25 C
Kochi
Friday, September 24, 2021

Daily Archives: 8th April 2019

സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ടെൻഷനാണ് ബാറ്ററി. ഉപയോഗിക്കുംതോറും കുറഞ്ഞു വരുന്ന ബാറ്ററി ചാർജ് നിലനിർത്താൻ പലരും കഷ്ടപ്പെടാറുണ്ട്. ചാർജിങ് സൈക്കിളിനെ ആശ്രയിച്ചാണ് ബാറ്ററിയുടെ ലൈഫ് തീരുമാനിക്കപ്പെടുന്നത്. എന്നാലിതാ ചാർജ് നിലനിർത്തുന്നതിനായി ചില മാർഗങ്ങൾ.*ഫോണിന്റെ വൈബ്രേഷൻ ഒഴിവാക്കുകപലരും റിങ് ടോണിന്റെ കൂടെയും, അലാം ടോണിന്റെ കൂടെയും, കീ ബോർഡിലും വൈബ്രേഷൻ ഇടാറുണ്ട്. ഇത് ബാറ്ററി ചാർജിനെ ബാധിക്കുന്ന കാര്യമാണ്. ആ ശീലം ഒഴിവാക്കുമ്പോൾ ഒരു വലിയ ശതമാനത്തോളം...
  ലണ്ടൻ: സാമ്പത്തികത്തട്ടിപ്പു കേസിൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിജയ് മല്യ നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് മല്യയുടെ ഹർജി തള്ളിയത്. സാമ്പത്തികത്തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ വിജയ് മല്യയെ കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, വിദേശ വിനിമയ നിയന്ത്രണ നിയമ ലംഘനം എന്നീ കുറ്റകൃത്യങ്ങളിൽ സി.ബി.ഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി തിരികെ നൽകണമെന്ന് യുണൈറ്റഡ് കിങ്ഡത്തോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയുടെ...
ലണ്ടൻ: ബ്രെക്സിറ്റ‌് കാലാവധി വീണ്ടും നീട്ടണമെന്ന‌് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെട്ടു. തെരേസ മേ ഈ ആവശ്യം അറിയിച്ച് യൂറോപ്യൻ യൂണിയൻ കൗൺസിൽ അധ്യക്ഷൻ ഡോണാൾഡ‌് ടസ‌്ക്കിന‌് കത്തയച്ചു എന്നാണ് റിപ്പോർട്ടുകൾ.പാർലമെന്റിൽ കരാർ പാസാക്കി കിട്ടുന്നതിനായി ജൂൺ 30 വരെ നീട്ടണമെന്നാണ‌് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ തീരുമാനപ്രകാരം ബ്രിട്ടൻ മെയ‌് 22 ന‌് യൂറോപ്യൻ യൂണിയൻ വിടേണ്ടതാണ്. ഏപ്രിൽ 12 ന‌ു മുമ്പ‌് ബ്രെക്സിറ്റ‌് കരാർ...
ദമാം: സൗദിയിൽ ബിനാമി ബിസിനസ് തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ബിനാമി ബിസിനസ്സിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ വരെ പാരിതോഷികം. ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളുടെ മേൽ ചുമത്തുന്ന പിഴയുടെ 30% വരെ ബിനാമി ബിസിനസ്സിനെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു.ഇങ്ങനെ നൽകുന്ന പാരിതോഷിക തുകയുടെ പരിധിയാണ് ഇപ്പോൾ പത്തു ലക്ഷം റിയാലാക്കി ഉയർത്തിയിരിക്കുന്നത്‌....
കൂച്ച് ബിഹാർ: വെസ്റ്റ് ബംഗാളിന്റെ വികസനത്തിനായി പ്രധാനമന്ത്രി മോദി ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്ന്, മുഖമന്ത്രി മമത ബാനർജി ആരോപിച്ചു. വെസ്റ്റ് ബംഗാളിനായി ഒരു രൂപയെങ്കിലും മോദി, തന്നിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവേ മമത ബാനർജി ചോദിച്ചു.പല കേന്ദ്ര പദ്ധതികളും, മമമത ബാനർജി നിർത്തലാക്കിച്ചിരുന്നെന്ന്, കൂച്ച് ബിഹാറിലെ ഒരു റാലിയിൽ പ്രസംഗിക്കുമ്പോൾ മോദി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റുള്ളവർക്കുള്ള ആനുകൂല്യങ്ങൾ ബംഗാളിലെ ജനങ്ങൾക്കു നഷ്ടമായി എന്നും മോദി പറഞ്ഞു.ഇത്രയും വലിയ അവകാശവാദം...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം-പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. 1565 എം-പാനല്‍ ഡ്രൈവര്‍മാരാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇവരെ മാറ്റി, നിലവിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണം. ഏപ്രില്‍ 30-നകം നടപടി പൂര്‍ത്തീകരിക്കണമെന്നും കോടതി അറിയിച്ചു. 2455 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയുണ്ട്. ഇവര്‍ക്ക് അഡ്‌വൈസ് മെമ്മോ അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. പി.എസ്.സി റാങ്ക് ജേതാക്കളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.2012 ഓഗസ്റ്റ് 23-നു നിലവില്‍ വന്ന പി.എസ്.സി. പട്ടികയിലെ...
മാലദ്വീപ്: ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മാലദ്വീപില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് വിജയം. 87 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60 എണ്ണത്തിലും സോലിഹിന്റെ പാര്‍ട്ടി മുന്നേറുന്നുവെന്നാണ് പുറത്തുവന്ന ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് ഒരു പാര്‍ട്ടി ഒറ്റയ്ക്ക് മാലദ്വീപ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്നത്. വോ?ട്ടെടുപ്പ്? ശനിയാഴ്?ചയാണ്? അവസാനിച്ചത്?. പത്ത്? പാര്‍ട്ടികളിലായി 386 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍...
മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയ ദത്ത്, നാമനിർദേശപത്രിക സമർപ്പിച്ചു. ബാന്ദ്ര കളക്ടറുടെ ഓഫീസിലാണ്, പ്രിയ ദത്ത്, തിങ്കളാഴ്ച, പത്രിക സമർപ്പിച്ചത്. മുംബൈ നോർത്ത് സെൻ‌ട്രൽ സീറ്റിലെ സ്ഥാനാർത്ഥിയാണ് പ്രിയ ദത്ത്.പത്രിക സമർപ്പിക്കാൻ എത്തിയ പ്രിയ ദത്തിനൊപ്പം, സഹോദരനും നടനുമായ സുനിൽ ദത്തും ഉണ്ടായിരുന്നു. 2005 ലാണ് പ്രിയ ദത്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. മുംബൈ നോർത്ത് സെൻ‌ട്രൽ സീറ്റിൽ നിന്നാണ് അന്നുമുതൽ ജനവിധി തേടുന്നത്.ഇപ്പോഴത്തെ എം.പി. ആയ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.ഐ. എമ്മിന്റെ പ്രകടനപത്രികയുടെ പ്രസക്ത ഭാഗങ്ങള്‍ ആംഗ്യഭാഷയിലും പുറത്തിറക്കി. പ്രകടനപത്രികയുടെ ശബ്ദരേഖ പുറത്തിറക്കിയതിനു പിന്നാലെയാണിത്. ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ഉദ്ദേശിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സീതാറാം യെച്ചൂരി പത്രികാ പ്രകാശനവേളയില്‍ പറഞ്ഞു. ലോകത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി പ്രകടനപത്രികയുടെ ശബ്ദരേഖ തയ്യാറാക്കിയത്. സാമൂഹികക്ഷേമത്തിനും ജനമുന്നേറ്റത്തിനും ബദല്‍ നയം അവതരിപ്പിച്ച പ്രകടനപത്രിക ഭിന്നശേഷിക്കാരിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് ആംഗ്യഭാഷയില്‍ അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പിനെയാണ്...
മലപ്പുറം: എടപ്പാളില്‍ ആക്രി പെറുക്കുന്ന 11-കാരിയായ നാടോടി ബാലികയ്ക്കു നേരെ ക്രൂര മര്‍ദ്ദനം. പഴയ ഇരുമ്പ് സാധനങ്ങള്‍ നിറച്ച ചാക്കു കൊണ്ട് ബാലികയെ തല തല്ലിപൊളിച്ചായിരുന്നു മര്‍ദ്ദനം. പെണ്‍കുട്ടിയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവുണ്ട്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാറാണ് കേസെടുത്തത്.വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ സി. രാഘവനാണ് ബാലികയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയെ രക്ഷിക്കാനെത്തിയ...