Daily Archives: 23rd November 2020
ഇന്നത്തെ പ്രധാന വാർത്തകൾ:: പോലീസ് ആക്റ്റ് ഉടൻ നടപ്പാക്കില്ല: പാങ്ങോട് പീഡന കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം: പോപ്പുലർ ഫിനാൻസ് കേസ് സിബിഐ അന്വേഷിക്കും: കേരളത്തിന് ആശ്വാസ ദിനം; ഇന്ന് 3757 പേര്‍ക്ക് കൊവിഡ്: നടിയെ ആക്രമിച്ച കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചു: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി: ബിനീഷിന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡി: ബാർകോഴ കേസ്; വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല: നെറ്റ്ഫ്ലിക്സിനെതിരേ ബഹിഷ്കരണാഹ്വാനം: എടിപി...
അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒട്ടും പുറകിലല്ലെന്ന് നമുക്കറിയാം. കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശിലെ കാൺപൂരിൽ കുട്ടികൾ ഉണ്ടാകാൻ വേണ്ടി ദമ്പതികൾ ഒരു മാന്ത്രികന്റെ നിർദ്ദേശപ്രകാരം ഏഴ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കരൾ ഭക്ഷിക്കാനായി കൊലപ്പെടുത്തിയത്.ഇപ്പോഴിതാ ഛത്തീസ്ഗഡിലെ ധാമാത്രി ജില്ലയിൽ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിലത്ത് കമിഴ്ന്ന് കിടക്കുന്ന സ്ത്രീകളുടെ ദേഹത്ത് ചവിട്ടി നടക്കുന്ന പൂജാരിമാരുടെ ദൃശ്യങ്ങളാണ് അത്.https://twitter.com/NewIndianXpress/status/1330487442537914371വിവാഹിതരായ 200ഓളം സ്ത്രീകളുടെ ശരീരത്തിന് മുകളിലൂടെയാണ് പൂജാരിമാരുടെ സംഘം നടക്കുന്നത്. പൂജാരിമാര്‍ ശരീരത്തിലൂടെ നടക്കുന്നത് മൂലം...
ഓക്സ്ഫഡ് വാക്സിന് 90% വരെ ഫലപ്രാപ്തി; ഇന്ത്യയുമായി ചേർന്ന് നൂറു കോടി ഡോസ് ഉല്പാദിപ്പിക്കാൻ ആലോചന
ഡൽഹി:ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്സിന് 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക വ്യക്തമാക്കി. ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്കിയപ്പോള് ഫലപ്രാപ്തി 90% ആണെന്നാണ് കണ്ടെത്തൽ. എന്നാൽ 70%മാണ് ശരാശരി ഫലപ്രാപ്തി.വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ല എന്നത് മൂന്നാം ഘട്ട പരീക്ഷണത്തിൽ വ്യക്തമായതായും കമ്പനി അറിയിച്ചു. ലോകത്തിനാകെയുള്ള വാക്സിന് വിതരണത്തിനായി ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉല്പാദിപ്പിക്കാനാണ് ആസ്ട്രസെനേക...
ഗുവാഹത്തി:മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു. 86-കാരനായ ഗൊഗോയ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും ഗുവാഹത്തി മെഡിക്കൽ കോളേജിൽ കൊവിഡാനന്തര പരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാളാണ് തരുൺ ഗൊഗോയ്. അസമിലെ ജോർഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോർ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു.1976-ൽ അടിയന്തരാവസ്ഥക്കാലത്താണ് തരുൺ ഗൊഗോയ്ക്ക് എഐസിസിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. പിന്നീട് രാജീവ്...
കൊച്ചി:
കൊറോണക്കാലത്തെ ഇലക്ഷൻ പ്രചാരണത്തിന് പുത്തൻ വഴിയൊരുക്കി സ്റ്റാർട്ട്അപ്പ് കമ്പനികൾ. കോവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ചില സ്റ്റാർട്ട്അപ്പുകൾ. അതിൽ എടുത്ത് പറയണ്ട പേര് തന്നെയാണ് ക്രീയേറ്റ് ഇഫ് ഡിജിറ്റൽ സൊല്യൂഷൻസ്. കൊച്ചിയിലെ ഈ സ്റ്റാർട്ട് അപ്പ് കമ്പനി പെരുമ്പാവൂരിൽ വല്ലം ജംഗ്ഷനിൽ ആണ് പ്രവർത്തിക്കുന്നത്. സൈബർ ലോകത്തെ പുത്തൻ സാങ്കേതിക വിദ്യകളുമായാണ് ഇവരുടെ വരവ്.കൊറോണക്കാലത്തെ ഇലക്ഷനെ നേരിടാൻ നൂതന വഴികൾ തേടുകയാണ് ഈ ചെറുപ്പക്കാർ. സ്ഥാനാർത്ഥികൾക്കായി പ്രത്യേക പാക്കേജും ഇവർ ഒരുക്കിയിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ ശബ്ദത്തിൽ തന്നെ വോട്ട് അഭ്യർത്ഥിക്കുന്ന...
കൊച്ചി:
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം എറണാകുളം ജില്ലയിലെ സ്വകാര്യ ബസ് സർവീസ് മേഖല തകർച്ച നേരിടുകയാണ്. നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റിയതാണ് അവർക്കു തിരിച്ചടിയായത്. ഒട്ടുമിക്ക ബസുകളും നിരത്തിലിറക്കിയിട്ടുണ്ടെങ്കിലും ഉടമകൾക്ക് കാര്യമായി പണം മിച്ചം ലഭിക്കുന്നില്ല. ജീവനക്കാർ ജോലി ചെയ്യുന്നതാകട്ടെ പകുതി ശമ്പളത്തിനും.നഷ്ടക്കണക്കുകൾ'ലോക്ഡൗണിനുശേഷം വീണ്ടും ബസ്സോടിച്ചു....ചുമ്മാ ബസ് അങ്ങനെ കിടന്നിട്ട് കാര്യമില്ലല്ലോ എന്നോർത്താണ് റോഡിലേക്ക് ഇറക്കിയത്...ആദ്യമൊക്കെ ഡീസല്‍ച്ചെലവും രണ്ടുപേരുടെ കൂലിയും കിഴിച്ച് 200 രൂപ, പിന്നീട്...
ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന വെബ് സീരിസ് സംപ്രേക്ഷണം ചെയ്തു; നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്കരണാഹ്വാനം
മുംബെെ:ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ട്വിറ്ററില്‍ ‘ബോയ്കോട്ട് നെറ്റ്ഫ്ളിക്സ്’ ക്യാമ്പയിന് സജീവമാകുകയാണ്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മിനി വെബ് സീരിസിലെ ഒരു രംഗത്തെ ചൊല്ലിയാണ് ട്വിറ്ററില്‍ നെറ്റ്ഫ്ലിക്സിനെതിരെ ഹിന്ദുത്വവാദികള്‍ വാളെടുത്തിരിക്കുന്നത്. സീരീസിലെ രണ്ട് കഥാപാത്രങ്ങള്‍ ഒരു ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന രംഗത്തെ ചൊല്ലിയാണ് ട്വിറ്ററില്‍ തര്‍ക്കം മുറുകുന്നത്. ഇതിലുപരി ഒരു മുസ്ലീം യുവാവ് ഹിന്ദുപെണ്‍കുട്ടിയെ പരാമ്പരാഗത...
കണ്ണൂര്‍:കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ പൊലീസ് അസഭ്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. ചെറുപുഴ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടര്‍ വിനീഷ് കുമാർ ആണ് കാക്കിയുടെ മാന്യത കളഞ്ഞ് കുളിച്ച് കേള്‍ക്കാന്‍ അറയ്ക്കുന്ന തെറിവിളിക്കുന്നത്. ചെറുപുഴ പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരോടാണ് ഇൻസ്പെക്ടറുടെ സിനിമാ സ്റ്റെലിലുള്ള വിരട്ടല്‍.പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനാണ് പൊലീസ് സംഘം ഇവിടെയെത്തുന്നത്. വണ്ടിയെടുത്ത് സ്ഥലം വിടാന്‍...
തിരുവനന്തപുരം:തിരുവനന്തപുരം പാങ്ങോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം. ഇരുവരുടെയും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും പീഡനം നടന്നിട്ടില്ലെന്നും യുവതി കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസ് അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി. കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കേസിൽ പാങ്ങോട് സ്വദേശിയും കുളത്തുപ്പുഴയിലെ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടറുമായ പ്രദീപിനെ...
കൊച്ചി:
കൊച്ചി മറൈൻ ഡ്രൈവ് നടപ്പാത നവീകരിക്കുന്നു. നടപ്പാതയിൽ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടൈലുകൾ പൂർണമായി തണൽമരങ്ങൾക്കു ചുറ്റും അരമതിൽ കെട്ടി, ഇതിൽ മണ്ണു നിറയ്ക്കുന്ന ജോലി നടക്കുന്നു.നടപ്പാതയിൽ, പുതിയ ഓടയുടെ നിർമാണവും തുടരുകയാണ്. ഗോശ്രീ പാലം മുതൽ കെട്ടുവള്ളം പാലം വരെ ഫെബ്രുവരിയിലും 2.5 കിലോമീറ്റർ നടപ്പാത മൊത്തമായി മേയിലും പൂർത്തിയാകുമെന്നാണു കരുതുന്നത്. ഗോശ്രീ പാലം മുതൽ കെട്ടുവള്ളം പാലം വരെയുള്ള ജോലികൾ...