25 C
Kochi
Friday, September 24, 2021

Daily Archives: 15th April 2019

 കല്യാണം കഴിഞ്ഞാൽ മധുവിധു ആണ് അടുത്ത പ്ലാൻ. പരസ്പരം ഒരുമിച്ചു ജീവിക്കാമെന്ന തീരുമാനം എടുത്ത രണ്ടുപേർക്ക് അത് ഭൂമിയിലെ സ്വർഗങ്ങളിൽ നിന്നും തന്നെ ആരംഭിക്കണം. എങ്ങോട്ടു പോകും? ഇന്ത്യയിലെ മികച്ച അഞ്ചു ഹണി മൂൺ സ്പോട്ടുകളുടെ വിവരങ്ങളിതാ. ഗോവ അറബിക്കടലിന്റെ തീരത്തുള്ള ഒരു കുഞ്ഞു സ്ഥലമാണ് ഗോവ. സ്ഥലം ചെറുതായാലെന്താണ്, മനോഹരമായ ബീച്ചുകൾ കൊണ്ട് സമ്പന്നമാണ് ഈ സ്ഥലം. എല്ലാ കാലാവസ്ഥയിലും ഒട്ടനവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കടലിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സർവേ, ബി.ജെ.പിയുടെ ശക്തി പെരുപ്പിച്ചു കാണിച്ചു അവർക്കു കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ ഒത്താശ ചെയ്യുന്നതിനാണെന്നുള്ള സംശയം ബലപ്പെടുന്നു. ഏഷ്യാനെറ്റ് ന്യൂസ് ബംഗളൂരുവിലെ 'എ-ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സുമായി' ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് സര്‍വേയുടെ രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം സീറ്റിൽ കുമ്മനം രാജശേഖരൻ ഒന്നാമതെത്തുമെന്നും, പത്തനംതിട്ടയിൽ വീണ ജോർജ്ജിനെ മറികടന്ന് രണ്ടാമത് വരുന്നത് കെ.സുരേന്ദ്രൻ ആയിരിക്കുമെന്നാണ് സർവേ ഫലം. ഫെബ്രുവരിയിൽ...
തമിഴ്നാട്: ഉലഗനായകന്‍ കമല്‍ ഹാസന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും എം കെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട കമല്‍ ഹാസന്‍ വീഡിയോ എറിഞ്ഞുടയ്ക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്.நம் விழியில் எரியும் கோபம், நம் விரல்களில் வெடிக்கட்டும்!புது வெளிச்சம் பிறக்கட்டும்!வாக்களிப்பீர் #டார்ச்லைட் சின்னத்திற்கு.உங்கள் நான். pic.twitter.com/MUdNCjSsgb — Kamal Haasan (@ikamalhaasan) April 12, 2019ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണ വീഡിയോയിലാണ് കമല്‍ ഹാസന്‍ രോഷാകുലനാവുന്നത്.ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന...
#ദിനസരികള് 728 സുനില്‍ പി. ഇളയിടത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് 'അലയടിക്കുന്ന വാക്ക്' എന്നാണ്. ഒരു മഹാസമുദ്രത്തിന്റെ അപാരതയേയും തിരമാലകളുടെ അപ്രവചനീയമായ പ്രഹരശേഷിയേയും ആ അലയടിക്കുന്ന വാക്ക് എന്ന പ്രയോഗം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു. അതുകൊണ്ടുതന്നെ എഴുത്തുകൊണ്ടെന്നതിനെക്കാള്‍ തന്റെ അതിസുന്ദരമായ പ്രഭാഷണ ചാതുരികൊണ്ട് സുനില്‍ പി. ഓര്‍മിക്കപ്പെടുന്ന ഇക്കാലങ്ങളില്‍ ആ പ്രയോഗത്തിന് സവിശേഷമായ സൌന്ദര്യം കൂടി ലഭ്യമാകുന്നു.ഇളയിടത്തിന്റെ പന്ത്രണ്ടു ലേഖനങ്ങളാണ്, രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത്. ആദ്യഭാഗം...