Daily Archives: 3rd November 2020
തിരുവനന്തപുരം:പൊതുവേദിയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലിസ് കേസെടുത്തു. സോളാര്‍ കേസ് പരാതിക്കാരി നല്കിയ പരാതിയില്‍ തിരുവനന്തപുരം വനിതാപോലിസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു, വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.പരാതിക്കാരി ഡിജിപിക്കു നല്കിയ പരാതി, അദ്ദേഹം സിറ്റി പോലിസ് കമ്മിഷണര്‍ക്കു കൈമാറുകയായിരുന്നു. ഈ പ്രശ്നത്തില്‍ മുല്ലപ്പള്ളിക്കെതിരേ വനിതാകമ്മിഷന് സ്വമേധയാ കേസെടുത്തിരുന്നു.സോളാര്‍ കേസിലെ പരാതിക്കാരിയെ അഭിസാരികയെന്നു വിശേഷിപ്പിച്ചതും ബലാത്സംഗത്തിനിരയായ സ്ത്രീ...
കല്‍പ്പറ്റ:വയനാട്, ബാണാസുര വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് മധുര, തേനി സ്വദേശി വേല്‍മുരുഗനാണെന്ന് വ്യക്തമായി. തമിഴ്നാട് ക്യു ബ്രാഞ്ച് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൃതദേഹം സബ് കളക്റ്ററുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തീകരിച്ചു. വെടിയേറ്റ് നിലത്തു മരിച്ചു കിടക്കുന്ന നിലയിലാണ് വേല്‍മുരുഗനെ കണ്ടെത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.പോലിസിനെതിരേ വെടിയുതിര്‍ത്ത മാവോയിസ്റ്റ് സംഘത്തിനെതിരേ പ്രത്യാക്രമണം നടത്തിയപ്പോഴാണ് മരണം സംഭവിച്ചതെന്ന് പോലിസ് അറിയിച്ചു. അഞ്ചോളം വരുന്ന യുണിഫോധാരികള് പൊലിസ് സംഘത്തിനു നേരേ വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.ചൊവ്വാഴ്ച...
തിരുവനന്തപുരം:
ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2019ലെ ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും സംവിധായകന് ഹരികുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, നടി വിധുബാല, സാംസ്കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയുടേതാണ് തീരുമാനം. സാംസ്കാരികമന്ത്രി എ കെ ബാലനാണ് അവാര്‍ഡ് വിവരം അറിയിച്ചത്.മലയാളത്തിന്റെ മിഴിവാര്‍ന്ന നിരവധി ചലച്ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച...
അമേരിക്കയുടെ 46-ാം പ്രസിഡന്റ് ആരായിരിക്കുമെന്നറിയാനുള്ള ജിജ്ഞാസ വർധിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും തമ്മിൽ നടക്കുന്ന തീപ്പൊരി പോരാട്ടത്തിന്റെ ഫലസൂചനകൾ നാളെ മുതൽ വന്നുതുടങ്ങും. അമേരിക്ക ആർക്ക് വഴങ്ങുമെന്നത് പൂർണമായും പ്രവചിക്കാൻ കഴിയില്ലെങ്കിലും ഇതുവരെ പുറത്തുവന്ന സർവേ ഫലങ്ങളെല്ലാം ബൈഡനെയാണ് പിന്തുണയ്ക്കുന്നത്. ന്യൂയോർക്ക് ടൈംസും സിയന്ന കോളെജും സംയുക്തമായി നടത്തിയ പോളിൽ നാല് നിർണായക സ്വിങ്...
വയനാട് ബാണാസുര മലയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തോടെ സംസ്ഥാനത്ത് മാവോയിസ്റ്റ് വേട്ടയും വ്യാജ ഏറ്റുമുട്ടലുകളും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. വയനാട്ടിലെ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ വാളാരം കുന്നില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് പോലിസിന്റെ സായുധസേന, തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റെന്നു സംശയിക്കപ്പെടുന്ന 35 കാരന് കൊല്ലപ്പെട്ടത്.പത്തോളം വ്യാജഏറ്റുമുട്ടലുകള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിക്കുന്നത്. ഏതായാലും പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാലു വര്‍ഷത്തിനിടെ ഏഴു...
കൊച്ചി:14-ാം വയസ്സില്‍ താന്‍ ലെെംഗികമായി ഉപദ്രവിക്കപ്പെട്ടകാര്യം ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ വിഷാദ രോഗത്തിന് അടിമയാണെന്നും നാല് വർഷത്തോളം അതിന് ചികിത്സതേടിയിരുന്നുവെന്നും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഇറ ഖാന് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, അതിനുള്ള കാരണത്തെ കുറിച്ച് അന്ന് വ്യക്തമാക്കത്ത ഇറ ഇന്നലെയായിരുന്നു താന്‍ നേരിട്ട ലെെംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇത് മുഖ്യധാര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വാര്‍ത്തയാവുകയും...
വയനാട്:വയനാട്ടില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വൈത്തിരിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി പി ജലീലിന്റെ സഹോദരന് സിപി റഷീദ്.തന്റെ സഹോദരന്റെ കൊലപാതകത്തിന് സമാനമായ സംഭവം തന്നെയാണ് ഇന്ന് വയനാട്ടിൽ ഉണ്ടായിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് കൂടിയായ സിപി റഷീദ് ആരോപിച്ചു.രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തില്‍ മാവോവാദികളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രമാണ് സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നതെന്ന് സി പി റഷീദ് പറഞ്ഞു. വാളയാര്‍ സംഭവം...
ലോകം അമേരിക്കയിലേക്ക് ഉറ്റു നോക്കുകയാണ്. അമേരിക്കയുടെ ഭരണ നായകനെ തിരഞ്ഞെടുക്കാൻ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരുമോ അതോ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ജോ ബൈഡന് വിജയം നേടുമോ എന്നതാണ് ചോദ്യം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് പെന്‍സിനെ നേരിടുന്നത് ഡെമോക്രാറ്റുകളുടെ പ്രതിനിധി കമല ഹാരിസാണ്. ഔദ്യോഗികമായി നവംബർ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ ഇവിടെ...
കൊല്ലം:വയനാട്ടില്‍ യുവാവ് തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റു മരിച്ച സംഭവം വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ലാത്തികൊണ്ടും തോക്കു കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ഏറ്റുമുട്ടലിനെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം പത്തോളം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമുണ്ടായ എല്ലാ ഏറ്റുമുട്ടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ആന്ധ്രയിലോ ഛത്തീസ്ഗഡിലോ ഉള്ളതു പോലുള്ള തീവ്രവാദ ഗ്രൂപ്പുകളല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്, കുറേ പട്ടിണിപ്പാവങ്ങളാണ്....
വയനാട്:വയനാട് ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. കേരള പൊലീസിൻ്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറ മീൻമുട്ടി വാളരം കുന്നില്‍ ഇന്ന് രാവിലയോടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.35 വയസ്സ് തോന്നിക്കുന്നയാളാണ് പൊലീസ് വെടിവെയ്പ്പില്‍ മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. മലയാളിയല്ലെന്നാണ്...