31 C
Kochi
Monday, October 25, 2021

Daily Archives: 9th September 2021

കൊറോണ അടപ്പിച്ച ഹോസ്റ്റലുകൾ (c) Woke Malayalam
കൊച്ചി:പഠനത്തിനും ജോലിയ്ക്കുമായി നിരവധി ആളുകൾ വന്ന് താമസിക്കുന്ന ഒരു സ്ഥലമാണ് എറണാകുളം. ഇവിടെ ഇത്തരത്തിൽ വന്ന് താമസിക്കുന്നവർക്കായി നിരവധി വാടക വീടുകൾ, ഹോസ്റ്റലുകൾ, പേയിങ് ഗസ്റ്റായി നിൽക്കാനുള്ള സംവിധാനങ്ങൾ എന്നിവ ലഭ്യവുമാണ്. എന്നാൽ, കൊറോണ വന്നതോടെ സ്‌കൂളുകളും കോളേജുകളും അടച്ചു. കുട്ടികൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാറി. സ്ഥാപനങ്ങൾ, പ്രത്യേകിച്ച് ഐടി മേഖല പൂർണമായും വർക്ക് ഫ്രം ഹോമാക്കി. ഇതോടെ കുട്ടികളുടെയും ജോലിക്കാരുടെയും വരവ് നിന്നു. ഇവരെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു വിഭാഗമാളുകളാണ്...
അത്തിക്കയം:പേമരുതി- മൂങ്ങാപ്പാറ റോഡ് കണ്ടാൽ കാട് ആണെന്നേ തോന്നൂ. വർഷങ്ങളോളം ബസ് സർവീസ് നടത്തിയ റോഡാണെന്നു പറയുകയേ ഇല്ല. ഇഞ്ചമുള്ളും പുല്ലും പടർന്നു കിടക്കുന്നതിനാൽ റോഡിന്റെ ഭാഗം അൽപം പോലും കാണാനും കഴിയില്ല.കക്കുടുമൺ- അത്തിക്കയം, അഞ്ചുകുഴി- മുക്കം എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള റോഡാണിത്. ഇതിന്റെ 200 മീറ്റർ ഭാഗം ജനവാസ മേഖലയിലൂടെയും ബാക്കി കരികുളം വനത്തിലൂടെയുമാണു കടന്നുപോകുന്നത്.കരികുളം വഴിയുള്ള റാന്നി- അത്തിക്കയം...
ചെ​മ്പ് (കോ​ട്ട​യം)​:മ​മ്മൂ​ട്ടി​യു​ടെ 70ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന്​ ജ​ന്മ​നാ​ടാ​യ ചെ​മ്പ്​ പ​ഞ്ചാ​യ​ത്തും. അ​നു​മോ​ദ​ന​ത്തിൻ്റെ ഭാ​ഗ​മാ​യി ന​ടൻ്റെ വീ​ട്ടി​ലേ​ക്കു​ള്ള ചെ​മ്പ് മു​സ്​​ലിം പ​ള്ളി-​കാ​ട്ടാ​മ്പ​ള്ളി റോ​ഡി​ന്​ പ​ത്മ​ശ്രീ ഭ​ര​ത്​ മ​മ്മൂ​ട്ടി റോ​ഡ് എ​ന്ന​ നാ​മ​ക​ര​ണം ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സു​ക​ന്യ സു​കു​മാ​ര​ൻ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ കെ കെ ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെടുങ്കണ്ടം:റീബിൽഡ് കേരള പദ്ധതിപ്രകാരം ഉടുമ്പൻചോല മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി 17.81 കോടി രൂപ അനുവദിച്ചു. ഏഴ്‌ റോഡുകളാണ്‌ പ്രാരംഭഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും എം എം മണി എംഎൽഎ അറിയിച്ചു.പാമ്പാടുംപാറ പഞ്ചായത്തിലെ ബാലഗ്രാം– അന്യാർതൊളു റോഡ് 5.84 കോടി, ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല-കമ്പനിപ്പടി റോഡ് 5.13 കോടി, നാലുമുക്ക്–ടണൽ സൈറ്റ് റോഡ് 1.61 കോടി, കരുണാപുരം പഞ്ചായത്തിലെ കട്ടേക്കാനം–ചേലമൂട് റോഡ്...
പത്തനംതിട്ട:ഓരോ ജീവനും തോളിലേറ്റി കുതിച്ചു പായുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ഓരോ വിളിക്കും ഓരോ ജീവന്റെ വിലയുണ്ടെന്ന തിരിച്ചറിവുള്ളവർ. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി ആംബുലൻസ് അപകടത്തിൽപെടുന്ന വാർത്തകൾ കാണുമ്പോൾ ആർക്കും സംശയം തോന്നും, അതീവശ്രദ്ധയോടെ ഓടിക്കേണ്ട വാഹനം അപകടത്തിൽപെടുന്നത് എങ്ങനെയാണ്?ശ്വാസം മുട്ടൽ അനുഭവിക്കുന്ന രോഗി. പെട്ടെന്ന് എത്തിക്കേണ്ട ഓക്സിജൻ സിലിണ്ടർ. പിന്നെ കണ്ണുംപൂട്ടി വിടുക തന്നെ. ജില്ലയിലെ ഇടുങ്ങിയ റോഡുകളിൽ ആംബുലൻസുകൾ മരണദൂതന്മാരാകുന്നുവോ? ടികെ റോഡിൽ തിരുവല്ലയ്ക്കടുത്തു മഞ്ഞാടിയിൽ...
തൊ​ടു​പു​ഴ:ആ​ന​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ സു​കു​മാ​ര​​നും ഏ​ലി​യാ​മ്മ​യും വെ​ള്ള​ത്തൂ​വ​ല്‍ സ്വ​ദേ​ശി ഔ​സേ​പ്പിൻ്റെയും പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന്​​ ഫ​ലം. ഈ ​മാ​സം 14ന്​ ​സ്വ​ന്തം ഭൂ​മി​ക്ക് പ​ട്ട​യ​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ൻ്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​വ​ർ.ആ​ന​ച്ചാ​ല്‍ ഓ​ലി​ക്കു​ന്നേ​ല്‍ എ​ന്‍ എ സു​കു​മാ​ര​ന്‍ (72) സ്വ​ന്തം ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​നാ​യി ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട്​ 45 വ​ര്‍ഷം പി​ന്നി​ടു​ന്നു. സ​ര്‍ക്കാ​റിൻ്റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് 90 സെൻറ്​ സ്ഥ​ല​ത്തി​ന്​ പ​ട്ട​യം കി​ട്ടു​ന്ന​ത്. ക​ര്‍ഷ​ക​നാ​യി​രു​ന്ന സു​കു​മാ​ര​ന് വാ​ര്‍ധ​ക്യ​സ​ഹ​ജ​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍...
കായംകുളം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കായംകുളം മണ്ഡലത്തിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈടെക് ലാബ് സജ്ജമായി. ഹയർസെക്കന്‍ഡറി വകുപ്പിൽനിന്ന് അനുവദിച്ച 48.2 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബ് സ്ഥാപിച്ചത്.ഇൻന്ററാക്‌ടീവ് ക്ലാസുകൾ, തിയറിയും പ്രാക്‌ടിക്കലും തമ്മിലുള്ള പാരസ്‌പര്യം ഉറപ്പാക്കൽ എന്നിവയ്‌ക്ക് ആധുനികരീതിയിലുള്ള സയൻസ് ലാബ് അനിവാര്യമായതിനാലാണ് നിര്‍മാണം. കെമിസ്ട്രി, ഫിസിക്‌സ്‌, ബയോളജി വിഭാഗങ്ങള്‍ക്കായി ഒരുക്കിയ ലാബിൽ ഒരുസമയം 90 പേര്‍ക്ക് പ്രാക്‌ടിക്കൽ ചെയ്യാം.ലാബ്...
ഒറ്റപ്പാലം∙നഗരസഭാപരിധിയിൽ മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ തള്ളുന്നവർക്കെതിരെ നടപടികൾ കർശനമായി തുടരുമ്പോഴും നിയമലംഘനത്തിനു കുറവില്ല. പത്തൊൻപതാം മൈലിൽ പാതയോരത്തു മാലിന്യങ്ങൾ തള്ളുന്നതു ശിക്ഷാർഹമാണെന്ന് അറിയിച്ചു നഗരസഭ സ്ഥാപിച്ച ബോർഡിനു താഴെ മാലിന്യങ്ങൾ നിറയുകയാണ്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണവും ന‌ടപടിയും ശക്തമായി തുടരുന്നതിനിടെയാണിത്.പുറത്തുനിന്നു വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളിയതാണെന്നാണ് സംശയം. ഇന്നലെ രാവിലെ കാണപ്പെട്ട മാലിന്യങ്ങൾ പിന്നീടു ശുചീകരണ തൊഴിലാളികൾ എത്തി നീക്കി. ഇവിടെ 2 ഷിഫ്റ്റുകളായി 2 വീതം...
ആലപ്പുഴ: നഗരത്തിലെ  പവർഹൗസ് പാലത്തിന്റെ നിർമാണം ഡിസംബറിലും കൊമ്മാടി പാലത്തിന്റെ നിമാണം ഒരുവർഷത്തിനകവും പൂർത്തിയാക്കുമെന്ന് പി പി ചിത്തരഞ്‌ജൻ എംഎൽഎ പറഞ്ഞു. രണ്ട്  പാലങ്ങളും സന്ദർശിച്ച് നിർമാണപുരോഗതി എംഎല്‍എ വിലയിരുത്തി. പവർഹൗസ് പാലത്തിന്റെ 13 ബീമുകളുടെയും പാലത്തേട് ചേർന്ന ഫുട്ബ്രിഡ്‌ജിന്റെയും 12 മീറ്റർ വീതിയിലും 26 മീറ്റർ നീളത്തിലുമുള്ള മെയിൻ ബ്രിഡ്‌ജിന്റെ ഡെക്ക് സ്ലാബിന്റെയും പണി പൂർത്തിയായി.ക്രാഷ് ഗാർഡിന്റെയും ആർച്ചിന്റെയും നിർമാണമാണ് പുരോ​ഗമിക്കുന്നത്. അപ്രോച്ച് റോഡിന്‌ സ്ഥലമേറ്റെടുക്കൽ ഉടൻ പൂർത്തിയാക്കും. കൊമ്മാടി...
കായംകുളം ∙യാത്രക്കാരുടെ വർധനവ് അനുസരിച്ച് സർവീസ് നടത്താൻ കെഎസ്ആർടിസി തയാറാകാതിരിക്കെ ഡിപ്പോയോട് ചേർന്ന ഗ്രൗണ്ടിൽ കിടക്കുന്നത് 97 ബസുകൾ. കോവിഡിനെ തുടർന്ന് സർവീസ് നിർത്തിവച്ചപ്പോൾ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കായംകുളം,ചേർത്തല ഡിപ്പോകളിലെ ഗ്രൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.ഒന്നരവർഷമായി ഓടാതെ ബസുകളെല്ലാം  നശിക്കുകയാണ്. ബാറ്ററികളും ടയറുകളും കേടാകാതിരിക്കാൻ ഇളക്കിയെടുത്ത് മാവേലിക്കര റീജനൽ വർക്ക് ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് സർവീസുകൾ സാധാരണ നിലയിലായിട്ടും കായംകുളം ഡിപ്പോയിൽ നിന്ന് 30 സർവീസുകൾ...