31 C
Kochi
Monday, October 25, 2021

Daily Archives: 22nd September 2021

കോ​ഴി​ക്കോ​ട്‌:മ​സാ​ജ്‌ പാ​ർ​ല​ർ എ​ന്ന പേ​രി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ മെ​ഡി​ക്ക​ൽ കോളേ​ജ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കു​തി​ര​വ​ട്ടം നാ​ച്വ​റ​ൽ വെ​ൽ​നെ​സ്‌ സ്‌​പാ ആ​ൻ​ഡ്​​ ബ്യൂ​ട്ടി ക്ലി​നി​ക്‌ മാ​നേ​ജ​റും മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യു​മാ​യ പി ​എ​സ്‌ വി​ഷ്‌​ണു(21), ഇ​ട​പാ​ടു​കാ​ര​നാ​യെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി മെ​ഹ്‌​റൂ​ഫ്‌(34) എ​ന്നി​വ​രെ​യാ​ണ്‌ റെ​യ്‌​ഡി​നി​ടെ പി​ടി​കൂ​ടി​യ​ത്. ഈ ​സ്​​ഥാ​പ​ന​ത്തി​ൽ റെ​യ്​​ഡ്​ ന​ട​ക്കു​േ​മ്പാ​ൾ മൂ​ന്ന്​ സ്​​ത്രീ​ക​ൾ ഈ ​സ്​​ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വരെ പൊ​ലീ​സിൻറെ നേ​തൃ​ത്വ​ത്തി​ൽ അ​ഭ​യ​​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി.കോ​ർ​പ​റേ​ഷൻറെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്‌ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്‌....
കാഞ്ഞങ്ങാട്:വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ നിർമാണം പുരോഗമിക്കുന്നു. കാസർകോട് വികസന പാക്കേജിൽ പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. രണ്ടു പണികളും പുരോഗമിക്കുകയാണ്.കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിന് മുൻപിലാണ് കാസർകോട് വികസന പാക്കേജിൽ അനുവദിച്ച നിർമാണങ്ങൾ നടക്കുന്നത്. ഇവിടെ ആംഫി തിയറ്ററും നടപ്പാതയും ഭക്ഷണശാലയും പാർക്കിങ് ഏരിയയും വരും. ഇതിന് പുറമേ...
പുൽപ്പള്ളി:നിർമാണം പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും ഉദ്‌ഘാടനം നടക്കാതെ ചേകാടി പാലം. 10 കോടിയോളം രൂപ ചെലവഴിച്ചാണ്‌ ജില്ലയിലെ ഏറ്റവും വലിയ ഈ മേൽപ്പാലം നിർമിച്ചത്‌. ഔദ്യോഗിക ഉദ്‌ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും നിരവധി വാഹനങ്ങൾ മൈസൂരു–മാനന്തവാടി ഭാഗങ്ങളിലേക്ക് ദിനംപ്രതി പോകുന്നുണ്ട്.പുൽപ്പള്ളി–തിരുനെല്ലി പഞ്ചായത്തുകളെ ചേകാടി തോണിക്കടവിൽ കബനി നദിക്ക് കുറുകെ തിരുനെല്ലി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ പാലം വയനാട്ടിലെ ഏറ്റവും വലിയ മേൽപ്പാലമാണ്. 135 മീറ്റർ നീളവും 8 മീറ്റർ വീതിയുമുണ്ട്‌ പാലത്തിന്‌....
വടകര:നഗരത്തിൽ വൻ തീപിടിത്തം. പുതിയ ബസ് സ്റ്റാൻഡിന് സമീപം എടോടി റോഡിലെ പാദകേന്ദ്ര എന്ന ചെരിപ്പു കടയ്ക്കാണ് തീപിടിച്ചത്. വൈകിട്ട് ആറരയോടെയാണ് സംഭവം. ആളപായമില്ല.അഗ്‌നിരക്ഷാസേനയുടെ 6 യൂണിറ്റ് എത്തി രണ്ടു മണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. മൂന്നാഴ്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു. നവീകരിച്ച കട ഉദ്ഘാടനത്തിന് തയാറെടുക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്.പുക ഉയരുന്നത് കണ്ട് സമീപത്തെ കടകളിലുള്ളവർ വിവരം അറിയിക്കുകയായിരുന്നു....
മ​ല​പ്പു​റം:ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​യാ​യ കോ​ട്ട​പ്പ​ടി മേ​ൽ​പാ​ല​ത്തി​ൻറെ നി​ർ​മാ​ണ​വും അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. കേ​ന്ദ്ര​ത്തിൻറെ നി​രാക്ഷേപ പ​ത്രം (എ​ൻ ​ഒ ​സി) വൈ​കു​ന്ന​താ​ണ്​ പ​ദ്ധ​തി​ക്ക്​ വി​ല​ങ്ങു​ത​ടി​യാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള ​റോ​ഡ്​​സ്​ ആ​ൻ​ഡ്​ ബ്രി​ഡ്​​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പി​നാ​ണ്​ എ​ൻ ​ഒ സി​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.പ​ദ്ധ​തി​ക്ക്​ 2017 ഒ​ക്​​ടോ​ബ​ർ ഏ​ഴി​നാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ്​​ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. 89.92 കോ​ടി​യാ​ണ്​ പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. കോ​ട്ട​പ്പ​ടി...
തിരുവനന്തപുരം:ഗവ മെഡിക്കൽ കോളജിലെ പി ജി വനിതാ ഹോസ്റ്റൽ പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ രാത്രി പന്തം കൊളുത്തി സമരം നടത്തി. ഹോസ്റ്റലിനു മുൻപിലെ നഗ്നതാ പ്രദർശനത്തിന് എതിരെ നൽകിയ പരാതിയിൽ പ്രിൻസിപ്പൽ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം കടുത്തത്.നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിയെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഒരാഴ്ച മുൻപ് ഓട്ടോയിലെത്തിയ മറ്റൊരാൾ നഗ്നതാപ്രദർശനം...
തിരുവനന്തപുരം:"ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. ’ ഓൺലൈൻ ക്ലാസ്‌ മടുത്ത്‌ കരഞ്ഞ യുകെജിക്കാരിയ്ക്ക്‌ മന്ത്രിയപ്പൂപ്പന്റെ സർപ്രൈസ്‌. വയനാട്ടിലെ മരിയനാട് സ്കൂൾ വിദ്യാർഥിനി സൻഹ ഫാത്തിമയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീഡിയോ കോൾ ചെയ്‌തു.സ്കൂൾ ഉടൻ തുറക്കണം എന്നായിരുന്നു അവളുടെ ആദ്യത്തെ ആവശ്യം. കൂട്ടുകാരുമൊത്ത് കളിക്കാൻ ആകുന്നില്ലെന്നും ടീച്ചർമാരെ നേരിൽ കാണാനാകുന്നില്ലെന്നും പരിഭവക്കെട്ടഴിച്ചു. അതിനിടെയാണ്‌ മന്ത്രിയെ സാർ എന്നു വിളിച്ചത്‌.സാറല്ല ...
പാമ്പാടി:മൊബൈൽ ഫോൺ റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ അതിഥി തൊഴിലാളികൾ കടന്നു കളയുന്ന സംഭവങ്ങൾ പതിവാകുന്നതായി പരാതി. ജില്ലയുടെ വിവിധയിടങ്ങളിൽ ഇത്തരം പരാതികൾ ഉണ്ടാകുന്നതായി മൊബൈൽ ആൻഡ് റീചാർജിങ് റീട്ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.ഓൺലൈൻ ഗെയിമുകളിലും മറ്റും പണം നഷ്ടപ്പെടുന്നവരാണ് ഇത്തരത്തിൽ കബളിപ്പിക്കൽ നടത്തുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം കുമരകം മാതാ മൊബൈൽ ഷോപ്പിലും സമാന തട്ടിപ്പ് നടന്നു. കടയിലെത്തിയ ഇതര സംസ്ഥാന...
കാഞ്ചിയാർ:സ്‌ക്രീനിലായാലും വേദിയിലായാലും മാസ് ഡയലോഗ് ഇല്ലാതെ സുരേഷ് ഗോപിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ലബ്ബക്കടയിൽ നടന്ന സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം. ‘‘നല്ല തണ്ടെല്ലുറപ്പുള്ള തെങ്ങ് നട്ടുവളർത്തണം, എന്റെ സിനിമയിലെ ഡയലോഗിൽ പറഞ്ഞാൽ നല്ല തന്തയ്ക്കു പിറന്ന തെങ്ങ് തലയുയർത്തി നിൽക്കണം’’– എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ വാക്കുകൾ.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന പരിപാടിയുടെ ഭാഗമായാണു നാളികേര വികസന ബോർഡ് അംഗവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി...
ശം​ഖും​മു​ഖം:തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പ് തു​റ​ക്കാ​ൻ ന​ട​പ​ടി​യാ​രം​ഭി​ച്ചു. ലേ​ല​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ തു​ക ന​ല്‍കാ​ന്‍ ത​യാ​റു​ള്ള ക​മ്പ​നി​ക്ക് ന​ട​ത്തി​പ്പ് അ​വ​കാ​ശം കൈ​മാ​റാ​നാ​ണ് ശ്ര​മം. മു​മ്പ് ന​ട​ത്തി​യ പ്ല​സ് മാ​സ് പോ​ലു​ള്ള ക​മ്പ​നി ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ വീ​ണ്ടും നി​യ​മ​പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട്​ ത​ന്ത്ര​പ​ര​മാ​യി ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പ് വേ​ഗ​ത്തി​ല്‍ കൈ​മാ​റാ​നു​ള്ള ശ്ര​മ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തിൻ്റെ ന​ട​ത്തി​പ്പ് അ​വ​കാ​ശം ഏ​റ്റെ​ടു​ത്ത അ​ദാ​നി ഗ്രൂ​പ്പിൻ്റെ നീ​ക്കം.ഫ്ലെ​മി​ങ്ങോ ക​മ്പ​നി ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ഡ്യൂ​ട്ടി ഫ്രീ...