31 C
Kochi
Monday, October 25, 2021

Daily Archives: 23rd September 2021

ച​ങ്ങ​നാ​ശ്ശേ​രി:മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ കു​രു​തി​ക്ക​ള​മാ​കു​ന്നു. മാ​സ​ങ്ങ​ൾ​ക്കി​ടെ ച​ങ്ങ​നാ​ശ്ശേ​രി ബൈ​പാ​സ്, എ സി റോ​ഡ്, സെ​ന്‍ട്ര​ല്‍ജ​ങ്​​ഷ​ന്‍, പാ​ലാ​ത്ര, മോ​ര്‍ക്കു​ള​ങ്ങ​ര, വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ, ഇ​ല്ലി​മൂ​ട്, പൂ​വ​ത്തും​മൂ​ട്, കൊ​ച്ചു​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ്​ സം​ഭ​വി​ച്ച​ത്.വാ​ഹ​നാ​പ​ക​ടം കു​റ​ക്കാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി പൊ​ലീ​സ്​ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്​. ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ്​ ഏ​റെ​യും. ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ് ചൊ​വ്വാ​ഴ്ച പ്ര​തി​ശ്രു​ത വ​ര​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത യു​വ​തി കെ എ​സ് ​ആ​ര്‍ ​ടി ​സി ബ​സി​ന​ടി​യി​ല്‍പ്പെ​ട്ട് മ​രി​ച്ച​ത്.ബൈ​ക്കിൻ്റെ ഹാ​ന്‍ഡി​ലി​ല്‍ ബ​സ്...
മൂന്നാർ:തൊഴിലാളികള്‍ക്കിടയിലെ ക്യാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ പദ്ധതിയുമായി മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗിനോസ് സെന്ററുമായി സഹകരിച്ച് ക്യാന്‍സര്‍ രോഗത്തെ നേരത്തെ കണ്ടെത്തി ചികില്‍സ നല്‍കുകയാണ് ലക്ഷ്യമെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ ഡേവിഡ് ജെ ചെല്ലി പറയുന്നു. ഡോ ഡേവിഡ് ജെ ചെല്ലി ഒന്നരവര്‍ഷമായി മൂന്നാറില്‍ എത്തിയിട്ട്.ക്യാന്‍സര്‍ രോഗം ബാധിച്ച് നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. പലരും രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലെത്തിയ ശേഷമാണ് ചികിത്സ തേടി...
കാസർകോട്:ജനറൽ ആശുപത്രിയിൽ ദന്ത ചികിത്സ നടത്താൻ ആവശ്യമായ ഡോക്ടർമാരില്ല. കഴിഞ്ഞ 2 മാസമായി ഒരു വനിതാ ഡോക്ടറുടെ സേവനം മാത്രം ആണ് ഇവിടെ കിട്ടുന്നത്. എംഡിഎസ്, ബിഡിഎസ് യോഗ്യതയുള്ള 2 ഡോക്ടർമാരുടെ ഒഴിവുണ്ടെങ്കിലും 2 മാസമായിട്ടും ഇതിൽ നിയമനം നടന്നിട്ടില്ല.പല്ല് പരിശോധന, പല്ല് എടുക്കൽ, പല്ലു വയ്പ്, പോത് അടയ്ക്കൽ, റൂട്ട് കനാൽ ചികിത്സ തുടങ്ങിയവയെല്ലാം ചെയ്യാൻ ഇപ്പോൾ ഒരേയൊരു ഡോക്ടർ മാത്രം ആണ് ഉള്ളത്. ദിവസവും...
ചിറ്റാർ:തമിഴ്നാടും കേരളവും തമ്മിലുള്ള ക്രയവിക്രയങ്ങൾക്കും ടൂറിസം വികസനത്തിനും തീർഥാടനത്തിനും സഹായകരമാവുന്ന അച്ചന്‍കോവില്‍- പ്ലാപ്പള്ളി മലയോര ഹൈവേ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടിയായി. നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്.അഡ്വ കെ യു ജനീഷ്‌ കുമാർ എംഎൽഎയുടെ അഭ്യർഥന പ്രകാരം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ...
തിരുവനന്തപുരം:കണ്ടംചെ‍യ്യാറായ ‘ആന‍വണ്ടികൾ’ വാടകയ്ക്കെടുത്ത് ലഘുഭക്ഷണ‍ശാലകളാക്കി മാറ്റുന്ന ‘മിൽമ ബസ് ഓൺ‍ വീൽസ്’ പദ്ധതി 40 സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ മിൽമ തീരുമാനിച്ചു. ഡിസംബറിനുള്ളിൽ ഇവ യാഥാർഥ്യമാകും.പരീക്ഷണാർഥം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 10 സ്ഥലങ്ങളിലെ പ്രധാന‍ കവലകളിൽ, കെഎസ്ആർടിസി ബസ് സ്റ്റേഷനോടു ചേർന്ന് പദ്ധതി നടപ്പാക്കിയത്. കോവിഡ് സാഹചര്യത്തിലും ഒരു ബസിൽ നിന്നു പ്രതിമാസം 1 ലക്ഷം രൂപ വരുമാനമുണ്ട്.കണ്ടം ‍ചെ‍യ്യാറായ ലോ ഫ്ലോർ ബസ് ഉൾപ്പെടെയുള്ളവയാണ് കെഎസ്ആർടിസിയിൽ...
Pokkali farming
മറുവക്കാട്: എറണാകുളം ചെല്ലാനം പഞ്ചായത്തിൽ അവശേഷിക്കുന്ന രണ്ട് പൊക്കാളി കർഷകരുടെ കൃഷി ഭരണകൂടത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നു.  മറുവക്കാട് പൊക്കാളി കൃഷി നടത്തുന്ന മഞ്ചാടിപറമ്പിൽ ചന്ദുവിന്റേയും ഫ്രാൻസിസ് കളത്തുങ്കലിന്റെയും രണ്ടേമുക്കാൽ ഏക്കർ പൊക്കാളി കൃഷിയാണ് പാട സംരക്ഷണ സമിതിയുടെയും ഭരണകൂടത്തിന്റെയും അനാസ്ഥയിൽ വിളവ് കാലയളവ് പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിൽ നിൽക്കുന്നത്. കൃഷിയിടത്തിലെ വെള്ളത്തിന്റെ അളവ് ക്രമീകരിക്കാൻ കഴിയുന്ന തരത്തിൽ പാടശേഖരത്തിലെ അധിക വെള്ളം വേമ്പനാട് കായലിലേക്ക് പാടശേഖര സമിതി...
കോഴിക്കോട്:കോഴിക്കോട് പേരാമ്പ്രയില്‍ എക്സൈസ് ഓഫീസിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളികളുമാണ് ഓഫീസ് അക്രമിച്ചത്. നരയംകുളം സ്വദേശി ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.ഇവരുടെ കൂടെയുണ്ടായിരുന്ന കായണ്ണ സ്വദേശി ശ്യാമിനെ എക്സൈസ് സംഘം പിടികൂടി പൊലീസിന് കൈമാറി. കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിലായ ലതീഷ് ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്.ഇരുവരും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓഫീസിന്‍റെ ബോർഡുകളും ചില്ലുകളും അടിച്ചു തകർക്കുകയും...
തിരുവനന്തപുരം:ബൈക്ക് റേസിങ് നടത്തുന്നതിനിടെ നടുറോഡിൽ യുവാവിന് നേരെ ആക്രമണം. നെയ്യാർ ഡാമിൽ ഞാ‍യറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ (22) ആണ് മർദനമേറ്റത്. രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കിടിച്ച് ഉണ്ണികൃഷ്ണന്‍റെ കാലൊടിഞ്ഞു. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഡാമിനോട് ചേർന്നുള്ള പൊതു റോഡിൽ യുവാക്കളുടെ ഏഴംഗ സംഘമാണ് ബൈക്ക് റേസിങ് അടക്കമുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. നിരവധി വാഹനങ്ങൾ കടന്നു പോവുകയും നാട്ടുകാർ കാൽനടയായി സഞ്ചരിക്കുകയും ചെയ്യുന്ന...
കോഴിക്കോട്‌:"ഒന്നര മണിക്കൂർ നേരം പോയതറിഞ്ഞില്ല. ആത്മവിശ്വാസം കൈവന്നപോലെ, ഒപ്പം പല ആശങ്കകൾക്കും വിരാമവും’– കാവിലുംപാറ ഗവ ഹൈസ്കൂൾ ഒമ്പതാംക്ലാസ്‌ വിദ്യാർത്ഥിനി നിവേദിതയുടെ വാക്കുകൾ. ഓൺലൈൻ ഗെയിമിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാം എന്നായിരുന്നു ഒരു 14 വയസ്സുകാരന്റെ സംശയം. ഓൺലൈൻ ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന സങ്കടവുമായി പതിമൂന്നുകാരിയുമെത്തി ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ ‘ഉജ്വല കൗമാരം’ ക്ലാസിലേക്ക്‌.കൗമാര മനസ്സിനെ തൊട്ടറിഞ്ഞ്‌, അവരനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദേശിച്ചും പുതുവഴി പകർന്നും മുന്നേറുകയാണ്‌ ഇത്തരം...
മ​ല​പ്പു​റം:പു​റ​മെ നി​ന്നു​ള്ള ആ​ളു​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം മൂ​ലം സ്വൈ​ര​ജീ​വി​തം ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യു​മാ​യി ആ​ദി​വാ​സി​ക​ൾ ജി​ല്ല ക​ല​ക്ട​ർ​ക്ക് മു​ന്നി​ൽ. ചെ​ക്കു​ന്ന് മ​ല കാ​ണാ​ൻ ദി​നേ​ന​യെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് പേ​ർ ആ​ദി​വാ​സി മു​തു​വാ​ൻ സ​മു​ദാ​യ​ക്കാ​ർ താ​മ​സി​ക്കു​ന്ന കോ​ള​നി​ക​ളി​ലൂ​ടെ​യാ​ണ് മു​ക​ളി​ലേ​ക്ക് പോ​വു​ന്ന​തെ​ന്നും ഇ​വ​രു​ടെ സാ​ന്നി​ധ്യം ആ​വാ​സ​വ്യ​വ​സ്ഥ​യെ​പ്പോ​ലും ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​തു​മാ​ണെ​ന്ന് ആ​ദി​വാ​സി ഡെ​വ​ല​പ്മെൻറ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ൻ പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഐ ​ടി ​ഡി പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​മെ​ന്ന്...