Daily Archives: 11th November 2020
ഡല്‍ഹി:
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ലഭിച്ച വിജയം കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ സര്‍ക്കാരിനുള്ള അംഗീകാരമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരിക്കിടയിലും തിരഞ്ഞെടുപ്പ് ജനം ആഘോഷമാക്കി. ഇതിന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പിലേതടക്കം തിരഞ്ഞെടുപ്പുകളില്‍ വിജയമാഘോഷിക്കാന്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പുകള്‍ സമാധാനപരമായി നടക്കുന്ന കാലം യാഥാര്‍ത്ഥ്യമായി. ബൂത്ത് പിടിക്കലും റീ പോളിംഗും പഴങ്കഥയായി. കാട്ടുഭരണം തള്ളിയ ജനം ജനാധിപത്യത്തിന്റെ വികസനത്തിനായി വോട്ട് ചെയ്തു.
കോവിഡിനെതിരായ പോരാട്ടം...
റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ്, മാധ്യമ സ്വാതന്ത്ര്യവും സര്‍ക്കാരിന്റെ പ്രതികാരനടപടിയും സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അര്‍ണാബിന്റെ അറസ്റ്റിനെ അപലപിച്ചവരില്ത്തന്നെ പലരും അദ്ദേഹത്തിന്റെ പ്രതിലോമരാഷ്ട്രീയത്തോടും മാധ്യമ ആക്റ്റിവിസത്തോടും യോജിക്കുന്നവരായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വാഴ്ത്തുപാട്ടുകാര്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലനും ഫാഷിസത്തിന്റെ ഇരയുമായി അദ്ദേഹത്തെ ചിത്രീകരിച്ചിരുന്നു.ഭരണകൂടഭീകരതയ്ക്കിരയായി പുറംലോകം കാണാതെ തടങ്കലിലാക്കപ്പെട്ട ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനോടായിരുന്നു അര്‍ണാബിനെ അവരില്‍ ചിലര്‍ താരതമ്യപ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ് സഞ്ജീവ് ഭട്ടിന്റെ...
ബംഗളുരു:
കള്ളപ്പണം വെളുപ്പില്‍ക്കേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി റിമാന്‍ഡില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ചുമത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാക്കി. ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡിയുടെ വാദം അംഗീകരിച്ച ബംഗളുരു 34 അഡിഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ 18നു പരിഗണിക്കും.കസ്റ്റഡി കാലാവധി അവസാനിച്ച ബുധനാഴ്ച പകല്‍ 11.30ന് ബിനീഷിനെ കോടതിയില്‍ ഹാജരാക്കി. ജാമ്യഹര്‍ജി...
ന്യൂഡല്‍ഹി:റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപ കെട്ടിവെക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അര്‍ണബിനെ ഉടന്‍ ജയില്‍ മോചിതനാക്കാനും നിര്‍ദേശം ഉണ്ട്. കേസിലെ മറ്റ് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. അര്‍ണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹെെക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു....
തിരുവനന്തപുരം:
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കില്ലെന്ന പിണറായി വിജയന്റെ ആവര്‍ത്തിച്ചുള്ള കള്ളം സ്വപ്നയുടെ മൊഴി സംബന്ധിച്ച ഇഡി വെളിപ്പെടുത്തലോടെ പൊളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ട് രക്ഷപെടാന്‍ പാര്‍ട്ടിയെ ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി. ഇനിയൊരു നിമിഷം പോലും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ പിണറായിക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നത് അധോലോകപ്രവര്ത്തനമാണ്. കള്ളക്കടത്തുകാര്‍ക്ക് താങ്ങും തണലുമാകുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നത് കള്ളപ്പണഇടപാടും അഴിമതിയുമാണ്. പൊതുജനവിശ്വാസം...
ന്യൂഡല്‍ഹി:റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ലെന്ന് സുപ്രീം കോടതി. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ജാമ്യം നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇവിടെ മേൽക്കോടതിയുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഓര്‍മ്മിപ്പിച്ചു.ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് ഗോസ്വാമി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസിന്റെ പരാമര്‍ശം. അര്‍ണബിന് ജാമ്യം നിഷേധിച്ചത ഹെെക്കോടതിയെ രൂക്ഷമായാണ് സുപ്രീംകോടതി...
പട്ന:ബിഹാറിലെ എന്‍ഡിഎയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഴുവന്‍ ക്രെഡിറ്റും നല്കി എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് എന്‍ഡിഎ വിട്ട ചിരാഗ് ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തിലും അദ്ദേഹത്തെ അവഗണിച്ചു.''പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് ബിഹാര്‍ ജനത വിശ്വാസമര്‍പ്പിച്ചത്. ബിജെപിയോടുള്ള ജനങ്ങളുടെ പ്രതിപത്തി ഈ മാറ്റത്തില്‍ വ്യക്തമായിരിക്കുന്നു. ഇത് പ്രധാനമന്ത്രി മോദിജിയുടെ വിജയമാണ്'' എന്ന് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നതില്‍ കൃത്യമായി നിതീഷിനെതിരേയുള്ള ഒളിയമ്പുണ്ട്.https://twitter.com/iChiragPaswan/status/1326232228490178563?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1326232228490178563%7Ctwgr%5Eshare_3&ref_url=https%3A%2F%2Fzeenews.india.com%2Fhindi%2Findia%2Fbihar-election-chirag-paswan-praises-pm-modi-over-bjp-performance-in-assembly-polls%2F783693ഇത്തവണ 121 സീറ്റില്‍ മത്സരിച്ച ബിജെപി...
കൊച്ചി:
ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ പ്രതിരോധത്തിന് യാക്കോബായ സഭ. പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് പള്ളി വികാരി. പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സാധ്യതയെത്തുടര്‍ന്ന് വിശ്വാസികള്‍ രാത്രി മുതല്‍ പള്ളിയിലേക്കെത്തിയിരുന്നു.പള്ളി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ വിശ്വാസികള്‍ തടയുമെന്നു പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ പറഞ്ഞു. പതിനായിരം കുടുംബങ്ങളടങ്ങിയ ഇടവകാംഗങ്ങളും പൊതു സമൂഹവും തങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. മറ്റു...
ഡൽഹി:
അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്സിന് രാജ്യത്ത് വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വാക്സിന് പരീക്ഷണം തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ വിജയകരമായിരുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരുന്ന് ഇന്ത്യൻ വിപണയിൽ എത്തിക്കാൻ കേന്ദ്രം ശ്രമം ആരംഭിച്ചത്.നേരത്തെ വിജയം കണ്ട റഷ്യന്‍ വാക്സിന് സ്പുട്നിക് ഇന്ത്യയില്‍ വിതരണത്തിന് പങ്കാളിയെ കണ്ടെത്തിയിരുന്നു. മരുന്ന് വിതരണത്തിനായി രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും ഫൈസര്‍ ഇന്ത്യയിലെ...
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി. ആദ്യാമായാണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയില്‍ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ശിവശങ്കറിനെതിരെയും നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ശിവശങ്കറിന്റെ 'ടീം' അറിഞ്ഞാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഈ 'ടീം' ഉള്ളതെന്നും ഇഡി അപേക്ഷയില്‍ പറയുന്നു. ശിവശങ്കറിന് എല്ലാമറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴിനല്‍കിയിരുന്നതായും ഇഡി വ്യക്തമാക്കി.നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ്...