31 C
Kochi
Monday, October 25, 2021

Daily Archives: 10th September 2021

കോ​ട്ട​യം:കോ​ട്ട​യം നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞ കാ​ടും പു​ല്ലും ഒ​ടു​വി​ൽ വെ​ട്ടി​മാ​റ്റി​ത്തു​ട​ങ്ങി. സ്​​റ്റേ​ഡി​യ​ത്തി​ൽ ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ പു​ല്ല്​ വ​ള​ർ​ന്നി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​ർ​ന്ന കോ​ട്ട​യം ന​ഗ​ര​സ​ഭ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ്​ ഉ​യ​ർ​ന്ന​ത്. അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രെ കാ​യി​ക​താ​ര​ങ്ങ​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു.കാ​ടും പു​ല്ലും വ​ള​ർ​ന്ന് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​ൻ​പോ​ലു​മാ​വാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്തി സ്​​റ്റേ​ഡി​യ​ങ്ങ​ൾ തു​റ​ക്കു​ക​യും പ്ര​ഭാ​ത, സാ​യാ​ഹ്​​ന സ​വാ​രി​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത്​ ആ​ഴ്​​ച​ക​ൾ പി​ന്നി​ട്ടി​ട്ടും നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ലെ പു​ല്ലു​വെ​ട്ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​രു​ന്നി​ല്ല.സ്​​റ്റേ​ഡി​യ​ത്തി​ൽ സ്​​ഥി​ര​മാ​യി ന​ട​ക്കാ​ൻ...
തൊടുപുഴ:ചാനല്‍പരിപാടിയില്‍ പങ്കെടുത്തിന് ലഭിച്ച പ്രതിഫല ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മുന്‍ മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസമാണ് സംഭവം. ഓണത്തോട് അനുബന്ധിച്ച് നടന്ന ടെലിവിഷന്‍ പരിപാടിയില്‍ മണിയാശാന്‍ പങ്കെടുത്തിരുന്നു.അദ്ദേഹത്തിന്റെ പരിപാടി സോഷ്യല്‍ മീഡയില്‍ വന്‍ തരംഗമായി മാറി. മിമിക്രി താരങ്ങളോടൊപ്പം സ്വതസിദ്ധമായ ശൈലിയിലുള്ള മണിയാശാന്റെ തമാശകള്‍ നിരവധിപ്പേരാണ് കണ്ടത്.പരിപാടിയില്‍ പങ്കെടുത്തതിന് മണിയാശാന് പ്രതിഫലവും ലഭിച്ചു. തിരിച്ച് നാട്ടിലെത്തിയപ്പോള്‍ കോമ്പയാര്‍ സെന്റ് തോമസ് സ്‌കൂളിലെ പ്രധാന...
ചെറുതോണി:ടൗണിൽ ടാക്സി സ്റ്റാൻഡും കർഷക ഓപ്പൺ മാർക്കറ്റും പണിയുന്നതിന് ജില്ലാ പഞ്ചായത്ത് വാഴത്തോപ്പ് പഞ്ചായത്തിന്‌ രണ്ടേക്കർ സ്ഥലം അനുവദിച്ചു. സ്ഥലം കൈമാറുന്നതിനുള്ള സർവേ നടപടികളാരംഭിച്ചു. ബസ്‌ സ്റ്റാൻഡും ടാക്സി സ്റ്റാൻഡുമില്ലാത്ത ഏക ജില്ലാ ആസ്ഥാനം ഇടുക്കി മാത്രമാണ്.വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ ടൗണിൽ കടകൾക്ക് മുന്നിലാണ് ടാക്സി വാഹനങ്ങൾ പാർക്ക്‌ ചെയ്തിരുന്നത്. ഇതു സംബന്ധിച്ച് നിരവധി സമരങ്ങളും നടത്തിയിരുന്നു. പല പ്രാവശ്യം ടാക്സി സ്റ്റാൻഡ്, ബസ്‌ സ്റ്റാൻഡ്...
കാരമുക്ക് ∙പട്ടാപ്പകൽ ഭീഷണി മുഴക്കി വീടുകൾ ആക്രമിക്കുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത രണ്ടു പേരിൽ ഒരാൾ അറസ്റ്റിൽ. ചാത്തംകുളങ്ങര ക്ഷേത്രത്തിനു സമീപം തണ്ടയാംപറമ്പിൽ ലോഹിതാക്ഷൻ, ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം ദളിത് കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡന്റ് വാസു വെളളാഞ്ചേരി എന്നിവരുടെ വീടുകൾ ആക്രമിച്ച ചാഴൂർ ഹെൽത്ത് സബ് സെന്ററിനടുത്തു നമ്പേരി സമ്പത്തിനെയാണു (36) പിടികൂടിയത്.കൂടെയുണ്ടായിരുന്ന സായൂജ് ഒളിവിലാണ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ബൈക്കിലെത്തിയ സമ്പത്തും സായൂജും ആദ്യം...
പത്തനംതിട്ട:വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സുബല പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. ബോട്ടിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലക്ഷ്യമിടുന്ന പദ്ധതിയെ ടൂറിസം രംഗത്ത് ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്.എന്നാൽ, ഓഡിറ്റോറിയത്തിന്റെ നവീകരണ ജോലി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയശേഷം ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. സ്ഥലം വീണ്ടും കാടു കയറി. വിവാഹങ്ങളും സമ്മേളനങ്ങളും നടത്താൻ കഴിയുന്ന കൺവൻഷൻ സെന്റർ ആയിട്ടാണ് ഓഡിറ്റോറിയം നവീകരിച്ചത്. പുറത്ത് അടുക്കളയും നിർമിച്ചു. പക്ഷേ വാടകയ്ക്ക്...
ശം​ഖും​മു​ഖം:തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ് ഏ​റ്റെ​ടു​ക്കു​ന്ന​തി​​ന്​ പി​ന്നാ​ലെ ജി​ല്ല​യി​ൽ​ത​ന്നെ ര​ണ്ടാ​മ​തൊ​രു വി​മാ​ന​ത്താ​വ​ള​മെ​ന്ന ആ​ലോ​ച​ന​യും അ​ണി​യ​റ​നീ​ക്ക​ങ്ങ​ളും സ​ജീ​വം. നി​ല​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തിൻ്റെ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കു​മ്പോ​ള്‍ ന​ഷ്​​ടം വ​രാ​തി​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റിൻ്റെ മു​ൻ​കൈ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാ​മ​തൊ​രു വി​മാ​ന​ത്താ​വ​ളം​കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്​ അ​ദാ​നി ഗ്രൂ​പ്പി​ന്​ ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ ന​ല്‍കി​യ ഉ​പ​ദേ​ശം. ഇ​തിൻ്റെ ഭാ​ഗ​മാ​യി ര​ണ്ടാം വി​മാ​ന​ത്താ​വ​ള​ത്തിൻ്റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നും സ്ഥ​ലം ക​ണ്ടെ​ത്താ​നും അ​ദാ​നി ഗ്രൂ​പ് ത​ല​സ്ഥാ​ന​ത്തെ വി​ദ​ഗ്​​ധ ക​മ്പ​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.മു​മ്പ്​ സ​ജീ​വ...
പാലക്കാട് ∙വ്യജക്കള്ള് നിർമാണകേസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെ, ഒ‍ാണസമയത്തു ബാർ, കള്ളു ഷാപ്പ് ഉടമകളിൽനിന്നു ഭീഷണിപ്പെടുത്തി പണംപിരിച്ച സംഭവത്തിൽ എക്സൈസ് ഒ‍ാഫിസറെ സസ്പെൻഡ് ചെയ്തു. എക്സൈസ് വിജിലൻസ് എസ്പി മുഹമ്മദ് ഷാഫിയുടെ അന്വേഷണ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ പാലക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച് വിനുവിനെയാണു എക്സൈസ് കമ്മിഷണർ എസ് ആനന്ദകൃഷ്ണൻ സസ്പെ‍ൻഡ് ചെയ്തത്.കഴിഞ്ഞവർഷം നൽകിയതിന്റെ ഇരട്ടിതുക ഒ‍ാഫിസർ ഇരുഭാഗത്തേ‍ാടും ചേ‍ാദിച്ചെന്നാണു പരാതി. കേ‍ാവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് ആവർത്തിച്ചു വ്യക്തമാക്കിയ...
പാലക്കാട് ∙മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു നിരോധിത മേഖലയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബ് വ്ലോഗർമാരിൽനിന്നു മോട്ടർ വാഹന വകുപ്പ് 10,500 രൂപ പിഴയീടാക്കി. അമിതവേഗത്തിൽ വാഹനമോടിച്ചതിനും വാഹനത്തിനു രൂപമാറ്റം വരുത്തിയതിനുമാണു കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയിൽനിന്നു പിഴയീടാക്കിയതെന്നു മോട്ടർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.അകമലവാരം കവയിൽ 2 പേർ നടത്തിയ വാഹനാഭ്യാസ പ്രകടനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയിൽ പെട്ടതോടെയാണ്...
തൃക്കാക്കര:തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.നഗരകാര്യ വകുപ്പ് റീജിയണൽ ജോയിൻ ഡയറക്ടർക്കാണ് നോട്ടീസ് നൽകുക. 43 അംഗ കൗൺസിലിൽ 22 പേരുടെ പിന്തുണയാണ് ഭരിക്കാൻ വേണ്ടത്. നാലു സ്വാതന്ത്രൻമാർ ഉൾപ്പെടെ യുഡിഎഫിന് 25 പേരുടെ പിന്തുണയുണ്ട്.18 കൗൺസിലർമാരാണ് എൽഡിഎഫിനുള്ളത്. ഇന്ന് രാവിലെ നഗരസഭയ്ക്ക് മുമ്പില്‍ എൽഡിഎഫ് വൻബഹുജന സമരം സംഘടിപ്പിക്കുന്നുണ്ട്. അതേസമയം,...
കൊച്ചി∙സംസ്ഥാനത്തു പുതുതായി ആരംഭിക്കുന്ന 750 കോടി മുതൽമുടക്കുള്ള മെഡിക്കൽ സംരംഭത്തിൽ കമ്മിഷൻ വാഗ്ദാനം ചെയ്തു ഡോക്ടറിൽനിന്നു പണം തട്ടിയ 5 യുവാക്കൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ റുവൈസ് (31), പറളി സ്വദേശി ഇല്ല്യാസ് (30), കോട്ടാരി സ്വദേശി അസീൽ (28), കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സനൂപ് അലിയാർ (30), ഫൈസൽ (29) എന്നിവരാണു നോർത്ത് പൊലീസിന്റെ പിടിയിലായത്.ഉടൻ ആരംഭിക്കുന്ന മെഡിക്കൽ സംരംഭത്തിൽ പ്രമുഖ വ്യവസായി 750 കോടി രൂപ...