25 C
Kochi
Friday, September 24, 2021

Daily Archives: 9th April 2019

പാല: കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 4.57-നാണ് മരിച്ചത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെ സ്ഥിതി വീണ്ടും വഷളായി. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വൃക്കയുടെ പ്രവർത്തനവും കുറഞ്ഞതോടെ മരണം...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാരും ബി.ജെ.പിയും ചേര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ്. ഇതിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പുറത്തുവിട്ടു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു മുന്‍പ് വിദേശത്തുനിന്ന് മൂന്നു സീരിസില്‍ ഒരു ലക്ഷം കോടി വീതം വ്യാജ കറന്‍സികള്‍ അച്ചടിച്ച് എത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് റോ പ്രധിനിധി കൂടിയായ രാഹുല്‍...
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുൻപ് വിദേശത്തുനിന്ന് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചതായി കോൺഗ്രസ് ആരോപണം. ഇതിന്റെ തെളിവുകൾ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പുറത്തുവിട്ടു.വ്യോമസേനയുടെ വിമാനത്തിൽ ഹിൻഡൻ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുൽ രത്‌രേക്കർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.എന്നാൽ ദേശീയ മാധ്യമങ്ങൾ വാർത്ത സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും വിട്ടു...
കൊച്ചി: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന് ഇനി പുതിയ പേര്. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായാണ് പേര് മാറ്റം. സി.എസ്.ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ബാങ്കിന്റെ പുതിയ നാമം എന്നാണ് റിപ്പോർട്ടുകൾ. ഏതെങ്കിലും പ്രത്യേക മതത്തിന്റെ കീഴിലുള്ള ബാങ്കിങ് സ്ഥാപനം ആണെന്ന് തെറ്റിദ്ധരിച്ച് ഒട്ടേറെ ഇടപാടുകൾക്കുള്ള അവസരങ്ങള്‍ നഷ്ടമായേക്കാം എന്ന് കണ്ടാണ് ബാങ്കിന്റെ പേര് മാറ്റുന്നത്. പേര് മാറുമെങ്കിലും ബാങ്കിന്റെ ആസ്ഥാനം തൃശ്ശൂര്‍ തന്നെ ആയിരിക്കും എന്നാണ്...
ഗുവാഹത്തി: രാജ്യത്ത് വീണ്ടും ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം. അസ്സമിലെ ഗുവാഹത്തിയില്‍ ബീഫ് വിറ്റുവെന്നും, കൈവശം വെച്ചെന്നും ആരോപിച്ച് മുസ്ലീം വൃദ്ധനെ ആക്രമിക്കുകയും അദ്ദേഹത്തെ പന്നി മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം.68 കാരനായ ഷൗക്കത്ത് അലിക്കാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ബിശ്വനാഥ് ചരിയാലിയില്‍ കഴിഞ്ഞ 35 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നയാളാണ് ഷൗക്കത്ത് അലി. പോലീസെത്തിയാണ് ഇയാളെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. ഇതിന്റെ വീഡിയോ...
കൊച്ചി: സിസ്റ്റര്‍ അഭയക്കേസ്സിൽ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരും നല്‍കിയ റിവിഷന്‍ ഹരജി കോടതി തളളി. രണ്ടാംപ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ട നടപടി സിംഗിള്‍ ബെഞ്ച് ശരിവെച്ചു. നാലാം പ്രതി കെ.ടി. മൈക്കിളിനേയും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി.സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ വിചാരണ...
ലിവര്‍പൂള്‍: യുവേഫ (യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് അർദ്ധരാത്രിക്കു ശേഷം തുടക്കമാവും. ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാമിനെയും ലിവർപൂൾ, പോർട്ടോയെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.പ്രീമിയർ ലീഗിലെ വാശിയേറിയ പോരാട്ടത്തിന്റെ തുട‍ർച്ചയായി മാഞ്ചസ്റ്റർ സിറ്റിയും, ടോട്ടൻഹാമും നേർക്കുനേർ വരുന്ന മത്സരമാണിത്. ഒന്നാംപാദ മത്സരം ടോട്ടൻഹാമിന്റെ ഹോം ഗ്രൗണ്ടായ ടോട്ടൻഹാം ഹോട്സ്പുർ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്. യൂറോപ്യൻ...
കോഴിക്കോട്: കോഴിക്കോട്: എം.കെ. രാഘവനെതിരെ എൽ.ഡി.എഫ്. വീണ്ടും പരാതി നൽകി. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചെന്നാണ് പരാതി. രാഘവൻ പ്രസിഡന്റ് ആയിരുന്ന പയ്യന്നൂരിലെ അഗ്രിൻ കോ സൊസൈറ്റിയിലെ വിവരങ്ങൾ മറച്ചുവച്ചുവെന്നാണ് ആരോപണം. അഗ്രിൻകോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങളാണ് മറച്ചുവെച്ചതെന്നാരോപിക്കുന്നത്.സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങൾ നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയിട്ടില്ല. അഗ്രിൻ കോ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ചില വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൽ.ഡി.എഫ്. ആരോപിച്ചു. 29 കോടി 22 ലക്ഷത്തി...
ന്യൂ​ഡ​ൽ​ഹി: തിരിഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി, പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി . ഇതു സംബന്ധിച്ച് ആദായ നികുതി ബോർഡ് ചെയർമാനെയും റെവന്യൂ സെക്രട്ടറിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു. റെയ്ഡിനെ കുറിച്ച് വിശദീകരിക്കാന്‍ റെവന്യൂ സെക്രട്ടറി എ. ബി. പാണ്ഡേ, സി.ഡി.ബി.ടി ബോർഡ് ചെയര്‍മാന്‍ പി. സി. മോഡി എന്നിവര്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും.റെയ്ഡുകളിൽ നിഷ്പക്ഷത...
ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഒ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ന്‍റെ ശ​ബ്ദ​മാ​ണ് അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും, ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​ത് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കുറിച്ചു.ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത​തു​മാ​ണ് ബി.ജെ.പി പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും രാ​ഹു​ൽ കൂട്ടിച്ചേർത്തു.ഇന്നലെയാണ് സങ്കൽപ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കിയത്. സങ്കൽപിത് ഭാരത് - സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. വികസനത്തിനും ദേശസുരക്ഷയ്ക്കും ഊന്നൽ നൽകിയാണ് ബി.ജെ.പി പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്...