31 C
Kochi
Monday, October 25, 2021

Daily Archives: 16th September 2021

കോട്ടയം:താലൂക്ക് ഭൂരേഖാ വിഭാഗം ഓഫിസ് 8 മാസമായി പ്രവർത്തിക്കുന്നത് പുത്തനങ്ങാടി മിനി സിവിൽ സ്റ്റേഷന്റെ വരാന്തയിൽ. ഭൂമി തരംമാറ്റുന്നതിനുള്ള ഫയലുകൾ വരെ സർവേ ഉദ്യോഗസ്ഥർ സൂക്ഷിക്കുന്നതും വരാന്തയിൽ. മുൻപ് ഉണ്ടായിരുന്ന ഓഫിസ് കോൺഫറൻസ് ഹാൾ ആക്കിയതോടെയാണ് ഓഫിസ് വരാന്തയിലേക്കു മാറ്റിയത്.താലൂക്ക് ഓഫിസിലെ സർവേ വകുപ്പിനു കീഴിലാണ് ഭൂരേഖാ വകുപ്പ് പ്രവർത്തിക്കുന്നത്. 5 സർവേയർമാർ, ഹെഡ് സർവേയർ എന്നിവർ ഉൾപ്പെടുന്ന വിഭാഗമാണ് താലൂക്ക് ഓഫിസിനു പുറത്ത് ഇടുങ്ങിയ വരാന്ത ഓഫിസാക്കി...
പ​ത്ത​നം​തി​ട്ട:ആ​റ് ഗ​വ ആ​യു​ര്‍വേ​ദ-​ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ ഹെ​ല്‍ത്ത് ആ​ൻ​ഡ്​ വെ​ല്‍നെ​സ് സെൻറ​റാ​യി ഉ​യ​ര്‍ത്തു​ന്ന​തിെൻറ ഭാ​ഗ​മാ​യി നാ​ഷ​ന​ല്‍ ആ​യു​ഷ് മി​ഷ​നും ജി​ല്ല ഹ​രി​ത​കേ​ര​ളം മി​ഷ​നും ചേ​ര്‍ന്ന് ജി​ല്ല​യി​ല്‍ അ​ഞ്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ആ​റ് ഔ​ഷ​ധ​സ​സ്യ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ക്ക് തു​ട​ക്കം​കു​റി​ച്ചു.പ​ന്ത​ളം ന​ഗ​ര​സ​ഭ, കു​ള​ന​ട പ​ഞ്ചാ​യ​ത്ത്, പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത്, കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത്, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് എ​ന്നീ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി​ക​ളി​ലും ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ളി​ലു​മാ​ണ് ഔ​ഷ​ധ​സ​സ്യ പ​ച്ച​ത്തു​രു​ത്തു​ക​ള്‍ ഒ​രു​ങ്ങു​ന്ന​ത്.ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ആ​ര്‍...
മറയൂർമറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കിഴക്കോട്ട് ഒഴുകുന്നതുമായ പാമ്പാർ നദിയുടെ കുറുകെയുള്ള പാമ്പാർ പാലത്തിന്റെ നിർമാണത്തിന്‌ ഭരണാനുമതിയായി. നിലവിലുള്ള പാലത്തിന് സമാന്തരമായാണ്‌ നിർമിക്കുന്നത്‌. 2.13 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്.കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ അവസാന ബജറ്റിൽ പുതിയ പാമ്പാർ പാലം ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. കാന്തല്ലൂരിനെ മറ്റ് മേഖലകളിൽനിന്ന്‌ കൃത്യമായി വേർതിരിച്ചാണ് പാമ്പാർ ഒഴുകുന്നത്. രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് മറയൂർ ചന്ദനറിസർവിലൂടെ കടന്നെത്തുന്ന ആനക്കൽപ്പെട്ടി പാലവും...
കണ്ണൂ‍ര്‍:വിവാദമായ കണ്ണൂർ സർവ്വകലാശാല പിജി സിലബസിൽ മാറ്റം വേണമെന്ന റിപ്പോർട്ട് നടപ്പാക്കാൻ നടപടി തുടങ്ങി. അക്കാദമിക് കൗൺസിലും പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസും നിർദ്ദേശങ്ങൾ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. തീവ്ര വർഗ്ഗീയ പാഠ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കാനും, ഉൾപെടുത്താതെ പോയ വിഷയങ്ങൾ സിലബസിൽ കൂട്ടിച്ചേർക്കാനുമാണ് സമിതി നിർദ്ദേശം.കണ്ണൂർ സർവ്വകലാശാലയിൽ പുതുതായി തുടങ്ങിയ പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ്...
പത്തനംതിട്ട:കുഴികൾ കെണിയായ കഥകളാണ് സ്വകാര്യ ബസ് ജീവനക്കാർക്കും കച്ചവടക്കാർക്കും പറയാനുള്ളത്. പഴയ സ്റ്റാൻഡിൽ നിന്നു പുറത്തേക്ക് ബസുകൾ ഇറങ്ങുന്ന ഭാഗത്ത് തൈക്കാവ് റോഡിലെ കുഴി വൻ അപകടക്കെണിയാണ്.വൺവേ ആയതിനാൽ ഇതുവഴി വരാതിരിക്കാനുമാവില്ല. വീതി കുറവായതിനാൽ ഒഴിഞ്ഞു പോകാനും പറ്റില്ല.കുഴിയിൽ ചാടി ബസിന്റെ പ്ലേറ്റ് ഒടിയുന്നതും പതിവാണ്. ഇതിനേക്കാൾ കഠിനമാണ് പുതിയ സ്റ്റാൻഡിലെ സ്ഥിതി. ഓപ്പൺ സ്റ്റേജിന്റെ ഭാഗത്തു കൂടിയാണ് സ്വകാര്യ ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നത്.ഒരു കുഴിയിൽ...
കാസർകോട്‌:അറിയപ്പെടാത്ത ദൂരദേശങ്ങളെ ജനപഥങ്ങളിലേക്കെത്തിക്കാൻ നിരന്തരം പാലം പണിത ഒരു എൻജിനിയറുടെ കഥയാണിത്‌. കണ്ണൂർ, കാസർകോട്‌, ദക്ഷിണ കന്നഡ ജില്ലകളിലായി നൂറ്റമ്പതോളം തൂക്കുപാലം പണിത, കർണാടകക്കാർ ‘ബ്രിഡ്‌ജ്‌ മാൻ’ എന്നുവിളിക്കുന്ന പത്മശ്രീ ഗിരീഷ്‌ ഭരദ്വാജ്‌ മലയാളിയാണെന്ന്‌ എത്രപേർക്കറിയാം. മുള്ളേരിയ ബെള്ളിഗേക്കാരനാണ്‌ അദ്ദേഹം.കണ്ണൂർ പരിയാരത്തിടുത്ത്‌ രണ്ടും കാസർകോട്‌ പയസ്വിനിപ്പുഴ അതിരിടുന്ന ദേശങ്ങളിൽ മുപ്പതിലധികവും തൂക്കുപാലം അദ്ദേഹം പണിതു. മഴക്കാലത്ത്‌ ഒറ്റപ്പെടുന്ന ദേലമ്പാടി പഞ്ചായത്തിലെ വിദൂരദേശങ്ങൾക്ക്‌ കരപിടിക്കാൻ ആ തൂക്കുപാലങ്ങൾ ഇപ്പോഴും തിളങ്ങി...
തൊ​ടു​പു​ഴ:കു​രു​ന്നു​ക​ളു​ടെ പാ​ഠ​ശാ​ല​യാ​യ അ​ങ്ക​ണ​വാ​ടി​ക​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​പ്പ്​ തു​ട​രു​ന്നു. വൈദ്യു​തി​യും കു​ടി​വെ​ള്ള​വും സ്വ​ന്തം കെ​ട്ടി​ട​വു​മി​ല്ലാ​തെ ജി​ല്ല​യി​ലെ ഒട്ടേ​റെ അ​ങ്ക​ണ​വാ​ടി​ക​ൾ ഇ​പ്പോ​ഴും പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ്​ മു​ന്നോ​ട്ട്​ പോ​കു​ന്ന​ത്.കോ​വി​ഡ്​ വ്യാ​പ​ന​ത്തോ​ടെ അ​ട​ച്ചി​ട്ടി​രു​ന്ന​വ ദി​വ​സ​വും തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം വ​ന്ന​തി​നു പി​ന്നാ​ലെ മ​ല​യോ​ര ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക്​ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി. ജി​ല്ല​യി​ൽ ആ​കെ 1561 അ​ങ്ക​ണ​വാ​ടി​ക​ളാ​ണു​ള്ള​ത്.ഇ​വ​യി​ൽ 1264 എ​ണ്ണ​ത്തി​നാ​ണ്​ സ്വ​ന്തം കെ​ട്ടി​ട​മു​ള്ള​ത്. 115 എ​ണ്ണം വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. 182 എ​ണ്ണം വാ​ട​ക​ര​ഹി​ത...
കാസർകോട്​:സംസ്​ഥാനത്ത്​ കൃത്യസമയത്ത്​ ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ മരിച്ച കൊവിഡ്​ രോഗികളിൽ കൂടുതലും കാസർകോട്​ ജില്ലയിൽ. ചികിത്സ സൗകര്യങ്ങളുടെ കുറവും രോഗം നിർണയിക്കാൻ വൈകിയതും ഉൾപ്പെടെയുള്ളവയാണ്​​ ഇതിനു കാരണം. ജൂൺ 18മുതൽ മൂന്നുമാസത്തെ കൊവിഡ്​ മരണങ്ങളെക്കുറിച്ച്​ ആരോഗ്യ വകുപ്പ്​ അധികൃതർ നടത്തിയ വിശകലനത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​.ചികിത്സ കിട്ടാതെയുള്ള മരണങ്ങളിൽ 35.32ശതമാനവും കാസർകോടാണ്​. സംസ്​ഥാനത്ത്​ ഏറ്റവും കുറഞ്ഞ മരണം റിപ്പോർട്ട്​ ചെയ്​ത ജില്ലകളിൽ ഒന്നാണ്​ കാസർകോട്​.എന്നാൽ, മതിയായ സമയത്ത്​ ചികിത്സ...
ഗൂഡല്ലൂർ:നാടുകാണി ജീൻപൂൾ ഗാർഡനിലുള്ള താപ്പാനകൾക്ക് ഭക്ഷണത്തിനുള്ള അരിയുമായെത്തിയ വിദ്യാർത്ഥികളെ ജീൻപൂൾ ഗാർഡന്റെ അംബാസഡറായി വനംവകുപ്പ് നിയമിച്ചു. നാടുകാണിയിലും പരിസര പ്രദേശങ്ങളിലുമായി മേയുന്ന കാട്ടാനകളെ തുരത്തുന്നതിനായി ജീൻ പൂൾ ഗാർഡനിൽ 4 താപ്പാനകളെ നിർത്തിയിട്ടുണ്ട്. ഈ ആനകളെ കാണാനായി താഴെ നാടുകാണിയിലെ 8–ാം ക്ലാസ് വിദ്യാർത്ഥികളായ സതീഷ് കുമാർ, നകുലൻ, സഞ്ജയ് എന്നിവർ സ്ഥിരമായി ഗാര്‍ഡനില്‍ വരാറുണ്ട്.ഇന്നലെ ഇവർ ജീൻ പൂൾ ഗാർഡനിലുള്ള താപ്പാനകളുടെ ഭക്ഷണത്തിനായി 25 കിലോ അരിയുമായി...
കോഴിക്കോട്‌:ഒളോപ്പാറ ടൂറിസം പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ, ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. ചേളന്നൂർ, തലക്കുളത്തൂർ, കക്കോടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട്‌(ഡിപിആർ) തയ്യാറാക്കാൻ തീരുമാനമായിട്ടുണ്ട്‌.ഇതിന്റെ ഭാഗമായി ടൂറിസം സെക്രട്ടറിയും ഡയറക്ടറുമടങ്ങുന്ന വിദഗ്ധ സമിതി പദ്ധതി പ്രദേശം ഉടൻ സന്ദർശിക്കും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ഒളോപ്പാറയിൽ ടൂറിസം വകുപ്പിന്റെ...