31 C
Kochi
Monday, October 25, 2021

Daily Archives: 24th September 2021

കൊട്ടാരക്കര:പൊതുസ്ഥലങ്ങളിൽ നട്ടു പിടിപ്പിക്കാൻ വനം വകുപ്പ് കൊട്ടാരക്കര നഗരസഭയ്ക്കു നൽകിയ 3500 വൃക്ഷത്തൈകളിൽ ഏറെയും നഗരസഭാ ഓഫിസ് പരിസരത്ത് ഉണങ്ങി നശിച്ച നിലയിൽ. രണ്ടു മാസം മുൻപായിരുന്നു വിതരണം.കൊട്ടാരക്കര നഗരസഭയുടെ ആവശ്യപ്രകാരമാണ് തൈകൾ നൽകിയത്. സാമൂഹിക വനവൽകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയിലും അല്ലാതെയും നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.തൈകൾ റബർ കൂടകളിലാക്കി സൗജന്യമായാണ് നൽകിയത്. 500 മുളത്തൈകൾക്കു പുറമേ ഈട്ടി, പേര, ചന്ദനം, സീതപ്പഴം, ഭൂതപാല, കണിക്കൊന്ന...
പ​ത്ത​നം​തി​ട്ട:പൊ​തു വി​ജ്​​ഞാ​ന​ത്തി​ലെ അ​സാ​ധാ​ര​ണ ക​ഴി​വു​മാ​യി നാ​ല്​ വ​യ​സ്സു​കാ​രി ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സി​ൽ ഇ​ടം​നേ​ടി. ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ളും ത​ല​സ്ഥാ​ന​ങ്ങ​ളും മ​റ്റ്​ പൊ​തു​വി​ജ്ഞാ​ന ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ളും തെ​റ്റാ​തെ പ​റ​ഞ്ഞാ​ണ് വ​ള്ളി​ക്കോ​ട് കോ​ട്ട​യം കൊ​ല​പ്പാ​റ പു​ഷ്പ​മം​ഗ​ല​ത്ത് പി ആ​ർ ജി​​ജി​ഷിൻ്റെ​യും അ​ഞ്ജു​വിൻ്റെയും ഇ​ള​യ മ​ക​ളാ​യ ന​വ​മി​ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്​​സി​ൽ ഇ​ടം നേ​ടി​യ​ത്.അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മൂ​ത്ത​സ​ഹോ​ദ​രി നി​വേ​ദ്യ പ​ഠി​ക്കു​ന്ന​തും അ​മ്മ പ​ഠി​പ്പി​ക്കു​ന്ന​തും കേ​ട്ട് പ​ഠി​ച്ച​താ​ണ്​ ഈ ​അ​റി​വു​ക​ൾ. അ​ഞ്ചാം...
തിരുവനന്തപുരം:ചിലങ്ക നൃത്തോത്സവത്തിന്‌ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തുടക്കമായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തിരി തെളിച്ചു. വി കെ പ്രശാന്ത് എംഎൽഎ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, വി കാർത്തികേയൻനായർ, ഡോ രാജശ്രീ വാര്യർ, കാരയ്‌ക്കാമണ്ഡപം വിജയകുമാർ എന്നിവർ പങ്കെടുത്തു.29 വരെ എല്ലാ ദിവസവും വൈകിട്ട്‌ രണ്ട് നൃത്താവതരണങ്ങൾക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലം വേദിയാകും. നൃത്തോത്സവം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഫെയ്സ്ബുക്ക്...
തൊടുപുഴ:മൂപ്പിൽക്കടവ് പാലത്തിനു സമീപം നോക്കുകുത്തിയായി നിന്നിരുന്ന ടോൾ ബൂത്ത് കാൽ നൂറ്റാണ്ടിനു ശേഷം പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി. മൂപ്പിൽക്കടവ് കാഞ്ഞിരമറ്റം ബൈപാസിൽ റോഡിനു വീതി കൂട്ടി ടാറിങ് നടത്തിയെങ്കിലും കാൽ നൂറ്റാണ്ട് മുൻപ് മൂപ്പിൽക്കടവ് പാലം പണിത കാലത്ത് ടോൾ ബൂത്തിനായി റോഡരികിൽ സ്ഥാപിച്ച കെട്ടിടം അടഞ്ഞു കിടക്കുകയായിരുന്നു.പാലത്തോടു ചേർന്ന് പഴയ കെട്ടിടം ജീർണാവസ്ഥയിൽ കാടു കയറി ഇരിക്കുന്നത് ഗതാഗത തടസ്സത്തിനും ഇടയാക്കുകയാണെന്നും റോഡിന്റെ സൗന്ദര്യത്തിനും...
മു​ണ്ട​ക്ക​യം:മീ​ൻ കു​ള​ത്തി​ൽ എ​ഴു​നൂ​റോ​ളം മീ​നു​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണി​മ​ല കോ​ഴി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. മ​ക​ൻ ക​ണ്ണൻ്റെ മീ​ൻ കു​ള​ത്തി​ലാ​ണ്​ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി​യ​ത്.ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ര​ണ്ട് മീ​നു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ വെ​ള്ള​ത്തിൻ്റെ പി​എ​ച്ച് പ​രി​ശോ​ധി​ച്ച്​ കു​ഴ​പ്പ​മി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി. വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ൻ ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ൾ കു​ള​ത്തി​ലു​ണ്ട്. പ്ര​ധാ​ന റോ​ഡി​ന് സ​മീ​പ​മാ​ണ് മീ​ൻ​കു​ള​വും വീ​ടും സ്ഥി​തി ചെ​യ്യു​ന്ന​ത്.ആ​രെ​ങ്കി​ലും...
പെരുമ്പളം ∙ബോട്ട് സർവീസ് പ്രതിസന്ധിയിലാക്കി ദ്വീപിനു ചുറ്റുമുള്ള വേമ്പനാട് കായലിലെ ആഴക്കുറവ്. ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷനിലെ സർവീസുകൾക്കാണു ഈ ദുരവസ്ഥ. ബോട്ടുകൾ സർവീസ് നടത്തുന്നതിനായി 1.5 മീറ്റർ മുതൽ 2.5 മീറ്റർ ആഴം ആവശ്യമാണ്.കായലിൽ വേലിയേറ്റ സമയത്തുപോലും ബോട്ട് സർവീസ് നടത്തുന്ന പല ഭാഗങ്ങളിലും കായലിൽ ഒരു മീറ്ററിൽ താഴെ മാത്രമാണ് ആഴം. കഴിഞ്ഞ ദിവസമാണു ന്യൂ സൗത്ത് ജെട്ടിക്കു സമീപമുള്ള മണൽത്തിട്ടയിൽ തട്ടി ജലഗതാഗത വകുപ്പിന്റെ...
കൊച്ചി:കെബിപിഎസ് പഴയ അച്ചടി യന്ത്രം നവീകരിക്കാൻ നൽകിയതിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. 82 ലക്ഷം രൂപ മുൻകൂറായി നൽകി മൂന്ന് വർഷത്തിന് ശേഷമാണ് കരാറെടുത്ത കമ്പനി നന്നാക്കാനായി യന്ത്രം അഴിച്ചെടുത്തത്. ആരോപണം ഉന്നയിക്കുന്നവർ രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിക്കേഷൻ സൊസൈറ്റി അറിയിച്ചു.ലോട്ടറിയും പാഠപുസ്തകങ്ങളും നാല് പതിറ്റാണ്ടായി അച്ചടിച്ചിരുന്ന ഹാരിസ് ഹൈസ്പീഡ് ഓഫ്സെറ്റ് പ്രിന്‍റിംഗ് മെഷീൻ കേടുപാടുകൾ തീർത്ത് നവീകരിക്കാൻ കെബിപിഎസ് തീരുമാനിച്ചത് 2017ൽ....
ചെ​ങ്ങ​ന്നൂ​ർ:ഫു​ഡ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​ഫ്‌സിഐ), റെ​യി​ൽ​വേ, ഇഎ​സ്ഐ, എ​യിം​സ്, സ്​​റ്റീ​ൽ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​​ഷേ​ധി​ച്ച്​ ക​ബ​ളി​പ്പി​ക്ക​പ്പെട്ട​വ​ർ മാ​ർ​ച്ച്​ ന​ട​ത്തി.ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് ആ​ലു​നി​ല്‍ക്കും​ത​ട​ത്തി​ൽ വീ​ട്ടി​ൽ‍ മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വും ബിജെപി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന സ​നു എ​ൻ നാ​യ​രു​ടെ ഭാ​ര്യ ഭാ​ഗ്യ​ല​ക്ഷ്മി മേ​നോ​ന്‍, ബു​ധ​നൂ​ര്‍ ചേ​ല​ക്കാ​ട് നി​ധി​ന്‍ കൃ​ഷ്ണ​ന്‍,...
ആലപ്പുഴ ∙ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവയ്ക്കുന്ന യുവാക്കളിൽ ഹെപ്പറ്റൈറ്റിസ് സി രോഗം വ്യാപിക്കുന്നുവെന്നു പൊലീസ് റിപ്പോർട്ട്. പുന്നപ്ര മേഖലയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ ചില യുവാക്കളെ പൊലീസ് കണ്ടെത്തി വൈദ്യ പരിശോധനയ്ക്ക് അയച്ചു.നർകോട്ടിക് ആക്ട് പരിധിയിൽപ്പെടാത്ത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ ഇത്തരം സംഭവങ്ങളിൽ കേസെടുക്കാൻ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. പിടിക്കപ്പെടാതിരിക്കാൻ, ലഹരി വിമുക്ത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒഎസ്ടി പൗഡർ ആണ് പലരും ലഹരിക്കായി ഉപയോഗിക്കുന്നത്.കൗമാരക്കാർ ഉൾപ്പെടെ ഇത്തരം ലഹരി...
കൊച്ചി:നഗരത്തിലെ തോടുകളുടെ നവീകരണം ഇന്ന് തുടങ്ങും. പണ്ടാരച്ചിറ തോടിന്റെ സാന്തോം കോളനി പരിസരത്ത്  മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ 30 പ്രധാന തോടുകളിലെ മാലിന്യം നീക്കി നവീകരിക്കും.അയ്യൻകാളി നഗര തൊഴിലുറപ്പുപദ്ധതിയുടെ സഹകരണത്തോടെ ജലസേചനവകുപ്പും നഗരസഭയും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക. പശ്ചിമകൊച്ചിയിലെ പണ്ടാരച്ചിറ തോട്, പഷ്ണി തോട്, ഐലൻഡ്‌ തോട്, പള്ളിച്ചാൽ തോട്, അത്തിപ്പൊഴി തോട്, വാത്തുരുത്തി തോട് എന്നിവയുടെ ശുചീകരണം വെള്ളിയാഴ്‌ച തുടങ്ങും.തോടുകളിൽ മാലിന്യം തള്ളിയാൽ...