31 C
Kochi
Monday, October 25, 2021

Daily Archives: 26th September 2021

ചങ്ങനാശേരി:നഗരമധ്യത്തിൽ നഗരസഭയുടെ കീഴിലുള്ള പെരുന്ന ഗവ ആയുർവേദ ആശുപത്രിയുടെ ശോച്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ്‌ ആയുർവേദ ആശുപത്രി നാശത്തിലേക്ക് പോവാൻ കാരണം. പൊളിഞ്ഞ് വീഴാറായ ആയുർവേദ ആശുപത്രികെട്ടിടത്തിൽനിന്ന് മുനിസിപ്പൽ വക കെട്ടിടത്തിലേക്ക് ആശുപത്രി പ്രവർത്തനം മാറ്റി സ്ഥാപിച്ചത് എൽഡിഎഫ് ഭരണകാലത്താണ്‌.ഈ കെട്ടിടമാണ് ഇന്ന് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം ചികിത്സ ലഭിക്കാതെ കാടുകയറി നശിക്കുന്നത്‌. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖല ഉൾപ്പെടെ പലഭാഗങ്ങളിൽ നിന്നായി നിരവധി...
പൂജപ്പുര:ജീവപരന്ത്യം തടവ് ശിക്ഷ(Life sentence) ലഭിച്ച ശേഷം പരോളിലിറങ്ങി (Parole) 20 കൊല്ലം മുങ്ങി നടന്നതിന്‍റെ(Absconding for 20 years) പേരില്‍ പിന്നീട് ഒരിക്കല്‍ പോലും പരോള്‍ ലഭിക്കാത്ത പ്രതിക്ക് ഒടുവില്‍ ജയില്‍ മോചനം (Release).1981ൽ തങ്കപ്പൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സദാശിവനാണ് ഒടുവില്‍ മോചനത്തിന് അവസരമൊരുങ്ങുന്നത്. ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദ്ദേശത്തില്‍ പന്ത്രണ്ട് പേര്‍ക്കാണ് ജയില്‍ മോചനം സാധ്യമാകുന്നത്.പരോള്‍ ഇല്ലാതെ പത്തൊമ്പതര വര്‍ഷം ശിക്ഷ...
ഏലപ്പാറ:ചെമ്മണ്ണിലെ 34 കുടുംബങ്ങളെ കുടിയിറക്കാനുള്ള ഹെലിബറിയ തോട്ടം ഉടമയുടെ നീക്കത്തിൽ പ്രതിഷേധമുയരുന്നു. ആറ് പതിറ്റാണ്ടായി തലമുറകളായി താമസിക്കുന്ന സാധാരണക്കാരാണിവർ. സർവേ നമ്പർ 1022ൽ ഉൾപ്പെടുന്ന ഭൂമിക്ക് മുഴുവൻ കുടുംബങ്ങൾക്കും 1964 ലെ സർക്കാർ ഭൂപതിവ്‌ നിയമപ്രകാരം പട്ടയം ലഭിച്ചിട്ടുണ്ട്.അഞ്ച്‌ മുതൽ 50 സെന്റ് വരെ ഭൂമി കൈവശമുണ്ട്‌. എന്നാൽ, ഹെലിബറിയ തോട്ടം ഉടമ ഭൂമിയുടെ അവകാശം സ്ഥാപിച്ച് വ്യാജരേഖകളുടെ ബലത്തിലാണ് കുടിയിറക്കാനുള്ള നീക്കം നടത്തുന്നത്. ഇതിനെതിരെ പീരുമേട്‌,...
പാമ്പാടി:ദിവസവും പശുവിന്റെ 6 ലീറ്റർ പാൽ കറക്കും, തുടർന്ന് 50 ഇറച്ചിക്കോഴികളുടെ പരിപാലനം, പുറമേ വീട്ടിലേക്ക് ആവശ്യമുള്ള അത്യാവശ്യ ഭക്ഷ്യവിളകളുടെ കൃഷിയും. ഏതെങ്കിലും ചെറുകിട കർഷകന്റെ ദിനചര്യയാണിതെന്നു കരുതിയാൽ തെറ്റി. പത്താംക്ലാസ് വിദ്യാർഥി അജിൻ ജോസിന്റെ 2 വർഷമായുളള കൃഷി‘പാഠ’മാണിത്.പാമ്പാടി എംജിഎം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണു കാനം കൂനംവേങ്ങ പഴവരിക്കൽ അജിൻ ജോസ്. ലോക്ഡൗൺ കാലത്തിനു മുൻപേ അജിൻ വീട്ടിലേക്ക് ആവശ്യമായ കൃഷികൾ റബർത്തോട്ടത്തിന് ഇടയിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ...
അ​ടി​മാ​ലി:ന​വം​ബ​ര്‍ ഒ​ന്നി​ന് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ പ്ര​ധാ​ന അ​ധ്യാ​പ​ക​രി​ല്ലാ​തെ അ​ടി​മാ​ലി-മൂ​ന്നാ​ർ ഉ​പ​ജി​ല്ല​യി​ലെ 30 സ്​​കൂ​ളു​ക​ൾ. 38 സ്‌​കൂ​ളു​ക​ളു​ള്ള അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ല്‍ 19 സ്‌​കൂ​ളു​ക​ളി​ലും 50 സ്‌​കൂ​ളു​ക​ളു​ള്ള മൂ​ന്നാ​ര്‍ ഉ​പ​ജി​ല്ല​യി​ല്‍ 11 സ്‌​കൂ​ളു​ക​ളി​ലു​മാ​ണ്​ പ്ര​ധാ​ന അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത്.ഇ​തോ​ടെ അ​ധ്യാ​പ​ക​രു​ടെ വേ​ത​ന​വും സ്‌​കൂ​ള്‍ പ്ര​വ​ര്‍ത്ത​ന​വും ഇ​ത​ര​വി​ഷ​യ​ങ്ങ​ളും നി​ര്‍വ​ഹി​ക്കേ​ണ്ട ചു​മ​ത​ല കൂ​ടി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യ​സ വ​കു​പ്പ് ചു​മ​ലി​ലാ​യി. എ​യ്​​ഡ​ഡ്​ സ്‌​കൂ​ളു​ക​ളി​ലാ​ണ്​ കൂ​ടു​ത​ലും പ്ര​ധാ​ന അ​ധ്യാ​പ​ക ക്ഷാ​മം.ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍കൂ​ടാ​തെ നി​ത്യേ​ന കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ട​ക്കം ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി...
തലക്കുളത്തൂർ:തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടാനുള്ളതാണോയെന്ന് ചോദിച്ചാല്‍ അല്ല എന്നാകും അനുഭവമുളളവരുടെ ഉത്തരം. പക്ഷേ, തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നല്‍കിയ വാഗ്ദാനം പാലിച്ചാലോ.അങ്ങനെയൊരു തോറ്റ സ്ഥാനാര്‍ത്ഥിയുണ്ട് കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തില്‍.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ബാലനാണ് താന്‍ നല്‍കിയ വാഗ്ദാനം പാലിച്ചത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചോദിച്ചിറങ്ങിയ ബാലന്‍ അണ്ടിക്കോടെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് ആവശ്യം ഒന്നേയുള്ളൂ.ഒരു നടപ്പാത മാത്രം. ജയിച്ചാലും തോറ്റാലും നടപ്പാത വന്നിരിക്കുമെന്ന്...
കൽപ്പറ്റ:പ്രസരണ നഷ്‌ടം കുറച്ച് വൈദ്യുത വിതരണ ശൃംഖല ശക്തിപ്പെടുത്തുന്ന ഗ്രീൻ കോറിഡോർ പദ്ധതിക്ക്‌ വയനാട്‌ പാക്കേജിൽ 850 കോടി അനുവദിച്ചു. മൈസൂരു–അരിക്കോട്‌ 400 കെവി ലൈനിൽ മാനന്തവാടി ഭാഗത്ത്‌ 400 കെവി സബ്‌സ്‌റ്റേഷൻ നിർമിക്കാനാണ്‌ പദ്ധതി.ഇത്‌ കണ്ണൂർ ജില്ലയിലേക്കും നീട്ടും.സംസ്ഥാനത്ത്‌ അഭ്യന്തര ഉപഭോഗത്തിന്റെ സിംഹഭാഗവും ഇതര സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രപൂളിൽനിന്നും ലഭിക്കുന്നതാണ്‌. പ്രതിദിനം 7 കോടി യൂണിറ്റ്‌ വൈദ്യുതി കേരളം ഉപയോഗിക്കുന്നു. അതിൽ 5 കോടിയും പുറത്തുനിന്നുമുള്ളതാണ്‌.ഈ...
ഗൂ​ഡ​ല്ലൂ​ർ:ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ദേ​വ​ൻ എസ്റ്റേറ്റ് ഒ​ന്നാം ഡി​വി​ഷ​നി​ലെ തൊ​ഴി​ലാ​ളി​യാ​യ പി ​വി ച​ന്ദ്രൻറെ മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ നാ​ട്ടി​ൽ എ​ത്തി​ച്ചു. ഈ ​സ​മ​യം ദേ​വ​ന് സ​മീ​പ​മു​ള്ള കു​ന്നം​കൊ​ല്ലി​യി​ലെ സൈ​ത​ല​വി​യു​ടെ ക​റ​വ​പ്പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചു. ജ​ന​ങ്ങ​ളു​ടെ ബ​ഹ​ളം കേ​ട്ട​തോ​ടെ ക​ടു​വ പ​ശു​വി​നെ ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ട്ടു.ജീ​വ​ൻ പോ​വാ​തെ കി​ട​ന്ന പ​ശു പിന്നീട്​ ച​ത്തു. ഈ ​സം​ഭ​വ​മ​റി​ഞ്ഞ​തോ​ടെ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​ഷേ​ധി​ച്ചു.അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം...
മലപ്പുറം:പാഴ്‌വസ്തുക്കൾ ഉപയോഗിച്ചു കളി വീടുകൾ നിർമിക്കുന്നതിൽ പുതുമയില്ല. എന്നാൽ, കേടായ സൈക്കിളും വലിച്ചെറിഞ്ഞ കുടയും പഴയ പേപ്പറുമുൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ശേഖരിച്ചു വിറ്റു 4 കുടുംബങ്ങൾക്കു വീടിന്റെ സുരക്ഷിതത്വമൊരുക്കിയാലോ? മലപ്പുറം ഈസ്റ്റ് ജില്ലാ ഹയർ സെക്കൻഡറി നാഷനൽ സർവീസ് സ്കീമിലെ (എൻഎസ്എസ്) അധ്യാപകർക്കും രക്ഷിതാക്കൾക്കും അത്തരമൊരു കഥയാണു പറയാനുള്ളത്. അതിനു വഴിയൊരുക്കിയതാകട്ടെ ഒരു മനുഷ്യസ്നേഹിയുടെ ഇടപെടലും.മനുഷ്യത്വവും നന്മയും കഠിനാധ്വാനവും സമം ചേർത്തു നിർമിച്ച 4 വീടുകൾ തിരുവാലി...
കോഴിക്കോ‌ട്:കോഴിക്കോട് നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തക‍ന്നുവീണ് രണ്ട് പേ‍ർ മരിച്ചു. രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. ആകെ മൂന്ന് പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.കോഴിക്കോട് പൊറ്റമ്മലിലാണ് അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ കാ‍ർത്തിക്കും സലീമുമാണ് മരിച്ചത്.അപകട സമയത്ത് സലീമും കാ‍ർത്തിക്കുമടക്കം അഞ്ച് പേരാണ് സ്ഥലത്തുണ്ടായിരുന്നത്.കാ‍ർത്തിക് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സലീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ തങ്കരാജ് (32), ഗണേഷ് (31) എന്നിവരുടെ...