25 C
Kochi
Friday, September 24, 2021

Daily Archives: 30th April 2019

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.
സൂററ്റ്: ആൾദൈവം ആസാറാം ബാപ്പുവിന്റെ മകനായ നാരായൺ സായിക്ക് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. സൂററ്റിലെ ഒരു കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്.ഈ കേസിൽ നാലുപേർ കുറ്റക്കാരാണെന്ന് കോടതി, വെള്ളിയാഴ്ച വിധിച്ചിരുന്നു.ഈ കേസിൽ കുറ്റാരോപിതരായ 10 പേരിൽ ഗംഗ (ധർമ്മിഷ്ട മിശ്ര), ജമ്ന (ഭവിക പട്ടേൽ), ഹനുമാൻ (കൗശൽ താക്കൂർ), എന്നിവർക്ക് 10 വർഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. രമേഷ് താക്കൂറിന് ആറുമാസം തടവും വിധിച്ചു.മോഹിത് ഭോജ്‌വാനി, മോണിക്ക അഗർവാൾ, പങ്കജ് ദേവ്‌ര, അജയ് ദിവാൻ, നേഹ ദിവാൻ എന്നിവരെ...
തി​രു​വ​ന​ന്ത​പു​രം:സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ക​ള്ള​വോ​ട്ട് താ​ൻ സ്വ​യം ക​ണ്ടെ​ത്തി​യ​ത​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. വ​സ്തു​ത​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. ക​ണ്ണൂ​ർ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ക​ള്ള​വോ​ട്ട് ഗൗ​ര​വ​ത​ര​മാ​ണ്. പ​ക്ഷ​പാ​ത​മി​ല്ലാ​തെ​യാ​ണ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പഞ്ചായത്തംഗത്തിന് എതിരെ നടപടി ശുപാർശ ചെയ്യാൻ മാത്രമേ തനിക്കാകൂ. അത് താൻ ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്തതിലൂടെ പഞ്ചായത്തംഗം ചെയ്തത് ഗുരുതര കുറ്റകൃത്യമാണ്. അതിനെതിരെ...
#ദിനസരികള് 743 ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും വ്യാകരണത്തെക്കുറിച്ചും രസകരമായ മലയാളത്തില്‍ എഴുതുന്ന വി. സുകുമാരന്‍ നായരുടെ കുറിപ്പുകള്‍ ആംഗലേയ ഭാഷയുടെ സവിശേഷതകളെ വളരെ സരസമായി നമുക്ക് പറഞ്ഞു തരുന്നവയാണ്. ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതുന്ന അദ്ദേഹം നിരവധി പുസ്തകങ്ങള്‍ ഈ മേഖലയില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മംഗ്ലീഷ് ടു ഇംഗ്ലീഷ്, How to fall in love with English, The Epic That’s English, The Empires Of English, The Romance of...
തിരുവനന്തപുരം : കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നതിനെ കുറിച്ചു നിരവധി ആരോപണങ്ങൾ ഉയരുന്നതിനിടെ പോലീസ് സേനയുടെ പോസ്റ്റൽ വോട്ടുകളിലും അട്ടിമറി നടന്നതിന്റെ തെളിവുകൾ ഓഡിയോ സന്ദേശത്തിലൂടെ പുറത്തു വന്നു.തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യമുണ്ട്. പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാർക്ക് ഇഷ്ടമുള്ള വിലാസത്തിൽ ബാലറ്റു പേപ്പർ വരുത്താം. ഈ ആനുകൂല്യം മുതലെടുത്ത് ഇടതു അനുകൂലികൾ നിയന്ത്രിക്കുന്ന പോലീസ് അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ...
ഹൈദരാബാദ് : ഏപ്രിൽ 18 നു തെലുങ്കാനയിൽ പ്ലസ് വൺ, പ്ലസ് ടു റിസൾട്ടുകൾ പുറത്തു വന്നപ്പോൾ വിദ്യാർത്ഥികൾക്ക് കൂട്ട തോൽവി. 9.74 ലക്ഷം വിദ്യാർത്ഥികളായിരുന്നു പരീക്ഷ എഴുതിയത്. അതിൽ 3.28 ലക്ഷം പേരും തോൽക്കുകയായിരുന്നു. അതായത് പരീക്ഷയെഴുതിയ 33% വിദ്യാർത്ഥികളും തോറ്റു. പരീക്ഷ തോറ്റതിന്റെ മനോവിഷമത്തിൽ സംസ്ഥാനത്തു ഇതുവരെ ജീവനൊടുക്കിയത് 25 വിദ്യാർത്ഥികൾ.തെലങ്കാനയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയും പേർ തോൽക്കുന്നതും അതിനെ തുടർന്നുള്ള ആത്മഹത്യകളും. പ​രീ​ക്ഷ​ക​ളി​ലെ കൂ​ട്ട​ത്തോ​ൽ​വി​യെ തു​ട​ർ​ന്ന്...
കെനിയ: പത്തൊമ്പതാമത്തെ വയസ്സിൽ മിസ്സ് മിനസോട്ട പേജന്റിൽ മത്സരാർത്ഥിയായിക്കൊണ്ട് ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുത്ത ആദ്യ വനിത എന്ന നിലയിലാണ് ഹലീമ ഏദൻ വാർത്തയിൽ നിറഞ്ഞത്. ആ മത്സരത്തിൽ ഒരു സെമി ഫൈനലിസ്റ്റ് ആയിരുന്നു ഹലീമ. പിന്നീട് വോഗ് മാസികയുടെ മുഖചിത്രമായിക്കൊണ്ടും, ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുത്തുകൊണ്ടും, ഒരു മുസ്ലീം വനിതയ്ക്ക് ഫാഷൻ ലോകത്ത് ഒരു സ്ഥാനമുണ്ടെന്ന് ഹലീമ തെളിയിച്ചു.ഇപ്പോഴിതാ, ഹിജാബും ബുർക്കിനിയും ധരിച്ചുകൊണ്ട്, മോഡലാവുന്ന ആദ്യത്തെ മുസ്ലീം വനിതയായി ഹലീമ...
വാഷിംഗ്‌ടൺ ഡി.സി: യു. എസ്. ഡെപ്യുട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ, തന്റെ രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിനു മുമ്പാകെ തിങ്കളാഴ്ച സമർപ്പിച്ചു. മെയ് 11 വരെ അദ്ദേഹം തൽ‌സ്ഥാനത്തു തുടരും. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യൻ ഇടപെടലുകൾ ഉണ്ടായത് അന്വേഷിക്കാനായി സ്പെഷ്യൽ കൌൺസിൽ റോബർട്ട് മുള്ളറെ നിയമിക്കാൻ തീരുമാനിച്ചത് റോസൻസ്റ്റൈൻ ആയിരുന്നു. ട്രം‌പും അനുയായികളും ആ അന്വേഷണത്തെ “വിച്ച് ഹണ്ട് (witch hunt)”...
പൂനെ: ഭീമ കൊറെഗാവ് സംഘർഷത്തിന്റെ കേസിൽ ആരോപിതനായ സാമൂഹികപ്രവർത്തകൻ വരവര റാവുവിന്റെ ഇടക്കാല ജാമ്യാപേക്ഷ പൂനെയിലെ കോടതി നിഷേധിച്ചു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു താത്കാലിക ജാമ്യം തേടിയത്. ഏപ്രിൽ 29 മുതൽ മെയ് നാലുവരെയുള്ള ദിവസങ്ങളിലേക്കായിരുന്നു ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയത്.ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ, റാവുവിന്റെ വാദങ്ങളെ പ്രോസിക്യുഷൻ എതിർക്കുകയും, റാവുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നും, ജാമ്യം നൽകിയാൽ അദ്ദേഹം കടന്നുകളയാൻ സാദ്ധ്യതയുണ്ടെന്ന് പറയുകയും ചെയ്തു.2018 നവംബറിലാണ് ഭീമ കൊറെഗാവ്...