25 C
Kochi
Friday, September 24, 2021

Daily Archives: 17th April 2019

അഗർത്തല:ത്രിപുരയിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നു നടക്കാനിരിക്കെ ബി.ജെ.പി, സി.പി.എം പാർട്ടികളിൽ നിന്നും കൂട്ടത്തോടെ പ്രവർത്തകർ കോൺഗ്രസിലേക്ക് ചേക്കേറുന്നു. 3500 പ്രവർത്തകരാണ് ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സിൽ എത്തിയതെന്ന് ത്രിപുര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പ്രദ്യോത് കിഷോർ ദേവ് ബർമൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിക്കാരായ ബി.ജെ.പി, ഐ.പി.എഫ്.ടി പ്രവർത്തകർ നടത്തിയ അക്രമ സംഭവങ്ങളിൽ മനം മടുത്താണ് അവരുടെ പ്രവർത്തകർ...
മാനന്തവാടി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനത്തില്‍ സജീവമാണ് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി. രാഹുല്‍ ഗാന്ധിയുടെ പിന്തുണയിലായിരുന്നു ജയലക്ഷ്മിക്ക് മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായി അവസരം ലഭിച്ചിരുന്നത്. രാഹുൽ ബ്രിഗേഡിലൂടെ വളർന്നു വന്ന ജയലക്ഷ്മി മാനന്തവാടി നിയമസഭ മണ്ഡലത്തിലെ യു.ഡി.എഫ് പ്രചാരണ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആണ്. മണ്ഡലത്തിലെ ആദിവാസി മേഖലകളിൽ യു.ഡി എഫിന്റെ ഭവന സന്ദർശനങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ജയലക്ഷ്മിയുടെ നേതൃത്വത്തിലാണ്.നേരത്തെ ഏഷ്യാനെറ്റ്...
ഡൽഹി: ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലേയ് സ്റ്റോറിൽ നിന്നും, ആപ്പിൾ സ്റ്റോറിൽ നിന്നും 'ടിക് ടോക്ക്' എന്ന മൊബൈൽ അപ്ലിക്കേഷൻ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. മദ്രാസ് ഹൈകോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. എന്നിരുന്നാലും, മുന്നേ ഇത് ഉപയോഗിക്കുന്നവർക്ക് പ്രശ്നമില്ല. പുതിയതായി ഡൌൺലോഡ് ചെയ്യാൻ ഇനി മുതൽ സാധിക്കില്ല. മദ്രാസ് ഹൈകോടതിയാണ് ഈ അപ്ലിക്കേഷൻ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് സർക്കാരിനോട്...
ഭോപ്പാൽ : മ​ലേ​ഗാ​വ് സ്‌​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി സാ​ധ്വി പ്ര​ഗ്യാ​സിം​ഗ് താ​ക്കൂ​ർ ഔദ്യോഗികമായി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. അവർ മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ൽ​ നി​ന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മ​ത്സ​രി​ക്കും.കഴിഞ്ഞ മാസം തന്നെ ഭോപ്പാലിൽ മത്സരിക്കാൻ സാ​ധ്വി പ്ര​ഗ്യാ ​സിം​ഗ് താല്പര്യം പ്രകടിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു.ഭോപ്പാലിലെ ബി.ജെ.പി യുടെ സിറ്റിംഗ് എം.പി അലോക് സഞ്ചാർ ആയിരുന്നു. അദ്ദേഹത്തെ മാറ്റി നിർത്തിയാണ് കൂടുതൽ ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ട് ബി.ജെ.പി സാ​ധ്വി പ്ര​ഗ്യാ ​സിംഗിനെ സ്ഥാനാർത്ഥിയാക്കുന്നത്. പാർട്ടിയുടെ...
ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ ജനാധിപത്യം വരും തലമുറയെ അറിയിക്കാതിരിക്കാനുള്ള കരുക്കളാണ് ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി സര്‍ക്കാര്‍ നീക്കി കൊണ്ടിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് തുടങ്ങിയ പ്രവര്‍ത്തനങ്ങളിന്ന് ചരിത്രത്തെ മായ്ച്ച് കളയുന്നിടത്താണ് എത്തിനില്‍ക്കുന്നത്. വരും തലമുറയെ തങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ വാര്‍ത്തെടുക്കുകയാണ് പുതിയ വിദ്യാഭ്യാസ നയങ്ങളത്രയും. പല പാഠഭാഗങ്ങള്‍ ഒഴിവാക്കിയതും, മാറ്റിയെഴുതിയതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.ഏറ്റവും ഒടുവില്‍ സി.ബി.എസ്.ഇ പത്താം തരത്തിലെ സിലബസിലാണ്...
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ടം പിന്നിട്ടിട്ടും വോട്ടിങ് മെഷീനിനെ കുറിച്ചുള്ള ആശങ്കകള്‍ക്ക് അവസാനമില്ല. വി.വി.പാറ്റ് മെഷീന്റെ സുതാര്യത ഒരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. 2014 തിരഞ്ഞെടുപ്പിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് വോട്ടിംഗ് യന്ത്രത്തില്‍ നടന്ന ക്രമക്കേടുകള്‍. ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിൽ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടു.ഈ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ ഏറെ സുരക്ഷയുള്ള വി.വി.പാറ്റ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം...
ഇരിട്ടി: കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത അങ്ങാടിക്കടവിൽ വൈദികനെ മുറിയിൽ പൂട്ടിയിട്ടു. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള അങ്ങാടിക്കടവ് സേക്രഡ്ഹാർട്ട് പള്ളിയിലെ ഇടവക വികാരിയായ ഫാദർ മുല്ലക്കര ജോണിനെയാണ് വിശ്വാസികൾ ചേർന്ന് മുറിയിലടച്ചത്. ഓശാന ഞായറാഴ്ച നടന്ന കുർബ്ബാനയ്ക്ക് ശേഷമാണ് സംഭവം. കുർബ്ബാനയ്ക്ക് ഇടയിൽ വിശ്വാസികളെ അധിക്ഷേപിക്കുന്ന രീതിയിലാണ് വികാരി സംസാരിച്ചത്. ഇതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്.ഇടവക ജനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാൾ ഭരണം നടത്തിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൈക്കാരൻമാരെ അംഗീകരിക്കില്ലെന്നും, ഇതിലും വലിയ താപ്പാനകളെ താൻ...
നവമാധ്യമങ്ങളിലെ കേശവമാമന്‍മാര്‍ വെറും ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് 65-വയസ്സിനു മുകളിലുള്ളവരാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ന്യൂയോര്‍ക്കിലെയും പ്രിന്‍സിങ്ടണ്‍ സര്‍വ്വകലാശാലയിലെയും ഗവേഷകരാണ് സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത പ്രചാരണത്തെ കുറിച്ച് പഠനം നടത്തിയത്. യുവാക്കളാണ് നവമാധ്യമ ഉപയോക്താക്കളില്‍ കൂടൂതലെങ്കിലും 65 ന് മുകളില്‍ ഉള്ളവരാണ് വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രായത്തിലുള്ളവരുടെ സാമ്പത്തിക നിലയോ വിദ്യാഭ്യാസമോ രാഷ്ട്രീയ കാഴ്ചപ്പാടുകളോ ഒന്നും തന്നെ വ്യാജ...
ദാഹോദ് (ഗുജറാത്ത്): മനേകാ ഗാന്ധിക്ക് പിന്നാലെ വോട്ടർമാരെ ഭീഷണിപ്പെടുത്തി ഗുജറാത്തിലെ ഫത്തേഹ് പുരയിലെ ബി.ജെ.പി എം.എൽ.എ രമേശ് കറ്റാര. ഗുജറാത്തിലെ പോളിങ് ബൂത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, കോൺഗ്രസിന് വോട്ട് ചെയ്യുന്ന ആളുകളെ ഇതിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നും, അങ്ങനെ തിരിച്ചറിഞ്ഞാൽ പിന്നീട് അവർക്ക് ജോലിയുണ്ടാവില്ലെന്നുമാണ് ഭീഷണി.ദാഹോഡിലെ ബി.ജെ.പി സ്‌ഥാനാർത്ഥിയായ ജസ്വന്ത് ബാബോറിന് വേണ്ടി പ്രചാരണം നടത്തുമ്പോഴാണ് എം.എൽ.എ യുടെ വിവാദ പരാമർശം ഉണ്ടായത്. "നിങ്ങൾ പോളിങ് ബൂത്തിൽ പോകുമ്പോൾ, അവിടുള്ള വോട്ടിംഗ് മെഷീനിൽ ബി.ജെ.പി. ചിഹ്നവും ജസ്വന്തിന്റെ...
#ദിനസരികള്‍ 730 മുന്‍വരിപ്പല്ലുകള്‍ പൊയ്പ്പോയ് മോണകാട്ടി ചിരിച്ചൊരാള്‍ ചമ്രം പടിഞ്ഞിരിക്കുന്ന പടം നീ കണ്ടതല്ലയോ? അതാണ് ഗാന്ധിയപ്പൂപ്പന്‍ആരിലും കനിവുള്ളവന്‍. ഗാന്ധിയെക്കുറിച്ച് എന്റെ ഓര്‍മകള്‍ ചെന്നു മുട്ടിനില്ക്കുന്നത് ഈ വരികളിലാണ്. കുട്ടിക്കാലത്ത് മടിയിലിരുത്തി രണ്ടും കൈകൊണ്ടും താളംപിടിപ്പിച്ച് അമ്മമ്മ പാടിത്തന്ന വരികള്‍.സ്നേഹസമ്പന്നനും കരുണമായനുമായ ഒരുവനെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക? ഗാന്ധിയെ അത്തരത്തിലുള്ള ഒരാളായിട്ടാണ് അമ്മമ്മ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ കൂടുതലൊന്നും അറിഞ്ഞില്ലെങ്കിലും പിതൃസ്ഥാനീയനായ ഒരുവനായി ചെറുപ്പത്തില്‍ത്തന്നെ ഗാന്ധി എന്റെ മനസ്സില്‍ കയറിക്കൂടി.ഗാന്ധിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ വരികളും അവയോടൊപ്പം എന്നിലേക്കെത്തിയ വെറ്റില...