31 C
Kochi
Monday, October 25, 2021

Daily Archives: 28th September 2021

കാസർഗോഡ്:കാസർകോട് സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ പ്രതികളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള അഞ്ചുപേരും കണ്ണൂർ, കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന. മൂന്നുകോടി രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ.കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് മംഗളൂരു കാസർകോട് ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ പാലത്തിനുസമീപം കാർ തടഞ്ഞു പണം തട്ടിയത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കവർച്ചയ്ക്കുശേഷം പൊലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ്...
എ​ട​ക്ക​ര:മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ റെ​യി​ല്‍ വേ​ലി പ്രോ​ജ​ക്ട് സ​മ​ര്‍പ്പി​ച്ചു. റെ​യി​ൽ​വേ ഒ​ഴി​വാ​ക്കി​യ പാ​ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​ക​ള്‍ തോ​ട്ട​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. തു​ട​ക്ക​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​രം റെ​യി​ല്‍ വേ​ലി കെ​ട്ടു​ന്ന​തു​ള്‍പ്പ​ട​യു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.25 കി​ലോ​മീ​റ്റ​റാ​ണ്​ ഫാ​മി​െൻറ അ​തി​ര്‍ത്തി ദൈ​ർ​ഘ്യം. ഇ​തി​ല്‍ മാ​ള​കം മു​ത​ല്‍ ത​ല​പ്പാ​ലി നാ​ലാം ബ്ലോ​ക്ക് വ​രെ ചാ​ലി​യാ​ര്‍ പു​ഴ​യു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന നാ​ല് കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ്...
ഇരിട്ടി:കീഴൂരിൽ ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസിനു പുതിയ കെട്ടിടം പൂർത്തീകരിച്ചിട്ട് 2 മാസം ആയിട്ടും കാബിൻ പണിക്കു ഫണ്ട് അനുവദിക്കാതെ റജിസ്ട്രേഷൻ വകുപ്പ് അവഗണന. ഇതേ തുടർന്ന് ഉദ്ഘാടനം അനിശ്ചിതമായി നീളുകയാണ്. ദീർഘ കാലത്തെ ആവശ്യങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 18നാണു മുഖ്യമന്ത്രി ഓൺലൈനായി ശിലാസ്ഥാപനം നടത്തി കെട്ടിടം നിർമാണം തുടങ്ങിയത്.കീഴൂരിൽ ടിസി റോഡിന് അഭിമുഖമായി റജിസ്‌ട്രേഷൻ വകുപ്പിനു സ്വന്തമായി ഉണ്ടായിരുന്ന 25 സ്ഥലത്തു വേഗത്തിൽ തന്നെ...
കൊപ്പം ∙പുഴ പോലെ ഒഴുകി കൊപ്പം ടൗൺ. ദുരിതത്തിലായി വാഹനങ്ങളും യാത്രികരും. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പെരുമഴയിൽ ആണ് കൊപ്പം ടൗൺ പുഴയായി ഒഴുകിയത്. ടൗണിൽ പട്ടാമ്പി, പെരിന്തൽമണ്ണ, വളാഞ്ചേരി റോഡുകളിൽ നിന്ന് ഉൾപ്പെടെ കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തിൽ മുളയൻകാവ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി.രാവിലെ തുടങ്ങിയ ശക്തമായ മഴയിൽ മുളയൻകാവ് റോഡ് ഒരു ദിവസം മുഴുവൻ വെള്ളക്കെട്ടിൽ മുങ്ങി നിന്നു. ടൗൺ നവീകരണത്തിന്റെ ഭാഗമായി നാലു റോഡുകളിലും...
കാസർകോട്‌:നഗരത്തിൽ വീണ്ടും മാലിന്യം പെരുകുന്നു. ഇതിനുപുറമെ നഗരസഭാ ശുചീകരണ തൊഴിലാളികളും ഹരിതകർമ സേനയും ശേഖരിച്ച്‌ കൂട്ടിയിട്ട മാലിന്യങ്ങളും ജനങ്ങൾക്ക്‌ ദുരിതമായി. സംസ്‌കരിക്കാൻ സംവിധാനമൊരുക്കാത്തതാണ്‌ മാലിന്യം കൂട്ടിയിടാൻ കാരണമെന്ന്‌ ശുചീകരണ തൊഴിലാളികൾ പറയുന്നു.മാലിന്യം നിക്ഷേപിക്കാനുള്ള ട്രഞ്ചിങ്‌ ഗ്രൗണ്ട്‌ നഗരത്തിലില്ലാത്തതിനാൽ ചാക്കിൽ കെട്ടിയതും അല്ലാത്തതുമായ മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുകയാണ്‌. നിലവിൽ വിദ്യാനഗറിലെ ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിലാണ്‌ മാലിന്യം നിക്ഷേപിക്കുന്നത്‌. ഇവിടെ മലപോലെ മാലിന്യം കൂട്ടിയിട്ടതിനാൽ വീണ്ടും നിക്ഷേപിക്കാനാകാത്ത സാഹചര്യമാണ്‌.പ്ലാസ്‌റ്റിക്‌ ഒഴികെയുള്ളവ കത്തിക്കാനായി സ്ഥാപിച്ച...
കൊച്ചി:ജില്ലയിലെ സർക്കാർ, സ്വകാര്യ ലബോറട്ടറികളിൽ കോവിഡ് ആന്റിജൻ പരിശോധന നിരോധിച്ച് കലക്ടർ ജാഫർ മാലിക്‌ ഉത്തരവിറക്കി. 90 ശതമാനംപേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്.അടിയന്തരസാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ ആന്റിജൻ പരിശോധന അനുവദിക്കൂ. സാമ്പിൾ കലക്‌ഷനുശേഷം 12 മണിക്കൂറിനകം ആർടിപിസിആർ പരിശോധനാഫലം നൽകണം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി രോഗികളുടെ കൂട്ടിരിപ്പുകാർക്ക്‌ ആന്റിജൻ ടെസ്റ്റ് നടത്തരുത്.ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തി ആറുമണിക്കൂറിനകം ഫലം ലഭ്യമാക്കണം. പരിശോധനാഫലങ്ങൾ ലാബ്...
മലപ്പുറം:മുസ്ലിം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നില കൊള്ളുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂർബിന റഷീദ്. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനമെന്നാണ് ഹരിത പ്രവർത്തകർക്ക് നൂർബിന നൽകിയ ഉപദേശം. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് നൂർബീനയുടെ പ്രസംഗം.'ലീഗിന്റെ ന്യൂനപക്ഷം എന്നാൽ മത ന്യൂനപക്ഷമാണ്. ലീഗ് ഭരണഘടനയിൽ എവിടെയും ലിംഗ ന്യൂനപക്ഷത്തിനായി നിലകൊള്ളാൻ പറഞ്ഞിട്ടില്ല. മുസ്ലീം...
കാ​ഞ്ഞി​ര​പ്പു​ഴ:കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​നം മ​ല​മ്പു​ഴ മാ​തൃ​ക​യി​ൽ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ജ​ല​സേ​ച​ന വ​കു​പ്പും സം​യു​ക്ത​മാ​യി പ​രി​പാ​ലി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ദ്യാ​നം പു​തി​യ ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​വും.കാ​ഞ്ഞി​ര​പ്പു​ഴ ഇ​ൻ​സ്പെ​ക്​​ഷ​ൻ ബം​ഗ്ലാ​വി​ൽ അ​ഡ്വ കെ ​ശാ​ന്ത​കു​മാ​രി എംഎ​ൽഎ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കെ ​ശാ​ന്ത​കു​മാ​രി എംഎ​ൽഎ ചെ​യ​ർ​പ​ഴ്സ​നാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ജി​ല്ല ക​ല​ക്ട​റാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ.കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ എ​ക്സി. എ​ൻ​ജി​നീ​യ​റാ​ണ് ക​മ്മി​റ്റി​യു​ടെ...
ക​ള​മ​ശ്ശേ​രി:കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച് സെൻറ​ർ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള സ​മ​ഗ്ര വി​ക​സ​ന രൂ​പ​രേ​ഖ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചു. കൂ​ടു​ത​ൽ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​യി വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും ചി​കി​ത്സ നി​ർ​ണ​യ​ത്തി​നു​ള്ള നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി 928 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന വി​ക​സ​ന​രേ​ഖ​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കോ​ട്ട​യം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ൽ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​രേ​ഖ​യി​ൽ നി​ർ​ദേ​ശ​മു​ണ്ട്.ഇ​തു​വ​ഴി ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് 40 ശ​ത​മാ​നം കു​റ​ക്കാ​നാ​കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഡോ ​പിജി ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ൽ...
ഹരിപ്പാട്:ആറാട്ടുപുഴയിലെ ബോട്ടുജെട്ടി സംരക്ഷണമില്ലാതെ നശിക്കുന്നു. ഗതാഗതം മുടങ്ങിയതോടെ മാലിന്യം തള്ളൽ കേന്ദ്രമായി ഇവിടം മാറി. കൊല്ലം-ആലപ്പുഴ ജലപാതയിലെ പ്രധാന ജെട്ടികളിലൊന്നായിരുന്നു ആറാട്ടുപുഴയിലേത്‌.സർവീസ് നിലച്ചതോടെ സംരക്ഷണ ചുമതലയിൽനിന്ന്‌ ജലസേചന വകുപ്പ് പിൻവാങ്ങി. ആറാട്ടുപുഴ -ചൂളത്തെരുവ് സർവീസ് നിലച്ചതോടെ പഞ്ചായത്തും സംരക്ഷണത്തിൽ താൽപ്പര്യം കാണിക്കുന്നില്ല. കായംകുളം താപനിലയത്തോട് ചേർന്നാണ്‌ ജെട്ടി.ഇവിടേക്കുള്ള റോഡ്‌ നിർമാണം പൂർത്തിയാക്കണമെന്ന്‌ നാട്ടുകാർ ഗ്രാമസഭാ യോഗങ്ങളിൽ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.