Daily Archives: 14th April 2019
കൊച്ചി:
എറണാകുളത്തെ മട്ടാഞ്ചേരി ജ്യൂ സ്ട്രീറ്റിൽ നടക്കാറുള്ള സിനിമ ചിത്രീകരണങ്ങൾ അവിടത്തെ വ്യാപാര മേഖലയെയും പൊതുജനത്തെയും പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് പോലീസ് ഉദ്യോഗസ്ഥരും കൊച്ചി നഗരസഭയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്.സിനിമ ചിത്രീകരണങ്ങൾ വ്യാപാരം തടസപ്പെടുത്തുന്നുണ്ടെന്നും, സഞ്ചാരികൾക്കും പൊതുജനത്തിനു അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ദി കേരള ഹാൻഡിക്രാഫ്ട് ഡീലേഴ്സ് ആൻഡ് മാനുഫാക്ചർസ് വെൽഫെയർ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രസ്തുത വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി സർക്കാർ സമയം ആവശ്യപ്പെട്ടതിനെ...
ഭോപ്പാല്‍:
ജാതി മാറി വിവാഹം ചെയ്തതിന് ശിക്ഷയായി ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.20 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കൊണ്ടാണ് ഭര്‍ത്താവിനെ തോളിലേറ്റി വയലിലൂടെ നടത്തിച്ചത്. ഭാരം താങ്ങനാവാതെ യുവതി ആടിയുലഞ്ഞിട്ടും ഗ്രാമീണര്‍ ആര്‍പ്പുവിളിച്ച് ഇവരെ നിര്‍ബന്ധിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ പോലും സഹായിക്കുന്നില്ല.സംഭവത്തില്‍ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ്...
കോട്ടയം:
ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ പ്രധാന സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്കാന് വിറ്റ്നസ് പ്രൊട്ടക്ഷന്‍ അതോറിറ്റി ഉത്തരവ്. കേരളത്തില്‍ ആദ്യമായാണ് സാക്ഷിക്ക് സുരക്ഷയൊരുക്കാന്‍ അതോറിറ്റി ഉത്തരവിടുന്നത്. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് അംഗമായ സിസ്റ്റര്‍ ലിസി മൂവാറ്റുപുഴ ജ്യോതിഭവനിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് കോട്ടയം വിറ്റ്നെസ് പ്രൊട്ടക്ഷന്‍ അതോറിറ്റി നിര്‍ദേശം നല്കി.വിചാരണ ആരംഭിക്കുമ്പോള്‍ കോട്ടയത്തെ...
കല്‍പ്പറ്റ:
മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വയനാട്ടില്‍ സ്ഥാനാര്‍ത്ഥികളായ തുഷാര്‍ വെള്ളാപ്പള്ളിക്കും, പി.പി.സുനീറിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. എന്നാല്‍ തനി്ക്ക് ഭീഷണിയൊന്നുമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി. സുനീര്‍ വ്യക്തമാക്കി. കൂടുതല്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാനസര്‍ക്കാരിന് കത്ത് നല്കി. തന്നെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സുരക്ഷ പോര. അതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കണമെന്നാവശ്യപെട്ടാണ് തുഷാര്‍ കത്ത്...
പത്തനംതിട്ട:
അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ മൂലം ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്നു എന്നതാണ് ഇത്തവണ പത്തനംതിട്ട മണ്ഡലത്തിന്റെ സവിശേഷത. ശബരിമല യുവതി പ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയും, തുടർന്നുള്ള സംഭവ വികാസങ്ങളും മൂലം ദേശീയ തലത്തിൽ തന്നെ എല്ലാവരും ഉറ്റു നോക്കുകയാണ് പത്തനംതിട്ടയിലെ ജനവിധി.യു.ഡി.എഫിന്റെ ശക്തി കേന്ദ്രം ആയാണ് പത്തനംതിട്ട അറിയപ്പെടുന്നത്. എങ്കിലും ഇത്തവണ പ്രവചനാതീതമാണ് കാര്യങ്ങൾ.യുവതി പ്രവേശന വിഷയം കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാകുമ്പോള്‍ പത്തനംതിട്ടയില്‍...
ന്യൂഡല്‍ഹി:
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുന്‍പ് ഓരോ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഇക്കാര്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. ഒരു മണ്ഡലത്തില്‍ നിന്നുള്ള അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകള്‍ മാത്രം എണ്ണണമെന്ന സുപ്രീം കോടതി ഉത്തരവില്‍ തങ്ങള്‍ക്ക് തൃപ്തിയില്ല. ഫലപ്രഖ്യാപനം വൈകുമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന...
#ദിനസരികള് 727
നാഥുറാം വിനായക് ഗോഡ്സേയെ ഏറെ സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്തകമായിരുന്നു. അയാള്‍ അതെപ്പോഴും കൂടെ കൊണ്ടു നടന്നു. ഇടവേളകളില്‍ ആവര്‍ത്തിച്ച് വായിച്ചു. ഗാന്ധിയെ കൊല്ലുന്നതിനു വേണ്ടി ഗ്വാളിയോറിലെ ഹോമിയോ ഡോക്ടറുടെ സഹായത്താല്‍ സംഘടിപ്പിച്ച കൈത്തോക്കിന്റെ ശേഷി, ബിർളാ ക്ഷേത്രത്തിനു സമീപമുള്ള ഒരു മരത്തില്‍ വരച്ചിട്ട ഗാന്ധിയുടെ തലയും ഉടലും ലക്ഷ്യമാക്കി വെടിവെച്ചു പരിശോധിക്കുമ്പോഴും ആ പുസ്തകത്തിലായിരുന്നു ഗോഡ്സേയുടെ മനസ്സ്.“ഗാന്ധി ഹിന്ദു വിരുദ്ധനാണ്, അയാള്‍ അവസാനിക്കേണ്ടത്...
ഹൈദരാബാദ്:
ഡോ. ബി.ആര്. അംബേദ്കറിന്റെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ടു. അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദ് സെന്‍ട്രല്‍ മാളിന് സമീപം പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കിയ അംബേദ്കറിന്റ പ്രതിമയാണ് തകര്‍ത്ത നിലയില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രതിമ പ്രതിഷ്ഠിക്കുന്നതിനായി ജയ് ഭീം സൊസൈറ്റി പ്രവര്‍ത്തകര്‍ മാളിന് സമീപം എത്തിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് അംബേദ്കറിന്റെ പ്രതിമ സ്ഥാപിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍...
തിരുവനന്തപുരം:
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രത്യേക ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. പി.ഡബ്ല്യു.ഡി (പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. തങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനും സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യം ഈ ആപ്പില്‍ ലഭ്യമായിരിക്കും.പി.ഡബ്ല്യു.ഡി വോട്ടര്‍ എന്ന നിലയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ വോട്ടര്‍ ലിസ്റ്റില്‍നിന്ന് പി.ഡബ്ല്യു.ഡി വോട്ടര്‍ ആകുന്നതിനുമുള്ള സൗകര്യവും ഇതു...
കോട്ടയം:
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ 16ന് കോട്ടയത്ത് എത്തും. അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണിയുടെ വീട് സന്ദര്‍ശിക്കുവാനാണ് അദ്ദേഹം കോട്ടയത്ത് എത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും രാഹുല്‍ പാലായിലെ കരിങ്ങോഴക്കല്‍ തറവാട്ടില്‍ എത്തുന്നത്. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.കോട്ടയത്തെ സന്ദര്‍ശനം കഴിഞ്ഞ് രാഹുല്‍ ഗാന്ധി 17ന് വണ്ടൂരിലെത്തും. വന്‍ജനാവലിയെ കാത്തുള്ള വേദിയുടെ പ്രവര്‍ത്തി വണ്ടൂരില്‍ പുരോഗമിക്കുകയാണ്. എസ്.പി.ജിയുടെഫന്നത...