Daily Archives: 4th November 2020
കോഴിക്കോട്:
വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചു കൊന്ന മാവോവവാദി വേല്‍മുരുഗന്റെ മരണം ആസൂത്രിതമെന്ന് സഹോദരന് മുരുഗന്. വ്യാജ ഏറ്റമുട്ടലാണെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് നാളെത്തന്നെ മധുര ഹൈക്കോടതിയെ സമീപിക്കും. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വേല്‍മുരുഗന്റെ മൃതദേഹം കണ്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരുഗന്.വളരെ അടുത്തു നിന്ന് വെടിയുതിര്‍ത്തതാണെന്ന് സംശയിക്കാവുന്ന തരത്തിലാണ് ശരീരത്തിലെ വെടിയുണ്ടയുടെ പാടുകളെന്ന് മുരുഗന് പറഞ്ഞു. കൈയിലും നെഞ്ചിലും വയറ്റിലും നിറയെ പരുക്കുപറ്റിയിട്ടുണ്ട്.വേല്‍മുരുഗന്റെ ശരീരം മുഴുവനായി...
തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 28 മരണങ്ങള് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 8206 പേര് രോഗമുക്തി നേടി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,72,951 ആയി. ചികിത്സയിലുള്ളവരുടെ 84,995 എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്, 24 പ്രദേശങ്ങളെ ഒഴിവാക്കിഎറണാകുളം 1197, തൃശൂര്‍...
ഇന്നത്തെ പ്രധാന വാർത്തകൾവിജയാഘോഷങ്ങൾക്ക് ആഹ്വാനം നൽകി ട്രംപ്; ഇലക്ടറൽ വോട്ടിൽ ബൈഡൻ മുന്നിൽ
ഇന്ന് 8000 കടന്ന് കൊവിഡ് രോഗികൾ; 28 മരണം
വേല്‍മുരുഗന്റെ മരണം വ്യാജ ഏറ്റുമുട്ടലിൽhttps://www.youtube.com/watch?v=cAjnOo_lTHIകൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കുമായി വോക്ക് മലയാളം ലൈക്കും ഫോളോയും ചെയ്യുക.
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്സ് ഡയറക്റ്ററേറ്റിന്റെ നോട്ടിസ്. വെള്ളിയാഴ്ച ഇ ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് രവീന്ദ്രന്.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐടി വകുപ്പിലെ നിയമനങ്ങളില്‍ രവീന്ദ്രന് ഇടപെട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ നോട്ടിസയച്ചിരിക്കുന്നത്. ഐടി വകുപ്പിലെ പദ്ധതികളില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് ചോദ്യം...
ഡല്‍ഹി:റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരേ എഡിറ്റേഴ്സ് ഗില്‍ഡ്. അറസ്റ്റ് ഞെട്ടിപ്പിക്കുന്നതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.സംഭവത്തെ ശക്തമായി അപലപിക്കുന്നു. മാധ്യമ വിമര്‍ശനങ്ങളെ നേരിടാന്‍ സംസ്ഥാനത്തിന്റെ അധികാരം പ്രയോഗിക്കരുത്. അര്‍ണാബിനോട് പോലിസ് മാന്യമായ രീതിയിലാണ് പെരുമാറുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു.മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി നിലകൊള്ളുന്ന എഡിറ്റേഴസ് ഗില്‍ഡ് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണങ്ങളെ അധികാരികളുടെ മുന്‍പിലെത്തിക്കുന്ന ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.അറസ്റ്റിനെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന, ഇന്ത്യന്‍...
മുംബെെ:റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബെെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അര്‍ണബിന്റെ വീടിനുള്ളിലേക്ക് കടന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിരവധി തവണ പൊലീസ് വാനിലേക്ക് കയറാനും സഹകരിക്കാനും ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് അത് വിസമ്മതിക്കുകായിരുന്നു. തുടര്‍ന്ന് മറ്റ് വഴികളില്ലാതായപ്പോഴാണ് സോഫയിലിരിക്കുന്ന അര്‍ണബിനെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.ക്രൂരമായി അര്‍ണബിനെ മര്‍ദ്ദിച്ചതായി ബന്ധുക്കളും റിപ്പബ്ലിക് ടിവിയും ആരോപിച്ചിരുന്നു. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബും രാവിലെ ആരോപിച്ചിരുന്നു. എന്നാല്‍,...
ഇസ്താംബൂള്‍:ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഹാട്രിക്ക് വിജയം ലക്ഷ്യം വെച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുന്നത്. ബാഴ്സലോണയും ചെല്‍സിയും യുവന്റസുമെല്ലാം ഇന്ന് കളിക്കളത്തിലുണ്ട്. ഇസ്താംബൂള്‍ ബസക്സെഹിറാണ് യുണൈറ്റഡിന്റെ എതിരാളികള്‍. രാത്രി 11.30 നാണ് മത്സരം.തുടർച്ചയായി രണ്ടു മത്സരം ജയിച്ച് ഗ്രൂപ് 'ജി'യിൽ ലീഡുറപ്പിച്ച ബാഴ്സലോണക്ക് ഡൈനാമോ കിയവാണ് എതിരാളി. യുവൻറസ് ഹംഗേറിയൻ ക്ലബ് ഫെറൻവാറോസിനെ നേരിടും. കൊവിഡ് മുക്തനായി തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിലുള്ളത് യുവന്റസിന് കരുത്താകും. കഴിഞ്ഞയാഴ്ച...
പത്തനംതിട്ട:വയനാട്ടില്‍ മാവോയിസ്റ്റ് പ്രവര്ത്തകന് വേല്മുരുകന് കൊല്ലപ്പെട്ടത് ഭരണകൂടഭീകരതയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദിവാസിമേഖലയിലെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും കുടുംബത്തിലേക്ക് അന്വേഷണം എത്തിയതു കൊണ്ടാണ് പിണറായി വിജയന് സിബിഐയെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.അല്ലെങ്കില്‍പ്പിന്നെ മുഖ്യമന്ത്രി എന്തിനു ഭയക്കണം. എല്ലാ കേസുകളുടെയും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തും. ആത്മാഭിമാനം ഉണ്ടെങ്കില്‍ പിണറായി വിജയന് രാജി വെക്കട്ടെ. ധാര്‍മികതയുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി...
ഷാർജ:ഐപിഎല്‍ വനിതാ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് മുതൽ തുടക്കം. ആദ്യ മത്സരത്തിൽ ഹര്‍മന്‍പ്രീത് നയിക്കുന്ന സൂപ്പര്‍നോവാസ് മിതാലി രാജ് നയിക്കുന്ന വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 കളിക്കാര്‍ വിവിധ ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. ആകെ നാല് മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ഫൈനല്‍ മത്സരം നവംബര്‍ 9 ന് നടക്കും.
തിരുവനന്തപുരം:സിബിഐ അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അന്വേഷണ ഏജൻസികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.സംസ്ഥാന സർക്കാർ എന്തോ മറച്ചുവയ്ക്കുന്നു. ഗുരുതരമായ അഴിമതി ചെയ്തുവെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അന്വേഷണ ഏജൻസികളെ തടയുന്നത്. മുഖ്യമന്ത്രിക്ക് കേന്ദ്ര അന്വേഷണ സംഘങ്ങളെ ഭയമാണ്. മടിയിൽ കനമുള്ളതുകൊണ്ടാണോ സിബിഐയെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.അതേസമയം, പാർട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടിലെ റെയ്ഡ് സിപിഎം ജീർണതയുടെ ഫലമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി....