31 C
Kochi
Monday, October 25, 2021

Daily Archives: 25th September 2021

പുന്നയൂർക്കുളം ∙നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അലിക്കു വഴിയിൽ നിന്നൊരു കുളിക്കുഞ്ഞിനെ കിട്ടി. ഉടുപ്പിന്റെ പോക്കറ്റിലാക്കി നെഞ്ചോടു ചേർത്തു വീട്ടിലേക്കു കൊണ്ടുവന്ന കിളിക്കുഞ്ഞ് പിന്നീട് അലിയുടെ ഹൃദയത്തിൽ നിന്ന് ഇറങ്ങിപ്പോയില്ല. ഗൾഫിലെ പ്രവാസ ജീവിതകാലത്തു പോലും പക്ഷിസ്നേഹം വെടിയാൻ കൂട്ടാക്കാതിരുന്ന അലി ഇതാ ചമ്മന്നൂരിലെ വീട്ടിൽ ഓമനിച്ചു വളർത്തുന്നത് നൂറിലേറെ പക്ഷികളെ.വിൽക്കാൻ വേണ്ടിയല്ല, സ്നേഹിക്കാൻ വേണ്ടി വളർത്തുന്നവയാണിവ. ഒരു പക്ഷിവളർത്തൽ കേന്ദ്രത്തിലെത്തിയ പ്രതീതിയാണ് പഷ്ണത്തുകായിൽ എന്ന വീട്ട‍ുവളപ്പിലെത്തിയാൽ. അലിയും ഭാര്യ...
കായംകുളം:സാധുപുരം ജ്വല്ലറിയുടെ ഭിത്തിതുരന്ന് 10 കിലോ വെള്ളി, സ്വര്‍ണാഭരണങ്ങള്‍ മോഷ്‍ടിച്ച രണ്ടുപേർ പിടിയിൽ. തമിഴ്നാട് കടലൂർ കാടാമ്പലിയൂർ സ്വദേശി കണ്ണൻ (46), കായംകുളം കീരിക്കാട് മാടവന കിഴക്കേതിൽ നൗഷാദ്(ആടുകിളി, 45) എന്നിവരാണ് അറസ്‍റ്റിലായത്. 10ന് രാത്രിയായിരുന്നു മോഷണം.കായംകുളം എസ്എച്ച്ഒ മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തിൽ എസ്‍സിപിഒമാരായ ബിനുമോൻ, ലിമു മാത്യു, സിപിഒ നിഷാദ്, ബിജുരാജ് എന്നിവർ കടലൂരുള്ള ഗ്രാമത്തിലെത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും സ്ഥലത്തെത്തിച്ച്...
കൊ​ടു​ങ്ങ​ല്ലൂ​ർ:വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് രാ​സ​ലാ​യ​നി ഒ​ഴി​ച്ച കേ​സി​ലെ പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ശ്രീ​നാ​രാ​യ​ണ​പു​രം ശ​ങ്കു​ബ​സാ​ർ പ​റ​മ്പി​ൽ സു​രേ​ഷാ​ണ് (47) പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.എ​ട​വി​ല​ങ്ങ് കാ​ര പ​ഞ്ചാ​യ​ത്ത് കു​ളം സ്വ​ദേ​ശി​യാ​യ 44കാ​രി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കാ​ര പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ന് സ​മീ​പം വെ​ച്ച് വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് ഇ​യാ​ൾ തി​ന്ന​ർ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഷു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന വീ​ട്ട​മ്മ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​റ​കി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.സം​ഭ​വ​ത്തി​നു ശേ​ഷം...
ത​ളി​ക്കു​ളം:ഇ​ട​പാ​ടു​കാ​രു​ടെ പ​ണം പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ അ​ട​ക്കാ​തെ ല​ക്ഷ​ങ്ങ​ൾ തി​രി​മ​റി ന​ട​ത്തി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ർഡി ഏ​ജ​ൻ​റാ​യ ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് മി​നി മു​ര​ളീ​ധ​ര​നെ സിപിഎം ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ർ​ട്ടി നി​ർ​ദേ​ശ​പ്ര​കാ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​വും ഇ​വ​ർ രാ​ജി​വെ​ച്ചു. ആ​ർഡി ഏ​ജ​ൻ​റാ​യ മി​നി ത​ളി​ക്കു​ളം പോ​സ്​​റ്റ്​ ഓ​ഫി​സി​ലാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.കോ​വി​ഡ് കാ​ല​ത്തും നി​ര​വ​ധി ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യി​ട്ടും ഇ​വ​ർ പ​ല മാ​സ​ങ്ങ​ളി​ലാ​യി...
മണ്ണാർക്കാട് ∙കുന്തിപ്പുഴയുടെ ഗതിമാറ്റം ഭീഷണിയായ കുമരംപുത്തൂർ പഞ്ചായത്തിലെ തരിശു ഭാഗത്തു സംരക്ഷണ ഭിത്തി നിർമിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്ന് സ്ഥലം സന്ദർശിച്ച എൻ. ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു. കുന്തിപ്പുഴ ഗതിമാറി ഒഴുകുന്നതിനാൽ തരിശു ഭാഗത്തു വൻ നാശമാണു കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ചിട്ടുള്ളത്.ഒട്ടേറെപ്പേരുടെ കൃഷിയിടങ്ങൾ പുഴയെടുത്തു. തെങ്ങു , വാഴ, കവുങ്ങ് തുടങ്ങിയ കൃഷികളും സ്ഥലങ്ങളും പുഴയുടെ കുത്തൊഴുക്കിൽ ഒഴുകിപ്പോയി. വീടുകൾക്കും പുഴയുടെ ഗതിമാറ്റം ഭീഷണിയാണ്. തരിശിന്റെ മറുഭാഗത്തു...
വണ്ടൂർ:കൂ​വ കൃ​ഷി​ക്ക് പി​റ​കെ മ​ഞ്ഞ​ൾ കൃ​ഷി​യി​ലും വി​ജ​യ​ഗാ​ഥ കു​റി​ക്കു​ക​യാ​ണ് ഈ ​വീ​ട്ട​മ്മ. എ​ട​വ​ണ്ണ സ്വ​ദേ​ശി​നി ജു​മൈ​ല ബാ​നു​വാ​ണ് ഇ​ത്ത​വ​ണ കൂ​വ​ക്കൊ​പ്പം 15 എ​ക്ക​ർ പാ​ട്ട കൃ​ഷി​യാ​യി മ​ഞ്ഞ​ൾ പ​രീ​ക്ഷി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ മ​ല​പ്പു​റ​ത്തിൻറെ മ​ണ്ണി​ലേ​ക്ക് കൃ​ഷി സ്വ​പ്നം ക​ണ്ട് വാ​ഹ​നം ക​യ​റു​മ്പോ​ൾ ജു​മൈ​ല ബാ​നു​വിൻറെ മ​ന​സ്സു​നി​റ​യെ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു. എ​ട്ടു​വ​ർ​ഷം മു​മ്പ് തി​രു​വാ​ലി കാ​ള​പൂ​ട്ട് ക​ണ്ട​ത്തി​ലെ അ​ഞ്ച്​ എ​ക്ക​റി​ലെ കൂ​വ കൃ​ഷി ഇ​ന്നും തു​ട​രു​ന്നു​ണ്ട്.വണ്ടൂരില്‍ വിളയുന്ന വെള്ള കൂവ്വ അമേരിക്കയിലേക്ക്; ഉടനെ...
കോഴിക്കോട്:വിലങ്ങാട്ടെ ജനവാസ കേന്ദ്രത്തില്‍ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാനോത്ത് കുരിശ് പളളിക്ക് സമീപമാണ് പുള്ളിപ്പുലിയുടെ കാല്‍പാടുകള്‍ കണ്ടത്. പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥലത്ത് അടുത്തിടെ വന്യമ്യഗത്തിന്‍റെ കടിയേറ്റ് വളര്‍ത്ത നായ ചത്തിരുന്നു.വ്യാഴാഴ്ച രാവിലെ വലിയ പാനോത്ത് കുരിശ് പളളിയില്‍ പ്രാര്‍ത്ഥനക്ക് എത്തിയവരാണ് വന്യമ്യഗത്തിന്‍റെ കാല്‍പ്പാട് ശ്രദ്ധിച്ചത്.കടുവയുടേതാണെന്ന സംശയത്തിലായിരുന്നു തുടക്കത്തില്‍ വനം വകുപ്പ്. പിന്നീട് എസ്എഫ്ഒ യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി കാല്‍പാദത്തിന്‍റെ...
തൃക്കരിപ്പൂർ:കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതോടെ വിനോദ സഞ്ചാര മേഖല സജീവമാകുകയാണ്. കായൽ ടൂറിസത്തിൽ ലോക ശ്രദ്ധയാകർഷിച്ച കവ്വായിക്കായലിൽ കയാക്കിങ്ങിന് തുടക്കം കുറിച്ചു. ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് തൃക്കരിപ്പൂർ പഞ്ചായത്തിലെ ആദ്യ കേന്ദ്രമാവുകയാണ് ഉടുമ്പുന്തല.കായലിൽ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഫൈബർ തുഴയെറിഞ്ഞ് കണ്ടലുകൾക്കിടയിലൂടെയുള്ള യാത്രയാണ് ഇവിടത്തെ സവിശേഷത.പ്രദേശത്തെ വി കെ ഹാരിസ്, എം മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് യൂനിറ്റ് ആരംഭിച്ചത്. മാംഗ്രൂവ് വൈബ് എന്ന് പേരിട്ടിട്ടുള്ള യൂനിറ്റിൻറെ കീഴിൽ...
മാനന്തവാടി:ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സഞ്ചരിക്കുന്ന മൃഗാശുപത്രി മന്ത്രി ചിഞ്ചുറാണി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്ന പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നു മന്ത്രി പറഞ്ഞു. ബ്ലോക്കിലെ 21 ക്ഷീര സംഘങ്ങളെയും 6 മൃഗാശുപത്രികളെയും കോർത്തിണക്കി തയാറാക്കുന്ന കലണ്ടറിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം.പ്രത്യേകം സജ്ജീകരിച്ച വാഹനം, ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ, മരുന്നുകൾ എന്നിവയ്ക്കായി 20,50,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്....
കോഴിക്കോട്:പ്രളയ ധനസഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയർ ഫിനാൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ. ബോധപൂർവം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ഡോ നരസിംഹുഗരി ടിഎൽ റെഡ്ഡി വ്യക്തമാക്കി. ഫണ്ട് വെട്ടിപ്പ് നടത്തിയ റവന്യു വകുപ്പ് ജൂനിയർ സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോർട്ട് ഇതിനോടകം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും...