Thu. Mar 28th, 2024
ജറുസലേം:

അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനായതോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നില പരുങ്ങലില്‍. ഇതോടെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മറ്റു കക്ഷികള്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ലഭിച്ചിരിക്കുകയാണ്.

മാര്‍ച്ച് 23ന് നടന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം നേടാന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയ്ക്കായിരുന്നില്ല. തുടര്‍ന്ന് ആകെയുള്ള 120 സീറ്റില്‍ 61 സീറ്റുകള്‍ നേടിയ ലികുഡ് പാര്‍ട്ടിയ്ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവസരം നല്‍കുകയും 28 ദിവസത്തിനുള്ളില്‍ കേവല ഭൂരിപക്ഷം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

സമയപരിധി അവസാനിച്ചിട്ടും ഭൂരിപക്ഷം കണ്ടെത്താനായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് നെതന്യാഹു ഔദ്യോഗികമായി അറിയിച്ചതായി ഇസ്രാഈല്‍ പ്രസിഡന്റ് റൂവേന്‍ റിവ്‌ലിന്‍ അറിയിച്ചു. 1996 – 1999 വരെയും പിന്നീട് 2009 മുതലും ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്ന നെതന്യാഹു രണ്ട് വര്‍ഷത്തിനുള്ളില്‍ നേരിടുന്ന നാലാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്.

By Divya