25 C
Kochi
Friday, September 24, 2021

Daily Archives: 16th April 2019

തൂത്തുക്കുടി :ഡി.എം.കെ സ്ഥാനാർത്ഥിയും രാജ്യസഭാ എം.പിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്‍ഡ്. ഡി.എം.കെ യുടെ ദേശീയ മുഖമായ കനിമൊഴിയുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്.തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലയിംഗ് സ്ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്‍റെ പത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്‍ഡ് നടത്തുന്നത്. എന്നാൽ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.കണക്കിൽപ്പെടാത്ത 11 കോടിയോളം രൂപ തമിഴ്‍നാട്ടിലെ വെല്ലൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധമുള്ള ഗോഡൗണിൽ നിന്ന്...
ന്യൂഡെൽഹി :മുസ്ലീം പള്ളികളിലെ സ്ത്രീ വിലക്കിനെതിരെ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. പൂനെയിലെ മുഹമ്മദീയ ജുമാ മസ്‌ജിദിലെ സ്ത്രീ പ്രവേശന വിലക്ക് ചോദ്യം ചെയ്ത് പൂനെ സ്വദേശികളായ മുസ്ലിം ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. കേന്ദ്ര സർക്കാരിന് പുറമെ വഖഫ് ബോർഡിനും മുസ്ലീം വ്യക്തിനിയമ ബോർഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീകൾ...
ലക്‌നോ: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർട്ടിയിൽ ചേർന്നു. ലക്‌നോവിൽ നടന്ന ചടങ്ങിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് ആണ് പൂനം സിൻഹയെ സമാജ്‌വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.മഹാസഖ്യത്തിന്റെയും കോൺഗ്രസിന്‍റെയും സംയുക്ത സ്ഥാനാർഥിയായി ഉത്തർപ്രദേശിലെ ലക്‌നോവിൽ നിന്ന് പൂനം സിൻഹ മത്സരിച്ചേക്കും. മുൻ മോഡലും, നടിയും കൂടിയാണ് പൂനം സിൻഹ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്...
#ദിനസരികള്‍ 729 ബിസിനസ് ലൈനില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമില്ല എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വായിക്കുകയുണ്ടായി. ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നതോ, എന്തെങ്കിലും അസുഖം ബാധിച്ച് ശരീരത്തില്‍ നിന്നും എടുത്തു മാറ്റുകയോ ആയിരുന്നില്ല. മറിച്ച് മഹാരാഷ്ട്രിയിലെ കരിമ്പില്‍ തോട്ടങ്ങളില്‍ സ്ത്രീകളെ ജോലിക്കെടുക്കണമെങ്കില്‍ Hysterectomy (ഗര്‍ഭപാത്ര വിച്ഛേദനം) ഗര്‍ഭപാത്രം എടുത്തുമാറ്റണമെന്നാണ് തൊഴില്‍ ദാതാക്കളുടെ നിബന്ധന.കഠിനമായ അധ്വാനശേഷി വേണ്ടിവരുന്ന കരിമ്പിന്‍ തോട്ടങ്ങളിലെ ജോലിയെ മാസമുറ പ്രതികൂലമായി ബാധിക്കുമെന്നാണ് അവര്‍ കാരണമായി പറയുന്നത്....
ന്യൂയോര്‍ക്ക്: അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള ധീരമായ പ്രതികരണത്തിന് 'ദി കാപ്പിറ്റല്‍ ഗസറ്റ്' എന്ന മാധ്യമ സ്ഥാപത്തിന് ഈ വര്‍ഷത്തെ പ്രത്യേക പുലിറ്റ്സർ അവാര്‍ഡ്. 2018-ല്‍ യു.എസിലെ മേരിലാന്റില്‍ തലസ്ഥാനമായ അന്നപോലിസിലെ 'ദി കാപിറ്റില്‍ ഗസറ്റിനു' നേരെ അക്രമമുണ്ടാകുകയായിരുന്നു. സംഭവത്തിന് ശേഷമുള്ള പ്രതികരണത്തിനാണ് അവാര്‍ഡ്.ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് 2019 പുലിറ്റ്സർ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അമേരിക്കയിലെ ഏറ്റവും മഹത്ത്വരമായ അവാര്‍ഡാണ് പുലിറ്റ്സർ അവാര്‍ഡ്. 21 വിഭാഗങ്ങളിലായി...
പാരീസ്: പാരിസിലെ നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടുത്തത്തിൽ 69 മീറ്റര്‍ ഉയരമുള്ള കത്തീഡ്രലിന്റെ പ്രധാന ഗോപുരം പൂര്‍ണമായും കത്തി നശിച്ചു. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആരുടെയും ജീവന്‍ നഷ്ടപ്പെട്ടതായോ പരുക്കുകളേറ്റതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.850 വര്‍ഷം പഴക്കമുള്ള പള്ളിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. തൊഴിലാളികളുടെ കൈയില്‍ നിന്നുണ്ടായ പിഴവാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഈഫല്‍ ഗോപുരം കഴിഞ്ഞാല്‍ ഫ്രാന്‍സിലെ...
മുംബൈ: സൗത്ത് മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംഘര്‍ഷം. മുംബൈയിലെ ബോറിവലി സ്റ്റേഷനു പുറത്ത് നടന്ന ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ മോദിക്ക് മുദ്രാവാക്യം വിളിച്ചെത്തിയതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടിയതോടെ പൊലീസ് സംരക്ഷണം തേടിയിരിക്കുകയാണ് ഊര്‍മിള. പരാതിയ്ക്ക് പിന്നാലെ ഊര്‍മിളയ്ക്ക് പൊലീസ് സംരക്ഷണം അനുവദിച്ചു നല്‍കി. ബി.ജെ.പി പ്രവര്‍ത്തകര്‍ അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും...
പാരീസ് : ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ വൻ തീപിടുത്തം. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയിൽനിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു പടരുകയായിരുന്നു. ഗോപുരം കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങൾ തീപിടിത്തത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ.https://twitter.com/i/status/1117967861723455488പ്രശസ്തമായ ഫ്രഞ്ച് ഗോത്തിക് ആർക്കിടെക്ചറിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ കത്തീഡ്രൽ. തീർത്ഥാടന കേന്ദ്രം എന്നതിലുപരി ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശനത്തിനെത്തുന്ന കെട്ടിടങ്ങളിലൊന്നുമാണിത്. ദിവസത്തിൽ 35,000...
ന്യൂഡൽഹി: അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം വിവാദങ്ങളും തലപൊക്കുന്നു. ഫോമിലുള്ള അമ്പാട്ടി റായുഡുവിനേയും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനേയും ടീമിൽ ഉൾപ്പെടുത്താത്തതാണ് വിവാദത്തിനു കാരണം.ടീമിൽ ഇടം നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞ സെലക്ടർമാർ, ദിനേഷ് കാർത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നൽകിയത്. സ്ഥിരതയുള്ള പ്രകടനം നടത്തുന്ന അജിൻക്യ രഹാനയെയും പരിഗണിച്ചില്ല.മുൻ ഇന്ത്യൻ താരം കൂടിയായ എം.എസ്.കെ. പ്രസാദ്...
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് അതിരുകടക്കുന്ന പ്രസംഗങ്ങങ്ങളും, പരാമർശങ്ങളും നടത്തുന്ന നേതാക്കൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു. ഇത് വരെ നാലു പ്രമുഖ നേതാക്കൾക്കെതിരെയാണ് നടപടി വന്നിട്ടുള്ളത്. കുറെ പേർക്ക് കാരണം കാണിക്കൽ നോട്ടീസും തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ചിട്ടുണ്ട്.മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷപ്രസംഗം നടത്തിയതിനാണ് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്ഥാനാർത്ഥിയായ മേനക ഗാന്ധി തനിക്കു വോട്ട് ചെയ്തില്ലെങ്കിൽ...