25 C
Kochi
Friday, September 24, 2021

Daily Archives: 28th April 2019

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങളിലെ വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിൽ എത്തുന്നത്. 2014 ൽ ഈ 72 സീറ്റുകളിൽ 45 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്.മോദിക്കും, മോദി വിരുദ്ധര്‍ക്കും നിര്‍‍ണായകമായ നാലാം ഘട്ടത്തിൽ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസും...
പാലക്കാട് : ഈസ്റ്റർ ദിനത്തിൽ ശ്രീ​ല​ങ്ക​യി​ൽ 359 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ചാവേർ സ്ഫോ​ട​ന പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേരളത്തിലും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ​.എ)​യു​ടെ റെ​യ്ഡ്. പാലക്കാട് ജി​ല്ല​യി​ലെ കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നേ​ര​ത്തെ, കാസർകോട് മധൂർ കാളിയങ്കാട് സ്വദേശി അബൂബക്കർ സിദ്ദിഖ് (28), തായൽ നായന്മാർമൂലയിലെ അഹമ്മദ് അറഫാത്ത് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ത്തെ​ന്നാ​ണ് വി​വ​രം. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളോ​ട് വി​ശ​ദ​മാ​യ...
കണ്ണൂര്‍:തലശ്ശേരിയില്‍ വീണ്ടും സദാചാര ഗുണ്ടായിസം. തലശ്ശേരി പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്. ബീച്ചില്‍ വെച്ച്‌ കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടത് കയ്യൊടിഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശം കമന്റടിച്ചത്.
തിരുവനന്തപുരം: സിപിഎമ്മിനെതിരായ കള്ളവോട്ട് ആരോപണത്തില്‍ അഭിപ്രായപ്രകടനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. "കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദര്‍ശബോധമുള്ള ഇടതുപക്ഷക്കാരാണ്"- അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാല്‍ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച്‌ കയറാന്‍ വെമ്പി നില്‍ക്കുന്ന കാവിപ്പടയാണ്. സനല്‍കുമാര്‍ കുറിച്ചു.ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംകേരളത്തിലെ കണ്ണൂര്‍...
ന്യൂഡല്‍ഹി: മുബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയ്ക്കെതിരായ പ്രഗ്യ സിംങിന്‍റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കര്‍ക്കറെയുടെ മകള്‍ രംഗത്തെത്തി. ദിവസങ്ങളായി തുടര്‍ന്ന മൗനം വെടിഞ്ഞ കര്‍ക്കറെയുടെ മകള്‍ ജൂയി നവാറെ പ്രഗ്യയുടെ പരാമര്‍ശനം തള്ളിക്കളഞ്ഞു. തീവ്രവാദത്തിന് മതമില്ലെന്നാണ് അച്ഛന്‍ പഠിപ്പിച്ചതെന്ന് ചൂണ്ടികാട്ടിയ ജൂയി, അഭിമാനത്തോടെ മാത്രമേ കര്‍ക്കറെയുടെ പേര് പറയാവു എന്നും അഭിപ്രായപ്പെട്ടു.ഹേമന്ത് കര്‍ക്കറെ ഒറു റോള്‍ മോഡലാണെന്നും അദ്ദേഹത്തെക്കുറിച്ച്‌ മാത്രമേ സംസാരിക്കാന്‍ താത്പര്യപ്പെടുന്നുള്ളുവെന്നും ജൂയി...
കൊ​ച്ചി: യാ​ത്ര​ക്കാ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ബ​സ് ഉ​ട​മ സു​രേ​ഷ് ക​ല്ല​ട​യ്ക്കെ​തി​രേ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​നു മു​ന്പാ​കെ സു​രേ​ഷ് ക​ല്ല​ട ഹാ​ജ​രാ​യെ​ങ്കി​ലും കേ​സി​ല്‍ സു​രേ​ഷി​ന്‍റെ പ​ങ്ക് ഇ​നി​യും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​സി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നും തൃ​ക്കാ​ക്ക​ര എ​സി​പി അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​ല്ലാം കേ​സി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള​വ​രാ​ണ്. ക​ല്ല​ട ബ​സു​ക​ളി​ല്‍ ആ​യു​ധം സൂ​ക്ഷി​ക്കു​ന്ന​താ​യി യാ​ത്ര​ക്കാ​രു​ടെ മൊ​ഴി​യു​ണ്ടെ​ങ്കി​ലും അ​തു ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ല്‍ പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം...
പൊന്നാനി: പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി. തിരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന കണക്കുള്ളത്.അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളാണവ.      പൊന്നാനിയില്‍ 11000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. തവനൂരില്‍ 5000 വോട്ടും ത്യത്താലയില്‍ 4000...
കണ്ണൂര്‍: കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തില്‍ ആണ് ആറ് കള്ളവോട്ടുകള്‍ നടന്നുവെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വരണാധികാരിയായ ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം രാത്രി തന്നെ കളക്ടര്‍ സമര്‍പ്പിച്ചുവെന്നാണ് വിവരങ്ങള്‍.കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞ ബൂത്തിലുണ്ടായിരുന്ന...
#ദിനസരികള് 741 1. മുന്നോട്ട് അതിവേഗം കുതികുതിക്കുമ്പോഴും ഒരു മുക്കൂറ്റിപ്പൂവിന്റെ സ്നിഗ്ദ്ധമായ പിന്‍വിളിയില്‍ മനസ്സുടക്കി ഒന്നു നിന്നു പോകുക – വൈലോപ്പിള്ളിയെ മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട മഹാകവിയായി നിലനിറുത്തുവാന്‍ അദ്ദേഹത്തില്‍ ഉള്‍‌ച്ചേര്‍ന്നിരിക്കുന്ന സവിശേഷമായ ഈ ഗുണം പ്രത്യക്ഷമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭാവത്തെ ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സില്‍ ഒരു കൊന്നപ്പൂവ് ബാക്കിയിരിക്കിട്ടെ എന്ന് കവി തന്നെ ജലസ്നാനം നടത്തി ആശീര്‍വദിച്ചുയര്‍ത്തുന്നുമുണ്ട്.പക്ഷേ പരിഷ്കാരമെത്രവേഗം പച്ചയെദ്ധൂസരമാക്കിവിട്ടു കല്യമാം പട്ടണം തന്മനസ്സിന്‍ പുല്ലണിച്ചോലയില്‍ കല്ലുപാവി പതിതന്‍ പരിഷ്കാരപാംസുലന്‍ ഞാന്‍ ഹൃദയം വരണ്ടവന്‍...
ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം നേരിടുന്ന, പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് മെയ് 1 നു ദുബായിയിൽ നിന്നും, പാക്കിസ്ഥാനിലേക്കു തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനായ സുലൈമാൻ സഫ്‌ദാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെയ് 2 നു പ്രത്യേക കോടതിക്കുമുന്നിൽ, മുഷറഫ് ഹാജരാവുമെന്നും അദ്ദേഹം പറഞ്ഞു.2016 ൽ ചികിത്സയ്ക്കായാണ് മുഷറഫ് ദുബായിയിലേക്കു പോയത്. അദ്ദേഹത്തിന്റെ രോഗാവസ്ഥ കാരണം പാക്കിസ്ഥാനിലേക്കു തിരിച്ചുപോവാൻ ഡോക്ടർമാർ ഇതുവരെ അനുവദിച്ചിരുന്നില്ല.മെയ് 2 നു കോടതിയിൽ ഹാജരാവണമെന്നും, അല്ലാത്തപക്ഷം മുഷറഫിന് കേസിൽ,...