24 C
Kochi
Thursday, December 9, 2021

Daily Archives: 30th September 2021

Njarackal panchayath
ഞാറക്കൽ: പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള പ്രധാനപ്പെട്ട റോഡിലെ  വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ വലയുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെട്ട് വഴിയിലൂടെ നടക്കാൻ കഴിയാത്തതിനാലും വീടുകളിലേക്ക് വെള്ളം കയറുന്നതിനാലും ഏറെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥ പരിഹരിക്കാൻ പ്രദേശവാസികൾ പല തവണ പരാതികൾ നൽകിയിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.പ്രദേശത്തുകൂടി റോഡ് മുറിച്ച് പോകുന്ന തോട് നവീകരിച്ചതിന് ശേഷമാണ് സ്ഥലത്ത്...
ഇടുക്കി:മോഷ്ടിച്ച വാഴക്കുലകളിൽ മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിറ്റ് പണം തട്ടിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പഴയകൊച്ചറയില്‍ ആണ് കൃഷിയിടത്തില്‍ നിന്നും വാഴകുലകള്‍ മോഷണം പോയത്. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ ഏബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്‍റെ(police) പിടിയിലായത്.ഒരു ലക്ഷത്തോളം രൂപയുടെ വാഴകുലകളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. പല ദിവസങ്ങളിയി കൃഷിയടത്തില്‍ നിന്നും വാഴ കുലകള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നു....
റാന്നി:മാലിന്യ ശേഖരിച്ചും തോടുകളും ജലാശയങ്ങളും ശുചീകരിച്ചും ബോധവൽക്കരിച്ചും അങ്ങാടിയെ സൗന്ദര്യവൽക്കരിക്കാൻ അങ്ങാടി പഞ്ചായത്ത്. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ വിപുലമായ പദ്ധതികളാണ് അഡ്വ ബിന്ദു റെജി വളയനാട്ടിന്റെ നേതൃത്വത്തതിലുള്ള ഭരണ സമിതിനടപ്പാക്കുന്നത്.കടകളിലെ അജൈവ മാലിന്യം ആഴ്ചയിൽ രണ്ടുദിവസം വീതം ശേഖരിക്കും. ഹോട്ടലുകളും മത്സ്യ-മാംസ വില്പനകേന്ദ്രങ്ങൾ നടത്തുന്നവരും ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള സൗകര്യം സ്വന്തമായി ക്രമീകരിക്കണം. അല്ലാത്തവരുടെ ലൈസൻസ് റദ്ദാക്കി സ്ഥാപനം അടച്ചുപൂട്ടും.ഇതിനുമുന്നോടിയായി ഹോട്ടൽ, മത്സ്യ-മാംസം വിൽക്കുന്ന കടയുടമകളുടെയും മറ്റു കച്ചവടസ്ഥാപന ഉടമകളുടെയും...
ഇടുക്കി:പശ്ചിമഘട്ടത്തെ മാലിന്യവിമുക്തമാക്കാന്‍ പാഴ് വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ബൂമി വുമണ്‍സ് കളക്റ്റീവ് സംഘടന. മൂന്നാര്‍ പഞ്ചായത്തും ഹരിത കേരള മിഷനും കുടുംമ്പശ്രീയുമായി സഹകരിച്ചാണ് പാഴ്വസ്തുക്കളായ തുണികളില്‍ നിന്നും കുട്ടികള്‍ക്ക് ആവശ്യമായ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നത്.പ്രക്യതി നശിപ്പിച്ചുകൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കി ഭൂമി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൂമി വുമണ്‍സ് കളക്ടീവ് എന്ന സംഘടന വ്യത്യസ്ഥമായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.മൂന്നാറിലെ വിവിധ തയ്യല്‍ കടകളില്‍ നിന്നും പുറംതള്ളുന്ന തുണികള്‍ ശേഖരിച്ച് അത്...
കു​മ​ളി:കേ​ര​ള​ത്തെ ന​ടു​ക്കി​യ തേ​ക്ക​ടി ബോ​ട്ട്​ ദു​ര​ന്തം ന​ട​ന്നി​ട്ട്​ വ്യാ​ഴാ​ഴ്​​ച​ 12 വ​ർ​ഷം തി​ക​യു​​മ്പോ​ഴും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. 2009 സെ​പ്റ്റം​ബ​ർ 30നാ​യി​രു​ന്നു ദു​ര​ന്തം. കെ ടി ​ഡി ​സി​യു​ടെ 'ജ​ല​ക​ന്യ​ക' എ​ന്ന ഇ​രു​നി​ല ബോ​ട്ട് തേ​ക്ക​ടി ത​ടാ​ക​ത്തി​ലെ മ​ണ​ക്ക​വ​ല​ക്ക് സ​മീ​പം മ​റി​ഞ്ഞ് 45 പേ​രാ​ണ്​ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ബോ​ട്ടി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​െ​പ്പ​ടെ ഏ​ഴു​പേ​രെ അ​റ​സ്​​റ്റ്​​ ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.ദു​ര​ന്ത​ശേ​ഷം ര​ണ്ടു​വ​ർ​ഷം അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നെ​ങ്കി​ലും പി​ന്നെ​യെ​ല്ലാം മ​റ​വി​യി​ൽ...
കൽപ്പറ്റ:വിനോദസഞ്ചാര മേഖലയുടെ പരിപോഷണത്തിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുമായി ‘മണിമുറ്റം' എന്ന പേരിൽ തനത് പദ്ധതിയുമായി ജില്ലാ ടൂറിസം വകുപ്പ്. സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങളും ദൃശ്യഭംഗിയും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോംസ്റ്റേകളും സർവീസ് വില്ലകളും മറ്റും സൗന്ദര്യവത്ക്കരിക്കുകയും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുന്നതിനോടൊപ്പം പച്ചപ്പുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേരള ഹോംസ്റ്റേ ആൻഡ്‌ ടൂറിസം സൊസൈറ്റി എന്നിവയുടെ...
കൊല്ലം:ജില്ലയിലെ ഏക വനിതാ കോളേജിനു വയസ്സ് 70. സപ്തതിയിലും യുവത്വത്തിന്റെ പ്രസരിപ്പുമായി പുതിയ കുതിപ്പിനു തയാറെടുക്കുകയാണ് കൊല്ലം എസ്എൻ വനിതാ കോളേജ്. 1951 സെപ്റ്റംബറിൽ ആണ് എസ്എൻ വനിതാ കോളേജ് സ്ഥാപിച്ചത്; നഗരത്തിലെ മൂന്നാമത്തെ കലാലയം.രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ അടുത്ത വർഷമാണ് ആർ ശങ്കർ കൊല്ലത്ത് എസ്എൻ കോളേജ് സ്ഥാപിച്ചത്. ഇന്നത്തെ വനിതാ കോളേജിന്റെ പ്രധാന കെട്ടിടത്തിലാണ് 1948ൽ എസ്എൻ കോളേജ് തുടങ്ങിയത്.എസ്എൻ കോളേജിൽ വിദ്യാർഥികളുടെ എണ്ണം...
നിലമ്പൂർ:നിലമ്പൂർ പാതയോടുള്ള റെയിൽവേ അവഗണനയ്ക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ആശ്വാസമായി കോട്ടയം-നിലമ്പൂർ സ്പെഷൽ എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള തീരുമാനം. കോട്ടയത്ത് നിന്ന് 7ന് ആണ് ട്രെയിനിന്റെ നിലമ്പൂരിലേക്കുള്ള ആദ്യയാത്ര.നിലമ്പൂർ -ഷൊർണൂർ - പാതയോടുള്ള അവഗണനയ്ക്കെതിരെ നിലമ്പൂർ-മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവ പ്രതിഷേധം കനപ്പിക്കുന്നതിനിടെയാണ് ദക്ഷിണ റെയിൽവേ മാനേജരുടെ ഓഫിസിലെ ഡപ്യൂട്ടി ചീഫ് ഓപ്പറേറ്റിങ് മാനേജർ പുതിയ ട്രെയിൻ അനുവദിച്ച് ഉത്തരവിട്ടത്. കോട്ടയത്ത് നിന്ന്...
കോ​ഴി​ക്കോ​ട്​:കൊ​വി​ഡ്​ ഭീ​തി അ​ക​ന്നി​ട്ടും കോ​ഴി​ക്കോ​ട്​ ബീ​ച്ച്​ തു​റ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യു​മി​ല്ല. കൊവി​ഡ്​ ര​ണ്ടാം വ​ര​വി​നെ തു​ട​ർ​ന്ന്​ ആ​റു​മാ​സം മു​മ്പാ​ണ്​ ബീ​ച്ചി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം വി​ല​ക്കി​യ​ത്.ജി​ല്ല​യി​ലെ ത​ന്നെ കാ​പ്പാ​ട്​ ഉ​ൾ​പ്പെ​ടെ ബീ​ച്ചു​ക​ളും ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നുെ​കാ​ടു​ത്തു​വെ​ങ്കി​ലും കോ​ഴി​ക്കോ​ട്​ ബീ​ച്ചിൻറെ കാ​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മാ​വാ​ത്ത​ത്.കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ ചെ​ല​വ​ഴി​ച്ച്​ ന​വീ​ക​രി​ച്ച ബീ​ച്ചി​ൽ ഇ​തു​വ​രെ പൊ​തു​ജ​ന​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല. പൊ​ലീ​സി​ൻറെ ക​സ്​​റ്റ​ഡി​യി​ലാ​ണ്​ തീ​രം. ബീ​ച്ചി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ പോ​ലും പൊ​ലീ​സ്​ അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​തി​ൻറെ യു​ക്തി​യാ​ണ്​ ആ​ർ​ക്കും മ​ന​സ്സി​ലാ​വാ​ത്ത​ത്.ആ​ൾ​പ്പെ​രു​മാ​റ്റ​മി​ല്ലാ​താ​യ​തി​നാ​ൽ...
കണ്ണൂർ:സംസ്ഥാന ലിറ്റിൽ സയന്റിസ്‌റ്റ്‌ പുരസ്‌കാരം നേടിയ ലനയ്‌ക്ക്‌ വീടൊരു സ്വപ്‌നമായിരുന്നു. ടാർപോളിൻ ഷീറ്റ്‌ മറച്ച കുടിലിലാണ്‌ മുതിയങ്ങ ശങ്കരവിലാസം യുപി സ്‌കൂളിലെ കൊച്ചു ശാസ്‌ത്രകാരി കഴിയുന്നത്‌. ഏഴാംക്ലാസുകാരിയെ അഭിനന്ദിക്കാനെത്തിയപ്പോഴാണ്‌ ജീവിത പ്രയാസം അധ്യാപകർ തിരിച്ചറിഞ്ഞത്‌.ഉടൻ കെഎസ്‌ടിഎയുടെ കുട്ടിക്കൊരു വീട്‌ പദ്ധതിയിൽ ലനയ്‌ക്ക്‌ വീട്‌ നിർമിക്കാൻ തീരുമാനമായി. അധ്യാപകരുടെ കൂട്ടായ്‌മയിൽ പണിത മനോഹരമായ വീട്ടിലാണ്‌ ഇപ്പോൾ ലനയുടെ ജീവിതം.ദുരിതകാലത്ത്‌ ജനത്തിന്‌ കൈത്താങ്ങായിരുന്നു കെഎസ്‌ടിഎ.സഹായിക്കണമെന്ന്‌ സർക്കാർ അഭ്യർഥിച്ചപ്പോൾ ഉള്ളതിൽ...