29 C
Kochi
Monday, August 2, 2021

Daily Archives: 5th May 2021

ജറുസലേം:അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനായതോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നില പരുങ്ങലില്‍. ഇതോടെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മറ്റു കക്ഷികള്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ലഭിച്ചിരിക്കുകയാണ്.മാര്‍ച്ച് 23ന് നടന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം നേടാന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയ്ക്കായിരുന്നില്ല. തുടര്‍ന്ന് ആകെയുള്ള 120 സീറ്റില്‍ 61 സീറ്റുകള്‍ നേടിയ ലികുഡ് പാര്‍ട്ടിയ്ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവസരം നല്‍കുകയും 28...
തിരുവനന്തപുരം:മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാടെന്ന് അനുശോചന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു....
പത്തനംതിട്ട:പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയായ ബാബുക്കുട്ടനെ പൊലീസ് പിടികൂടി. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടിലെ കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായിട്ടാണ് ഇയാള്‍ എത്തിയത്. എന്നാല്‍ ഇയാളെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ തയ്യാറായില്ല.മാസ്‌കും കൂളിങ് ഗ്ലാസും ധരിച്ച ഇയാള്‍ കാട്ടിലൂടെ സഞ്ചരിച്ച് പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടില്‍ എത്തുകയായിരുന്നു. നാട്ടുകാര്‍ സംശയം തോന്നി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് മഫ്തിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച...
കൊൽക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചായായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം സ്വന്തമാക്കിയിരുന്നു. രാജ്ഭവനില്‍ 10:45 നാണ് സത്യപ്രതിജ്ഞ.ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത ബാനര്‍ജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മമത മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരോക്കെ എന്നകാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനം...
ലഖ്‌നൗ:യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. അതേസമയം, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച വിജയമാണ് കാഴ്ചവെച്ചത്.24 സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. മായാവതിയുടെ ബഹുജന്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മധുരയിലെ 33 സീറ്റുകളില്‍ എട്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഗൊരഖ്പൂരില്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് മേയ് 15 ഓടെ കൊവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. ഒരാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ പരിഗണിക്കുന്നു. അഞ്ചുദിവസത്തിനിടെ 248 പേര്‍ മരിച്ചു. എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലെത്തി.രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്ക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികില്‍സ ആവശ്യമുളള...
ന്യൂഡൽഹി:രാജ്യത്തെ ഭൂരിപക്ഷം ജില്ലകളിലും 10 ശതമാനം ജനങ്ങൾക്ക്​ പോലും വാക്​സിൻ നൽകിയില്ലെന്ന കണക്കുകൾ പുറത്ത്​. കൊവിൻ പോർട്ടലിലെ ഡാറ്റയെ അടിസ്ഥാനമാക്കി ഇന്ത്യ ടുഡേയാണ്​ കണക്കുകൾ പുറത്ത്​ വിട്ടത്​. കൊവിഡി​നെ പിടിച്ചുകെട്ടാനുള്ള ഏക പോംവഴി വാക്​സിൻ മാത്രമാണെന്നിരിക്കെയാണ്​ വാക്​സിനേഷനിലെ ഇന്ത്യയുടെ മെല്ലെപ്പോക്ക്​.രാജ്യത്ത്​ 726 ജില്ലകളിൽ 37 എണ്ണത്തിൽ മാത്രമാണ്​ 20 ശതമാനത്തിന്​ മുകളിൽ ജനങ്ങൾക്ക്​ വാക്​സിനേഷൻ നടത്തിയത്​. പുതുച്ചേരിയി​ലെ മാഹിയും ഗുജറാത്തിലെ ജാംനഗറുമാണ്​ വാക്​സിനേഷനിൽ മുന്നിലെത്തിയ ജില്ലകൾ. രാജ്യത്തെ 58...
തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷിചര്‍ച്ചകള്‍ നാളെ തുടങ്ങും. തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. 22–ആം തീയതിക്കകം സത്യപ്രതിജ്ഞ നടത്താനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.കൊവിഡ് വ്യാപനം മൂലം പാര്‍ട്ടി കമ്മിറ്റികള്‍ ചേരാനാകാത്തതാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിപിഎമ്മിന്‍റെ മന്ത്രിമാരെ തീരുമാനിക്കുന്നത് സംസ്ഥാനസമിതിയും സിപിഐയുടെത് സംസ്ഥാന കൗണ്‍സിലുമാണ്. സിപിഎം സംസ്ഥാന സമിതിയില്‍ എട്ട് ക്ഷണിതാക്കളുള്‍പ്പടെ 97 അംഗങ്ങളുണ്ട്. സിപിഐ കൗണ്‍സിലിലും എണ്‍പതിലേറെ...
ന്യൂഡൽഹി:ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഹൈക്കോടതി. കേന്ദ്രസർക്കാർ ദന്തഗോപുരത്തിൽ കഴിയുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഒട്ടകപക്ഷിയെ പോലെ തലയൊളിപ്പിച്ച് നില്‍ക്കുകയാണ് കേന്ദ്രമെന്നും കോടതി വിമര്‍ശിച്ചു.കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,02,82,833 ഉം മരണം 222408 ഉം ആയി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ട് മുന്‍പിലുള്ള അമേരിക്കയേക്കാള്‍ വളരെ വേഗത്തിലാണ് രണ്ടാം തരംഗത്തിലെ വ്യാപനം. ഇന്നലെ രാജ്യത്ത് രോഗം...
ന്യൂഡൽഹി:കേരള നിയമസഭ തിരഞ്ഞെടുപ്പിലെ വൻതോൽവിയുടെ പശ്ചാത്തലത്തിൽ എൻഡിഎ വിടാൻ ബിഡിജെഎസ് ഒരുങ്ങുന്നു. എൻഡിഎ കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കും. അതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി ബിഡിജെഎസ് വൃത്തങ്ങൾ പറഞ്ഞു.ഇന്ന് കൊല്ലത്തു നടക്കുന്ന സംസ്ഥാന കൗൺസിലിൽ തീരുമാനമുണ്ടായേക്കും. ഇടതു മുന്നണിയിൽ പ്രവേശനം തേടാൻ സാധ്യതയുണ്ടെന്നറിയുന്നു. ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാൻ നേതൃത്വം വിസമ്മതിച്ചു.ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുള്ള നിരന്തര അവഗണനയാണ് അകൽച്ചയ്ക്കു മുഖ്യ കാരണമെന്ന് ബിഡിജെഎസ് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പിൽ ബിഡിജെഎസ്...