25 C
Kochi
Friday, September 24, 2021

Daily Archives: 29th April 2019

കണ്ണൂർ : സി.പി.എമ്മിന് പിന്നാലെ യു.ഡി.എഫിനെതിരെയും കണ്ണൂരിൽ കള്ളവോട്ട് ആരോപണം . മുസ്ലിം ലീഗ് പ്രവർത്തകൻ രണ്ടു തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കല്യാശേരി മാടായി 69 , 70 നമ്പർ ബൂത്തുകളിലാണ് കള്ള വോട്ട് നടന്നത്. മുഹമ്മദ് ഫായിസ് എന്ന ആളാണ് രണ്ടു തവണ വോട്ട് ചെയ്തത്. ആഷിഖ് എന്നൊരാളും പല തവണ വോട്ട് ചെയ്തിട്ടുണ്ടെന്നു എൽ.ഡി.എഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് എൽ.ഡി.എഫ് പരാതി നൽകിയിട്ടുണ്ട്.നേരത്തെ...
തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. കാസർകോട് മൂന്നിടത്തു കള്ളവോട്ട് നടന്നെന്നു കമ്മിഷൻ അറിയിച്ചു. പിലാത്തറയിൽ പത്മിനി രണ്ടു തവണ വോട്ടു ചെയ്തു. സുമയ്യ, സലീന എന്നിവരും രണ്ടുവോട്ട് ചെയ്തു. കള്ളവോട്ട് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി.സ​ലീ​ന​യും മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ സു​മ​യ്യ​യും 19-ാം ന​മ്പ​ർ ബൂ​ത്തി​ലെ വോ​ട്ട​ർ​മാ​ര​ല്ലെ​ന്നും ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. ക​ള്ള​വോ​ട്ട്...
കുവൈത്ത്: അഞ്ച് ആഫ്രിക്കൻ രാജ്യത്തുനിന്നുമുള്ള ഗാർഹികത്തൊഴിലാളികളെ ജോലിക്ക് തിരഞ്ഞെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതായി കുവൈത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്സ് അഫയേഴ്സ് പ്രഖ്യാപിച്ചു.ഇപ്പോൾ ആകെ 20 രാജ്യങ്ങളിൽ വിലക്ക് ബാധകമായി.കുവൈത്തിന്റെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ലിസ്റ്റിൽ എത്യോപ്യ, ബുർക്കിന ഫാസോ, ഭൂട്ടാൻ, ഗിനിയ, ഗിനിയ ബിസ്സൌ എന്നിവയാണ് പുതുതായി ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ.ദിജ്ബൌതി, കെനിയ, ഉഗാണ്ട, നൈജീരിയ, ടോഗോ, സെനഗൽ, മലാവി, സീയറ ലിയോണി, നിഗർ, ടാൻസാനിയ, ഘാന, സിംബാബ്‌വേ, ചാഡ്, മഡഗാസ്കർ,...
വത്തിക്കാൻ സിറ്റി: യു. എസ്സിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന മെക്സിക്കൻ കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം അമേരിക്കൻ ഡോളർ സംഭാവന ചെയ്തു.കുടിയേറ്റക്കാരുടെ ഭക്ഷണം, താമസസൌകര്യം, മറ്റു സൌകര്യങ്ങൾ എന്നിവ ഒരുക്കിക്കൊടുക്കാനായി മെക്സിക്കൻ രൂപതകളുടേയും, മതസഭകളുടേയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 27 പദ്ധതികൾക്കായി ഈ പണം വീതിച്ചുനൽകും.കുടിയേറ്റക്കാരുടെ നേർക്ക് യു.എസ്. കടുത്ത നിലപാടെടുക്കുകയും, കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ മെക്സിക്കോ നടപടി എടുത്തില്ലെങ്കിൽ, അതിർത്തി അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സന്ദർഭത്തിലാണ്, മാർപാപ്പയുടെ ഈ സഹായം.കുടിയേറ്റക്കാരെ അകറ്റാൻ മതിലുകളും...
ന്യൂഡൽഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. തുടർച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാൻ ഭയക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ്സ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​യും എം.​പി​യു​മാ​യ സു​ഷ്മി​ത ദേ​വാ​ണ് സു​പ്രീം​കോ​ട​തിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ ച​ട്ടം...
കണ്ണൂർ : കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സി.പി.എം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്നു തെളിയിക്കുന്ന വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറത്തു വന്നു. നാൽപത്തിയേഴാം നമ്പർ ബൂത്തായ കല്ലായി സ്കൂളിലെ 188 നമ്പർ വോട്ടറാണു സായൂജ്. രാത്രി എട്ടുമണിക്ക് കുന്നിരിക്ക യു.പി സ്കൂളിലെ അമ്പത്തിരണ്ടാം...
ന്യൂഡൽഹി: റിസർവ് ബാങ്ക് 20 രൂപയുടെ പുതിയ നോട്ടുകൾ ഇറക്കാനൊരുങ്ങുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഉള്ള നോട്ടുകൾ തന്നെയായിരിക്കും. പച്ച കലർന്ന മഞ്ഞ നിറമായിരിക്കും നോട്ടുകൾക്ക്. മറുഭാഗത്ത് എല്ലോറ ഗുഹകളുടെ ചിത്രവും ഉണ്ടായിരിക്കുമെന്ന് റിസർവ് ബാങ്ക് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.മദ്ധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രം ഉണ്ടായിരിക്കും. ദേവനാഗരി ലിപിയിൽ, നോട്ടിന്റെ മൂല്യസംഖ്യയായ 20 എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാവും. വലതുവശത്ത് അശോകസ്തംഭത്തിന്റെ ചിഹ്നം ഉണ്ടായിരിക്കും.മറുവശത്ത്, സ്വച്ഛ് ഭാരത് ലോഗോയും, നോട്ട് അച്ചടിച്ച തിയ്യതിയും, എല്ലോറ ഗുഹയുടെ...
കൊളംബോ: ശ്രീലങ്കയിൽ, പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുനടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മുഖം മറച്ചുനടന്നാൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമായിരിക്കും എന്നതിനാലാണ് നിരോധനം. ശ്രീലങ്കയുടെ പ്രസിഡന്റ് സിരിസേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയ്ക്കായാണ് ഇത്തരമൊരു നിരോധനം നടപ്പിൽ വരുത്തുന്നതെന്ന് സിരിസേന ഒരു പ്രസ്താവനയിൽ പറഞ്ഞു.തീവ്രവാദി ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് ഇറക്കിയത്. തിങ്കളാഴ്ച മുതൽ ഈ നിരോധനം നടപ്പിൽ വരും.ശ്രീലങ്കയിലെ ജനസംഖ്യയിൽ 10 ശതമാനം പേർ മുസ്ലീങ്ങളാണ്....
#ദിനസരികള് 742ഒമര്‍ഖയ്യാമിനെ വായിക്കുക, വെറുതെ. വെറുതെയെന്നു പറഞ്ഞാല്‍ വെറുതെ. പുഴവക്കത്തു പൂത്തു നില്ക്കുന്ന കടമ്പില്‍ നിന്നും ഒരു പൂവു പൊഴിയുന്നതുപോല, വെറുതെ. ദൂരങ്ങളിലെവിടെയോ നിന്ന് മാരുതന്‍ ആവാഹിച്ചുകൊണ്ടുവരുന്ന മദസുരഭികളെപ്പോലെ, വെറുതെ. പുലര്‍‍ച്ചകളില്‍ മിന്നല്‍പ്പിണര്‍‌പോലെ തൊടിയിടങ്ങളില്‍ എവിടേക്കോ പാഞ്ഞു മറയുന്ന ചെറുജാതികളെപ്പോലെ, വെറുതെ. വസന്താഗമത്തില്‍ പ്രാണപ്രേയസിയെ കാത്തിരിക്കുന്ന യുവനായകന്‍ പാമ്പുകടിയേറ്റു മരിക്കുന്നതുപോലെ, വെറുതെ. വെറുതെ നാം ഒമര്‍ഖയ്യാമിനെ വായിക്കുക.ഇങ്ങനെ-“ഏറെ വാദങ്ങളുച്ചത്തിലുന്നയി ച്ചേറ്റുമുട്ടും അസംഖ്യം മതങ്ങളെ വീതസംശയം ഖണ്ഡിച്ചു വീഴ്ത്തുവാന്‍ വീഞ്ഞിനാകും സുശക്തമാം യുക്തിയാല്‍ എന്നുമല്ലതിനുണ്ടു താന്‍...
മുംബൈ:ലോക്സഭയിലേക്കുള്ള നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നു നടക്കും. മഹാരാഷ്ട്രയിലും ഒഡീഷയിലും ഇന്ന് അവസാനഘട്ട വോട്ടെടുപ്പാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പു നടക്കും. 72 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. മഹാരാഷ്ട്രയിൽ 17 മണ്ഡലങ്ങളിലും, രാജസ്ഥാനിൽ 13 മണ്ഡലങ്ങളിലും, ഉത്തർപ്രദേശിൽ 13 മണ്ഡലങ്ങളിലും, ഒഡീഷയിലും മധ്യപ്രദേശിലും 6 മണ്ഡലങ്ങളിൽ വീതവും, വെസ്റ്റ് ബംഗാളിൽ എട്ടുമണ്ഡലങ്ങളിലും, ഝാർഖണ്ടിൽ മൂന്നു മണ്ഡലങ്ങളിലും, ജമ്മു കാശ്മീരിൽ ഒരു മണ്ഡലത്തിലും, ബീഹാറിൽ 5...