ്കയോടൊപ്പം പത്രിക സമര്‍പ്പിക്കാന്‍ കല്പറ്റയില്‍ എത്തിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടം തടിച്ചു കൂടുകയുമുണ്ടായി. കണ്ണൂരുനിന്നും കാസര്‍കോഡുനിന്നും എന്തിന് അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ ധാരാളം ആളുകള്‍ അദ്ദേഹത്തെ...
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് അവസാനം. അവസാന മണിക്കൂറില്‍ കനത്ത ആവേശത്തിലാണ് എല്ലാ മുന്നണികളും. പരസ്യപ്രചാരണങ്ങള്‍ ഇന്ന് വൈകിട്ടോടെ അവസാനിക്കും. നാളെ മുതല്‍ നിശബ്ദ പ്രചാരണവും. രണ്ടു കോടി അറുപത്തിയൊന്ന് ലക്ഷം പേരാണ് ഇക്കുറി സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള...