25 C
Kochi
Friday, September 24, 2021

Daily Archives: 19th April 2019

#ദിനസരികള് 732 ഏകദേശം രണ്ടു കോടി രൂപയോളം പ്രതിഫലം ലഭിക്കുമായിരുന്ന, മുഖ സൌന്ദര്യം കൂട്ടാനുള്ള ഒരു ക്രീമിന്റെ പരസ്യത്തില്‍ നിന്നും, സായ്പല്ലവി പിന്മാറി എന്ന വാര്‍ത്ത വലിയ താല്പര്യത്തോടെയാണ് വായിച്ചത്.തൊലിയുടെ നിറത്തെക്കുറിച്ച് ജനങ്ങളില്‍ അപകര്‍ഷതയുണ്ടാക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍, പ്രതിഫലം എത്ര വലുതാണെങ്കിലും താന്‍ അഭിനയിക്കില്ലെന്നതാണ് പരസ്യത്തില്‍ നിന്നും പിന്മാറാനുള്ള കാരണമായി സായ് പല്ലവി പറഞ്ഞത്.രണ്ടുകോടി എന്നത് വലിയ തുകയായിരിക്കാം, എന്നാല്‍ അതിനെക്കാള്‍ മൂല്യമുള്ള ഒരാശയത്തെയാണ് താന്‍ മുറുകെ പിടിക്കുന്നതെന്ന ബോധ്യമാണ്...
എറണാകുളം:പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. പഴന്തോട്ടം സ്വദേശികളായ അജിൽ എൽദോ, ജെയ്സൺ വര്ഗീസ് എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്.പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ജനുവരിയിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി മുൻ നിർത്തി ഓർത്തഡോക്സ് വിഭാഗം പള്ളിയുടെ പൂട്ട് പൊളിച്ച്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിസ്ഥാനത്തിനു നിരക്കുന്നതല്ല സത്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രചാരണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമാണ് ഇതെന്ന വാദം പോലും ഇതിനെ ന്യായീകരിക്കില്ല. ആർ.എസ്.എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുതെന്നും പിണറായി വിജയൻ പറഞ്ഞു.കോഴിക്കോട്ട് എൻ.ഡി.എയുടെ പ്രചാരണറാലിയിൽ സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മോദി വിമർശനം ഉന്നയിച്ചിരുന്നതിന് മറുപടി പറയുകയായിരുന്നു പിണറായി...
തിരുവനന്തപുരം: ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പരസ്യപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പേരിലാണ്. നിലവില്‍ 240 കേസുകളാണ് സുരേന്ദ്രന്റെ പേരിലുള്ളത്. ഇടതുപക്ഷത്ത് 11 കേസുകളുമായി വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജനാണ് മുന്നില്‍ നില്‍ക്കുന്നത്. സുരേന്ദ്രന്റെ പേരില്‍ വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്...
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. കൃപേഷിന്റെ കൊലപാതകം നടന്നിട്ട് അറുപത്തിയൊന്ന് ദിവസം പൂര്‍ത്തിയായ ഇന്നാണ് കുടുംബം പുതിയ വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഹൈബി ഈഡന്‍ എം.എല്‍.എയുടെ തണല്‍ ഭവന പദ്ധതി പ്രകാരമാണ് കൃപേഷിന്റെ വീട് പണി നടന്നത്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എം.എല്‍.എ. കുടുംബസമേതം എത്തിയിരുന്നു. കാസര്‍കോട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനും...
ലഖ്നൗ: 24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് മുലായം സിങ് യാദവും ഒരേ വേദിയില്‍. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്‍റെ തിരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരും കൈകോര്‍ത്ത് വേദിയില്‍ എത്തിയത്. 1995ന് ശേഷം ആദ്യമായാണ് മുലായം സിങ് യാദവുമായി വേദി പങ്കിടുന്നതെന്ന് മായാവതി പറഞ്ഞു. ഇത് ചരിത്ര ദിനമെന്നായിരുന്നു മുലായം സിങ് യാദവിന്‍റെ പ്രതികരണം. അഖിലേഷ് യാദവ്, ആര്‍.എല്‍.ഡി നേതാവ് അജിത് സിങ് എന്നിവരും റാലിയില്‍...
കൊച്ചി: മംഗളൂരുവില്‍ നിന്ന് അടിയന്തിര ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു വന്ന നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ കുറിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫെയ്സ്ബുക് പോസ്റ്റ് ഇട്ട സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. എറണാകുളം ജില്ലയിലെ പോത്താനിക്കാടിനു സമീപം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരത്തിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നെടുങ്കണ്ടത്തു നിന്നാണ് ഇയാളെ പിടികൂടിയത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.'ജിഹാദിയുടെ വിത്ത്'...
തിരുവനന്തപുരം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജുമെന്റ് കമ്പനിയെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ നല്‍കിയ പരാതില്‍ നടപടി എടുക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഈ വിഷയത്തില്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി എടുക്കണമെന്ന് ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത എല്ലാ മണ്ഡലങ്ങളിലും സിപിഎം പണം വിതരണം ചെയ്യുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറൂകള്‍ മാത്രമുള്ളപ്പോഴാണ് ഗുരുതരമായ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ സര്‍ക്കാര്‍ ഉടന്‍ അവധി പ്രഖ്യാപിച്ചു ഉത്തരവിറക്കുമെന്നാണ് സൂചന. മധ്യവേനല്‍ അവധി തുടങ്ങിയ സാഹചര്യത്തില്‍ പരീക്ഷകള്‍ മാത്രമായിരിക്കും മാറ്റിവയ്‌ക്കേണ്ടി വരിക. 22 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ്...
കോട്ടയം: കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ യു.ഡി.എഫ്. തീരുമാനം. ശബ്ദ പ്രചാരണം സമാപിക്കുന്ന ഞായറാഴ്ച വൈകിട്ട് പാലാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തും. മറ്റ് ആറ് മണ്ഡലങ്ങളിലും പ്രചാരണ സമാപനം ശാന്തമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മാണി ഏപ്രില്‍ 9നാണ് മരണമടഞ്ഞത്.അതേസമയം ലോക്‌സഭാ...