Fri. Apr 19th, 2024

കായംകുളം:

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കായംകുളം മണ്ഡലത്തിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈടെക് ലാബ് സജ്ജമായി. ഹയർസെക്കന്‍ഡറി വകുപ്പിൽനിന്ന് അനുവദിച്ച 48.2 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബ് സ്ഥാപിച്ചത്.

ഇൻന്ററാക്‌ടീവ് ക്ലാസുകൾ, തിയറിയും പ്രാക്‌ടിക്കലും തമ്മിലുള്ള പാരസ്‌പര്യം ഉറപ്പാക്കൽ എന്നിവയ്‌ക്ക് ആധുനികരീതിയിലുള്ള സയൻസ് ലാബ് അനിവാര്യമായതിനാലാണ് നിര്‍മാണം. കെമിസ്ട്രി, ഫിസിക്‌സ്‌, ബയോളജി വിഭാഗങ്ങള്‍ക്കായി ഒരുക്കിയ ലാബിൽ ഒരുസമയം 90 പേര്‍ക്ക് പ്രാക്‌ടിക്കൽ ചെയ്യാം.

ലാബ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഇന്റീരിയർ, ഇലക്‌ട്രിക്കൽ, പ്ലംബിങ്, വേസ്‌റ്റ്‌ വാട്ടർലൈൻ എന്നിവയുള്‍പ്പെടെയാണ് പദ്ധതി. സിഡ്കോയ്‌ക്ക്‌ ആയിരുന്നു നിര്‍മാണച്ചുമതല. 14ന് പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ലാബ് ഉദ്ഘാടനംചെയ്യും.