25 C
Kochi
Friday, September 24, 2021

Daily Archives: 24th April 2019

തി​രു​വ​ന​ന്ത​പു​രം: ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിൽ 2019 നോട്‌ കൂടി ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവും പിന്നീടുള്ള ദിവസങ്ങളില്‍ വേഗത കൂടി ഞായറാഴ്ചയോടെ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 80 മുതൽ 90കിലോമീറ്റർ വരെയായി ഉയരുമെന്നും...
ദോ​ഹ: ഖത്തറിൽ നടക്കുന്ന ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാമ്പ്യൻഷിപ്പിൽ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യ്ക്ക് സ്വ​ർ​ണം. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​ർ ഓ​ട്ട​ത്തി​ലാ​ണ് ചി​ത്ര സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 4.14.56 മി​നി​റ്റി​ലാ​ണ് ചി​ത്ര ഫി​നീ​ഷ് ചെ​യ്ത​ത്. പതുക്കെ തുടങ്ങി ചിത്ര അവസാന ലാപ്പില്‍ സ്വര്‍ണം ഓടിപ്പിടിക്കുകയായിരുന്നു. ബഹ്‌റൈന്‍ താരങ്ങളായ ഗാഷ്വാ ടൈജസ്റ്റ്, വിന്‍ഫ്രഡ് യാവി എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി. ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാമ്പ്യൻഷിപ്പി​ലും ഈ​യി​ന​ത്തി​ൽ ചി​ത്ര സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ചാമ്പ്യൻഷിപ്പിൽ ഇ​ന്ത്യ​യു​ടെ...
ചെന്നൈ :ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ 'ടിക് ടോക്കി'ന്‍റെ ഇന്ത്യയിലെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ അഞ്ചരക്കോടിയോളം ടിക്ക് ടോക്ക് ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.  ഇതേ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ഈ ആപ്പ് പിന്‍വലിച്ചിരുന്നു.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത്...
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ സ്ഫോടന പരമ്പരയിൽ മരണ സംഖ്യ 359 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 39 പേർ വിദേശികളാണ്. 45 കുഞ്ഞുങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു.ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ലെ ക്രൈ​​​​​സ്റ്റ്ച​​​​​ർ​​​​​ച്ചി​​​​​ലെ മോ​​​​​സ്കു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ്ര​​​​​തി​​​​​കാ​​​​​ര​​​​​മാ​​​​​യാ​​​​​ണ് ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്കു നേ​​​​​രെ ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് പ്രാ​​​​​ഥ​​​​​മി​​​​​കാ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നു ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലെ പ്ര​​​​​തി​​​​​രോ​​​​​ധ സ​​​​ഹ​​​​മ​​​​​ന്ത്രി റു​​​​​വാ​​​​​ൻ വി​​​​​ജെ​​​​​വ​​​​​ർ​​​​​ധ​​​​​നെ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ളാ​​​​​​യ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കും എ​​​​​​​തി​​​​​​​രേ​​​​​​​യാ​​​​​​​ണ് ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ഐ.​​​​​​​എ​​​​​​​സി​​​​ന്‍റെ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ അ​​​​മാ​​​​ഖ് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി....
പട്ടാമ്പി: ശബരിമലയിലെത്തി ദര്‍ശനം നടത്താനാകാതെ തിരിച്ച്‌ പോയ ബിന്ദു തങ്കം കല്ല്യാണിയെ ആര്‍.എസ്‌.എസ്. പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്പി സംസ്‌കൃത കോളേജില്‍ പ്രിസൈഡിംഗ് ഓഫീസറായി എത്തിയ ബിന്ദുവിനെ ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചെന്നാണ് പരാതി.ഡ്യൂട്ടിക്കിടെ തന്നെ തിരിച്ചറിഞ്ഞ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സംഘടിതമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ബിന്ദു പറയുന്നത്. കളക്ടര്‍ക്കും തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിന്ദു അറിയിച്ചു. പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.ബിന്ദു തങ്കം...
കൊച്ചി: മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് നടപടി. വര്‍ഗീയ പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വേനലവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.'ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍...
തിരുവനന്തപുരം: ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല സുരേഷ് കല്ലടയുടെ ബസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാനും അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് തുടങ്ങാനും തീരുമാനമെടുത്തു. ഇതിന് പുറമെ കല്ലട ട്രാവല്‍സിന്റെ എല്ലാ ബസുകളുടേയും രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി....
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 50% വിവിപാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. ഒരു ലോക്‌സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണാന്‍ ആയിരുന്നു സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഇത് പുനപരിശോധിക്കണമെന്നാണ് ആവശ്യം.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ പൂര്‍ത്തിയായ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും ഇവിഎം യന്ത്രങ്ങളുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്നുവെന്നും,...
കൊച്ചി: കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ വോട്ടിംഗ് മെഷിനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. പോളിംഗ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ലാണ് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടെത്തിയത്. ഈ ബൂത്തിലാണ് റീ പോളിങ്ങ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രീയ...
എറണാകുളം : സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻറെ രോക്ഷ പ്രകടനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. വളരെ ദേഷ്യത്തോടെ 'മാറി നിൽക്കങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തിൽ കയറി പോവുകയും ചെയ്തു.എറണാകുളം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരായിരുന്നു പിണറായിയുടെ ശകാരത്തിന്റെ ചൂടറിഞ്ഞത്. ഉയര്‍ന്ന പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന...