Daily Archives: 13th November 2020
കൊച്ചി:കോര്പ്പറേഷന് സിറ്റിംഗ് മേയര്‍ സൗമിനി ജെയിനെ ഒഴിവാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. മത്സരിക്കാനില്ലെന്ന് താത്പര്യമറിയിച്ചതിനെത്തുടര്‍ന്നാണ് സൗമിനിയെ പരിഗണിക്കാതിരുന്നതെന്ന് പാര്‍ട്ടി വിശദീകരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പാണ് കാരണമെന്ന് ആരോപണമുണ്ട്.മുന്‍പ് പല തവണ ഹൈബി ഈഡന് എംപിയുമായുള്ള മേയറുടെ അഭിപ്രായഭിന്നത മറനീക്കിയിരുന്നു. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ വേണ്ടി മാറി നിന്നതാണെന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്.കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ ജിസിഡിഎ ചെയര്മാന് എന്‍ വേണുഗോപാല്‍,...
തിരുവനന്തപുരം:
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ രാജി പിടിച്ചു നില്‍ക്കാനുള്ള വിഫലശ്രമം നടത്തി ഗതികെട്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണത്തിന്റെ ദിശ മനസിലാക്കിയാണ് കോടിയേരിയെ മാറ്റിയത്.കോടിയേരിയുടെ പിന്മാറ്റം സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ അന്ത്യത്തിന്റെ തുടക്കമാണ്. ഇത് രാജിയാണോ അവധിയാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അന്വേഷണം വഴിതെറ്റിക്കാന്‍ സിപിഎമ്മും ബിജെപിയും യോഗം ചേര്‍ന്നതായി മുല്ലപ്പള്ളി ആരോപിച്ചു. കോടിയേരിയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണം.സ്വര്‍ണക്കടത്തു കേസില്‍...
തിരുവനന്തപുരം:
കൊവിഡ് മൂലം സ്കൂളുകള്‍ തുറക്കുന്നില്ലെങ്കിലും കുട്ടികള്‍ 'മിസ്' ചെയ്യുന്ന ബ്ലാക്ക് ബോര്‍ഡും ബെഞ്ചുമെല്ലാം നാട്ടില്‍ ചുവരെഴുത്തുകളിലൂടെ അവര്‍ക്ക് കാണാം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ചിഹ്നങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവ കൂടി ഉള്‍പ്പെട്ടതിനാലാണിത്.മുന്‍ കാല പഠനോപകരണങ്ങളായ സ്ലേറ്റു മുതല്‍ മഷിക്കുപ്പിയും പേനയും ഇപ്പോള്‍ ഓണ്‍ ലൈന്‍ ക്ലാസിലുപയോഗിക്കുന്ന ലാപ് ടോപ്പും മൊബൈല്‍ ഫോണും വരെ. പോരാത്തതിന് കളിമൈതാനങ്ങളെ സ്മരിപ്പിക്കുന്ന പട്ടം, കാരംസ് ബോര്‍ഡ്, ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക്കം പന്തുമടക്കമുള്ള കളിയുപകരണങ്ങളും...
ശ്രീനഗർ:നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കശ്മീരിൽ പാക് നടത്തിയ ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങൾ എഎൻഐ പുറത്തുവിട്ടു.https://twitter.com/ANI/status/1327209538441728000ഇതിന് പിന്നാലെ മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിന് മുകളിലുള്ള ബങ്കറുകൾ ഇന്ത്യൻ സൈന്യം തകർത്തു. പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകളും തകര്‍ത്തിട്ടുണ്ട്. തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്ത വീഡിയോ ചുവടെ:https://twitter.com/ANI/status/1327219841116192768?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1327219841116192768%7Ctwgr%5E&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fpakistani-soldiers-killed-in-retaliatory-fire-terror-launchpads-army-bunkers-destroyed-1.5205186
കോഴിക്കോട്:ജില്ലാപഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം 15ഉം ജനതാദള്‍ നാലും സിപിഐ മൂന്നും സീറ്റുകളിലാണ് മത്സരിക്കുക. എന്‍സിപി, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് ലഭിക്കും. നരിക്കുനി, ഓമശ്ശേരി, ഡിവിഷനുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും.കഴിഞ്ഞ തവണ യുഡിഎഫിനൊപ്പമുണ്ടായിരുന്ന ജനതാദളും കേരള കോണ്‍ഗ്രസ് എമ്മും ഇത്തവണ എല്‍ഡിഎഫിനൊപ്പമായ സാഹചര്യത്തില്‍ അവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. അരിക്കുളം, പയ്യോളി, അഴിയൂര്‍, കട്ടിപ്പാറ എന്നിവിടങ്ങളില്‍ ജനതാദളിനും കോടഞ്ചേരി കേരള...
ഇന്നത്തെ പ്രധാനവാർത്തകൾ:കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുസിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ചികിത്സാ ആവശ്യത്തിനായി തന്നെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി തരണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. വിവാദങ്ങള്‍ക്കിടെയാണ് ഈ സ്ഥാനമൊഴിയല്‍ എന്നതും ഏറെ നിര്‍ണായകമാണ്.കോടിയേരി പടിയിറങ്ങിയത് അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾസംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 5,804 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളും ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു....
ചെന്നെെ:ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസിന്റെ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിൻ്റെ 'സിംപ്ലി ഫ്ലൈ' എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായിക സുധ കൊങ്ങര ഒരുക്കിയ ചിത്രമാണിത്. ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ നടൻ സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച...
കൊച്ചി:
55 കൊല്ലമായി മത്സ്യവില്‍പ്പന രംഗത്ത് വന്നിട്ട്. നേരത്തേ വീടുകളില്‍ കൊണ്ടു നടന്നു വില്‍ക്കുമായിരുന്നു. സ്ഥിരമായി വാങ്ങുന്ന വീട്ടമ്മമാരുണ്ടായിരുന്നു. എന്നാല്‍ കൊറോണ എത്തിയതോടെ ആരും വീടിന്റെ വാതില്‍ തുറക്കാന്‍ പോലും കൂട്ടാക്കുന്നില്ല, ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്
കൊച്ചിയിലെ വൈപ്പിന്‍, മഞ്ഞനക്കാട് സ്വദേശിയായ 77കാരി രത്നമ്മയുടെ വാക്കുകള്‍ കൊവിഡ് 19 മത്സ്യ വില്‍പ്പന രംഗത്തെ സ്ത്രീകളുടെ തൊഴില്‍ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.കൊവിഡ് 19 തൊഴില്‍ മണ്ഡലത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ ഒരു പ്രധാന വിഭാഗമാണ്...
കൊച്ചി:നടി നസ്രിയ നസിം തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനായെത്തുന്നത് നാനിയാണ്. നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രമാണിത്.വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ആയിരിക്കും സിനിമയെന്നാണ് സൂചന.മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങി. നാനിയും ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ...