31 C
Kochi
Monday, October 25, 2021

Daily Archives: 6th September 2021

കുന്നംകുളം ∙‌ആശ്വാസം പകരുന്ന തീരുമാനങ്ങൾക്കു പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് കമുക് കൃഷി മേഖല. ഒരു കാലത്ത് കേരളത്തിലെ പ്രധാന അടയ്ക്കാ ഉൽപാദന കേന്ദ്രങ്ങളിൽ‍ ഒന്നായിരുന്ന മേഖലയിലെ കമുക് കർഷകർ ഇന്ന് കടുത്ത പ്രതിസന്ധിയാണ് നേടിരുന്നത്.വർധിച്ച ഉൽപാദന ചെലവും വിപണിയിലെ വില തകർച്ചയും കാരണം കമുക് കൃഷി ഉപേക്ഷിച്ചത് ഒട്ടേറെ പേരാണ്. പലരും തോട്ടങ്ങൾ ഇപ്പോൾ പഴയതു പോലെ പരിപാലിക്കുന്നില്ല. ഇപ്പോൾ ഒരു തുലാന് (20 കിലോ) മാർക്കറ്റിൽ 8,950 രൂപ...
കണ്ണൂർ സിറ്റി:അറക്കൽ സമുച്ചയത്തിന്റെ ഭാഗമായുള്ള ഗോഡൗൺ കെട്ടിടങ്ങൾ ഏറെക്കുറെ തകർന്നു തുടങ്ങിയിട്ടും സംരക്ഷണത്തിന് നടപടിയില്ലാതെ നാശത്തിന്റെ വക്കിൽ. സിറ്റി– ആയിക്കര റോഡിനോട് ചേർന്നുള്ള കെട്ടിടങ്ങളാണ് മേൽക്കൂരയും ഭിത്തികളും ഉൾപ്പെടെ തകർന്ന് നാമാവശേഷമാകുന്നത്. ചരിത്ര ശേഷിപ്പുകളുടെ ഭാഗമായുള്ള കെട്ടിടങ്ങളാണ് സംരക്ഷണമില്ലാതെ തകരുന്നത്.അറക്കലിന്റെ വ്യാപാര വാണിജ്യ ആവശ്യങ്ങൾക്കായി ഗോഡൗണായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾക്ക് 200 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. അറക്കൽ സ്വരൂപത്തിനു കീഴിലാണെങ്കിലും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള നിർദേശങ്ങൾ പല തവണ...
കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെക്രോബയോളജി ഡിപ്പാര്‍ട്ട്മെന്‍റിന് കീഴില്‍ നിപ പരിശോധനയ്ക്കായി പ്രത്യേക വിഭാഗം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള വിദഗ്ദരെത്തിയാണ് ലാബില്‍ സംവിധാനം ഒരുക്കുക. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ സാമ്പിള്‍ മാത്രമാകും ഇവിടെ പരിശോധിക്കുക.മാരകമായ നിപ വൈറസിന്‍റെ സാമ്പിള്‍ സേഖരിക്കാനും പരിശോധന നടത്തുന്നതിനും പ്രത്യേക സുരക്ഷയുളള ബയോസേഫ്റ്റി ലെവല്‍ ത്രീ ലാബ് വേണം. ഇതിന് സമാനമായ സംവിധാനമാണ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തില്‍ ഒരുങ്ങുന്നത്....
വണ്ടൂർ:കൊവിഡ് മഹാമാരിയിൽ ജീവിത ചുവടുപിഴച്ച്‌ നൃത്താധ്യാപകർ. അടച്ചുപൂട്ടൽ കാലത്ത് നൃത്ത പഠനം നിലച്ചതോടെ വരുമാനമില്ലാതായി. ഓൺലൈൻ വഴി അതിജീവനം തേടുമ്പോഴും പിടിച്ചുനിൽക്കാനാവില്ലെന്ന്‌ ഈ രംഗത്തുള്ളവർ പറയുന്നു.ക്ഷേത്രോത്സവം, കലോത്സവം എന്നിവ ലക്ഷ്യമിട്ടാണ്‌ കുട്ടികൾ നൃത്തപഠനത്തിന്‌ എത്താറ്‌. ഒന്നര വർഷമായി പൊതുചടങ്ങുകൾ നടക്കാത്തതിനാൽ നൃത്തപഠനം നിലച്ചു.സ്വന്തമായി കെട്ടിടമൊരുക്കിയും വാടക കെട്ടിടത്തിലും നൃത്ത കലാകേന്ദ്രങ്ങൾ ആരംഭിച്ചവർ കടുത്ത പ്രതിസന്ധിയിലാണ്‌.വർഷങ്ങളായി നൃത്തം പഠിക്കുന്നവർ മാത്രമാണ്‌ ഓൺലൈൻ അധ്യാപനത്തെ ആശ്രയിക്കുന്നത്‌. ഇവരുടെ എണ്ണം പരിമിതമാണ്‌....
കൊ​ല്ല​ങ്കോ​ട്:കാ​ണാ​താ​യ ച​പ്പ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ​ക്കാ​യി കി​ണ​റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. ആ​ഗ​സ്​​റ്റ്​ 30ന് ​രാ​ത്രി പ​ത്ത് മു​ത​ൽ കാ​ണാ​താ​യ സാ​മു​വ​ൽ (സ്​​റ്റീ​ഫ​ൻ -28), മു​രു​കേ​ശ​ൻ (28) എ​ന്നി​വ​രെ ക​ണ്ടെ​ത്താ​ൻ സിഐ വി​പി​ൻ​ദാ​സ് പ​ന്ത​പ്പാ​റ​യി​ൽ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് കി​ണ​റു​ക​ൾ​ക്ക​ക​ത്ത് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​വാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​വും വേ​ണ​മെ​ന്ന്​ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ളി​ൻ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​ള്ളു​ചെ​ത്തു​ന്ന തോ​ട്ട​ങ്ങ​ളി​ലെ​ല്ലാം തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഡോ​ഗ്...
പാലിയേക്കര ∙വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന സമയത്ത്, ടോൾപ്ലാസയിലൂടെ കടന്നുപോയെന്ന് പറഞ്ഞ് ലോറിക്ക് ടോൾ പിരിച്ചതായി ആക്ഷേപം. പട്ടിക്കാട് സ്വദേശി സിബി എം ബേബി പുതുക്കാട് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 25നു പുലർച്ചെ 3.31നു ലോറി കടന്നുപോയെന്നു പറഞ്ഞാണ് ഫാസ്ടാഗിൽ നിന്നു തുക പിടിച്ചത്.പിന്നീട്, ഈ വാഹനം രാവിലെ 7.31നു കടന്നുപോയപ്പോഴും തുക ഈടാക്കി. ഇതറിയാതെ രാത്രി ലോഡുമായി തിരിച്ചെത്തിയപ്പോൾ മിനിമം ബാലൻസില്ല എന്നു പറഞ്ഞു വാഹനം തടഞ്ഞിടുകയും...
ക​ൽ​പ​റ്റ:കൊ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ട് ക്വാ​റ​ൻ​റീ​ന്‍ നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടു​ക​ളി​ല്‍ റൂം ​ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ ​അ​ര്‍വി​ന്ദ് സു​കു​മാ​ര്‍ അ​റി​യി​ച്ചു. ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ ജി​ല്ല​യി​ല്‍ 45 ബൈ​ക്ക് പ​ട്രോ​ളി​ങ് ഏ​ര്‍പ്പെ​ടു​ത്തി. ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്​​ച ക്വാ​റ​ൻ​റീ​ന്‍ ലം​ഘ​ന​ത്തി​ന് നി​ര​വ​ധി കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.വീ​ടു​ക​ളി​ലെ മ​റ്റു​ള്ള​വ​രും മാ​സ്ക്​ ധ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​വേ​ണം ക​ഴി​യാ​ന്‍. ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ക്ക് എ​ന്തെ​ങ്കി​ലും...
തൃക്കരിപ്പൂർ:ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘത്തിന്റെ കെണിയിലകപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ കാടങ്കോട് നെല്ലിക്കാലിലെ പി ഹനീഫയ്ക്ക് നഷ്ടമായത് ഭാര്യയുടെ സ്വർണം വിറ്റു കിട്ടിയ 5 ലക്ഷം രൂപ. പണം തട്ടിയെടുത്ത സംഘത്തെ കണ്ടെത്താൻ പൊലിസ് തിരച്ചിൽ ഊർജിതമാക്കി. ദിർഹം മാറാനുണ്ടന്നു പറഞ്ഞാണ് സംഘം ഹനീഫയെ കാണുന്നത്.മാറ്റിത്തരാൻ പറ്റുന്ന പരിചയക്കാരുണ്ടോ എന്നായിരുന്നു ചോദ്യം. ഒരു സുഹൃത്തുണ്ടെന്നും മാറ്റിത്തരാമെന്നും ഹനീഫ പറഞ്ഞു. തുടർന്ന് 100 ദിർഹം നൽകുകയും ചെയ്തു.ഈ ഇടപാടിൽ ലാഭം...
കൊച്ചി:വായനക്കമ്പക്കാരനാണ് പ്രദീപ്. ഓട്ടോയോടിക്കുന്നതിനിടയിലും വായനക്ക് സമയം കണ്ടെത്തും. അങ്ങനെ ആല്‍ക്കെമിസ്റ്റ് വായിച്ച് എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയോടും നോവലിനോടും ആരാധനയായി.പുതുതായി വാങ്ങിയ ഓട്ടോക്ക് എന്ത് പേരിടുമെന്ന് അധികം ആലോചിക്കേണ്ടി വന്നില്ല, ആല്‍ക്കെമിസ്റ്റ്!. തന്റെ നോവലിന്റെ പേര് കേരളത്തിലെ ഒരു ഓട്ടോയുടെ പേരായി കണ്ടപ്പോള്‍ പൗലോ കൊയ്‌ലോക്കും ആഹ്ലാദം. അദ്ദേഹം ഓട്ടോയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. സോഷ്യല്‍മീഡിയയില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തിന് ഫോട്ടോ ലഭിച്ചതും.പൗലോ കൊയ്‌ലോയോടുള്ള ആരാധന മൂത്ത് 15...
ആലത്തൂർ ∙പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം തിരിമറി നടത്തിയതായി പരാതി. സിഡിഎസ് അധ്യക്ഷയും അയൽക്കൂട്ടം സെക്രട്ടറിയുമായ തരൂർ ഒന്നാം വില്ലേജിലെ ഒരു ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണു പരാതി.ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്നു വായ്പാ വിതരണച്ചുമതലയിൽ നിന്നു ബാങ്ക് ഭരണസമിതി ഇവരെ നീക്കിയതായി പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെജി രാജേഷ് അറിയിച്ചു. പൊലീസിലും...