Daily Archives: 2nd November 2020
തിരുവനന്തപുരം:
മുന്നോക്ക സംവരണം ഉടനടി നടപ്പാക്കാന്‍ പിഎസ്സി തീരുമാനം. ഉത്തരവിറങ്ങിയ ഒക്റ്റോബര്‍ 23 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണു തീരുമാനം. ഇതനുസരിച്ച് അന്നു മുതല്‍ നവംബര്‍ മൂന്നു വരെ അപേക്ഷ നല്കാന് സമയപരിധിയുള്ള അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാന്‍ 10 ദിവസം കൂടി നീട്ടി നല്‍കാനും പിഎസ്സി യോഗം തീരുമാനിച്ചു.ഒക്റ്റോബര്‍ 23നോ അതിനു ശേഷമോ അപേക്ഷ ക്ഷണിച്ച തസ്തികകളുടെ കാലാവധിയാണ് നവംബര്‍ 14 വരെ നീട്ടിയത്. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 10...
തിരുവനന്തപുരം:
സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ ഇടപെടലുകള്‍ സംശയാസ്പദമാണ്. ആദ്യം ശരിയായ ദിശയിലായിരുന്നു അന്വേഷണം നീങ്ങിയത്. എന്നാല്‍ പിന്നീട് ചിലര്‍ ആഗ്രഹിക്കുന്ന വഴിയിലാണ് അന്വേഷണ ഏജന്‍സികള്‍ നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി തുറന്ന വിമര്‍ശനത്തിനു തയാറാകുന്നത്.എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണപരിധി ലംഘിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് അവരുടെ ചുമതലയാണ്. എന്നാല്‍ അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയാണോ എന്നു...
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് പുതുതുതായി 4,138 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.21 മരണങ്ങളാണ് ഇന്ന്...
കൊച്ചി:കേരളത്തിലെ നിലനില്‍പ്പിനായുള്ള സമരങ്ങളില്‍ ഏറ്റവും കരുത്താര്‍ജ്ജിച്ച ഒന്നാണ് കൊച്ചി നഗരത്തിനോട് ചേര്‍ന്നു കിടക്കുന്ന വൈപ്പിന്‍ ദ്വീപിലെ പുതുവൈപ്പ് ഐഒസി പ്ലാന്റ് വിരുദ്ധ സമരം. പൊതുവെ സംസ്ഥാനത്ത് കണ്ടു വരുന്ന ജനകീയസമരങ്ങളെപ്പോലെ അതിജീവനത്തിനോ ഉപജീവനത്തിനോ എന്നതില്‍ നിന്നു വ്യത്യസ്തമായി അക്ഷരാര്‍ത്ഥത്തില്‍ ജീവനു വേണ്ടിയാണ് ഈ സമരം.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ഇറക്കുമതി ടെര്‍മിനല്‍ ജീവനും സ്വത്തിനും സൃഷ്ടിക്കുന്ന ഭീഷണിക്കെതിരേയാണ് തീരദേശജനത മൂന്നു വര്‍ഷത്തിലേറെയായി സമരമുഖത്തുള്ളത്. കേന്ദ്ര, സംസ്ഥാന...
ആലപ്പുഴ:സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന പാർട്ടികൾ മുന്നണികളിൽ നിന്ന് പുറത്ത് കടന്ന് മൂന്നാം മുന്നണി രൂപീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്എൻഡിപിയും അവർക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ 70 ശതമാനം ജനങ്ങളും സാമുദായിക...
ബംഗളൂരു:ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ബംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിച്ചില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ട് ദിവസം ചോദ്യം ചെയ്യൽ നടന്നില്ല. ഇഡിയുടെ വാദം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.അതേസമയം തനിക്ക് കടുത്ത ശരീരവേദനയുള്ളതായി ബിനീഷ് കോടതിയിൽ പറഞ്ഞു. 10 തവണ ഛർദിച്ചെന്നും പറഞ്ഞു. എന്നാൽ ബിനീഷിനെ കാണാൻ ഇഡി ഉദ്യോഗസ്ഥര്‍ അനുവാദം നൽകാത്തതിനെതിരെ അഭിഭാഷകര്‍...
തിരുവനനതപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാൻ. പിണറായി വിജയന്റെ സാമ്പത്തിക കാര്യങ്ങളും കുടുംബകാര്യങ്ങളും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും വർഷങ്ങളായി നോക്കിനടത്തുന്ന രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ യജമാനനെന്ന് കെ എം ഷാജഹാൻ ആരോപിച്ചു. രവീന്ദ്രന്റെ വിശ്വസ്ത വിനീതവിധേയനായിട്ടുള്ള പ്രജ മാത്രമാണ് എം ശിവശങ്കറെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍...
തിരുവനന്തപുരം:അഞ്ചുമന ഭൂമി കളളപ്പണ ഇടപാടിൽ തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ പി ടി തോമസ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നാണ് ആരോപണം. എറണാകുളം റോഞ്ച് എസ്.പിയുടെ കീഴിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം വിജിലന്‍സ് അന്വേഷണം പ്രതീക്ഷിച്ചിരുന്നതായി പി ടി തോമസ് എംഎല്‍എ പറഞ്ഞു.പണമിടപാടിൽ പി ടി തോമസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പരാതികകളുടെ അടിസ്ഥാനത്തിലാണ് നടപടി....
ലഖ്നൗ:രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും താനോ തന്റെ പാർട്ടിയോ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി അധ്യക്ഷയും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. വർഗ്ഗീയ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബിഎസ്പിക്ക് സാധിക്കില്ലെന്ന് മായാവതി പറഞ്ഞു.രാജ്യസഭ തിരഞ്ഞെടുപ്പിലും സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പിലും സമാജ്വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാനായി ബിജെപിയുടേയോ മറ്റേതെങ്കിലും പാർട്ടിയുടേയോ സ്ഥാനാർഥികളെ പിന്തുണക്കുമെന്ന് മായാവതി മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങൾ ശക്തമായതോടെയാണ് നിലപാട് മാറ്റിയത്. തന്റെ വാക്കുകളെ സമാജ്വാദി പാർട്ടിയും കോൺഗ്രസും വളച്ചൊടിച്ചതായി മായാവതി പറഞ്ഞു.എല്ലാവർക്കും എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ് ബിഎസ്പിയുടെ പ്രത്യയശാസ്ത്രം....
കൊച്ചി:വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി. ഫാക്ട് ചെക്ക് സംഘത്തിൽ നിന്ന് ശ്രീറാം വെങ്കിട്ടറാമിനെ ഒഴിവാക്കി. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായ വെങ്കിട്ടറാമിനെ വകുപ്പിന്റെ പ്രതിനിധിയായാണ് പി.ആർ.ഡി.യുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് ഉൾപ്പെടുത്തിയത്. ശ്രീറാമിനെ സമിതിയിൽ ഉൾപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ബിജു ഭാസ്കറിന് ചുമതല കൈമാറി.മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും സി.എഫ്.എൽ.ടി.സി.കളുടെ ചുമതലയും ശ്രീറാമിന്...