25 C
Kochi
Friday, September 24, 2021

Daily Archives: 20th April 2019

ന്യൂ​ഡ​ൽ​ഹി: ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ പാക് സൈന്യം ഇന്ത്യക്കു നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചു പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ല​ക​പ്പെ​ടു​ക​യും, പി​ന്നീ​ട് മോ​ചി​ത​നാ​വു​ക​യും ചെ​യ്ത ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വർത്തമാന് സ്ഥ​ലം​മാ​റ്റം. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ എ​യ​ർ​ബേ​സി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വ്യോമതാവളത്തിന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​.എ​ന്‍​.ഐ ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.അഭിനന്ദന്‍ വര്‍ത്തമാനെ 'വീരചക്ര' പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശത്രു സേനയെ പ്രതിരോധിച്ച് അവരുടെ യുദ്ധവിമാനം വെടിവെച്ചിട്ടത്...
#ദിനസരികള് 733 ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെ നുണയനെന്ന് വിളിക്കുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇല്ല എന്നാണുത്തരം. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കുന്നയാള്‍ ആ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ നിരന്തരം നുണ പറഞ്ഞുകൊണ്ടിരുന്നാല്‍ പിന്നെ നുണയനെന്നല്ലാതെ എന്താണ് വിളിക്കുക?പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്രമോദി തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല, രാഷ്ട്രീയക്കളത്തില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ തുടങ്ങിയതാണ്. അന്ന് ഗുജറാത്തായിരുന്നു തട്ടകം. പതിയെപ്പതിയെ ദേശീയതലത്തിലേക്കെത്തി. നുണ പറഞ്ഞു പറഞ്ഞ് ജനങ്ങളെ പറ്റിച്ചും...
ന്യൂ​ഡ​ൽ​ഹി: 'ഇറോസ് നൗവില്‍' സംപ്രേക്ഷണം ചെയ്തു വരുന്ന 'മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍' എന്ന വെബ് ഷോ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. പ​ത്ത് ഉ​പ​ക​ഥ​ക​ളാ​യു​ള്ള പ​ര​മ്പ​ര​യു​ടെ അ​ഞ്ച് ഭാ​ഗ​ങ്ങ​ൾ ഇ​തി​ന​കം സംപ്രേക്ഷണം ചെ​യ്തി​രു​ന്നു. ആ​ദ്യ​ഭാ​ഗം ഈ ​മാ​സം മൂ​ന്നി​നാ​ണ് പു​റ​ത്തു​വ​ന്ന​ത്. അ​ടു​ത്തൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ​ര​മ്പ​ര സം​പ്രേ​ഷ​ണം ചെ​യ്യ​രു​തെ​ന്ന് തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ങ്ങ​ളെ​ല്ലാം നീ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ...
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ മുസ്ലീം തടവുകാരന് ക്രൂര പീഡനം. ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട് 'ഓം' എന്ന് ചാപ്പകുത്തിയതായാണ് ആരോപണം. ആയുധക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന ഡല്‍ഹി സ്വദേശിയും മുസ്ലിം വംശജനുമായ നബീറിന് നേരെയാണ് തിഹാര്‍ ജയില്‍ ജീവനക്കാരുടെ ക്രൂര പീഡനം.വെള്ളിയാഴ്ച കാര്‍കര്‍ദൂമ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ നബീര്‍ ഷര്‍ട്ട് അഴിച്ച്‌ ശരീരത്തില്‍ 'ഓം' എന്ന് ചാപ്പകുത്തിയത് മജിസ്‌ട്രേറ്റിന് മുന്നില്‍ കാണിച്ച്‌ കൊടുക്കുകയായിരുന്നു. തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെയാണ്...
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും. 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് നാളെ അവസാനിക്കുന്നത്. കാശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലെ ഒരു ജില്ലയിലും വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുര ഈസ്റ്റിലും ചൊവ്വാഴ്ച തന്നെയാണ് വോട്ടെടുപ്പ്. ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ജനവിധി തേടുന്നതും ഈ മൂന്നാം ഘട്ടത്തിലാണ്. കേരളത്തിന് പുറമെ ഗുജറാത്തിലെയും ഗോവയിലെയും മുഴുവന്‍ മണ്ഡലങ്ങളും...
തിരുവനന്തപുരം: കേരളത്തിലെ തിര‍ഞ്ഞെടുപ്പില്‍ ആം ആദ്മി, ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് നേതൃത്വം അറിയിച്ചു. ആം ആദ്മി- സി.പി.എം നേതൃത്വം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. ഇന്ന് വൈകീട്ട് ഇതുമായി ബന്ധപ്പെട്ട് സംയുക്ത വാര്‍ത്ത സമ്മേളനം നടത്തുമെന്ന് നേതൃത്വം അറിയിച്ചു.അതേസമയം, യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ച നടപടിയെ തുടര്‍ന്ന് സി.ആര്‍. നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാഷ്ട്രീയകാര്യ സമിതിയോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്ന് സോമനാഥ് ഭാരതി വ്യക്തമാക്കി. എ.എ.പി പിന്തുണ...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ സത്പാല്‍ സിങ് സട്ടിക്ക് രണ്ടു ദിവസത്തെ വിലക്കേര്‍പ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ശനിയാഴ്ച രാവിലെ 10 മുതല്‍ 48 മണിക്കൂറാണ് ഇയാള്‍ക്ക് പ്രചാരണ രംഗത്ത് നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.പ്രകോപന പ്രസംഗത്തിന്റെയും മറ്റു പ്രസ്താവനകളുടെയും പേരില്‍ നേരത്തെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മായാവതി, മേനകാ ഗാന്ധി, അസംഖാന്‍ തുടങ്ങിയ...
തി​രു​വ​ന​ന്ത​പു​രം:യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ അശ്ലീല പ​രാ​മ​ര്‍​ശ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം എ​സ്പി തൃ​ശൂ​ര്‍ റേ​ഞ്ച് ഐ​ജി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. കേ​സെ​ടു​ക്കേ​ണ്ട ത​ര​ത്തി​ലു​ള്ള കു​റ്റം വി​ജ​യ​രാ​ഘ​വ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഏ​പ്രി​ല്‍ ഒ​ന്നി​ന് പൊ​ന്നാ​നി​യി​ല്‍ എ​ല്‍​ഡി​എ​ഫ് തി​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍ ര​മ്യാ ഹ​രി​ദാ​സി​നെ​തി​രേ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ ര​മ്യാ ഹ​രി​ദാ​സ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ആ​ല​ത്തൂ​ര്‍ ഡി​വൈ​എ​സ്പി​ക്കാ​ണ് ര​മ്യാ...
വയനാട്: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മാനന്തവാടിയില്‍ പൊതുയോഗത്തില്‍ സംസാരിച്ച ശേഷം പ്രിയങ്ക 12.15ന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കും. പുല്‍പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമവും പ്രിയങ്ക ഉദ്ഘാടനം ചെയ്യും. പിന്നീട് നിലമ്പൂര്‍‍, അരീക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളിലും പങ്കെടുക്കും. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ചര്‍ച്ച നടത്തും.നേരത്തെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക...
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗിക ആരോപണം. ഓൺലൈൻ മാധ്യമങ്ങളായ ദ് വയർ, ലീഫ് ലെറ്റ്, കാരവൻ, സ്ക്രോൾ എന്നിവയിൽ നിന്നും ചീഫ് ജസ്റ്റിന് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കത്തുകൾ ലഭിച്ചതോടെയാണ് വിവാദം പുറത്തറിഞ്ഞത്. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികപീഡനപരാതി ഉയർന്നെന്നാണ് ആ കത്തുകളിൽ ഉണ്ടായിരുന്നത്. രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കത്തുകളിൽ ചൂണ്ടിക്കാട്ടിയിരുന്നത്.'കാരവൻ' ഈ കത്ത് വാർത്തയാക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയില്‍നിന്നു പിരിച്ചുവിട്ട 35 കാരിയായ...