31 C
Kochi
Monday, October 25, 2021

Daily Archives: 1st September 2021

കാഞ്ഞങ്ങാട്:ചെയ്യേണ്ട കാര്യം ചെയ്യേണ്ട നേരത്ത് ചെയ്തില്ലെങ്കിൽ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കാഴ്ച. ഓവുചാലിലൂടെ എത്തുന്ന വെള്ളം മണൽത്തിട്ട നീക്കി കടലിലേക്ക് വിടാൻ വൈകിയതിനെ തുടർന്നു ഒരു പ്രദേശത്തെ കര മുഴുവൻ ഇപ്പോൾ കടലിലേക്ക് ഇടിഞ്ഞു വീഴുകയാണ്. ഓവുചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കരയോടു ചേർന്നു ഗതി മാറി ഒഴുകി ഇപ്പോൾ മീനാപ്പീസ് അയ്യപ്പ ഭജന മന്ദിരത്തിന്റെ പിറക് വശത്തുള്ള കടൽ ഭാഗത്താണ് ചേരുന്നത്.ഇതിനിടയിലുള്ള...
കണ്ണൂർ:വെള്ളച്ചാട്ടങ്ങളും ആകാശംമുട്ടെ ഉയരത്തില്‍നിന്നുള്ള മനോഹര ദൃശ്യങ്ങളുംനിറഞ്ഞ്‌ കാഴ്‌ചക്കാരെ ആകർഷിക്കുന്ന പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുന്നു. ഇരുസ്ഥലങ്ങളെയും സംയോജിപ്പിച്ച്‌ ടൂറിസം സർക്യൂട്ട് വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ജോൺ ബ്രിട്ടാസ് എംപിയുടെ നിർദേശങ്ങളെ മുൻനിർത്തിയുള്ള ചർച്ചയിലാണ് തീരുമാനം.ട്രക്കിങ്ങും പക്ഷിനിരീക്ഷണവുമാണ് പൈതൽ മലയുടെ മുഖ്യ ആകര്‍ഷണം. കോടമഞ്ഞും തണുത്ത ഇളംകാറ്റും അപൂര്‍വയിനം ശലഭങ്ങളും പ്രകൃതി ആസ്വാദകര്‍ക്കും വിരുന്നൊരുക്കുന്നു.പൈതൽ മലയുടെ താഴ്വാരത്തിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ...
കോഴിക്കോട്:കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയര്‍ ഇന്ത്യ കയ്യൊഴിഞ്ഞതോടെ തുടര്‍ ചികിത്സ മുടങ്ങുന്ന അവസ്ഥയിലാണ് പലരും. അപകട കാരണം ഇതുവരെ പുറത്ത് വിടാത്തതിനാല്‍ യാത്രക്കാര്‍ക്ക് കോടതിയെ സമീപിക്കാനും സാധിക്കുന്നില്ല.ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി ഹംസ മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് വരുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ ഹംസക്ക് നടക്കാന്‍ പോലും പരസഹായം വേണം. നട്ടെല്ലിനും തോളെല്ലിനും പരിക്കേറ്റ ഹംസ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി....
കാസർകോട്​:കൊവിഡ്​ കുത്തനെ കുതിക്കുന്ന വേളയിൽ കുട്ടികൾക്കും വ്യാപകമായി ബാധിക്കുന്നതായി കണ്ടെത്തൽ. കാസർകോട്​ ജില്ലയിൽ മൂന്നാഴ്​ചയിലെ കൊവിഡ്​ രോഗബാധിതരിൽ നടത്തിയ പഠനത്തിലാണ്​ ഞെട്ടിക്കുന്ന വിവരം. ​ മൊത്തം കൊവിഡ്​ രോഗികളിൽ 19 ശതമാനം രണ്ടിനും പത്തിനും ഇടയിലുള്ള കുട്ടികൾക്കാണ്​.ഗൗരവ സാഹചര്യം കണക്കിലെടുത്ത്​ കുട്ടികള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന്​ ജില്ല കലക്​ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിർദേശിച്ചു.ആഗസ്​റ്റ് ഒന്ന് മുതല്‍ 21 വരെയുള്ള ദിവസങ്ങളിലെ കൊവിഡ് രോഗബാധിതരിലെ...
കൊച്ചി:കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം ഈമാസം പൂർണമായി പുനഃസ്ഥാപിക്കാൻ മന്ത്രിമാരായ പി രാജീവും വീണാ ജോർജും പങ്കെടുത്ത അവലോകനയോഗം തീരുമാനിച്ചു. പത്തിനകം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ഓപ്പറേഷൻ തിയറ്റർ പ്രവർത്തനം ആരംഭിക്കും.ക്യാൻസർ റിസർച്ച് സെന്ററിൽ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷം 14 ശതമാനം വർധനയുണ്ട്‌. ആഗസ്തുവരെ 228 മേജർ സർജറികൾ നടത്തിയതായും യോഗത്തിൽ അറിയിച്ചു. ക്യാൻസർ റിസർച്ച് സെന്ററിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു....
കരുളായി:ഉൾവനത്തിലെ ചേമ്പ്കൊല്ലി, പുലിമുണ്ട ആദിവാസി കോളനികൾ സൗരോർജ വിളക്കുകളുടെ പ്രഭയിൽ. പ്രളയത്തെത്തുടർന്ന് പറിച്ചുനടപ്പെട്ട കോളനി നിവാസികൾക്ക് ജില്ലാ പൊലീസിന്റെ ഇടപെടലിൽ ആണ് വെളിച്ചം എത്തിയത്. മുണ്ടക്കടവ് കോളനിയിലെ 52 കുടുംബങ്ങൾ ആണ് ചേമ്പ്കൊല്ലിയിൽ ഷെഡുകളിൽ കഴിയുന്നത്.താളിപ്പുഴയിലെ 5 കുടുംബങ്ങൾ പുലിമുണ്ട വാച്ച് ടവറിനോടു ചേർന്ന് കുടിൽ കെട്ടി പാർക്കുന്നു. ഇരു വിഭാഗവും 2019ലെ പ്രളയത്തിൽ ഓടി രക്ഷപ്പെട്ടവരാണ്. വീട് ഉൾപ്പെടെ സർവവും നഷ്ടപ്പെട്ടു.2 വർഷമായിട്ടും പുനരധിവാസം എങ്ങുമെത്താതെ...
മ​ണ്ണാ​ർ​ക്കാ​ട്:കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​കു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ വ​നം​വ​കു​പ്പ് വ​നാ​തി​ര്‍ത്തി​യി​ല്‍ ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കു​ന്നു. തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്​​റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ന്തി​പ്പാ​ടം തേ​ക്കും​തി​ട്ട ഭാ​ഗ​ത്ത് ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കു​ന്ന​ത്.ഒ​രാ​ഴ്ച​ക്ക​കം പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ പ​ല സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലു​മു​ണ്ടെ​ങ്കി​ലും മ​ണ്ണാ​ര്‍ക്കാ​ട് റേ​ഞ്ചി​ന് കീ​ഴി​ല്‍ വ​നം​വ​കു​പ്പ് നേ​രി​ട്ട് സ്ഥാ​പി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ല്‍ തി​രു​വി​ഴാം​കു​ന്നി​ലും...
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിനു സമീപം കടയിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ കാരണമെന്തെന്നതിൽ അവ്യക്തത. രാത്രി പത്തോടെയാണ്‌ ബബ്ൾസ് ടീ സ്റ്റാളിൽ നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്‌. ഇതോടൊപ്പം നഗരത്തിൽ വൈദ്യുതിബന്ധവും താറുമാറായി.കടയുടെ ഷട്ടർ പൂർണമായും തകർന്നു. ഫ്രിഡ്‌ജും മറ്റ്‌ ഉപകരണങ്ങളും പുറത്തേക്ക് തെറിച്ചു. സ്ഫോടനശബ്ദം ഒരു കിലോമീറ്ററിനപ്പുറം വരെ കേട്ടതായി പറയുന്നു.സ്‌ഫോടനത്തിൽ പുറത്തേക്ക്‌ തെറിച്ച ഫ്രിഡ്ജ്  റോഡിനപ്പുറമുള്ള കെഎസ്ഇബിയുടെ എസ്ബിടി ട്രാൻസ്‌ഫോർമറിൽ പതിച്ചതാണ്‌ വൈദ്യുതി തടസ്സപ്പെടാനുള്ള കാരണമെന്നാണ്‌ നിഗമനം. എന്നാൽ ...
തൃശൂർ:തൃശൂർ പാലിയേക്കരയിൽ പുതുക്കിയ ടോൾ നിരക്ക് നിലവിൽ വന്നു. കാറുകൾ അടക്കമുള്ള ചെറു വാഹനങ്ങളുടെ ടോൾ നിരക്ക് ഒരു ഭാഗത്തേക്ക്‌ 5 രൂപയാണ് വർധിച്ചത്. കൊവിഡ് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ പിഴിയാൻ ദേശീയ പാത അതോറിറ്റി ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.ഓരോ സാമ്പത്തിക വര്‍ഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും സെപ്തംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നതെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് നിരക്ക്...
വൈപ്പിൻ:വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇൻ – ബോർഡ് വളളം കടലിൽ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ വള്ളമാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറു വച്ച് മുങ്ങിയത്.മുമ്പ് അപകടത്തിൽ പെട്ടു മുങ്ങിയ മറ്റൊരു ബോട്ടിന്റെ അടിവശം തട്ടിയാണ് അപകടമുണ്ടായത്. ബോട്ടിലുള്ള 48 തൊഴിലാളികളെയും രക്ഷപ്പെടുത്തി.