31 C
Kochi
Monday, October 25, 2021

Daily Archives: 7th September 2021

അമ്പലപ്പുഴ ∙എട്ടു വർഷമായിട്ടും കെട്ടിടനിർമാണം പൂർത്തിയായില്ല. ഇടുങ്ങിയ ഹാളിൽനിന്നു മോചനം ലഭിക്കാതെ ആലപ്പുഴ വണ്ടാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. കുറവൻതോട് പടിഞ്ഞാറ് റെയിൽവേ പാതയോടു ചേർന്നുള്ള ആശുപത്രിയുടെ 5 ഏക്കർ സ്ഥലത്ത് 2012ലാണ് കെട്ടിടനിർമാണം തുടങ്ങിയത്. ഇതിനായി കേന്ദ്രസർക്കാർ 20 കോടി രൂപ അനുവദിച്ചിരുന്നു.നിർമാണം പുരോഗമിക്കവേ, വീണ്ടും 10 കോടി കൂടി അനുവദിച്ചു. കെട്ടിടനിർമാണം ഏകദേശം പൂർത്തിയായെങ്കിലും ലാബിന്റെ നിർമാണത്തിലും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലും കാലതാമസം നേരിടുകയാണ്. ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ...
കാസർകോട്:ചന്ദ്രഗിരി ജംക‍്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കണ്ണു ചിമ്മിയതും കണ്ടെയ്നർ ലോറി വഴി തെറ്റി എത്തിയതും കാസർകോട് ടൗണിലെ ഗതാഗതം താറുമാറാക്കി. ഇതോടെ കുടുങ്ങിയത് നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും ആണ്. ഇന്നലെ 12 മണിയോടെയാണു തിരക്കേറിയ എംജി റോഡിലെ ചന്ദ്രഗിരി ജംക‍്ഷനിലെ ട്രാഫിക് സിഗ്നൽ തകരാറിലായത്.തുടർന്നു ഈ പാതയിൽ ഗതാഗതം സ്തംഭനം തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണു വാഹനങ്ങളുടെ പോക്കുവരവുകൾ നിയന്ത്രിച്ചത്. 4 ഭാഗങ്ങളിൽ നിന്നായി തലങ്ങും വിലങ്ങുമായി...
മേ​പ്പാ​ടി:ജോ​ലി​ക്കി​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട എ ​വി ​ടി എ​സ്‌​റ്റേ​റ്റ് ജീ​വ​ന​ക്കാ​രൻറെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്​​പ​രി​ഹാ​ര​ത്തു​ക​യും ആ​ശ്രി​ത​ന് ജോ​ലി​യും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി.എ​സ്‌​റ്റേ​റ്റി​ൽ പ്ലം​ബ​റാ​യി​രു​ന്ന സി മ​ണി 2016 ഏ​പ്രി​ൽ 20നാ​ണ് ജോ​ലി​ക്കി​ടെ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വം 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ രാ​ഷ്​​ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി.തു​ട​ർ​ന്ന് മ​ണി​യു​ടെ കു​ടും​ബ​ത്തി​ന് വ​നം​വ​കു​പ്പി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​റിൻറെ നാ​ല്​...
ഇരിട്ടി:മത്സരയോട്ടംമാത്രമല്ല ഇരിട്ടിയിലെ ബസ്സുകാർ വേണ്ടെന്നുവച്ചത്‌. കിട്ടുന്നതിൽ പാതി പങ്കുവയ്‌ക്കാനുമാണവരുടെ തീരുമാനം. നഷ്ടം സഹിച്ചും നിലനിൽപ്പിന്‌ പാടുപെടുന്ന സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കാനും ലാഭത്തിലൊരു വിഹിതം തീരെ കലക്‌ഷനില്ലാത്ത സഹപ്രവർത്തകർക്ക്‌ നൽകാനുമായി തലശേരി ഇരിട്ടി റൂട്ടിലെ ബസ്സുകാർ ചേർന്ന്‌ സൊസൈറ്റിതന്നെ രൂപീകരിച്ചു.മത്സരയോട്ടത്തിലൂടെ കത്തിപ്പോവുന്ന അധിക ഇന്ധനച്ചെലവ്‌ ഇനി വെണ്ടെന്നാണ്‌ ഇവരുടെ തീരുമാനം. നാട്ടുകാരുടെ പഴിയും ശാപവും പേറാനും ഇനി ഇവരെ കിട്ടില്ല. ഓടിക്കിട്ടുന്ന ലാഭത്തിലൊരു പങ്ക്‌ കൂട്ടാളികൾക്ക്‌ നൽകും....
മ​ട്ടാ​ഞ്ചേ​രി:കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ യുഡിഎ​ഫി​ന് തി​രി​ച്ച​ടി​യാ​യി കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി സിഎംപി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച കൗ​ൺ​സി​ല​ർ ഇടതിനൊപ്പം ചേർന്നു​. ന​ഗ​ര​സ​ഭ 22ാം ഡി​വി​ഷ​നി​ൽ​നി​ന്ന് (മു​ണ്ടം​വേ​ലി) വി​ജ​യി​ച്ച മേ​രി ക​ലി​സ്​​റ്റ പ്ര​കാ​ശ​നാ​ണ്​ ഇ​ട​തു​പ​ക്ഷ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തു​വ​ന്ന​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വും മു​ൻ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന കെജെ പ്ര​കാ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് എ​ൽഡിഎ​ഫി​നോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി തോ​പ്പും​പ​ടി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ച മേ​രി ക​ലി​സ്​​റ്റ​ക്ക് സിഎംപി പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ജ​യി​ച്ച ശേ​ഷം...
മുണ്ടൂർ:സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത 69ന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മുണ്ടൂർ നെഹ്‌റു മണ്ഡപത്തിൽ നടന്ന പ്രാദേശിക ഉദ്ഘാടനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി.മുരളി പെരുനെല്ലി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. എ സി മൊയ്തീൻ എംഎൽഎ, പി  ബാലചന്ദ്രൻ എംഎൽഎ എന്നിവർ ഓൺലൈനായി പങ്കെടുത്തു.മേയർ എം...
കാവുംമന്ദം:നഗരമധ്യത്തിലെ പൊതു കെട്ടിടം കാടു മൂടിയത് ഭീഷണിയാകുന്നു. മഹിളാ സമാജത്തിന്റെ ഉടമസ്ഥതയിൽ ഫ്ലോർ മിൽ ആയി പ്രവർത്തനം നടത്തിയ കെട്ടിടവും സ്ഥലവുമാണു കാടു മൂടി വൻ ഭീഷണിയാകുന്നത്. ഏതു നേരവും തകർന്നു വീഴുന്ന അവസ്ഥയിലുള്ള കെട്ടിടവും പരിസരത്ത് വൻ തോതിൽ കാട് വളർന്നതുമാണു പരിസരവാസികൾക്കു ദുരിതമാകുന്നത്.പാമ്പുകളും മറ്റ് ഇഴജന്തുക്കളും നിറഞ്ഞതോടെ ജനവാസ കേന്ദ്രമായ ഇവിടെ കുട്ടികൾ അടക്കമുള്ളവർ ഭീഷണി നേരിടുകയാണ്.ഇതിനു സമീപത്തു തന്നെ അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മഹിളാ...
കോ​ഴി​ക്കോ​ട്​:മി​ഠാ​യി​തെ​രു​വി​നെ കു​റി​ച്ചു​ള്ള എ​ല്ലാ മ​തി​പ്പും ത​ക​രാ​ൻ ഇ​വി​ട​ത്തെ ശു​ചി​മു​റി​യി​ൽ ക​യ​റി​യാ​ൽ മ​തി. ടൂ​റി​സ-​പൈ​തൃ​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​വി​ടെ ന​വീ​ക​രി​ച്ച​പ്പോ​ൾ അ​തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ ശു​ചി​മു​റി​യി​ലൊ​ന്ന് കയ​റി പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രു​ന്നു, എ​ത്ര മേ​ൽ പ​രി​താ​പ​ക​ര​മാ​ണ്​ ഇ​തി​നു​ള്ളി​ലെ സ്​​ഥി​തി​യെ​ന്ന്.ടൈ​ൽ​സ്​ ക​ണ്ടു​പി​ടി​ച്ച കാ​ല​ത്തു​ള്ള​താ​ണ്. തേ​ഞ്ഞു തീ​രാ​ൻ ഇ​നി ഒ​ന്നു​മി​ല്ല. സാ​നി​റ്റ​റി വെ​യ​റു​ക​ളും ത​ഥൈ​വ. ടാ​ങ്ക്​ ഇ​ട​ക്കി​ടെ ചോരും. പു​രു​ഷ​ന്മാ​ർ​ക്ക്​ നാ​ലും സ്​​ത്രീ​ക​ൾ​ക്ക്​ ര​ണ്ടും ശൗചാലയങ്ങളാണുള്ള​ത്. ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്ക്​ ഒ​രു പ​രി​ഗ​ണ​ന​യു​മി​ല്ല.ആ​യി​ര​ങ്ങ​ൾ വ​ന്നു​പോ​കു​ന്ന കോ​ഴി​ക്കോ​​ട്ടെ ഏ​റ്റ​വും...
തൃശൂർ:വിവിധ കാരണങ്ങളാൽ ആധാർ എടുക്കാനാവാത്ത റേഷൻ ഗുണഭോക്താക്കൾക്ക്​ പ്രത്യേക പരിഗണന. റേഷൻ കാർഡിൽ ഇവരുടെ ആധാർ ബന്ധിപ്പിക്കണമെന്ന മാനദണ്ഡം സർക്കാർ ഒഴിവാക്കി. കിടപ്പ്​ രോഗികൾ, ഭിന്നശേഷിക്കാർ, മനോവൈകല്യമുള്ളവർ, ബയോമെട്രിക്​ രേഖകൾ തെളിയാത്തവർ, ഓട്ടിസം ബാധിച്ചവർ, ഉൾവനങ്ങളിൽ താമസിക്കുന്നവർ അടക്കമുള്ളവർക്ക്​ ആനുകൂല്യം ലഭ്യമാവും.ആധാർ എടുക്കാൻ സാധിക്കാത്തവർ അംഗങ്ങളായ റേഷൻ കാർഡിലെ ഇതര സേവനങ്ങൾക്ക്​ തടസ്സമുണ്ടാകുന്ന സാഹചര്യം ഇതോടെ ഇല്ലാതാവും. നിലവിൽ പേര്​ തിരുത്തലും വെട്ടലുമല്ലാതെ മറ്റു സേവനങ്ങളൊന്നും ലഭിക്കാത്ത സാഹചര്യമാണ്​....
തൃശൂർ: ചിമ്മിനി ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നു. ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിൻ്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നത്. 10 മണിക്ക് ശേഷം 5 സെൻറീമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് ജലം ഒഴുക്കി വിടുകയാണ്.കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും  കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ...