31 C
Kochi
Monday, October 25, 2021

Daily Archives: 21st September 2021

ഫോർട്ട് കൊച്ചി ജനങ്ങളറിയാതെ ഒരു മാലിന്യസംസ്കരണ ഫാക്ടറി
ഫോർട്ട് കൊച്ചി: പ്രതിഷേധങ്ങളെ അവഗണിച്ച് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ  (സിഎസ്എംഎൽ) 166 കോടി രൂപയുടെ മലിനജല ശുദ്ധീകരണ ശാലയുടെ നിർമാണ പ്രവർത്തനം ഫോർട്ട് കൊച്ചി കൽവത്തിയിൽ ആരംഭിച്ചു. പോലീസ് സുരക്ഷയിൽ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ്  മണ്ണുപരിശോധനയും ചുറ്റുമതിൽ നിർമാണവും കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചത്. പ്രതിദിനം 6.50 ദശലക്ഷം ലിറ്റർ മലിനജല ശുദ്ധീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്ന പ്ലാന്റ് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിക്ക് സമീപം 45 സെന്റിലാണ് സ്ഥാപിക്കുന്നത്. കൊച്ചി കോർപറേഷന്റെ...
കരിപ്പൂർ:മതിയായ സൗകര്യങ്ങളൊരുക്കി ചിറകുയർത്തി വലിയ വിമാനങ്ങളുടെ വരവിനായി കാത്തിരിക്കുകയാണു കരിപ്പൂർ. ഡിജിസിഎ നിര്‍ദേശപ്രകാരമുള്ള നടപടിക്കു കോഴിക്കോട് വിമാനത്താവളവും അനുബന്ധ സൗകര്യമൊരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും തയാറായിക്കഴിഞ്ഞു. വൈകാതെ, വലിയ മാറ്റങ്ങള്‍ക്കാണു കോഴിക്കോട് വിമാനത്താവളം കാത്തിരിക്കുന്നത്.സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാർക്കു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകകൂടി ലക്ഷ്യമിട്ടുള്ള നിർമാണ ജോലികള്‍ക്കുള്ള രൂപരേഖയായി.നിലവിലുള്ള പ്രവൃത്തി വേഗം പൂർത്തിയാക്കാനും പുതിയ പദ്ധതികള്‍ വൈകാതെ നടപ്പാക്കാനുമാണു തീരുമാനം. വലിയ വിമാന സർവീസുകളോടനുബന്ധിച്ച് ഡിജിസിഎ നിർദേശിച്ച ജോലികൾ...
പു​ളി​ക്ക​ൽ:പു​ളി​ക്ക​ൽ ചെ​റു​മു​റ്റം മാ​ക്ക​ൽ കോ​ള​നി പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി, ക്ര​ഷ​ർ യൂ​നി​റ്റു​ക​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​​വെ​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ല​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ട​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ഒ​മ്പ​ത് ദി​വ​സ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​വി​ടേ​ക്കു​ള്ള ലോ​റി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യാ​ണ്.തി​ങ്ക​ളാ​ഴ്ച പ്ര​തി​ഷേ​ധി​ച്ച വീ​ട്ട​മ്മ​മാ​രു​ൾ​പ്പെ​ട​യു​ള്ള 12 പ്ര​ദേ​ശ​വാ​സി​ക​ളെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ചു. പ്ര​ദേ​ശ​ത്തെ ചി​ല ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് സു​ര​ക്ഷ...
ആലപ്പുഴ:ദേശീയപാത 66 ആറുവരിയായി പുനർനിർമിക്കുന്ന ഒരുഘട്ടത്തിന്‌ കൂടി ഉടൻകരാറാവും. തുറവൂർ-പറവൂർ, പറവൂർ- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര- കാവനാട് എന്നിങ്ങിനെ മൂന്ന്‌ ഭാഗങ്ങളായാണ് നിർമാണം പൂർത്തിയാക്കുക. തുറവൂർ-പറവൂർ ഭാഗത്തെ നിർമാണത്തിനാണ് ഈ മാസം കരാറാകുന്നത്.പറവൂർ - കൊറ്റുകുളങ്ങര ഭാഗത്തിന്റെ ടെൻഡർ വൈകും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ നടപടിതുടങ്ങി. തുറവൂർ-പറവൂർ ഭാഗത്തിന്‌ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഡയറക്ടർ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിച്ചിരുന്നു.കരാർ ക്ഷണിച്ചിരുന്നെങ്കിലും...
കണ്ണപുരം:പഴന്തുണിയോ കീറക്കടലോസോ പോലും അലക്ഷ്യമായി വലിച്ചെറിയില്ലെന്നത്‌ കണ്ണപുരത്തുകാരുടെ തീരുമാനമാണ്‌. പ്ലാസ്‌റ്റിക്‌ മുതൽ പഴന്തുണിവരെ പഞ്ചായത്ത് നേതൃത്വത്തിൽ നിശ്‌ചിത ദിവസങ്ങളിൽ വീടുകളിലെത്തി ശേഖരിച്ചാണ്‌ കണ്ണപുരം സമ്പൂർണ മാലിന്യമുക്ത ഗ്രാമമെന്ന ലക്ഷ്യത്തിലേക്ക്‌ സഞ്ചരിക്കുന്നത്‌. ഓരോ ഇനത്തിനും ശേഖരണ ദിവസം മുൻകൂട്ടി നിശ്ചയിച്ചാണ് പ്രവർത്തനം.മാസംതോറും പൊതുഇടങ്ങളിൽനിന്നുള്ള മാലിന്യം ശേഖരിക്കും. വീടുകളിൽ വിതരണം ചെയ്ത കലണ്ടർ പ്രകാരം പഴന്തുണികളും ശേഖരിക്കും.ഇടക്കേപ്പുറം വടക്ക് ദേശീയ യുവജനസംഘം വായനശാല പരിസരത്ത് കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...
അഴീക്കോട് ∙രാജ്യാന്തര തീരദേശ ശുചീകരണ ദിനത്തിൽ തീരദേശ പൊലീസിന്റെ ഓപ്പറേഷൻ ബ്ലൂ ബിറ്റ് പദ്ധതിയുടെ ഭാഗമായി അഴീക്കോട് മുനക്കൽ ബീച്ച് ശുചീകരിച്ചു. ഓപ്പറേഷൻ ബ്ലൂ ബീറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്ത്, മുസിരിസ് പൈതൃക പദ്ധതി, കടലോര ജാഗ്രത സമിതി. കുടുംബശ്രീ അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുമായി സഹകരിച്ചായിരുന്നു ശുചീകരണം.മുനക്കൽ ബീച്ചിൽ നിന്നു ചപ്പുചവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ, വലകൾ തുടങ്ങിയ മാലിന്യങ്ങൾ 86 ട്രാഷ്...
കണ്ണൂർ:ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന്‍റെ അതിർത്തിയിലുള്ള ചീങ്കണ്ണിപ്പുഴയിൽ പൂക്കുണ്ട് കയത്തിലാണ് ആനയെ കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികമായി ആന പുഴയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.ആനയുടെ മസ്തകം പകുതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.പിന്‍ഭാഗത്തും ചെവിയിലും മസ്തകത്തിലുമായി കമ്പുകൊണ്ടും മറ്റും കുത്തേറ്റ മുറിവുണ്ടെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ആനക്കൂട്ടം തമ്മിലുണ്ടായ സംഘര്‍ഷത്തിലാകാം പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.ഇന്നു രാവിലെ പ്രദേശത്ത് റബ്ബര്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളികളാണ് ആന...
കാക്കനാട്:തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയത്തെ നേരിടാനുള്ള യുഡിഎഫ് തന്ത്രംപാളുന്നു. ചർച്ചയിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി നൽകിയ വിപ്പ് അഞ്ചുപേർ കൈപ്പറ്റിയില്ല. വി ഡി സുരേഷ്, രാധാമണിപിള്ള, സ്മിത സണ്ണി, ജോസ് കളത്തിൽ എന്നീ എ വിഭാഗം കൗൺസിലർമാരും ഐ വിഭാഗത്തിൽനിന്ന് ഹസീന ഉമ്മറുമാണ് വിപ്പ് കൈപ്പറ്റാതിരുന്നത്.എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ 23ന് പകൽ 10.30നാണ് ചർച്ച നടക്കുക. ഭരണപക്ഷത്തുനിന്ന്‌ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ്‌ അവിശ്വാസപ്രമേയ ചർച്ചയ്‌ക്കുപോലും നിൽക്കേണ്ടെന്ന്‌ കോൺഗ്രസും യുഡിഎഫും...
മലപ്പുറം:അന്ന് പത്രത്താളുകളിലൂടെ മനസ്സിൽ കണ്ട കളി, പിന്നെ മിനി സ്ക്രീനിലൂടെ ആവേശം പകർന്ന കളി, ഇന്നിതാ കയ്യകലത്തെ മൈതാനത്ത് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ലോകകപ്പ് എന്നു തന്നെ അറിയപ്പെടുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾ പയ്യനാട്ടെ സ്റ്റേഡിയത്തിലെത്തുമ്പോൾ തലമുറകളായുള്ള ജില്ലയുടെ ഫുട്ബോൾ പ്രേമികൾ കാത്തുവച്ച സ്വപ്നമാണ് പൂവണിയുന്നത്.സന്തോഷ് ട്രോഫിയിലേക്ക് കേരളത്തിനു മാത്രമല്ല മറ്റു ടീമുകൾക്കടക്കം ഒട്ടേറെ കളിക്കാരെയും നായകരെയും സംഭാവന ചെയ്ത ജില്ലയാണ് മലപ്പുറം.അവരുടെയൊക്കെ സ്വപ്നങ്ങളിലൊന്ന് സ്വന്തം...
മാവേലിക്കര ∙ആൾ ഇല്ലാതിരുന്ന സമയത്തു വീട്ടിൽ മോഷണം, ഒൻപതര പവൻ സ്വർണം അപഹരിക്കപ്പെട്ടു. കൊറ്റാർകാവ് അരപ്പുരയിൽ ബി ശശികുമാറിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ ഗ്രിൽ തുറന്നു കിടക്കുന്നതു കണ്ട്, വീടിനു സമീപത്തു താമസിക്കുന്ന സഹോദരൻ ബി രഞ്ജിത് കുമാർ ആണു പൊലീസിൽ വിവരമറിയിച്ചത്.വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെ താഴ് തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ മുൻവശത്തെ വാതിലിന്റെ പകുതി തകർത്തു. മുറിക്കുള്ളിലെ  അലമാരകൾ ...