31 C
Kochi
Monday, October 25, 2021

Daily Archives: 20th September 2021

പൊ​ന്നാ​നി:പൊ​ന്നാ​നി​യി​ൽ കൊവി​ഡ് വാ​ക്സി​ൻ യ​ഥേ​ഷ്​​ട​മെ​ങ്കി​ലും കു​ത്തി​വെ​പ്പെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്​. ഇ​തി​ന​കം ന​ഗ​ര​സ​ഭ​യി​ലെ പ​കു​തി​യി​ലേ​റെ വാ​ർ​ഡു​ക​ളി​ൽ മു​ഴു​വ​ൻ പേ​ർ​ക്കും ഒ​ന്നാം ഡോ​സ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.ഒ​രാ​ഴ്ച​ക്ക​കം മു​ഴു​വ​ൻ പേ​ർ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള തീ​വ്ര​യ​ജ്ഞ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ വ​കു​പ്പും.ചി​ല വാ​ർ​ഡു​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ലേ​റെ പേ​രും സ്വീ​ക​രി​ച്ചു. നേ​ര​ത്തേ മെ​ഗാ ക്യാ​മ്പു​ക​ൾ ന​ട​ത്തി​യാ​യി​രു​ന്നു വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് വാ​ക്സി​നേ​ഷ​ൻ ഊ​ർ​ജി​ത​മാക്കിയത്.പൊ​ന്നാ​നി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി, മാ​തൃ ശി​ശു...
കോഴിക്കോട്‌:ആഭ്യന്തര വിപണിയിലെ ആവശ്യം വർദ്ധിച്ചതോടെ തിരുവണ്ണൂർ കോട്ടൺ മില്ലിന്‌ കൊവിഡിലും വിജയക്കുതിപ്പ്‌. മാസങ്ങൾ പിന്നിടുന്തോറും മാസവിറ്റുവരവും പ്രവർത്തന ലാഭവും ഇരട്ടിച്ച്‌ അഭിമാന നേട്ടം നെയ്യുകയാണ്‌ ഈ പൊതുമേഖലാ സ്ഥാപനം. കഴിഞ്ഞ വർഷമവസാനം 2.6 കോടി രൂപ ആയിരുന്ന മാസ വിറ്റുവരവ്‌ എട്ട്‌ മാസത്തിനകം നാല്‌ കോടിവരെ ആയി ഉയർന്നു.ഒരുകാലത്ത്‌ തകർച്ചയിലായിരുന്ന മലബാർ സ്പിന്നിങ്‌ ആൻഡ്‌‌ വീവിങ്‌ മിൽ ലാഭത്തിലേക്കുള്ള യാത്രയിലാണിപ്പോൾ. പത്ത് വർഷത്തിൽ ആദ്യമായി കഴിഞ്ഞ നവംബറിലാണ്‌ എട്ട്‌...
തൃശൂർ:ശക്തൻ നഗറിൽ ഉയരുന്ന ആകാശനടപ്പാലത്തിന്റെ  കോൺക്രീറ്റ്‌ തൂണുകളുടെ നിർമാണം പൂർത്തിയായി. ഇതിനുകളിൽ സ്ഥാപിക്കുന്ന സ്‌റ്റീൽ ഫ്രെയിം നിർമാണം പൂർത്തിയായി. വൻ ഭാരമുള്ള ഈ ഫ്രെയിം മഴ മാറിയാൽ മുകളിലേക്ക്‌ ഉയർത്തും.ശേഷിക്കുന്ന പകുതി ഭാഗത്തിന്റെ പണിയും നടന്നുവരികയാണ്‌. കോവിഡ്‌  വ്യാപനത്തെതുടർന്ന്‌ വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജനുൾപ്പെടെ തരംമാറ്റി ചികിത്സക്ക്‌ പ്രയോജന പെടുത്തിയിരുന്നു.  ആകാശപ്പാലത്തിന്റെ വെൽഡിങ്ങിനും ഷീറ്റു മുറിക്കലിനും ലഭിച്ചിരുന്ന ഓക്‌സിജനും മുടങ്ങി.അടച്ചുപൂട്ടലും പ്രതിസന്ധിയായി.  ഇത്‌   നിർമാണത്തിന്‌ തടസ്സമായിരുന്നു. 5.30 കോടി ചെലവിൽ വൃത്താകൃതിയിലാണ് കൂറ്റൻ...
ചീമേനി:ജില്ലയിലെ ജല ക്ഷാമത്തിന് പരിഹാരം തേടിയുള്ള അന്വേഷണത്തിന് ജില്ലാ ഭരണകൂടം തുടക്കമിട്ടു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീറിന്റെ നേതൃത്വത്തിലെത്തിയ സംഘം കാക്കടവിലേക്ക് എത്തി. വർഷങ്ങൾക്ക് മുൻപ് ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി കാക്കടവിൽ ഡാമുണ്ടാക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നു.കണ്ണൂർ– കാസർകോട് ജില്ലകളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഉതകുന്ന പദ്ധതിയായിരുന്നു കാക്കടവ് പദ്ധതി വഴി ഉദേശിച്ചിരുന്നത്.എന്നാൽ അക്കാലത്ത് ചിലയിടങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നതോടെ പദ്ധതി...
മൂവാറ്റുപുഴ∙വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ വർക്‌ഷോപ് ജീവനക്കാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. മറയൂർ സ്വദേശി സതീശൻ(49) ആണ് പിടിയിലായത്.  ഞായറാഴ്ച രണ്ടരയോടെയാണ് ഇയാൾ വാഴപ്പിള്ളി ഷാപ്പുംപടിയിൽ പ്രവർത്തിക്കുന്ന എബിഎസ് വർക്‌ഷോപ്പിൽ എത്തിയത്.ഇവിടെ ഉണ്ടായിരുന്ന വാഹനത്തിന്റെ യന്ത്രഭാഗങ്ങളും സ്പെയർ പാർട്സുമായി കടന്നയാളെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ പിന്തുടർന്നു പിടികൂടുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ മാസം പേഴയ്ക്കാപ്പിള്ളി, വാഴപ്പിള്ളി...
എറണാകുളം: കേരളപ്പിറവി ദിനംമുതൽ എല്ലാ മെട്രോ സ്‌റ്റേഷനുകളിൽനിന്നും ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾ സർവീസ്‌ നടത്തും. 22 മെട്രോ സ്‌റ്റേഷനുകളിൽനിന്ന്‌ സർവീസ്‌ ആരംഭിക്കാൻ കെഎംആർഎല്ലും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണ സംഘവുമായി നടന്ന കൂടിക്കാഴ്‌ചയിൽ തീരുമാനമായി. ഓരോ മെട്രോ സ്‌റ്റേഷനിൽനിന്നും രണ്ട്‌ ഇ-ഓട്ടോവീതമാണ്‌  നവംബർ ഒന്ന്‌ മുതൽ സർവീസ്‌ നടത്തുക. മെട്രോയിൽ യാത്ര തുടങ്ങുന്ന സ്ഥലത്തുനിന്നുതന്നെ ഇറങ്ങുന്ന സ്ഥലത്തെ ഓട്ടോറിക്ഷ ബുക്ക്‌ ചെയ്യാനുള്ള സംവിധാനം ഭാവിയിൽ നിലവിൽവരും. ഓട്ടോറിക്ഷക്കൂലി മെട്രോ ടിക്കറ്റിനൊപ്പംതന്നെ നൽകാനാകും. ഇതിനെക്കുറിച്ചുള്ള കൂടുതൽ...
മാനന്തവാടി:വർഷങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ മാനന്തവാടി ചിറക്കര പാലവും പൊളിച്ചുപണിയുന്നു. മാനന്തവാടിയിലെ ഏറ്റവും പഴക്കംചെന്ന പാലങ്ങളിൽ ഒന്നായ ചിറക്കര പാലം നിർമിക്കണമെന്നത്‌ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ബ്രിട്ടീഷ്‌ കാലത്ത്‌ നിർമിച്ച പാലമായിരുന്നു ഇത്‌.തവിഞ്ഞാൽ പഞ്ചായത്തിനെയും മാനന്തവാടി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന പാലമാണിത്‌. യുഡിഎഫ്‌ മാത്രം ഭരിച്ച വാർഡിൽ ഇത്തവണ വിജയിച്ച മുൻ നഗരസഭാ ചെയർമാൻ കൂടിയായ വി ആർ പ്രവീജിന്റെ പരിശ്രമത്തിലാണ്‌ പാലം നിർമാണത്തിന്‌ ഫണ്ട്‌ ലഭ്യമായത്‌. പാലത്തിന്റെ ശോച്യാവസ്ഥ...
തൃശൂർ:കാണാ​തായെന്ന്​ അഭ്യൂഹമുയർന്ന, കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സി.പി.എമ്മിന് പരാതി നൽകിയ മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷ്​ (37) വീട്ടിൽ തിരിച്ചെത്തി. ഇന്ന്​ പുലർച്ചെ രണ്ടുമണിയോടെയാണ്​ വീട്ടിൽ തിരിച്ചെത്തിയത്​. ശനിയാഴ്ച രാവിലെ ഏഴരയോടെ കാറുമായി പോയ സുജേഷ് തിരിച്ചെത്തിയില്ലെന്നും രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നും കാണിച്ച് സഹോദരൻ സുരേഷ്​ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന്​ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്​തു....
ത​ല​ശ്ശേ​രി:ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ഇ​ബ്രാ​ഹിം സ​ഹ​ധ​ർ​മി​ണി​യെ മു​ച്ച​ക്ര സൈ​ക്കി​ളി​ലി​രു​ത്തി രാ​വി​ലെ മു​ത​ൽ സ​ന്ധ്യ മ​യ​ങ്ങു​ന്ന​തു​വ​രെ നാ​ടു​മു​ഴു​വ​ൻ ക​റ​ങ്ങു​ക​യാ​ണ്. സൈ​ക്കി​ളിൻറെ സീ​റ്റി​ന് പി​ന്നി​ലാ​യി വ​ലി​യൊ​രു ഭാ​ണ്ഡ​ക്കെ​ട്ടു​മു​ണ്ട്. നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ വ​ലി​യ തൊ​ഴി​ലൊ​ന്നു​മി​ല്ലാ​താ​യ​പ്പോ​ൾ ജീ​വി​തോ​പാ​ധി​ക്കു​വേ​ണ്ടി കേ​ര​ള​ത്തി​ൽ എ​ത്തി​യ​വ​രാ​ണി​വ​ർ.ഇ​വ​രെ​പ്പോ​ലെ തൊ​ഴി​ലെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യെ​ത്തി​യ യു​വാ​ക്ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം 20 പേ​ർ വേ​റെ​യു​മു​ണ്ടി​വി​ടെ. റോ​ഡ​രി​കി​ലും പ​റ​മ്പി​ലും വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളും മ​റ്റു പാ​ഴ് സാ​ധ​ന​ങ്ങ​ളു​മാ​ണ് ജീ​വി​തോ​പാ​ധി​ക്കാ​യി നാ​ടു ക​റ​ങ്ങി ഇ​വ​ർ ശേ​ഖ​രി​ക്കു​ന്ന​ത്. രാ​വി​ലെ വെ​റും കൈ​യോ​ടെ സൈ​ക്കി​ളി​ൽ പു​റ​പ്പെ​ടു​ന്ന സം​ഘ​ത്തി​ലെ...
തിരുവേഗപ്പുറ ∙പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം. കാളാഞ്ചിറ, വേളക്കാട്, പറക്കല്ല് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ കാളാഞ്ചിറ – പറക്കല്ല് റോഡ് യാഥാർഥ്യമായി. ഇതോടെ കാളാഞ്ചിറ പ്രദേശത്തെയും വേളക്കാട്, പറക്കല്ല് കോളനിവാസികളുടെയും യാത്രാ ദുരിതത്തിനാണ് അറുതിയായത്.കോളനിവാസികളും പ്രദേശത്തെ ജനങ്ങളും റോഡ് ഇല്ലാത്തതിനാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മുഹമ്മദ് മുഹസിൻ എംഎൽഎയെ നേരിട്ട് അറിയിക്കുകയും ഭീമ ഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35...