31 C
Kochi
Monday, October 25, 2021

Daily Archives: 8th September 2021

കൊല്ലം:സംസ്ഥാനത്ത് നിപ്പ വീണ്ടും സ്ഥിരീകരിച്ചതോടെ മൺറോത്തുരുത്ത് കൃഷ്ണ വിലാസത്തിൽ ഡോ ശ്രീഹരി രാമന്റെ ഫോണിലേക്കു നിരന്തരം വിളികൾ എത്തുന്നു. എല്ലാവർക്കും അറിയേണ്ടതു വവ്വാലിനെക്കുറിച്ച്. 2018ൽ നിപ്പ വൈറസ് സ്ഥിരീകരിച്ച പേരാമ്പ്രയിലെ കിണറ്റിൽ നിന്നു വവ്വാലുകളെ പിടിച്ചു നൽകിയത് അന്ന് ഗവേഷക വിദ്യാർഥിയായിരുന്ന ശ്രീഹരിയായിരുന്നു. 20000 രൂപ ചെലവിൽ ശ്രീഹരി സ്വന്തമായി നിർമിച്ച കെണി ഉപയോഗിച്ചാണ് വവ്വാലിനെ പിടിച്ചത്.എന്നാൽ ഇതിന് ആരോഗ്യ വകുപ്പിന്റെ അഭിനന്ദനക്കത്തു പോലും ലഭിച്ചിട്ടില്ലെന്നു ശ്രീഹരി പറയുന്നു....
റാന്നി:റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് വരുന്നു. റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കി പ്രമോദ് നാരായൺ എം എൽ എ നടപ്പാക്കുന്ന പദ്ധതിയാണിത്​. ആദ്യകാൽവെപ്പായി വിദ്യാർഥികളുടെ സർഗശേഷി ആവിഷ്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇ ബുക്ക് തയാറാക്കുമെന്ന് എം എൽ എ അറിയിച്ചു.ആവിഷ്കാർ എന്ന പേരിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതി റാന്നിയിലെ കുട്ടികളുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കിയുള്ളതാണ്. കുട്ടികളുടെ സാഹിത്യരചന, കലാപ്രകടനങ്ങൾ,...
കൊല്ലം:കോവിഡ്‌ സാഹചര്യത്തിൽ പൊതുഇടത്തിൽ ശരീരോഷ്‌മാവ്‌ അളക്കാൻ വിധേയരായിട്ടുള്ളവരാകും എല്ലാവരും. ഊഷ്‌മാവ്‌ പരിശോധിക്കാൻ തയ്യാറായി നിൽക്കുന്ന ഒരാളും ഇവിടെയെല്ലാം ഉണ്ടാകും. ഇത്‌ പരിശോധകർക്ക്‌ രോഗവാഹകരായ വ്യക്തികളുമായി അടുത്ത സമ്പർക്കം പുലർത്തേണ്ട സാഹചര്യം ഉണ്ടാക്കുന്നു.ഇതിനു പരിഹാരമായി പരസഹായമില്ലാതെ ശരീരതാപം നിർണയിക്കുന്ന കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ്‌ പെരുമൺ എൻജിനിയറിങ്‌ കോളേജിലെ അവസാനവർഷ ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ വിദ്യാർഥികൾ.ഇ–താപ്‌ എന്ന പേരിൽ വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തിന്റെ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തുന്ന ഓരോ വ്യക്തിയുടെയും ഉയരം ഓട്ടോമാറ്റിക്‌...
തിരുവനന്തപുരം:ജയിലുകൾ ഉൽപാദനമേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നിയതോടെയാണു തടവുകാരുടെ സുരക്ഷയും അച്ചടക്കവും രണ്ടാമതായത്. ഈ പഴുതു മുതലെടുത്താണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കൊലക്കേസിലെ ശിക്ഷാത്തടവുകാരന്റെ രക്ഷപ്പെടൽ.ജയിൽ മതിലിനു വെളിയിലാണ് പല ഉൽപാദന യൂണിറ്റുകളും പ്രവർത്തിക്കുന്നത് . ജയിലിലെ നല്ല നടപ്പു പരിഗണിച്ചാണു പുറത്തെ യൂണിറ്റുകളിൽ ജോലി കൊടുക്കാറുള്ളത്. ഇന്ധന പമ്പിലും കഫ്റ്റീരിയയിലും ഇത്തരത്തിൽ ഒട്ടേറെ തടവുകാർ ജോലി ചെയ്യുന്നു.ഇവ ജനങ്ങളുമായി ബന്ധപ്പെടുന്ന യൂണിറ്റുകളാണെങ്കിൽ, ജനങ്ങൾക്ക് ഒരു കാര്യവുമില്ലാത്ത അലക്ക്...
ഏറ്റുമാനൂര്‍:കോവിഡ് പരിശോധനയ്ക്കെത്തിയ യുവാവിന്‍റെ സാമ്പിള്‍പോലും എടുക്കാതെ ഫലം പോസിറ്റീവ് എന്ന് വിധിയെഴുതിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏറ്റുമാനൂര്‍ വള്ളിക്കാട് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ പുന്നമട സ്വദേശി ജറാര്‍ഡ് ജിജി മൈക്കിളിൻെറ (45) പരാതിയിലാണ് നടപടി.സാമ്പിൾ പോലും എടുക്കാതെ കോവിഡ് രോഗിയെന്ന് പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത തനിക്കുനേരെ ആരോഗ്യപ്രവർത്തകർ ഭീഷണി മുഴക്കിയതും തുടർന്നു ഭക്ഷണം പോലും കഴിക്കാനാവാതെ പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്ന മാനസിക പീഡനവും ചൂണ്ടിക്കാട്ടി...
താലിബാൻ തകർത്തെറിഞ്ഞ ഇന്ത്യയിലെ ഡ്രൈ ഫ്രൂട്സ് വിപണി
 കൊച്ചി: അഫ്‌ഘാനിസ്താൻ താലിബാൻ നിയന്ത്രണത്തിലായതോടെ തീവ്രവാദവും രാജ്യ സുരക്ഷയും മാത്രമല്ല അയൽരാജ്യമെന്ന നിലയിൽ ഇന്ത്യയെ അലട്ടുന്നത്. അഫ്‌ഘാനും ഇന്ത്യയും തമ്മിൽ വളരെ ദീർഘകാലമായ ഒരു വാണിജ്യ ബന്ധം നിലനിൽക്കുന്നുണ്ട്. ഭരണ സംവിധാനം അപ്പാടെ തകരുകയും അഫ്‌ഘാന്റെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിൽ ആവുകയും ചെയ്തപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിന്റെ ഭാവി എന്ത് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. 2011-ൽ, ദക്ഷിണേഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ ഓപ്പറേഷനിൽ എല്ലാ...
കാക്കനാട്:തൃക്കാക്കര നഗരസഭയിൽ അനധികൃത നിയമനം നടത്തിയതായി ജില്ലാ കലക്ടർ തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട്‌ നൽകി. നഗരസഭയിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ച നടപടി  അനധികൃതമാണെന്നും അവരെ പിരിച്ചുവിടേണ്ടതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഡ്രൈവർമാർ, ഓവർസിയർമാർ കൂടാതെ മറ്റു ജീവനക്കാരെയുമടക്കം 19 പേരെയാണ് ഒരു മാസം മുമ്പ്‌ നിയമിച്ചത്. നഗരസഭയിൽ മുമ്പ്‌ ഉണ്ടായിരുന്നവരെ കോവിഡ് കാലത്ത് പിരിച്ചുവിട്ടശേഷമായിരുന്നു പുതിയ നിയമനം. ഇതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ കലക്‌ടർക്കും എംപ്ലോയ്‌മെന്റ് ഓഫീസർക്കും പരാതി നൽകി. ഇതിലാണ്...
കായംകുളം:സർവീസ് സ്‌റ്റേഷനിൽ നിന്ന് വാഹനം മോഷ്ടിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. കരുനാഗപള്ളി എസ്പി മാർക്കറ്റ് പൊട്ടിശ്ശേരിൽ സജീറിനെയാണ് (30) പോലീസ് പിടികൂടിയത്.ഓലകെട്ടിയമ്പലത്തിന് സമീപത്തെ സർവീസ് സ്റ്റേഷനിൽ ജോലിചെയ്യുന്നതിനിടെയാണ് മോഷണം നടത്തിയത്. സർവീസ് സെന്‍ററിൽ കൊണ്ടുവന്ന കാറുമായി മുങ്ങുകയായിരുന്നു.ജൂലൈ 20 നായിരുന്നു സംഭവം. തുടർന്ന് നടന്ന അന്വേഷണത്തിൽ ചങ്ങനാശേരിയിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കാർ കണ്ടുകിട്ടി. ഒളിവിലായിരുന്ന സജീറിനെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.നിരവധി മോഷണ കേസിലെ പ്രതിയായ ഇയാൾക്ക് എതിരെ...
ആലപ്പുഴ:ജില്ലയില്‍ ജൈവ പച്ചക്കറികള്‍ വിളവെടുപ്പിനൊരുങ്ങി. ജൈവ പച്ചക്കറിക്കൃഷിയെന്ന് കേൾക്കുമ്പോൾ അധികം ഉണ്ടാകില്ലെന്ന് കരുതേണ്ട. 2000 ഹെക്‌ടറിലാണ് ജില്ലയില്‍ ജൈവ പച്ചക്കറികള്‍ പൂത്ത് വിളഞ്ഞത്.സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലാണ് കൃഷിയിറക്കിയത്. ചാരുംമൂട്, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് ബ്ലോക്കുകളിലായിരുന്നു  കൃഷിയെന്നും വിളവെടുപ്പിന്റെ ആദ്യഘട്ടം 19ന് മുമ്പ് പൂർത്തിയാക്കുമെന്നും കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ ബിൻസി എബഹാം പറഞ്ഞു. മറ്റ് ബ്ലോക്കുകളിലും കൃഷി തുടങ്ങിയിട്ടുണ്ട്.സുഭിക്ഷം സുരക്ഷിതം -ഭാരതീയ പ്രകൃതികൃഷിയുടെ ഭാഗമായാണ് കൃഷി. ജൂണില്‍ ആരംഭിച്ച...
കൊച്ചി:ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. സന്ദേശം പ്രോട്ടോൺ മെയിലായാണ് വന്നിരിക്കുന്നത്. അതിനാൽ തന്നെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല.കപ്പൽസാല ഉദ്യോഗസ്ഥരുടെ പേരുകളും പദവികളും കത്തിലുണ്ട്. അതിനാൽ തന്നെ ഇതിന് പിന്നിൽ കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരുടെ പങ്കുണ്ടോയെന്ന് സംശയമുയർന്നു. കപ്പൽശാല ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യുമെന്നാണ് വിവരം.ചൈന, പാക്കിസ്ഥാൻ എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്കോയിനായി...