25 C
Kochi
Friday, September 24, 2021

Daily Archives: 13th April 2019

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ 'ദുരൂഹമായ പെട്ടി' എത്തിച്ച് സ്വകാര്യ ഇന്നോവയിലേക്ക് മാറ്റിയത് വിവാദമാകുന്നു. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ ബി.ജെ.പി പ്രതിരോധത്തിൽ ആയിരിക്കുകയാണ്.ഹെലികോപ്റ്ററിൽ ഇറക്കിയ പെട്ടി പിന്നീട് വളരെ തിരക്കിട്ട് അവിടെ പാർക്ക് ചെയ്ത സ്വകാര്യ ഇനോവയിൽ കയറ്റി വേഗത്തിൽ ഓടിച്ചുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. സെക്യൂരിറ്റി പ്രോട്ടോക്കോളിനെ മറികടന്ന് ആ പെട്ടിയിൽ എന്തായിരുന്നു ഉണ്ടായിരുന്നത്? എന്തു കൊണ്ട് ആ ഇന്നോവ...
ന്യൂ​ഡ​ൽ​ഹി: റഫാൽ കരാറിന്റെ പേരിൽ വിവാദത്തിലായ വ്യവസായി അനിൽ അംബാനിയുടെ ഫ്രാൻസിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള "റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ്" എന്ന കമ്പനിയ്ക്ക് 143.7 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ നി​കു​തി ഫ്രഞ്ച് സർക്കാർ ഇളവ് ചെയ്തതായി റിപ്പോർട്ട്. ഫ്ര​ഞ്ച് പ​ത്രം ’ലെ ​മോ​ണ്‍​ഡേ’ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പാ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ത്യ 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ അ​നി​ലി​ന്‍റെ ഫ്രാ​ൻ​സി​ലു​ള്ള കമ്പനിയ്ക്ക്...
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മൽസരിക്കാൻ കോൺഗ്രസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഹൈക്കമാന്റിനോട് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നാണു ലഭ്യമായ വിവരം.പ്രിയങ്ക ഗാന്ധിയെ മൽസരിപ്പിക്കണമെന്ന് പാർട്ടിയുടെ യു.പി ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിലൊരു കാര്യം ആലോചനയിലില്ലെന്നായിരുന്നു നേതൃത്വം അന്ന് നൽകിയ വിശദീകരണം. കൂടാതെ പ്രിയങ്ക താൽപര്യമറിയിച്ചാൽ മൽസരിക്കാൻ അനുവദിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു....
ആലപ്പുഴ : ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്‌ഥാനാർത്ഥി എ.എം. ആരിഫ് "ഇന്ത്യയിലെ ഏറ്റവും മികച്ച എം.എൽ.എ." എന്ന തലക്കെട്ടോടെ മണ്ഡലത്തിൽ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചതിനെതിരെ എതിർ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. 2017 ൽ ആയിരുന്നു ആരിഫിന് "കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ" എന്ന സംഘടന ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭ സാമാജികനുള്ള അവാർഡ് നൽകുന്നത്. എന്നാൽ ഈ അവാർഡ് സർക്കാർ നല്കിയിട്ടുള്ളതല്ലെന്നും,...
#ദിനസരികള് 726 നിനക്കൊരു കാടുണ്ട്. ഞാനിതുവരെ കണ്ടിട്ടില്ലെങ്കിലും അതെത്ര സുന്ദരമായിരിക്കുമെന്ന് പലപ്പോഴും സങ്കല്പിച്ചു നോക്കാറുമുണ്ട്.പൂത്തും തളിര്‍ത്തും പരിമണം പരത്തിയും വിടര്‍ന്നു വിശാലമായി പരിലസിക്കുന്ന തരുലതാദികള്‍. ആകാശത്തിന്റെ അനന്തതയിലേക്ക് ശിരസ്സുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന മഹാവൃക്ഷങ്ങള്‍. അവയിലൂടെ പടര്‍ന്നു കേറിയിരിക്കുന്ന വള്ളികളിലെ പൂവുകള്‍ മരത്തിനു ചുറ്റും പടര്‍ന്നിരിക്കുന്നതു കാണുമ്പോള്‍ അതിവിദഗ്ദനായ ഒരു ശില്പി തന്റെ ഭാവനാശേഷിയുടെ സമസ്തപ്രഭയേയും ആവാഹിച്ചു വരുത്തി പണിതെടുത്തിരിക്കുന്ന ആകാശഗോപുരങ്ങളാണോയെന്ന് നാം അതിശയിക്കും. എത്ര തരം വൃക്ഷങ്ങള്‍?ഫലസമൃദ്ധമായവ, ഇലകളാല്‍ വിതാനങ്ങള്‍ തീര്‍ത്ത്...
ചെന്നൈ: തമിഴ്‌നാട്ടില്‍ സി.പി.എം. സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടു ചോദിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസും ഇടതുപക്ഷവും കൊമ്പുകോര്‍ക്കുന്നതിന് ഇടയിലാണ് വിരുദുനഗറില്‍ സു. വെങ്കടേശന് വേണ്ടി രാഹുല്‍ വോട്ട് തേടി എത്തിയത്. ഇവിടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്ലീം ലീഗും ഒരേ വേദിയില്‍ അണിരക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും ഇവിടെ രാഹുല്‍ പങ്കെടുത്ത പരിപാടിക്കായി എത്തിയില്ല.വേദിയില്‍ സിപിഎമ്മിന്റെ ചിഹ്നവും...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി വോട്ട് ചെയ്യാൻ മാത്രമല്ല തിരഞ്ഞെടുപ്പ് ബോധവത്കരണത്തിനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് തലസ്ഥാനത്തെ ട്രാൻസ്‌ജെൻഡര്‍ വിഭാഗം. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റിനു സമീപം വോട്ടിംഗ് ബോധവത്കരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച പവലിയനിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തില്‍ നിന്നുള്ളവര്‍ വോട്ടിംഗുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കും. പവലിയന്റെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർവഹിച്ചു.ട്രാൻസ്‌ജെൻഡർ വിഭാഗവും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകണമെന്നും ജനാധിപത്യത്തിൽ ഇവരും അവിഭാജ്യ ഘടകമാണെന്നും ടീക്കാറാം മീണ പറഞ്ഞു. ഈ...
കൊല്‍ക്കത്ത: ഹെലികോപ്ടര്‍ ഇറക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റദ്ദു ചെയ്തു. സിലിഗുരിയിലായിരുന്നു രാഹുല്‍ പങ്കെടുക്കാനുള്ള യോഗം നിശ്ചയിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഹെലികോപ്‍ടര്‍ ഇവിടെ പൊലീസ് ഗ്രൗണ്ടില്‍ ഇറക്കുന്നതിന് പാര്‍ട്ടി നേതൃത്വം അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യോഗം റദ്ദു ചെയ്തത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡാര്‍ജിലിംഗ് ലോക്സഭാ സ്ഥാനാർത്ഥിയുമായ ശങ്കര്‍...