31 C
Kochi
Sunday, October 24, 2021

Daily Archives: 28th November 2020

Rahul gandhi shares image of attacking farmers
 ഡൽഹി:'ജയ് ജവാന്‍, ജയ് കിസാന്‍' എന്ന് മുദ്രവാക്യം വിളിച്ചിരുന്ന രാജ്യത്ത് ഇപ്പോൾ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കർഷക പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധികനായ കർഷകനെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്ന ചിത്രം പങ്കുവെച്ചാണ് രാഹുൽ ഈ കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്.  പ്രധാനമന്ത്രി മോദിയുടെ അഹങ്കാരം കര്‍ഷകനെതിരെ ജവാന്‍ നിലകൊള്ളുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.https://twitter.com/RahulGandhi/status/1332551079867731968അതേമസമയം ബിജെപി സര്‍ക്കാരില്‍ രാജ്യത്തിന്റെ സ്ഥിതിയൊന്ന് പരിശോധിക്കുക എന്ന് ചൂണ്ടിക്കാട്ടി കർഷക പ്രതിഷേധത്തിന്റെ നിരവധി ചിത്രങ്ങളും വിഡിയോകളും എഐസിസി ഉത്തർ പ്രദേശ്...
Manju Warrier's new song from Jack n Jill got viral
സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മഞ്ജു വാര്യർ- സൗബിൻ ഷാഹിർ ചിത്രമായ  ജാക്ക് ആൻഡ് ജിൽ ആണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ചാവിഷയം. മലയാളിയ്ക്ക് അത്രകണ്ട് സുപരിചതമല്ലാത്ത വാക്കുകൾകൊണ്ട് തീർത്ത ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു . ഇതാണ് പ്രേക്ഷകരെ ത്രസിപ്പിച്ചിരിക്കുന്നത്. 'കിം കിം കിം .... മേ മേ മേ' എന്ന പാട്ട് റിലീസ് ചെയ്ത് 21 മണിക്കൂർ പിന്നിടുമ്പോൾ തന്നെ മൂന്നരലക്ഷതിലധികം കാഴ്ചക്കാരുമായി...
Farmers protest in Delhi. Pic C the Hindu
സെപ്‌റ്റംബര്‍ അവസാനം പ്രതിപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പുകള്‍ തെല്ലും വകവെക്കാതെ മൂന്ന്‌ കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ ധൃതിപ്പെട്ട്‌ പാസാക്കിയെടുക്കുമ്പോള്‍ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സഭ പിരിയുന്നതോടെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ അവസാനിക്കും. കര്‍ഷക സമരങ്ങള്‍ ക്ഷീണിച്ച്‌ കെട്ടടങ്ങും. അതോടെ ഉദ്ദേശിച്ച പോലെ കോര്‍പ്പറേറ്റുകളുടെ പിന്തുണയോടെ മുന്നോട്ടുപോകാന്‍ കഴിയും ഇതായിരുന്നു മോദിയുടെയും ബിജെപിയുടെയും കണക്കുകൂട്ടല്‍.ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും മധ്യപ്രദേശ്‌ ഉപ തെരഞ്ഞെടുപ്പുകളിലും എന്‍ഡിഎ വിജയിക്കുക...
Mina Plaza demolition in just 10 seconds
 അബുദാബിയുടെ മുദ്രകളിലൊന്നായിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം  പൊളിച്ചുനീക്കിയത് വെറും 10 സെക്കൻഡ് കൊണ്ട്. ഇന്നലെ രാവിലെ എട്ടിനായിരുന്നു റെക്കോർഡ് 'തകർക്ക'ൽ. നിയന്ത്രിത സ്ഫോടനത്തിലൂടെ 165 മീറ്റർ ഉയരമുള്ള കെട്ടിടം ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പൊളിച്ചതിനുള്ള ഗിന്നസ് റെക്കോർഡാണ് പദ്ധതിക്കു നേതൃത്വം നൽകിയ മൊഡോൺ പ്രോപ്പർട്ടീസ് സ്വന്തമാക്കിയത്.മിനാ സായിദ് വികസനത്തിന്റെ ഭാഗമായാണു കെട്ടിടം പൊളിച്ചു നീക്കിയത്. 2007ൽ  ആരംഭിച്ച്  നിർമാണം പൂർത്തിയാകാതെ ഉപേക്ഷിച്ച കെട്ടിടമായിരുന്നു മിനാ പ്ലാസ. കെട്ടിടം പൊളിച്ച സ്ഥലത്ത് വിനോദത്തിനും...
solar case complainant opposes comments against Ganesh Kumar MLA
 തിരുവനന്തപുരം:സോളാർ കേസിലെ മുഖ്യപ്രതി നടനും എംഎൽഎയുമായ ഗണേഷ് കുമാർ ആണെന്ന് സി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോളാർ കേസിലെ പരാതിക്കാരി. യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മർദ്ദമുണ്ടായിരുന്നു. മനോജ് കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന ആളാണ്. ​താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി പറയുന്നു.പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ​​ഗണേഷ്കുമാറാണ് എന്നാണ് കേരളാ കോൺ​ഗ്രസ് ബി മുൻ സംസ്ഥാന ജനറൽ...
Yogi's UP Bring Anti- 'Love Jihad' Law As Guv Promulgates Ordinance
പട്ന: ഉത്തർപ്രദേശിൽ നിയമവിരുദ്ധമായുള്ള മത പരിവർത്തനം അഥവാ ലവ് ജിഹാദിനെതിരെയുള്ള നിയമം എന്ന് ബിജെപി വിശേഷിപ്പിക്കുന്ന ഓർഡിനൻസിന് ഗവർണറും അംഗീകാരം നൽകി.ഗവർണർ ആനന്ദി ബെൻ പട്ടേൽ ഓർഡിനൻസിൽ ഒപ്പുവെച്ചതോടെ ഇത് നിയമമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭാ ഈ നിയമത്തിനു അംഗീകാരം നൽകിയത്.നിർബന്ധിത മതപരിവർത്തത്തിനു ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 15000 രൂപ പിഴ ലഭിക്കാവുന്ന തരത്തിലുള്ള നിയമനിർമ്മാണമാണ് നടത്തിയിരിക്കുന്നത്. എസ്സി / എസ്ടി...
തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ മറഡോണ
കൊച്ചി: ലോക ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ സ്മരണകൾ പോസ്റ്ററിൽ പതിപ്പിച്ച് യുവ വോട്ടർമാരെ സ്വധീനിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പലയിടത്തും ചുവരെഴുത്തിലും ഫ്ളക്സുകളിലും മറഡോണയുടെ മുഖം നിറഞ്ഞ് നിൽക്കുകയാണ്. കൊച്ചി നഗരസഭയിലെ 74 ഡിവിഷനിൽ മത്സരിക്കുന്ന വി വി പ്രവീൺ ശ്രദ്ധേയനാകുന്നതും മറഡോണയ്ക്കൊപ്പമുള്ള ചുവരെഴുത്തിലൂടെയാണ്.എന്നാൽ ജില്ലയിലെ മറ്റു പലരും മറഡോണയുടെ അന്ത്യത്തിന് ശേഷമാണ് ഫ്ലക്സുകൾ സ്ഥാപിച്ചത്.  എന്നാൽ  ഫുട്ബോളിന്റെ കടുത്ത ആരാധകനായ വി വി പ്രവീൺ ചുവരെഴുതിയത് അദ്ദേഹം ജീവിച്ചിരുന്നപ്പോഴ് തന്നെയാണ്. മറഡോണ ഒരു ഇടതു പക്ഷ ഹൃദയമുള്ള ആളായതിനാൽ ആണ്  പ്രചരണച്ചുവരുകളിൽ അദ്ദേഹത്തെയും...
BJP flag
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000ത്തിൽ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്‍ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇതോടെ പൊളിയുന്നത്.കണ്ണൂര്‍ ജില്ലയിലെ 1684 തദ്ദേശ വാര്‍ഡില്‍ 337 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തുകളിലെ ഒരു വാര്‍ഡിലും ബിജെപി മത്സരത്തിനില്ല. മലപ്പുറത്ത് 700 വാര്‍ഡുകളിലും കാസര്‍ഗോഡ് എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ...
Voters List
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിംഗ് സംബന്ധിച്ച പ്രാഥമിക നിർദേശങ്ങൾ പുറത്തിറങ്ങി. ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ ഒരു ബൂത്തിലേക്ക് 50 പോസ്റ്റൽ വോട്ടുകളും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും ഓരോ ബൂത്തിലേക്കും 70 പോസ്റ്റൽ ബാലറ്റുകളുമാണ് അച്ചടിക്കുന്നത്. കൂടുതൽ പോസ്റ്റൽ ബാലറ്റുകൾ ആവശ്യാനുസരണം അച്ചടിക്കും.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൊവിഡ് സംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കാനും രോഗപ്രതിരോധ നടപടി സ്വീകരിക്കാനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും ആരോഗ്യ വകുപ്പിന്റെ നോഡൽ ഓഫീസർമാരെ നിയോഗിക്കും. കൊവിഡ് സ്ഥിരീകരിച്ചവരുടെയും...
Farmers Protest Continues in Delhi
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരം തുടരുകയാണ്. ഓൾ ഇന്ത്യ കിസാൻ സംഘർഷ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ  ദില്ലി ചലോ എന്ന പാർലമെന്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.ഡൽഹി-ഹരിയാന അതിര്‍ത്തിയിൽ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വടക്കൻ ദില്ലിയിലെ ബുറാഡിയിൽ സമരത്തിന് സ്ഥലം നൽകാമെന്ന പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം  കര്‍ഷകര്‍ ഇന്നലെ ദില്ലിയിലേക്ക് പ്രവേശിച്ചിരുന്നു.ഏകദേശം അഞ്ഞൂറോളം കർഷക സംഘടനകളാണ്  ബുറാഡി മൈതാനയിൽ ഇപ്പോൾ പ്രതിഷേധത്തിനായി ഒത്തുകൂടിയിരിക്കുന്നത്. ഡൽഹി-...