31 C
Kochi
Monday, October 25, 2021

Daily Archives: 18th September 2021

കോയമ്പത്തൂർ∙ദിവസങ്ങൾക്കു മുൻപ് 46 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ 17 വിദ്യാർത്ഥികൾക്കു കൂടി  വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് തുടർ പരിശോധന ആവശ്യമായതിനാൽ അവരെ ക്യാംപസിന് പുറത്തു പോകാൻ അനുവദിക്കരുതെന്ന് അധിക‍ൃതർ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.740 വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസിച്ച് വിവിധ കോഴ്സുകളിൽ പഠിക്കുന്നുണ്ട്. ഇവരിൽ മുന്നൂറോളം പേർ കേരളത്തിൽ നിന്നുള്ളവരാണ്. 72 മണിക്കൂറിനകം കൊവിഡ് പരിശോധന നടത്തിയ ആർടിപിസിആർ...
പട്ടാമ്പി: പട്ടാമ്പിയിൽ നിർമിക്കുന്ന മിനി വൈദ്യുതഭവനത്തി​ന്റെ നിർമാണം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്തിൽ മരുതൂർ കൂമ്പൻകല്ലിലെ 33 കെ വി സബ് സ്റ്റേഷനു സമീപത്താണ് മിനി വൈദ്യുതിഭവനം നിർമിക്കുന്നത്. ഒരു കോടിരൂപ ചെലവില്‍ 5,200 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുക.മുഹമ്മദ് മുഹസിൻ എംഎൽഎ ഇടപെട്ടതിനെത്തുടർന്നാണ് വൈദ്യുതഭവനം അനുവദിച്ചത്. ചടങ്ങില്‍ മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷനായി. ഡിസ്ട്രിബ്യൂഷൻ നോർത്ത് ചീഫ് എൻജിനിയർ ടി എസ് സന്തോഷ് കുമാർ,...
വൈപ്പിൻ∙ബൈക്കിലെത്തി വിദ്യാർത്ഥിയുടെ പക്കൽ നിന്നു വിലയേറിയ മൊബൈൽഫോൺ തട്ടിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. കളമശേരി കൈപ്പടമുകൾ പുതുശ്ശേരി അശ്വിൻ (19), ആലുവ എൻഎഡി ലക്ഷ്മിവിലാസം ആരോമൽ (20) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.ചെറായി ബീച്ച് റോഡിൽ വച്ച്  സമീപവാസിയായ അറുകാട് അർജുൻ സന്തോഷിന്റെ ഫോൺ ഒരാളെ അത്യാവശ്യമായി വിളിക്കാനുണ്ടെന്നു പറഞ്ഞു വാങ്ങിയ ശേഷം ഇവർ സ്ഥലം വിടുകയായിരുന്നു. ബൈക്കിന്റെ നിറം, ക്യാമറ ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ...
പാലക്കാട്:അട്ടപ്പാടിയില്‍ എച്ച് .ആര്‍.ഡി.എസ്, മരുന്ന് വിതരണം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാകലക്ടര്‍. ആദിവാസി ഊരുകളില്‍ അനധികൃതമായാണ് മരുന്ന് വിതരണം നടത്തിയതെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ഉള്‍പെടെ മൂന്ന് വകുപ്പുകള്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടരന്വേഷണം പൊലീസും, ഹോമിയോ വകുപ്പും നടത്തുമെന്ന് ജില്ലകലക്ടര്‍ അറിയിച്ചു.ഹോമിയോ വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് ആദിവാസി ഊരുകളിലടക്കം മരുന്ന് വിതരണം നടത്തിയതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. അട്ടപ്പാടി നോഡല്‍ ഓഫീസര്‍ കൂടിയായ...
എറണാകുളം:കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ ആഗസ്റ്റ്29നാണ് കുഞ്ഞുമോനെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർ ചികിത്സക്കായി അമ്പലമുകള്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും സെപ്തംമ്പര്‍ 6ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ചികിത്സയിലിരിക്കെ പതിനാലാം തീയതി കുഞ്ഞുമോൻ മരിച്ചു എന്നാണ്...
ഇ​രി​ട്ടി:മ​ല​യോ​ര​ത്തി‍െൻറ വി​ക​സ​ന​ത്തി​ന് വ​ഴി​തു​റ​ന്ന് എ​ടൂ​ർ- ക​മ്പ​നി​നി​ര​ത്ത്- ആ​ന​പ്പ​ന്തി- അ​ങ്ങാ​ടി​ക്ക​ട​വ്- ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ൻ ക​ട​വ് മ​ല​യോ​ര പാ​ത​യെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും പ​ദ്ധ​തി ചെ​ല​വി​ൽ സം​ശ​യം ഉ​ന്ന​യി​ച്ച്​ ജ​ന​കീ​യ ക​മ്മി​റ്റി രം​ഗ​ത്ത്.21.45 കി​ലോ​മീ​റ്റ​ർ റോ​ഡി‍െൻറ ന​വീ​ക​ര​ണ​ത്തി​നാ​യി 128.43 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡി​ന് ശ​രാ​ശ​രി ആ​റു കോ​ടി​യി​ൽ അ​ധി​കം വ​രും.റോ​ഡി​ന് പു​തു​താ​യി സ്ഥ​ലം​പോ​ലും ഏ​റ്റെ​ടു​ക്കാ​തെ​യാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ എ​സ്​​റ്റി​മേ​റ്റ്...
മഞ്ചേരി:പണം കൊടുത്താൽ, പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന ലാബ് താത്ക്കാലികമായി അടച്ചുപൂട്ടാൻ ഉടമയ്ക്ക് നോട്ടിസ് നൽകി. മെഡിക്കൽ കോളേജ് ആശുപത്രിക്കു മുൻപിൽ പ്രവർത്തിക്കുന്ന സഫ ലാബിന് എതിരെയാണു നടപടി. ജില്ലാ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് മുനിസിപ്പൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുഖേന നോട്ടിസ് നൽകിയത്.സ്രവ പരിശോധന പോലും ഇല്ലാതെ ആധാർ കാർഡും പണവും നൽകിയാൽ സ്വകാര്യ ലാബിൽനിന്ന്...
പുൽപ്പള്ളി:വീട്ടിലേക്കുള്ള വഴി നീളെ കസ്‌തൂരി മഞ്ഞളും കരിമഞ്ഞളും. മുറ്റത്തിനരികിൽത്തന്നെയുണ്ട്‌ പാഷൻ ഫ്രൂട്ടും ചൗചൗവും. തോട്ടത്തിലേക്കു കയറിയാൽ എഴുപതോളം ഇനം വാഴകളും മറ്റും. മണ്ണിനെ പൊന്നണിയിക്കുന്ന ഒരു പെണ്ണിന്റെ അധ്വാനത്തെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌.ജൈവ വളങ്ങൾ സമ്മിശ്ര കൃഷിരീതിക്ക് ഉപയോഗിച്ച് വിജയം കൊയ്യുകയാണ് പുൽപ്പള്ളി ചെറ്റപാലം തൂപ്രയിലെ വാഴവിള രമണി ചാരു. ഒന്നര ഏക്കർ ഭൂമിയിലാണ്‌ ഈ വിജയഗാഥ.ബംഗളൂരു ആസ്ഥാനമായ സരോജനി ദാമോദർ ഫൗണ്ടേഷന്റെ 2020 ലെ മികച്ച ജൈവ കർഷകയ്ക്കുള്ള...
കോ​ഴി​ക്കോ​ട്​:ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ കൊ​ല്ലം ന​ട​പ്പാ​ക്കി​യ 'മ​ട്ടു​പ്പാ​വി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ' പ​ദ്ധ​തി​ക്ക്​ കൂ​ട്​ വി​ത​ര​ണം ചെ​യ്​​ത ക​മ്പ​നി​ക്ക്​ ല​ഭി​ക്കാ​നു​ള്ള 6.32 ല​ക്ഷം രൂ​പ ല​ഭി​ച്ചി​ല്ലെ​ന്നും ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ നി​ന്ന്​ പ​ണം വാ​ങ്ങി കോ​ർ​പ​റേ​ഷ​ന്​ തി​രി​ച്ച​ട​ക്കാ​തെ ഉ​ദ്യോ​ഗ​സ്​​ഥ​ർ തി​രി​മ​റി ന​ട​ത്തി​യ​താ​യും ക​മ്പ​നി ഉ​ട​മ​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.മാ​ങ്കാ​വ്, എ​ല​ത്തൂ​ർ, ചെ​റു​വ​ണ്ണൂ​ർ-​ന​ല്ല​ളം, ബേ​പ്പൂ​ർ എ​ന്നീ മൃ​ഗാ​ശു​പ​ത്രി​ക​ൾ വ​ഴി ന​ൽ​കി​യ 90 ഹൈ​ടെ​ക്​ കൂ​ടു​ക​ൾ​ക്ക്​ മൊ​ത്തം 8.01 ല​ക്ഷം രൂ​പ​യി​ൽ 1.69 ല​ക്ഷം മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​...
കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർഗോഡ് കളക്ടേറ്റിന് മുന്നിൽ സംഘടിപ്പിച്ച മനുഷ്യ മതിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദയാബായി.എൻഡോസൾഫാൻ ദുരിത ബാധിതരുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ട് മാസത്തിലൊരിക്കൽ നടക്കേണ്ടതായ സെൽ യോഗം 11 മാസമായിട്ടും ചേർന്നിട്ടില്ല.സെൽ യോഗം നടത്തുക, കാസർഗോഡ് ജില്ലാശുപത്രിയിലും ജനറൽ ഹോസ്പിറ്റലിലും ന്യൂറോളജിസ്റ്റിന്‍റെ സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മനുഷ്യമതില്‍...