31 C
Kochi
Monday, October 25, 2021

Daily Archives: 11th September 2021

കൊച്ചി:'സുഭിക്ഷകേരളം’ - ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാ​ഗമായി കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിഞ്ഞി വെങ്കിട പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്ത് ചെയ്ത നെൽക്കൃഷിയുടെ വിളവെടുത്തു. കൊയ്‌ത്തുത്സവം പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, മെമ്പർ ബിന്ദു മനോഹരൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ എ ജോസ്, കർഷകസംഘം സെക്രട്ടറി കെ കെ ജയൻ, പ്രസിഡന്റ് എം കെ പോൾ, കെഎസ്ടിഎ...
തൃ​ശൂ​ർ:നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 31 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം സം​സ്ഥാ​ന ജിഎ​സ്ടി ഇ​ൻ​റ​ലി​ജ​ൻ​സ്​ പി​ടി​കൂ​ടി. തൃ​ശൂ​രി​ൽ നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നു​മാ​ണ് 31.10 ല​ക്ഷം വി​ല വ​രു​ന്ന 661.6 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്ന്​ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ സ്വ​ർ​ണ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു സ്വ​ർ​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.20.6 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 425.6 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് തൃ​ശൂ​ർ ഇ​ൻ​റ​ലി​ജ​ൻ​സ് സ്‌​ക്വാ​ഡ് നാ​ല്, തൃ​ശൂ​രി​ൽ പ​ള്ളി​കു​ളം റോ​ഡി​ൽ നി​ന്ന്​...
ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ്  ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം പ്രകാരം വീട്ടുകാർ കൊവിഡ് മാനദണ്ഡം പ്രകാരം സംസ്കാരത്തിനുള്ള...
മാ​ള:കെഎ​സ്ആ​ർടിസി മാ​ള ഡി​പ്പോ​യി​ൽ 24 ജീ​വ​ന​ക്കാ​ർ​ക്ക് കൊവി​ഡ് ബാ​ധി​ച്ചു. ഇ​തോ​ടെ ഡി​പ്പോ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ ഒ​രേ​സ​മ​യം പോ​സി​റ്റി​വാ​യ​തെ​ന്ന് പ​റ​യു​ന്നു. മ​റ്റു ചി​ല ജീ​വ​ന​ക്കാ​ർ​ക്കും ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്.
കാഞ്ഞങ്ങാട്:സൂപ്പർ സ്പെഷ്യൽറ്റി സൗകര്യമുള്ള വികസനമാണ് ജില്ലാ ആശുപത്രിക്കായി ലക്ഷ്യമിടുന്നതെന്ന് ജില്ലയിൽ എത്തുമ്പോൾ മന്ത്രിമാർ പറയും. എന്നാൽ തുടങ്ങിയ പദ്ധതികൾ പോലും സമയത്തിന് തീർക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് അധികൃതർ. കാത്ത് ലാബ്, ലക്ഷ്യ പദ്ധതിയിൽ പെടുത്തി നിർമിക്കുന്ന ലേബർ വാർഡ്, മലിനജല സംസ്കരണ പ്ലാന്റ്, പണി പൂർത്തിയായി ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന 5 നില കെട്ടിടം എന്നിവ ഇതിന് തെളിവാണ്.6 മാസം മുൻപ് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് ഉദ്ഘാടനം...
മാ​വേ​ലി​ക്ക​ര:മ​ര​ണ​ത്തി​ൽ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​ സം​സ്​​കാ​ര​ത്തി​നി​ടെ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം പൊ​ലീ​സ്​ ഏ​റ്റെ​ടു​ത്തു. തെ​ക്കേ​ക്ക​ര​യി​ലാ​ണ്​ സം​ഭ​വം. ചെ​റു​കു​ന്നം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ക​ന്നി​മേ​ൽ പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ​യു​ടെ (80) മൃ​ത​ദേ​ഹ​മാ​ണ് കു​റ​ത്തി​കാ​ട് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ്​ സം​ഭ​വം. വ്യാ​ഴാ​ഴ്ച വൈ​കീ​​ട്ടോ​ടെ​യാ​ണ് ചി​ന്ന​മ്മ മ​ര​ണ​മ​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​രോ​ഗ്യ​ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു.ഇ​തി​നു​ശേ​ഷം രാ​ത്രി ഒ​മ്പ​തി​ന്​ സം​സ്കാ​ര​ത്തി​ന്​ എ​ടു​ക്കാ​ൻ തു​ട​ങ്ങ​വെ കു​റ​ത്തി​കാ​ട് സിഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും...
കോഴിക്കോട്:നിപ രോഗ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. കോഴിക്കോട് കൊടിയത്തൂ‍ർ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വലവിരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് കെണിയൊരുക്കിയത്.അതിനിടെ നിപ സമ്പർക്കത്തിൽപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാകുന്നത് വലിയ ആശ്വാസമാണ് സംസ്ഥാനത്തിന് നല്‍കുന്നത്. രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 88 പേരുടെ ഫലമാണ് ഇതുവരെ നെഗറ്റീവായത്. പൂനെ വൈറോളജി ലാബിലേക്കയച്ച രണ്ട് പേരുടെ ഫലം...
വയനാട്:തോൽപ്പെട്ടി റോഡിൽ എക്സൈസ് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആന കൊമ്പിൽ കോർത്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്.വാഹനത്തിന്‍റെ മുൻഭാഗത്ത് കൊമ്പുകുത്തിയിറക്കിയ കാട്ടാന വാഹനം ഉയർത്തി നിലത്തേക്കിട്ടു. വാഹനത്തിലുണ്ടായിരുന്ന പ്രിവന്‍റീവ് ഓഫീസർ അജയ കുമാർ, സി ഇ ഒമാരായ മൻസൂർ അലി, അരുൺ കൃഷ്ണൻ, ഡ്രൈവർ രമേശൻ എന്നിവർക്ക് നിസാര പരിക്കുകളുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം എക്സൈസ് സംഘം...
ഭീമനടി:ജില്ലയിലെ ഏക സർക്കാർ വനിതാ ഐടിഐക്ക്‌ ഇനിയും സ്വന്തം കെട്ടിടമായില്ല. 2012 ൽ ഭീമനടിയിൽ അനുവദിച്ച ഐടിഐ ഇന്നും പഞ്ചായത്തിന്റെ മാർക്കറ്റ് യാർഡിൽ ദുരിതം പേറുകയാണ്‌. സ്ഥാപനത്തിനായി 4.5 ഏക്കർ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും വനിതകളുടെ ശാക്തീകരണത്തിനായി ആരംഭിച്ച ഈ സ്ഥാപനത്തെ രക്ഷിക്കാൻ പഞ്ചായത്ത്‌ മുൻകൈ എടുക്കുന്നില്ല.കെ കുഞ്ഞിരാമൻ തൃക്കരിപ്പൂർ എംഎൽഎ ആയിരുന്ന കാലത്താണ് തൊഴിൽ വകുപ്പിന്റെ കീഴിൽ വനിതകൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകളുള്ള വനിതാ...
വൈപ്പിൻ:വളപ്പ് കടലിൽ മുങ്ങിത്താണ കുട്ടികളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികൾ. പറമ്പാടി രഘു, പുളിയനാർപറമ്പിൽ സതീഷ് എന്നിവരാണ്‌ രക്ഷകരായത്‌.  പകൽ മൂന്നോടെ കടൽത്തീരത്തെത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്.തീരത്തുണ്ടായിരുന്ന ഒരു വഞ്ചി ഇവർ കടലിൽ ഇറക്കി രക്ഷാപ്രവർത്തനം നടത്തി. കരയിൽനിന്ന് 50 മീറ്റർ അകലെയായിരുന്നു കുട്ടികൾ. ശക്‌തമായ തിര ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നെന്ന്‌ സതീഷ് പറഞ്ഞു.അർജുനെയാണ്‌ ആദ്യം  വഞ്ചിയിൽ കയറ്റിയത്. പിന്നീട് ദ്രുപൻ, ആഷ്‌ലിൻ എന്നിവരെക്കൂടി രക്ഷപ്പെടുത്തി. അർജുന് കൃത്രിമശ്വാസം നൽകിയതായി സതീഷ്...