31 C
Kochi
Monday, October 25, 2021

Daily Archives: 13th September 2021

പെരിന്തൽമണ്ണ:മില്‍മ ഉല്പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന മിൽമ ‘ഫുഡ് ട്രക്ക്' പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമായി. പെരിന്തല്‍മണ്ണ കെഎസ്ആർടിസി ഡിപ്പോയില്‍ സജ്ജമാക്കിയ ജില്ലയിലെ ആദ്യ ഫുഡ് ട്രക്ക്‌ മന്ത്രി വി അബ്ദുറഹ്മാന്‍ ഓണ്‍ലൈൻ വഴി ഉദ്‌ഘാടനംചെയ്‌തു.മില്‍മ മലബാര്‍ മേഖല യൂണിയനും കെഎസ്ആർടിസിയും സംയുക്തമായാണ് ഫുഡ് ട്രക്ക് പദ്ധതി നടപ്പാക്കുന്നത്.മലബാര്‍ മില്‍മയുടെ എല്ലാ ഉല്പ്പന്നങ്ങളും ന്യായമായ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. കെഎസ്ആർടിസിയുടെ പഴയ ബസുകള്‍ മില്‍മ ഏറ്റെടുത്ത് നവീകരിച്ച് കെഎസ്ആര്‍ടിസി...
കൊച്ചി:കാക്കനാട് മയക്കുമരുന്നുകേസില്‍ പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പത്തുപേരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ  ഹാജരാകനാവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നല്‍കി. പണം നല്‍കിയതിനെ കുറിച്ച് ചോദ്യം ചെയ്യാനാണ് നോട്ടീസ് നൽകി വിളിച്ച് വരുത്തുന്നത്. മുഖ്യപ്രതിയുടെ അടുത്ത ബന്ധുവിന്‍റെ അക്കൗണ്ടാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.ബന്ധുവിന് മയക്കുമരുന്നിടപാടില്‍ പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. പ്രതി തന്നെയാണ് ഈ അക്കൗണ്ട് ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഈ അക്കൗണ്ടിലേക്ക് 20 തിലധികം ആളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.ഇവരെ...
കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങുന്നതിനുള്ള വിലക്ക് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ പേരിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സര്‍വീസ് തടഞ്ഞത്. അപകടത്തിന്‍റെ പ്രധാന കാരണം പൈലറ്റിന്‍റെ പിഴവാണെന്ന റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് വലിയ വിമാനങ്ങളിറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യമുയരുന്നത്.കരിപ്പൂര്‍ വിമാനപകടത്തെക്കുറിച്ച് അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ വൈമാനിക പിഴവാണ് അപകടത്തിന്‍റെ പ്രധാന കാരണമെന്നാണ് പറയുന്നത്. ഈ അപകടത്തിനു പിന്നാലെയായിരുന്നു വലിയ വിമാനങ്ങളുടെ സര്‍വീസ്...
ഇരിട്ടി:നാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ ഉറക്കമിളയ്ക്കുന്ന അഗ്നി രക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ ആരു രക്ഷിക്കുമെന്ന ആശങ്കയിലാണ് ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ. നിലയത്തിന്റെ കെട്ടിടത്തിനു മുകളിൽ ഇടിഞ്ഞു വീഴാൻ പാകത്തിൽ നിൽക്കുന്ന അര നൂറ്റാണ്ട് പഴക്കമുള്ള കുടിവെള്ള ടാങ്കാണ് വില്ലൻ. 30 അഗ്നി രക്ഷാ ഉദ്യോഗസ്ഥർ കഴിയുന്ന കെട്ടിടത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ടാങ്കിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീണു കൊണ്ടിരിക്കുകയാണ്.ആറ് പതിറ്റാണ്ടിലേറെ ഇരിട്ടി ഗവ ആശുപത്രിയായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്...
കോലഞ്ചേരി ∙കക്കാട്ടു‍പാറ ഇലവു‍ംതടത്തിൽ കെ.എം. വർഗീസിന്റെ കൃഷിയിടത്തിൽ നിന്ന‍‍ു കാർഷികോൽപ്പന്നങ്ങൾ കൊള്ളയടിച്ച‍‍ു. 200ൽപരം കവുങ്ങിലെ അടയ്ക്ക തെങ്ങിൽ നിന്ന‍‍ു തേങ്ങ, കൊക്കോ ചെടിയിൽ നിന്ന‍‍ു കായ എന്നിവയാണ‍ു കടത്തിയത്. വെള്ളി രാത്രിയാണ‍ു മോഷണം നടന്നതെന്ന‍ു‍ വർഗീസ് പറഞ്ഞ‍‍ു.ശനിയാഴ്ച ഉച്ചയോടെ കൃഷിയിടത്തിലെത്തിയപ്പോഴാണ‍ു മോഷണം ശ്രദ്ധയിൽപെട്ടത്. ചെത്തിയിട്ട കു‍ലകൾ വ്യാപകമായി കൃഷിയിടത്തിൽ കണ്ട അദ്ദേഹം കവുങ്ങിലേക്കു‍ നോക്കിയപ്പോൾ ഞെട്ടി. എല്ലാ കവുങ്ങിലെയു‍ം ഫലമെട‍ുപ്പിന‍ു‍ പാകമായവ അപഹരിക്കപ്പെട്ടതായി വ്യക്തമായി.മത്സ്യക്ക‍ുളത്തിൽ നിന്ന‍‍ു മീൻ...
തൃശ്ശൂർ:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലേ‍ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. മുന്‍ പ്രസിഡന്‍റ് കെ കെ ദിവാകരൻ,  ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും ഹർജി രാഷ്ട്രീയ പ്രേരിതവുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ പ്രതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി വായ്പ്പകൾ...
മ​ല​പ്പു​റം:ക​ര്‍ഷ​ക​രി​ല്‍നി​ന്ന്​ ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ളും മു​ട്ട​ക​ളും ഓ​ണ്‍ലൈ​നാ​യി വി​ത​ര​ണം ചെ​യ്യാ​ൻ കാ​ട്ടു​ങ്ങ​ലി​ല്‍ 'ക​നി​വ് ഫ്ര​ഷ് അ​ങ്ങാ​ടി' പേ​രി​ല്‍ ച​ന്ത ആ​രം​ഭി​ച്ചു. കാ​ട്ടു​ങ്ങ​ലി​ലെ പി ​എ​ന്‍ മൂ​സ ഹാ​ജി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റി​​ന്​ കീ​ഴി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ക​ര്‍ഷ​ക​രു​ടെ വി​ള​ക​ള്‍ക്ക് പ​ര​മാ​വ​ധി വി​ല ന​ല്‍കാ​നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നാ​ട്ടു​കാ​രാ​യ ക​ര്‍ഷ​ക​ര്‍ വി​ള​യി​ച്ച വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ന​ല്‍കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യും.എ​ല്ലാ ശ​നി​യാ​ഴ്ച​യും ഓ​ര്‍ഡ​റു​ക​ള്‍ സ്വീ​ക​രി​ച്ച് ഞാ​യ​റാ​ഴ്​​ച വി​ഭ​വ​ങ്ങ​ള്‍ വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ല്‍കും. കൂ​ടാ​തെ കാ​ട്ടു​ങ്ങ​ല്‍ അ​ങ്ങാ​ടി​യി​ല്‍ സ​ജ്ജീ​ക​രി​ച്ച...
അ​ഗ​ളി:അ​നു​മ​തി​യി​ല്ലാ​തെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ഹോ​മി​യോ ഗു​ളി​ക ന​ൽ​കു​ക​യും ആ​ദി​വാ​സി​ക​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത​ത് വി​വാ​ദ​മാ​യി. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ റി​പ്പോ​ർ​ട്ട് തേ​ടി.എ​ച്ച്ആ​ർഡിഎ​സ് ഇ​ന്ത്യ സം​ഘ​ട​ന​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ മൂ​ന്ന്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നാ​ലാ​യി​ര​ത്തോ​ളം ആ​ദി​വാ​സി വീ​ടു​ക​ളി​ൽ മ​രു​ന്നു​വി​ത​ര​ണ​വും വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തി​യ​ത്. ഊ​രു​ക​ളി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ട്.മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വീ​ടു​ക​ളി​ൽ​നി​ന്ന്​ ആ​ധാ​ർ...
കോഴിക്കോട്:മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് മുഴുവന്‍ സമയ തണ്ടർബോൾട്ട് സുരക്ഷയൊരുക്കി.ആധുനിക ആയുധങ്ങളടക്കം മാവോയിസ്റ്റുകളുടെ കൈയിലുണ്ടെന്നും, പ്രദേശത്ത് പരിശോധന കർശനമാക്കിയെന്നും റൂറല്‍ എസ്പി പറഞ്ഞു.കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘമാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്‍റേഷന്‍ വാർഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്....
കൊച്ചി:വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നഗരസഭ ഓഫീസ് നവീകരിച്ചത്. എന്നാൽ പണി പൂർത്തിയാക്കിയ ഓഫീസിൽ അന്ന് മുതൽ ചോർച്ചയും വിള്ളലും തുടങ്ങി.കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി ഭരണത്തിന്‍റെ അവസാനവർഷമാണ് നഗരസഭ ഓഫീസ് അടിമുടി പുതുക്കിയത്. നാലരക്കോടി രൂപയാണ് ഇതിനായി ചിലവിട്ടത്. നവീകരണം കഴിഞ്ഞ ആ മാസം ഓഫീസിൽ കണ്ട കാഴ്ച...