Daily Archives: 17th November 2020
കൊച്ചി:ആലുവ നഗരസഭയില്‍ കോണ്‍ഗ്രസിനു പിന്നാലെ യുഡിഎഫിലും പടലപ്പിണക്കം രൂക്ഷമായി. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഏഴ് സീറ്റുകളിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഒറ്റക്ക് മത്സരിക്കുവാൻ ഒരുങ്ങുന്നു. യുഡിഎഫ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചെങ്കിലും അര്‍ഹമായ പരിഗണന കിട്ടിയില്ലെങ്കില്‍ ആവശ്യപ്പെട്ട ഏഴു സീറ്റുകളിലും മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്‍സ് വെള്ളാറക്കല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് വീണ്ടും മാറ്റിയതിനു പിന്നാലെയാണ് മുന്നണിയിലും കലഹം മൂത്തത്. കഴിഞ്ഞ...
കൊച്ചി:
കേരളതീരത്ത് അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ട്. രണ്ടു ദിവസത്തേക്ക് മണിക്കൂറില്‍ 40മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും പേമാരിക്കും സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്.വ്യാഴാഴ്ചയോടെ തെക്ക് കിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദ്ദത്തിനു സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 48 മണിക്കൂറിനകം അത് വടക്കോട്ടു നീങ്ങി തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ന്യൂനര്‍ദ്ദം രൂപപ്പെടുമെന്നു റിപ്പോര്‍ട്ടുണ്ട്....
ഇന്നത്തെ പ്രധാനവാർത്തകൾ:മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റുചെയ്തു: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു: രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന് ഉത്തരവിറക്കി: പെരിയ ഇരട്ട കൊലപാതകക്കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും : കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് മുൻകൂർ ജാമ്യം: തുടർച്ചയായി കള്ളം പറയുന്ന മന്ത്രി തോമസ് ഐസക്ക് രാജി വയ്ക്കണമെന്നും പ്രതിപക്ഷനേതാവ്: ലൗ ജിഹാദി'നെതിരെ ഉടന്‍ നിയമം...
തിരുവനന്തപുരം:
കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24...
ബംഗളുരു:ബംഗളുരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എൻസിബി അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എന്‍സിബി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് ഇത്.രണ്ട് മലയാളികളും ഒരു കന്നഡ നടിയും അടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റില്‍ എന്‍സിബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദാണ്...
കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയുള്ള വിഭവ കൊള്ളയും അഴിമതിയും നടത്തുന്നതില്‍ മത്സരിക്കുന്ന മുന്നണികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എതിരായി കഴിഞ്ഞ ദിവസം ജനകീയ ജനാധിപത്യ മുന്നണി നിലവിൽ വന്നു. ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്രപ്രമേയമാക്കുന്ന ഒരു ജനാധിപത്യ മുന്നേറ്റം ലക്ഷ്യം വെച്ചാണ് തീരുമാനം.മറ്റ് മുന്നണികളിൽ നിന്ന് ജനകീയ ജനാധിപത്യ മുന്നണി എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും, വരുന്ന തിരഞ്ഞെടുപ്പിനോടുള്ള സമീപനത്തെ കുറിച്ചും, മുന്നാക്ക സംവരണം ഉയർത്താവുന്ന വെല്ലുവിളികളെ കുറിച്ചും മുന്നണിക്ക് നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കണ്‍വീനര്‍ സണ്ണി എം കപിക്കാട്...
ചെന്നെെ:നിരവധി കോമഡി റോളുകളിലൂടെ ഒരുപാട് പേരെ ചിരിപ്പിച്ച തമിഴ് നടന് തവസി ക്യാന്‍സര്‍ ബാധിച്ച് തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലാണിപ്പോള്‍. ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥയില്‍ മറ്റുള്ളവരുടെ കാരുണ്യം തേടുകയാണ്. ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചത് മൂലം ശരീരം ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലാണ്.ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുപ്പത് വർഷത്തിലേറെയായി ചലച്ചിത്രമേഖലയുടെ ഭാഗമായ തവസിക്ക് സഹായം നൽകണമെന്ന് സോഷ്യൽ മീഡിയയിലെ ആളുകൾ സെലിബ്രിറ്റികളോട് അഭ്യർത്ഥിച്ചു.https://www.youtube.com/watch?v=SXnjOV-4jsY&feature=emb_logoതവസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്...
കൊച്ചി:ഓഗസ്റ്റില്‍ നിലവില്‍ വന്ന പുതിയ കപ്പല്‍പ്പാത മത്സ്യത്തൊഴിലാളികള്‍ക്കു മേല്‍ ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുകയാണ്. കപ്പലുകളും മത്സ്യബന്ധനബോട്ടുകളും കൂട്ടിയിടിച്ചുണ്ടാകുന്ന സ്ഥിരമായ അപകടങ്ങളൊഴിവാക്കാനെന്ന പേരില്‍ രൂപീകരിച്ച പാത, യഥാര്‍ത്ഥത്തില്‍ തകര്‍ക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാണെന്ന് സംഘടനകള്‍.പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു ദ്രോഹകരമായ നിര്‍ദിഷ്ട പാത ഉപേക്ഷിച്ച് ജീവനും തൊഴിലിനും സഹായകരമായ രീതിയില്‍ പുതിയ കപ്പല്പ്പാതയൊരുക്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന് (സിഐടിയു) സംസ്ഥാന സമിതിയംഗം എ കെ ശശി ആവശ്യപ്പെടുന്നു.''അറബിക്കടലിൽ കേരള തീരത്തിനടുത്ത് ഓഗസ്റ്റില്‍...
‘പുലയ സ്ത്രീയായി ജനിച്ചത് കൊണ്ട് സിപിഎം ജീവിക്കാന്‍ അനുവദിക്കുന്നില്ല’; ചിത്രലേഖ ഇസ്ലാം മതത്തിലേക്ക്
പയ്യന്നൂര്‍:സിപിഎമ്മിന്റെ ജാതിവിവേചനത്തില്‍ മനംനൊന്ത് ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിക്കുകയാണെന്ന് കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ ചിത്രലേഖ. ഫെയ്സ്ബുക്കിലൂടെയാണ് സിപിഎം ബഹിഷ്കരണം നേരിട്ട ദലിത് ഓട്ടോഡ്രൈവർ കൂടിയായ ചിത്രലേഖ പാര്‍ട്ടിക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ തന്നെ നിരന്തരം ആക്രമിക്കുകയാണെന്ന് ചിത്രലേഖ ആരോപിക്കുന്നു.''ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍...
ഡൽഹി:
മൊബൈൽ ഫോൺ കമ്പനികൾ കോൾ, ഡാറ്റാ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. വോഡഫോൺ ഐഡിയ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നിരക്കുകൾ കൂട്ടിയേക്കും. എയർടെല്ലും നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. കടുത്ത സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തിലാണ് മൊബൈൽ ഫോൺ കമ്പനികൾ വീണ്ടും നിരക്കുകൾ കൂട്ടാൻ ഒരുങ്ങുന്നത്.വോഡഫോൺ ഐഡിയ ആയിരിക്കും ആദ്യം നിരക്കുകൾ വർദ്ധിപ്പിക്കുക. കോൾ,ഡാറ്റ നിരക്ക് 15 മുതൽ 20 ശതമാനം വരെ കൂട്ടാനാണ് വോഡഫോൺ ഐഡിയ ആലോചിക്കുന്നത്....