24 C
Kochi
Thursday, December 9, 2021

Daily Archives: 29th September 2021

അധികാരികളുടെ അനാസ്ഥ: രവിപുരം ശ്‌മശാനം നശിക്കുന്നു
രവിപുരം: മൂന്നു വർഷത്തോളമായി പ്രവർത്തനരഹിതമായി രവിപുരം ശ്‌മശാനത്തിലെ ഗ്യാസ് ക്രിമറ്റോറിയം നാശത്തിന്റെ വക്കിൽ. എറണാകുളം പനമ്പിള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന കൊച്ചി നഗരസഭയുടെ ശ്മശാനത്തിലാണ് ഗ്യാസ് ക്രിമറ്റോറിയവും കെട്ടിടവും നശിച്ചുകൊണ്ടിരിക്കുന്നത്. വാർഷിക അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലമാണ് 2018 വരെ പ്രവർത്തിച്ചിരുന്ന ശ്‌മശാനം പ്രവർത്തന രഹിതമാവാൻ കാരണം.2012-2013 കാലയളവിലാണ് ശ്മശാനത്തിന്റെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിഭാഗം പ്രവർത്തനരഹിതമായതിനെത്തുടർന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ 50 ലക്ഷം രൂപ മുതൽമുടക്കി ഗ്യാസ് ഉപയോഗിച്ചുള്ള പ്രവർത്തനത്തിനു...
കാഞ്ഞിരപ്പള്ളി:അപകടം നിത്യസംഭവമാണ് ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ മുതൽ ‍റാണി ആശുപത്രിപ്പടി വരെയുള്ള 150 മീറ്ററിൽ. ചെരിവുള്ള പാതയിൽ വളവും ഇടറോഡുകൾ ചേരുന്നതുമായ പ്രദേശത്താണ് അപകടമേറെയും. 6 വർഷത്തിനിടെ ഇവിടെ 3 ജീവനുകൾ പൊലിഞ്ഞു. തിങ്കളാഴ്ച ബൈക്കും ഓട്ടോറിക്ഷയും ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു.10 വയസ്സുള്ള കുട്ടിക്കു പരുക്കേറ്റു. മുൻപ് ഇവിടെ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേരാണ് മരിച്ചത്. കഴിഞ്ഞ മാസം 2 കെഎസ്ആർടിസി...
മൂ​ല​മ​റ്റം:സീ​റോ ലാ​ൻ​ഡ്​​ല​സ് പ​ദ്ധ​തി​പ്ര​കാ​രം ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്ക്​ ല​ഭി​ച്ച ഭൂ​മി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​നാ​ൽ അ​നാ​ഥ​മാ​യി​ക്കി​ട​ക്കു​ന്നു. കു​ട​യ​ത്തൂ​ർ വി​ല്ലേ​ജി​ലെ ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ, ഇ​ല​പ്പ​ള്ളി വി​ല്ലേ​ജി​ലെ കു​മ്പ​ങ്കാ​നം, പു​ള്ളി​ക്കാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി ല​ഭി​ച്ച ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി​യാ​ണ് അ​നാ​ഥ​മാ​യ​ത്.ഗ​താ​ഗ​ത സൗ​ക​ര്യം കു​റ​വു​ള്ള​തും അ​ടി​സ്ഥാ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു​മാ​യ പ്ര​ദേ​ശ​മാ​ണ് ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ, കു​മ്പ​ങ്കാ​നം പ്ര​ദേ​ശ​ങ്ങ​ൾ. ക​രി​മ​ണ്ണൂ​ർ, ക​രി​ങ്കു​ന്നം, കു​ട​യ​ത്തൂ​ർ, കു​മാ​ര​മം​ഗ​ലം, മ​ണ​ക്കാ​ട് തു​ട​ങ്ങി​യ തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള ഭൂ​ര​ഹി​ത​ർ​ക്ക്​ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​റാ​ണ് മൂ​ന്ന്...
തൊടുപുഴ:രണ്ടരക്കോടി ചെലവിട്ട് പണിത ഇടുക്കി മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ കാടുകയറി നശിക്കുന്നു. നിര്‍മ്മാണത്തിലെ അപാകതയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് മലങ്കരയുടെ സ്വപ്നപദ്ധതിയെ തുലച്ചത്.മിനി തിയേറ്ററും അക്വേറിയവും ലഘുഭക്ഷണശാലയുമൊക്കെയായി മലങ്കരയുടെ ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടാവേണ്ടിയിരുന്നതാണ് ഈ എൻട്രൻസ് പ്ലാസ. എന്നാൽ നിര്‍മ്മാണത്തിലെ അപാകതകൾ എല്ലാം കുളമാക്കി.കെട്ടിടത്തിന്‍റെ മുകൾ വശത്തായാണ് വെന്‍റിലേറ്റര്‍ കൊടുത്തത്. ഇതുവഴി ചാറ്റൽ മഴയ്ക്ക് പോലും വെള്ളം കയറുന്ന അവസ്ഥയാണ്. ശുചിമുറികളുടെ ഭാഗത്തും ആകെക്കുഴപ്പമാണ്. സര്‍ക്കാര്‍...
തിരുവനന്തപുരം:കുറഞ്ഞ നിരക്കിൽ രുചിയൂറും ഊണുമായി ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീൻ കെട്ടിടത്തിൽ തുറന്നു. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണിത്‌.20 രൂപ നിരക്കിൽ ഇവിടെ ഉച്ചയൂണ് ലഭിക്കും. സ്‌പെഷ്യൽ വിഭവങ്ങൾക്കും വിലക്കുറവുണ്ട്‌. നിർധനർക്ക്‌ ഒരുനേരത്തെ ഭക്ഷണം സൗജന്യമാണ്. നന്ദൻകോട്ടെ വായന കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല.ഓരോ ഊണിനും നടത്തിപ്പുകാർക്ക് അഞ്ച് രൂപ സർക്കാർ സബ്സിഡിയുണ്ട്. ഒരു യൂണിറ്റിന്...
അടിമാലി:പനംകുട്ടി കൈത്തറി നെയ്ത്തു സഹകരണസംഘം നിലനിൽപിനായി പൊരുതുന്നു. 4 പതിറ്റാണ്ടു മുൻപാണു കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ സംഘം പ്രവർത്തനം ആരംഭിച്ചത്. സർക്കാർ നിർദേശ പ്രകാരം 4 വർഷമായി സൗജന്യ സ്കൂൾ യൂണിഫോം തുണികൾ മാത്രമാണ് ഇവിടെ നെയ്തു വന്നിരുന്നത്. ഒരു മീറ്റർ യൂണിഫോം തുണി നെയ്തുനൽകുന്നതിന് 36 രൂപ മാർജിൻ മണിയായി സംഘത്തിനു ലഭിച്ചിരുന്നു.എന്നാൽ 2019ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവു പ്രകാരം നെയ്ത്തു തൊഴിലാളികൾക്കു കൂലി കൂട്ടി. സംഘത്തിനു...
കോ​ന്നി:ഗ​വി​യി​ലെ ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യി​ട്ട് അ​ഞ്ച് വ​ർ​ഷ​മാ​കു​ന്നു. ക​ട്ട​പ്പു​റ​ത്താ​യ ആം​ബു​ല​ൻ​സ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ, പു​തി​യ​ത് വാ​ങ്ങാ​നോ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ലി​യ നി​ര​ക്ക് കൊ​ടു​ത്ത് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ വി​ളി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കോ​വി​ഡ് കാ​ല​ത്തും ഗ​വി നി​വാ​സി​ക​ൾ.ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം പി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ഗ​വി ഇ​ക്കോ ഡെ​വ​ല​പ്മെൻറ് ക​മ്മി​റ്റി​ക്കാ​യി ആം​ബു​ല​ൻ​സ് വാ​ങ്ങി​ന​ൽ​കി​യ​ത്. ഗ​വി നി​വാ​സി​ക​ൾ​ക്ക് ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ത്ത​നം​തി​ട്ട​യി​ലോ-​കോ​ട്ട​യ​ത്തോ, വ​ണ്ടി​പ്പെ​രി​യാ​റി​നെ​യോ ആ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഗ​വി​യി​ൽ​നി​ന്ന്​ ഈ ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ങ്കി​ൽ സാ​ഹ​സി​ക...
കുണ്ടംകുഴി:കഴിഞ്ഞ രാത്രിയിലുണ്ടായ ചുഴലിക്കാറ്റിൽ കുണ്ടംകുഴിയും പരിസരങ്ങളിലും വ്യാപകനാശം. ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പാറിപ്പോയി. ഗദ്ദമൂല ഭാഗത്ത്‌ വ്യാപക കൃഷിനാശവുമുണ്ടായി.സ്‌കൂളിന്റെ ഒരു കെട്ടിടം പൂർണമായും രണ്ടു കെട്ടിടം ഭാഗികമായും തകർന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഗദ്ദമൂലയിൽ പക്കീരന്റെ വീടിനുമേൽ മരം വീണു. മുപ്പതോളം കവുങ്ങും ഏഴ്‌ തെങ്ങും കടപുഴകി.രമേശന്റെ തൊഴുത്ത്‌ മരം വീണ്‌ തകർന്നു. മാനസം സുധിയുടെ നൂറ്‌ റബർ മരം, ചാണത്തല...
മലപ്പുറം:കൊവിഡ് ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായി ജില്ലയിലെ സ്കൂളുകളിൽ ശുചീകരണം തുടങ്ങി. ക്ലാസ് മുറികൾ, ശുചിമുറികൾ, കിണറുകൾ എന്നിവ ശുചീകരിക്കും. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നുറപ്പാക്കാൻ ചുമരുകളിലെ ദ്വാരങ്ങൾ അടയ്ക്കണമെന്നു ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ എസ്കുസുമം പ്രാധാനാധ്യാപകർക്കു നിർദേശം നൽകി.പരീക്ഷയുള്ളതിനാൽ ഹയർ സെക്കൻഡറി കെട്ടിടങ്ങൾ നേരത്തെ ശുചീകരിച്ചു. ജില്ലയിൽ 346 സർക്കാർ, 488 എയ്ഡസ്, 40 അൺ എയ്ഡഡ് എൽപി സ്കൂളുകളുണ്ട്....
നീലേശ്വരം:പ്രവാസജീവിതം ഉപേക്ഷിച്ച് കവുങ്ങിൻപാള പ്ലേറ്റ് നിർമാണം കൈപ്പിടിയിലൊതുക്കി ശ്രദ്ധേയമാവുകയാണ് മടിക്കൈയിലെ യുവദമ്പതികൾ. നാട്ടിൽ തിരിച്ചെത്തി 'പാപ്ല' എന്ന പാളനിര്‍മിത ഉല്പന്നങ്ങളിൽ വിപ്ലവം സൃഷ്​ടിക്കുകയാണ് ദേവകുമാർ- ശരണ്യ ദമ്പതികൾ.യു എ ഇയില്‍ ജോലി ചെയ്ത് വരുന്നതിനിടെയാണ് ഷെഡ്യൂള്‍ ജീവിതത്തോട് ഗുഡ്‌ബൈ പറഞ്ഞ് പ്രകൃതിഭംഗിയോട് അലിഞ്ഞുചേരാന്‍ തീരുമാനിച്ചത്.സ്പൂണ്‍ മുതല്‍ ഭക്ഷണം കഴിക്കാവുന്ന പാത്രങ്ങള്‍ വരെ നിര്‍മിക്കുന്നുണ്ട്. ഓരോ പാളക്കും നിശ്ചിത തുക ഉടമകള്‍ക്ക് ഇവര്‍ നല്‍കാറുണ്ട്. പാടത്തും പറമ്പിലും അലക്ഷ്യമായിക്കിടക്കുന്ന...