31 C
Kochi
Monday, October 25, 2021

Daily Archives: 15th September 2021

മുട്ടം:ശങ്കരപ്പിള്ളി കോളനിയിൽ റോഡിന്റെ അടിവശത്തു താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ വർഷങ്ങളായിട്ടും നടപടിയില്ല. കാലങ്ങളായി 10 കുടുംബങ്ങളാണു ജലാശയത്തോടു ചേർന്നു താമസിക്കുന്നത്. മലങ്കര ജലാശയത്തിന്റെ തീരത്തുള്ള ഈ വീടുകളിലും മുറ്റത്തും മഴക്കാലത്തു വെള്ളം കയറും. ഇതുമൂലം ഇവർ ദുരിതത്തിലാണ്.പതിറ്റാണ്ടുകളായി ജലാശയത്തിന്റെ തീരത്തു കുടിൽ കെട്ടി താമിച്ചിരുന്നവരാണ്. കൂലിപ്പണിക്കാരായ ഇവർക്ക് സ്ഥലത്തിനു പട്ടയമില്ല. ഇതുമൂലം വീടുകൾ നന്നാക്കുന്നതിനും മറ്റും ധനസഹായം ലഭിക്കില്ല. വീടുകൾക്കു നമ്പർ പോലും ഇല്ലാത്തതിനാൽ പല ആനുകൂല്യങ്ങളും ഇവർക്കു...
കോട്ടയം:കൈക്കൂലി വാങ്ങുന്നതിനിടെ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിൻെറ​ പിടിയിൽ. പൊൻകുന്നം മിനിസിവിൽ സ്​റ്റേഷനിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആർ ടി ഒ ഓഫിസിലെ അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി എസ് ശ്രീജിത്തിനെയാണ്​ കോട്ടയം വിജിലൻസ്​ അറസ്​റ്റ്​ ചെയ്​തത്​.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവർ ലൈസൻസ് എടുക്കാൻ വരുന്നവരിൽനിന്ന്​ ഡ്രൈവിങ്​ സ്കൂൾ നടത്തുന്ന എജൻറുമാർ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന്​ വിജിലൻസിന്​ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ...
ചവറ:സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കെഎംഎംഎല്ലിൽ പൂർത്തിയായ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കും. ആരോഗ്യ മേഖലയ്ക്ക് വിതരണംചെയ്യുന്ന ദ്രവീകൃത ഓക്‌സിജൻ ഉൽപ്പാദനശേഷി പ്രതിദിനം ഏഴു ടണ്ണിൽനിന്ന് 10 ടണ്ണായി വർധിപ്പിച്ച പദ്ധതി മന്ത്രി പി രാജീവും കമ്പനിയുടെ യൂണിറ്റ് 400ൽ കമീഷൻചെയ്ത ഹോട്ട് ബാഗ് ഫിൽട്ടർ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാലും നിർവഹിക്കും.1984ൽ കമീഷൻചെയ്ത പ്രതിദിനം 50 ടൺ ഉൽപ്പാദന ശേഷിയുള്ള ഓക്‌സിജൻ...
കേണിച്ചിറ:വെളിയിട വിസർജനമുക്ത പഞ്ചായത്തായ പൂതാടിയുടെ ആസ്ഥാനമായ കേണിച്ചിറ ടൗണിലെത്തിയാൽ ശങ്ക മാറ്റാൻ ഇടവഴി തേടേണ്ട അവസ്ഥ. മുൻപു പഞ്ചായത്തിനു സമീപം ഇ–ടോയ്‌ലറ്റ് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴതു കാടുമൂടി. പൊതുശുചിമുറി ഇല്ലാത്തതു ടൗണിലെത്തുന്ന വനിതകളെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകളും പ്രശ്നം നേരിടുന്നു. ഏറെ തിരക്കുള്ള ടൗണിൽ ആധുനികരീതിയിലുള്ള ശുചിമുറി നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങൾ പഴക്കമുണ്ടെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. വർഷങ്ങൾക്കു മുൻപു പഴയ പഞ്ചായത്ത് ഓഫിസിലെ...
തിരുവനന്തപുരം:ഇതുവരെ അങ്ങോട്ടു പണം നൽകി നീക്കം ചെയ്തിരുന്ന ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്നു ഇനി കോർപറേഷനു വരുമാനം. അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന് 3 സ്വകാര്യ ഏജൻസികളുമായി കോർപറേഷൻ കരാറിൽ ഏർപ്പെട്ടു. റോ‍ഡിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പേപ്പർ, പ്ലാസ്റ്റിക്, പാൽ കവർ, ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ, ചെരിപ്പുകൾ, റബർ, ചിരട്ട, വിറക് എന്നിവ നീക്കം ചെയ്യാനാണ് കരാർ.നാഗർകോവിൽ സരോജിനി പൊന്നയ്യ ഫൗണ്ടേഷൻ, കോഴിക്കോട് എംആർഎം ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ്...
മലപ്പുറം:സംസ്ഥാനത്ത്‌ വ്യവസായ നിക്ഷേപകരുടെ പരാതി തീർപ്പാക്കാൻ നിയമപരിഹാര സമിതി നിലവിൽ വന്നതായി വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഡിനൻസിൽ ചൊവ്വാഴ്‌ച ഗവർണർ ഒപ്പുവച്ചതോടെ നിയമപ്രാബല്യമായി. സമിതിക്ക്‌ സിവിൽ കോടതിയുടെ അധികാരമുണ്ടാകും.ജോലിയിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക്‌ ശുപാർശചെയ്യാം. ഉത്തരവ്‌ നടപ്പാക്കാത്ത ഉദ്യോഗസ്ഥന്‌ ദിവസം‌ 250 രൂപ കണക്കാക്കി പരമാവധി 10,000 രൂപവരെ പിഴ ചുമത്താം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സാക്ഷികളെയും വിസ്‌തരിക്കാം. രേഖകൾ കണ്ടെത്താനും തെളിവുകൾ...
തൊ​ടു​പു​ഴ:നി​റം ചേ​ർ​ത്ത ഏ​ല​ക്ക​യു​ടെ വി​പ​ണ​നം ത​ട​യാ​ൻ ഓ​പ​റേ​ഷ​ൻ ഇ​ലൈ​ച്ചി​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. ഉ​ണ​ക്ക ഏ​ല​ക്ക​യു​ടെ നി​റം മു​ന്തി​യ ഇ​നം ഏ​ല​ക്ക​യു​ടേ​തി​ന്​ സ​മാ​ന​മാ​യി പ​ച്ച​നി​റ​ത്തി​ല്‍ കാ​ണു​മെ​ന്ന​താ​ണ് നി​റം ചേ​ര്‍ക്ക​ലിൻ്റെ ഗു​ണം.ന​ല്ല​വ​ണ്ണം ഉ​ണ​ങ്ങി​യ ഏ​ല​ത്തി​ന്​ ന​ല്ല പ​ച്ച​നി​റ​വും വ​ലു​പ്പ​വും ഉണ്ടെങ്കി​ൽ ഉ​യ​ർ​ന്ന വി​ല ലേ​ല​ത്തി​ൽ ല​ഭി​ക്കും. ഇ​തി​നു​വേ​ണ്ടി​യാ​ണ് നി​റം ചേ​ർ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഏ​ല​ക്ക സം​സ്​​ക​ര​ണം ന​ട​ക്കു​ന്ന​ത്​ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ​നി​ന്നാ​ണ്​ രാ​ജ്യ​ത്തിൻ്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ത്തേ​ക്കും പോ​കു​ന്ന​ത്.നേ​ര​ത്തേ ന​ട​ത്തി​യ...
കോഴിക്കോട്:ലീഗ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നവാസിന്‍റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു.നവാസിന് എതിരായ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ലീഗ്, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണ്. പാര്‍ട്ടിക്ക് പരാതി കൊടുത്ത് 50 ദിവസത്തിന്...
മൂന്നിയൂർ:തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന, നൂറ്റാണ്ട് പഴക്കമുള്ള പടിക്കൽ വെളിമുക്ക് ജിഎംഎൽപി സ്കൂൾ കെട്ടിടം ഓർമയാകും. ദേശീയപാത വികസനത്തിനായി സ്കൂൾ പൊളിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരും. സ്കൂൾ നിർമിക്കാൻ സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല.ദേശീയപാതയോരത്ത് പടിക്കലിലാണ് സ്കൂൾ. 1908ൽ ആണ് സ്ഥാപിതമായത്. ഒന്നു മുതൽ 5 വരെ ക്ലാസുകളിലായി 254 വിദ്യാർത്ഥികൾ പഠിക്കുന്നു. 4 കെട്ടിടങ്ങളാണുള്ളത്.66 സെന്റിൽ 60 സെന്റ് സ്ഥലവും ദേശീയപാത വികസനത്തിനായി നഷ്ടപ്പെടും....
കൊ​ടു​വ​ള്ളി:ദേ​ശീ​യ​പാ​ത 766ൽ ​വാ​വാ​ട് ഇ​രു​മോ​ത്ത് അ​ങ്ങാ​ടി​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടിന്​ താത്കാലിക പ​രി​ഹാ​ര​മാ​യി.നാ​ഷ​ന​ൽ ഹൈ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ തൊ​ഴി​ലാ​ളി​ക​ളെ​യും എ​ക്​​സ്ക​വേ​റ്റ​റും ഉ​പ​യോ​ഗി​ച്ച് ചൊ​വ്വാ​ഴ്ച ക​ലുങ്കിലെ​യും ഓ​വു​ചാ​ലി​ലെ​യും ച​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം​ചെ​യ്താ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. അ​ദാ​നി ഗ്രൂ​പ്പി​​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന ഗ്യാ​സ് പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​ക്കാ​യി ചാ​ല് കീ​റു​ന്ന​തി​നി​ടെ മ​ണ്ണു​വ​ന്ന് അ​ട​ഞ്ഞ ഓ​വു​ചാ​ൽ അ​ട​യു​ക​യും റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ൽ​വ​ർ​ട്ട് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് അ​ട​യു​ക​യു​മാ​യി​രു​ന്നു.ഇ​തോ​ടെ ചെ​റി​യ മ​ഴ​യി​ൽ പോ​ലും പ്ര​ദേ​ശം വെ​ള്ള​ത്തി​ൽ...