31 C
Kochi
Monday, October 25, 2021

Daily Archives: 27th September 2021

പൊന്നാനി:കടലിന്റെയും പുഴയുടെയും മറ്റ് ജലാശയങ്ങളുടെയും ചലനങ്ങൾ അതത് സമയങ്ങളിൽ തിരിച്ചറിഞ്ഞ് ജലജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരാതെ കാത്തു സൂക്ഷിക്കാൻ പൊന്നാനിയിൽ ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ആലോചന. ഉദ്യോഗസ്ഥ സംഘം പൊന്നാനിയിലെത്തി. ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ പൊന്നാനി യോജ്യമെന്ന് ആദ്യ വിലയിരുത്തൽ.തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലം ലഭ്യമാക്കാൻ നടപടികൾ തുടങ്ങും.ഇതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവർകോവിലിന് പൊന്നാനി എംഎൽഎ പി നന്ദകുമാർ നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ്...
ചെറുവത്തൂർ:തൃക്കരിപ്പൂർ മണ്ഡലത്തിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം- വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്നും ബോട്ട് നിർമിച്ചു. എം രാജഗോപാലൻ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നാണ് ബോട്ട് നിർമിച്ചത്. സംസ്ഥാനത്ത് ഇത്തരത്തിൽ ആദ്യമായാണ് എം എൽ എ ഫണ്ട് ഉപയോഗിച്ച് യാത്രാബോട്ട് നിർമിക്കുന്നത്.എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് ബോട്ട് നിർമിച്ചത്....
കൽപ്പറ്റ:കേരള കാർഷിക സർവകലാശാല പടിഞ്ഞാറത്തറ കൃഷിഭവനുമായി സഹകരിച്ച് കുപ്പാടിത്തറയിൽ ‘നെൽകൃഷിയിൽ ഡ്രോൺ സാങ്കേതിക വിദ്യ'യുടെ പ്രദർശനം ഒരുക്കി. നെൽകൃഷിയിൽനിന്ന്‌ പരമാവധി വിളവ് ലഭ്യമാക്കുക, ഗുണമേന്മയുള്ള അരി ഉല്പ്പാദിപ്പിക്കുക, കർഷക തൊഴിലാളികളുടെ ലഭ്യതക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്‌ വയനാട് കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച്‌ ഡ്രോൺ പ്രദർശനം നടത്തിയത്‌. ആദ്യഘട്ടത്തിൽ ഞാറുപറിച്ചുനട്ട് 25 ദിവസം കഴിഞ്ഞു ലിക്വിഡ് സ്യൂഡോമോണസ് 5 മില്ലി 1 ലിറ്റർ വെള്ളത്തിൽ എന്ന...
കോഴിക്കോട്:കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിന് നേരെ ഹർത്താലനുകൂലികളുടെ അതിക്രമം. ഫോർകോം എന്ന ബ്രോഡ് ബാൻഡ് ഫ്രാൻഞ്ചൈസി സ്ഥാപനത്തിലെ ജീവനക്കാരെയാണ് ഹർത്താലനുകൂലികൾ കയ്യേറ്റം ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.ബലംപ്രയോഗിച്ച് സ്ഥാപനം അടപ്പിക്കാനും സിപിഎം അംഗങ്ങൾ ഉൾപ്പെടെയുളള ഹർത്താലനുകൂലികൾ ശ്രമിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച വനിതയ്ക്കെതിരെ വധഭീഷണിയും ഹർത്താലനുകൂലികൾ മുഴക്കി. വനിതകൾ ഉൾപ്പെടെയുളളവെരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് സാമഗ്രികൾ നശിപ്പിക്കാനും ശ്രമിച്ചെന്ന് കാണിച്ച് ജീവനക്കാർ നടക്കാവ് പൊലീസിൽ...
മലപ്പുറം:ഗവേഷണ മികവിന് മലപ്പുറം അഞ്ചച്ചവടി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം. അഞ്ചച്ചവടിയിലെ ആലുങ്ങല്‍ അബൂബക്കറിന്റെ മകള്‍ റിനീഷ ബക്കറിന്റെ ഗവേഷണ പ്രബന്ധത്തിനാണ് പുരസ്‌കാരം ലഭിച്ചത്.വയനാടന്‍ കുരുമുളകു തോട്ടങ്ങളിലെ മണ്ണിലടങ്ങിയ ബാക്ടീരിയകളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിനാണ് റിനീഷ ബക്കറിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒന്നാം സമ്മാനം ലഭിച്ചത്.ഇരുപതിനായിരം രൂപയായിരുന്നു പുരസ്‌കാരം. ഈ പ്രബന്ധം അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന കാര്‍ഷിക സെമിനാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു....
കോഴിക്കോട്:കോഴിക്കോട്ട് മക്കളെ കിണറ്റില്‍ തള്ളിയിട്ട് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നാദാപുരത്താണ് സംഭവം. പേരാട് സ്വദേശിനിയായ സുബിനയാണ് മക്കളുമായി കിണറ്റില്‍ ചാടിയത്.കിണറ്റില്‍ വീണ രണ്ട് കുട്ടികളും മരിച്ചു. ഫാത്തിമ റൗഹ (3), മുഹമ്മദ് റസ്‌വിന്‍ (3) എന്നിവരാണ് മരിച്ചത്. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാത്രി ആണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. സി സി യു പി സ്ക്കൂൾ പരിസരത്തെ മഞ്ഞാപുറത്ത്...
കാസര്‍കോട്:കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം (boat) കാണാതായി. ആറുപേരാണ് വള്ളത്തിലുള്ളത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.അതേസമയം, 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ തീവ്രത കുറഞ്ഞ് തുടങ്ങി. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കാര്യമായ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരില്‍ രണ്ട് പേര് ബോട്ടുതകര്‍ന്ന് മരിച്ചു. മൂന്ന് പേരെ കോസ്റ്റുഗാര്‍ഡ് രക്ഷപ്പെടുത്തി.ഒരാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഒഡീഷയിലെ ഗഞ്ജം ജില്ലയില്‍ വീട്...
കോഴിക്കോട്‌:നഗരപാതാ നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള 10 റോഡുകളുടെ ഡിപിആർ (ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറായി. തിരുവനന്തപുരം പ്രോജക്ട്‌ പ്രിപ്പറേഷൻ യൂണിറ്റ്‌ തയ്യാറാക്കിയ ഡിപിആർ പൊതുമരാമത്ത്‌ വകുപ്പിന്‌ കൈമാറി. ഭരണാനുമതി ലഭിക്കുന്നതോടെ ഈ വർഷം തന്നെ പ്രവൃത്തി തുടങ്ങും.സംസ്ഥാന സർക്കാർ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ മുഖാന്തരമാണ്‌ നഗരപാതാ നവീകരണം നടപ്പാക്കുന്നത്‌.രണ്ടാം ഘട്ടത്തിൽ 29 കിലോമീറ്റർ ദൂരത്തിൽ മൊത്തം 10 റോഡുകളാണ്‌ അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമിക്കുന്നത്‌. മാളിക്കടവ്‌–തണ്ണീർപ്പന്തൽ റോഡ്‌,...
ക​ൽ​പ​റ്റ:പ​രി​ക്കേ​റ്റ​തും പ്രാ​യാ​ധി​ക്യ​ത്താ​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​തു​മാ​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യി വ​നം​വ​കു​പ്പ് ഒ​രു​ക്കു​ന്ന ആ​തു​രാ​ല​യ​ത്തിൻറെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ക​ടു​വ, പു​ലി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ലെ പ​ച്ചാ​ടി​യി​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് യൂ​നി​റ്റ് ഒ​രു​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യാ​ണ് വ​നം​വ​കു​പ്പിൻറെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.ഇ​വി​ടെ വ​നം​വ​കു​പ്പിൻറെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​ന​ല​ക്ഷ്മി കു​രു​മു​ള​ക് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് 90 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കേ​ന്ദ്ര​ത്തിൻറെ നി​ർ​മാ​ണം. പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ടു​വ, പു​ലി അ​ട​ക്ക​മു​ള്ള നാ​ല്...
മാള:അന്നമനട പഞ്ചായത്ത്‌ ഇനിമുതൽ വ്യവസായഗ്രാമമാകും. ഓരോ കുടുംബവും ഓരോ സംരംഭത്തിലേയ്ക്ക് എന്ന ലക്ഷ്യംവച്ച്‌ നടപ്പാക്കുന്ന വ്യവസായഗ്രാമം പദ്ധതി പ്രഖ്യാപനത്തിന്റെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ്‌ നിർവഹിച്ചു. അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റുകയെന്ന സ്വപ്നപദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.കാർഷിക ഗ്രാമമെന്നതിൽനിന്ന് എങ്ങനെ അന്നമനടയെ വ്യവസായ ഗ്രാമമാക്കി മാറ്റാം എന്ന ആശയമാണ് സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ പ്രാവർത്തികമാക്കുക. കർഷകന് കൂടുതൽ വരുമാനം ഉണ്ടാകണമെങ്കിൽ ഉൽപ്പന്നങ്ങൾക്ക് മൂല്യ വർധനയുണ്ടാകണം....