Sat. Apr 20th, 2024

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുതൽ വിദേശ കളിക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ഐ.എസ്.എൽ ഭരണസമിതി. ഏഴ് വിദേശ താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്താമെന്ന ചട്ടം മാറ്റി അടുത്ത സീസൺ തൊട്ട് താരങ്ങളേ പാടുള്ളൂ എന്നാണ് നിർദ്ദേശം. ഇന്ത്യൻ ഫുട്ബോൾ കളിക്കാർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിന്റെയും, അതു വഴി ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നിയമം.

ആദ്യ സീസണിൽ 11 വിദേശ കളിക്കാരെ ടീമുകൾക്ക് സ്ക്വാഡിൽ ഉൾപ്പെടുത്താമായിരുന്നു. ആ എണ്ണം ക്രമാനുഗതമായി കുറച്ചാണ്, ഏഴിലും, ഇപ്പോൾ ആറെണ്ണത്തിലും എത്തിയിരിക്കുന്നത്. ആഭ്യന്തര കളിക്കാരെ കണ്ടെത്തി വേണ്ട പ്രോത്സാഹനം നൽകാനുള്ള തീരുമാനം ക്ലബുകൾ കൈക്കൊള്ളണമെന്ന് ഐ.എസ്.എൽ ഭരണസമിതി നിർദ്ദേശിക്കുന്നു.

അവസാന ഇലവനിൽ ഉൾപ്പെടുത്താവുന്ന 5 വിദേശ താരങ്ങളുടെ എണ്ണത്തിൽ കുറവു വരുത്തിയിട്ടില്ല. പകരക്കാരനായി (substitute) ഒരു വിദേശ കളിക്കാരൻ മാത്രമേ സ്ക്വാഡിൽ ഉണ്ടാവാൻ പാടുള്ളൂ. ഇതു വഴി കൂടുതൽ ഇന്ത്യൻ കളിക്കാർക്ക് കളിക്കാൻ അവസരം ലഭിക്കുമെന്നാണ് ഭരണസമിതി കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *