Tue. Jul 8th, 2025
നെടുങ്കണ്ടം:

റീബിൽഡ് കേരള പദ്ധതിപ്രകാരം ഉടുമ്പൻചോല മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി 17.81 കോടി രൂപ അനുവദിച്ചു. ഏഴ്‌ റോഡുകളാണ്‌ പ്രാരംഭഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും എം എം മണി എംഎൽഎ അറിയിച്ചു.

പാമ്പാടുംപാറ പഞ്ചായത്തിലെ ബാലഗ്രാം– അന്യാർതൊളു റോഡ് 5.84 കോടി, ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല-കമ്പനിപ്പടി റോഡ് 5.13 കോടി, നാലുമുക്ക്–ടണൽ സൈറ്റ് റോഡ് 1.61 കോടി, കരുണാപുരം പഞ്ചായത്തിലെ കട്ടേക്കാനം–ചേലമൂട് റോഡ് 68.5 ലക്ഷം, രാജകുമാരി പഞ്ചായത്തിലെ മുരിക്കുംതൊട്ടി– മാതേക്കൽപടി ശല്ലിയിൽ റോഡ് 96.5 ലക്ഷം, വണ്ടൻമേട് പഞ്ചായത്തിലെ പഴയ കൊച്ചറ റോഡ് 1.31 കോടി, രാജാക്കാട് പഞ്ചായത്തിലെ അടിവാരം– ഒട്ടലങ്ങാൻപടി സിറ്റി റോഡ് 2.27 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.