30 C
Kochi
Sunday, October 24, 2021

Daily Archives: 19th November 2020

LDF to win in Anthoor wards
 ഇന്നത്തെ പ്രധാന വാർത്തകൾ:: തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിച്ചു:ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിലും വിജയമുറപ്പിച്ച് എൽഡിഎഫ്.: സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്.: സർക്കാരിനെതിരെ ഒളിയുദ്ധം നടത്തേണ്ട കേന്ദ്രമല്ല സി എ ജി ഓഫീസെന്ന് ധനമന്ത്രി : കേരളത്തിൽ പിടിവിടാതെ കൊവിഡ്; ഇന്ന് 5722 പേര്‍ക്ക് രോഗം, 26 മരണം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിവി നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.: മുംബൈ...
 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ്...
 കണ്ണൂർ:തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനും വോട്ടെണ്ണലിനും മുൻപ് തന്നെ ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിലും വിജയമുറപ്പിച്ച് എൽഡിഎഫ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. ആന്തൂരിൽ കഴിഞ്ഞ തവണ 28 മണ്ഡലത്തിൽ പതിനാലിടത്ത് എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇത്തവണ ആറ് സ്ഥലങ്ങളിൽ എൽഡിഎഫിന് എതിരില്ല.കണ്ണൂർ ജില്ലയിലെ ആന്തൂര്‍ നഗരസഭ (6 വാർഡുകൾ) മലപ്പട്ടം പഞ്ചായത്ത് (5 വാർഡുകൾ), കാങ്കോൽ ആലപ്പടമ്പ്  പഞ്ചായത്ത് (2 വാർഡുകൾ) ,കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്ത് (3...
അതിരപ്പള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?
തൃശ്ശൂർ: പ്രളയത്തില്‍ നിന്നും പരസ്ഥിതി നാശം സൃഷ്ടിച്ച വിപത്തുകളില്‍ നിന്നും കേരളം ഒന്നും പഠിക്കുന്നില്ല. ഓരോ പ്രളയം കഴിയുമ്പോഴും പലതും പഠിച്ചു എന്ന് സ്വയം വിശ്വസിച്ചു വീണ്ടും വീണ്ടും ഭൂമിക്ക് ചരമഗീതം രചിക്കുകയാണ് കേരളത്തിലെ സർക്കാര്‍. അതിന് ഉത്തമ ഉദാഹരണമാണ് ആനക്കയം ജലവൈദ്യുത പദ്ധതി. അതിരപ്പിള്ളി പദ്ധതിയിൽ മുട്ടുമടക്കിയ സർക്കാർ ആ കുറവ് നികത്താൻ ആനക്കയം പദ്ധതിയുമായി രംഗപ്രവേശനം നടത്തിയിരിക്കുകയാണ്. വികസനം വെറും പ്രഹസനമാകുമ്പോൾ പ്രദേശത്തെ ആവാസ വ്യവസ്ഥ നശിക്കാനും, ആദിവാസി...
Bihar education minister resigned
 പട്ന:ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ചു. സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് മന്ത്രിയുടെ രാജി. അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാജി നൽകിയത്.ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് ജെഡിയു അംഗമായ മേവ്‌ലാല്‍ ചൗധരിക്കെതിരായ ആരോപണം. സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തല്‍.വിവാദത്തെ തുടർന്ന് മേവ്‌ലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും...
പോലീസ് ഉദ്യോഗസ്ഥനൊപ്പം നിൽക്കുന്ന ബുർഖ ധരിച്ച പെൺകുട്ടികൾ കേരളത്തിന്റെ വനിത പോലീസ് സേനയെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം.'ആശ്ച​ര്യപ്പെടരുത്​. ഇത്​ സൗദി അറേബ്യയല്ല. കേരളത്തിലെ വനിത പൊലീസ്​ സേനയാണ്. ഹിന്ദുക്കളേ: ഉറങ്ങിതന്നെ കിടന്നോളൂ' എന്ന വിദ്വേഷം വഹിക്കുന്ന ഒരു അടിക്കുറിപ്പിനൊപ്പമാണ് ആർഎസ്എസ് അനുകൂലികൾ ഈ ചിത്രം പ്രചരിപ്പിക്കുന്നത്. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഈ വ്യാജ അടിക്കുറിപ്പ് വിശ്വസിച്ച് നിരവധിപ്പേരാണ് കമന്റുകൾ ഇടുന്നതും ഷെയർ ചെയ്യുന്നതും.വാസ്തവത്തിൽ ഈ ചിത്രം കാസർഗോഡ് ജില്ലയിലെ ഉളിയത്തടുക്ക...
Thomas Isaac against CAG report
 തിരുവനന്തപുരം:സിഎജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റിപ്പോർട്ട് അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളതെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും അസാധാരണ നടപടികളും ഇനി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ കുറിച്ചുള്ള പരാമർശത്തിൽ സർക്കാരിൻറെ അഭിപ്രായം അറിയാതെയാണ് റിപ്പോർട്ടിൽ നാല് പേജ് എഴുതി ചേർത്തതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.കരട് റിപ്പോർട്ടി ൽ കിഫ്ബിയെ കുറിച്ച് രണ്ട് ഖണ്ഡിക മാത്രമാണുള്ളത്. ഇല്ലാത്ത കാര്യം കൂടുതലായി എഴുതിച്ചേർത്തതിലൂടെ സിഎജി നിയമസഭയെ അവഹേളിച്ചതായും തോമസ് ഐസക് പറഞ്ഞു....
Nidhi Parmar Hiranandani
മുംബെെ:കരയുന്ന കുഞ്ഞിന് അമ്മയുടെ മുലപ്പാലിനോളം പോന്ന മറ്റൊരു ദിവ്യ ഔഷധവും ഇല്ല. എന്നാല്‍, പല ആരോഗ്യ പ്രശ്നങ്ങളും കാരണം സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാത്ത അമ്മമാര്‍ക്ക് സാന്ത്വനമാകുകയാണ് മുംബെെ സ്വദേശിയും ബോളിവുഡ് സിനിമ 'സാന്ദ് കി ആങ്ക്' നിര്‍മാതാവുമായ നിധി പര്‍മര്‍ ഹിരനന്ദനി. സ്വന്തം കുഞ്ഞിനെ മാത്രമല്ല പേരും ഊരും അറിയാത്ത ഒട്ടേറെ കുഞ്ഞള്‍ക്കാണ് നിധി പര്‍മര്‍ ഹിരനന്ദനി തന്‍റെ മുലപ്പാല്‍ ദാനം ചെയ്യുന്നത്.ഈ കൊവിഡ് മഹാമാരിക്കാലത്ത് ഏകദേശം 40...
Constable Seema Dhaka promoted for rescuing 76 abducted children
 ഡൽഹി:മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ അന്വേഷിച്ച് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അത്യപൂർവ ആദരം. സമായ്പൂർ ബദ്‌ലി പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ആയ സീമാ ഥാക്കയ്ക്കാണ് പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ നൽകിയത്. കമ്മീഷണർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.https://twitter.com/CPDelhi/status/1329010117384179712തുടർന്ന് ഡൽഹി പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം സമൂഹം അറിയുന്നത്.https://twitter.com/DelhiPolice/status/1329036319079628801കാണാതെ പോകുന്ന കുട്ടികളെ കണ്ടെത്താൻ ഡൽഹി പോലീസിന് ഒരു ഇന്റെൻസീവ് സ്‌കീം ഉണ്ട്. അതിലെ സേവനത്തിനുള്ള അംഗീകാരമായാണ് സീമാ ഥാക്കയ്ക്ക് സ്ഥാനക്കയറ്റം...
K Surendran against CPM and Pinarayi Vijayan
തിരുവനന്തപുരം:സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ആളുകൾ അടക്കം നിരവധി പേർ സന്ദർശിക്കുന്നു എന്ന തന്‍റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലിൽ നിന്ന് പുറത്തെത്തിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ശബ്ദരേഖ എങ്ങനെ പുറത്ത് വന്നു എന്ന് ജയിൽ ഡിജിപി മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലിൽ കണ്ടത് ആരൊക്കെയാണെന്നുള്ള വിവരം വ്യക്തമാക്കണം. ജയിലിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വിടണമെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനോട് കെ...